അസമിൽ 40 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി ഏകദേശം 1,200 കോടി രൂപ നിക്ഷേപിക്കുമെന്ന് ഭാരതി എയർടെൽ അറിയിച്ചു. അസം സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഗുവാഹത്തിയിൽ 700 കോടി രൂപ ചെലവിൽ 15 മെഗാവാട്ട് ശേഷിയുള്ള ആദ്യ ഡാറ്റാ സെന്ററും, ജോർഹട്ടിലും സിൽചറിലുമായി 25 മെഗാവാട്ട് ശേഷിയുള്ള മറ്റ് രണ്ട് കേന്ദ്രങ്ങളും 500 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്.

ജോർഹട്ട്, സിൽചർ പദ്ധതികളിലൂടെ ഏകദേശം 164 നേരിട്ടുള്ള തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. മൂന്ന് കേന്ദ്രങ്ങൾക്കും ഭൂമി അനുവദിച്ചിട്ടുണ്ട്. ഇവ 2028-ഓടെ ഇവ പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മിതബുദ്ധി (AI) അധിഷ്ഠിത ഡാറ്റാ സെന്റർ നിക്ഷേപങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ നിലവിലുള്ള 300 മെഗാവാട്ട് ശേഷി ഒരു ഗിഗാവാട്ടിലേറെയായി ഉയർത്താനാണ് എയർടെൽ ലക്ഷ്യമിടുന്നത്. കൂടാതെ, അസമിലെ 4ജി, 5ജി ശൃംഖലകൾ വിപുലീകരിക്കുന്നതിനായി 1,500 കോടി രൂപ കൂടി നിക്ഷേപിക്കാനും കമ്പനി ഒരുങ്ങുകയാണ്.
Bharti Airtel plans to invest ₹1,200 crore to build three data centres with 40 MW capacity in Assam, creating jobs and strengthening India’s AI and digital infrastructure.
