ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം കയറ്റുമതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യുന്നവയാണ്. അതുപോലെ തന്നെ വിദേശ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നിലവാരവും വിശ്വസനീയതയും പ്രബലമാക്കുവാനും ഇത് സഹായിക്കുന്നുണ്ട്. ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുടെ ഒരു പ്രധാന കയറ്റുമതി രാജ്യം എന്ന നിലയിൽ ഇന്ത്യ നൽകുന്ന സംഭാവനകൾ മെയ്ഡ് ഇൻ ഇന്ത്യ കാമ്പെയ്‌ൻ കൂടിയാണ് മറ്റുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. രാജ്യത്തിൻ്റെ സാമ്പത്തിക നിലയും ആഗോള പ്രശസ്തിയും ഉയർത്തി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഉയർന്ന നിലവാരമുള്ള സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ കഴിവിനെ മറ്റുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ക്യാംപെയിനിലൂടെ.
വൈവിധ്യമാർന്ന പെട്രോളിയം കയറ്റുമതി
ഏവിയേഷൻ ടർബൈൻ ഇന്ധനം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ദ്രവീകൃത പെട്രോളിയം വാതകം എന്നിവയുൾപ്പെടെ നിരവധി പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. ആഭ്യന്തര ഉപഭോഗത്തിന് മാത്രമല്ല, അന്താരാഷ്ട്ര വിപണിയിലും ഈ ഉൽപ്പന്നങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ, 477 മെട്രിക് ടൺ എൽപിജിയും 25,760 മെട്രിക് ടൺ ഹൈ സ്പീഡ് ഡീസലും ഉൾപ്പെടെ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.
സമ്പദ് വ്യവസ്ഥ
പെട്രോളിയം കയറ്റുമതി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നതിനൊപ്പം, വിദേശനാണ്യ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. രാജ്യത്തിൻ്റെ പെട്രോളിയം ഉൽപന്നങ്ങൾ യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ തുടങ്ങിയ പ്രധാന വിപണികളിൽ ആണ് എത്തുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ, 70.13 ബില്യൺ ഡോളറിൻ്റെ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ ആണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
ഉത്പാദന കേന്ദ്രങ്ങൾ: ഇന്ത്യയിൽ പെട്രോളിയം ഉതപാദനത്തിനു പേരുകേട്ട സ്ഥലങ്ങൾ കച്ഛ്, മുംബൈ, ഗുജറാത്ത്, ഒഡിഷാ തുടങ്ങിയ സംസ്ഥാനങ്ങൾ ആണ്.
ഉൽപ്പന്നങ്ങൾ: ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം കയറ്റുമതിയിൽ crude oil (അപരിഷ്കൃത എണ്ണ), refined products (എണ്ണ, ഡീസൽ, പെട്രോൾ, നാചുറൽ ഗ്യാസ്) എന്നിവ ആണ് കൂടുതലായും ഉള്ളത്.
കയറ്റുമതി മാർക്കറ്റുകൾ: ഇന്ത്യയുടെ പെട്രോളിയം ഉൽപ്പന്നങ്ങൾ ആഫ്രിക്ക, തെക്കേ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് ആണ് കൂടുതൽ കയറ്റുമതി ചെയ്യുന്നത്
വിലയും മാർക്കറ്റ് സാന്നിദ്ധ്യവും: പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി വില എപ്പോഴും അന്താരാഷ്ട്ര വില ചൂണ്ടിയുള്ള പണപ്പെരുപ്പം, വിപണിയുടെ ആവശ്യകത എന്നിവയെ ആശ്രയിച്ച് മാറാം.
പദവിയും ഗുണവും: “Made in India” എന്ന ടാഗുള്ള ഇന്ത്യയുടെ പെട്രോളിയം ഉൽപ്പന്നങ്ങൾ, ആഗോള നിലവാരങ്ങളെയും, കയറ്റുമതി നിയമങ്ങളെയും പാലിച്ചുകൊണ്ട് ആണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഒപ്പം ഗുണനിലവാരവും ഉറപ്പാക്കുന്നു.
India’s position as a major player in the global petroleum market is solidified through its significant exports of refined products like LPG, diesel, and more. This growth supports the “Made in India” campaign, reflecting India’s advanced refining capabilities and economic impact.