എംജി മോട്ടറിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ എംജി ഹെക്ടര്‍ എസ്യുവി മെയ് 15ന് അവതരിപ്പിക്കും. നിരവധി സവിശേഷതകളാണ് ഹെക്ടറിനുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ്യുവി എന്ന വിശേഷണം എംജി ഹെക്ടറിന് സ്വന്തമാണ്.
ഇന്ഫോടൈന്മെന്റ് സിസ്റ്റം സവിശേഷത
ഓഡിയോ നിര്‍ദ്ദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ഫോടൈന്മെന്റ് സിസ്റ്റമാണ് ഹെക്ടര്‍ മോഡലിന്റെ ഹൈലൈറ്റ്. iSMART എന്ന കണക്ടിവിറ്റി സംവിധാനത്തിലാണ് ഇന്ഫോടൈന്മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ കാര്‍ ശ്രേണികളിലെ ഏറ്റവും വലിയ ഇന്ഫോടൈന്മെന്റ് സിസ്റ്റത്തിലൊന്നാണ് iSMART. എമര്‍ജന്‍സി കോളുകള്‍, വെഹിക്കിള്‍ സ്റ്റാറ്റസ്, സണ്‍റൂഫിനുള്ള റിമോട്ട് കണ്ട്രോള്, ഡോര്‍ ലോക്ക് എന്നിവയുമുണ്ട്.
15-20 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിന് ഓപ്ഷന്‍സാണ് ഹെക്ടറിനുള്ളത്. 15-20 ലക്ഷം രൂപയാണ് ഹെക്ടറിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ 5000 കോടി നിക്ഷേപിക്കാന്‍ MG
ഗുജറാത്തിലെ ഹലോലിലുള്ള എംജിയുടെ പ്ലാന്റില്‍ പ്രതിവര്‍ഷം 80,000 കാറുകള്‍ നിര്‍മ്മിക്കാനുള്ള കപ്പാസിറ്റിയുണ്ട്. 18 മാസം കൊണ്ട് കമ്പനി അസംബ്ലി ലൈന്‍, പുതിയ പ്രസ് ഷോപ്പ്, ബോഡി ഷോപ്പ്, പാര്‍ട്സ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍, ടെസ്റ്റിംഗ് ട്രാക്ക്, ട്രെയിനിംഗ് ഫെസിലിറ്റി എന്നിവയാണ് പ്ലാന്റില്‍ ഒരുക്കിയത്. അടുത്ത 6 വര്‍ഷത്തേക്ക് 5000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കാനാണ് MG Motor പദ്ധതിയിടുന്നത്.
മത്സരം ജീപ്പ് കോംപസിന്റെ സെഗ്മെന്റിനോട്
Tata Harrier, Jeep Compass, Hyundai Tucson എന്നിവയുമായാണ് Hector മത്സരിക്കാനെത്തുക. ജൂണില്‍ ഹെക്ടര്‍ ലോഞ്ച് ചെയ്യും.