2024 പാരീസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് എന്നതിനപ്പുറം ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര തൻ്റെ സ്പോർട്സ് വൈദഗ്ദ്യം, ആകർഷണീയമായ സമ്പത്ത്, ആഡംബര ജീവിതശൈലി എന്നിവയിലൂടെ നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ച താരമാണ്. നിരവധി വെല്ലുവിളികൾക്കിടയിൽ നിന്നും നീരജ് കായികരംഗത്ത് മികവ് പുലർത്തുകയും വിജയത്തിൻ്റെ ഫലം നേടുകയും ചെയ്യാറുണ്ട്.
2024 ലെ കണക്കനുസരിച്ച് നീരജ് ചോപ്രയുടെ ആകെ ആസ്തി ഏകദേശം 37 കോടി രൂപ ആണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുള്ള വരുമാനം, അംഗീകാരങ്ങൾ, ഇന്ത്യൻ ആർമിയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ജോലി എന്നിവ അദ്ദേഹത്തിൻ്റെ വരുമാന സ്രോതസ്സുകളിൽ ഉൾപ്പെടുന്നു. അദ്ദേഹം പ്രതിമാസം 30 ലക്ഷം രൂപയും 4 കോടിയിലധികം പ്രതിവർഷവും സമ്പാദിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
2020 ലെ ടോക്കിയോ ഒളിമ്പിക്സിലെ ചരിത്രപരമായ സ്വർണ്ണ മെഡൽ വിജയത്തിന് ശേഷം, നീരജ് ചോപ്രയ്ക്ക് വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്നും സംഘടനകളിൽ നിന്നും 13 കോടി രൂപ ക്യാഷ് പ്രൈസ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ആനന്ദ് മഹീന്ദ്രയിൽ നിന്ന് ഒരു വാഹനവും അദ്ദേഹത്തിന് ലഭിച്ചു. ഹരിയാനയിലെ ഖന്ദ്രയിൽ പാനിപ്പത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് നിലകളുള്ള ബംഗ്ലാവ് നീരജ് ചോപ്രയുടെ ഉടമസ്ഥതയിലുണ്ട്. ടോക്കിയോ ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ എല്ലാം ഈ വീട്ടിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
നീരജ് ചോപ്രയുടെ അത്‌ലറ്റിക് നേട്ടങ്ങൾ പോലെ തന്നെ അദ്ദേഹത്തിൻ്റെ കാർ ശേഖരവും ശ്രദ്ധേയമാണ്. 2 കോടിയിലധികം വിലമതിക്കുന്ന റേഞ്ച് റോവർ സ്പോർട്, ഏകദേശം 93.52 ലക്ഷം രൂപ വില വരുന്ന Ford Mustang GT, 33.43 ലക്ഷം മുതൽ 51.44 ലക്ഷം രൂപ വരെ വിലയുള്ള ടൊയോട്ട ഫോർച്യൂണർ എന്നിവ ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.
കാറുകൾ കൂടാതെ നീരജ് ചോപ്രയ്ക്ക് ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന ഹാർലി ഡേവിഡ്‌സൺ 1200 റോഡ്‌സ്റ്റർ, ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ബജാജ് പൾസർ 220F എന്നിങ്ങിനെ രണ്ട് മോട്ടോർസൈക്കിളുകളും ഉണ്ട്. Nike, Omega, Procter & Gamble, Gatorade, and Under Armour തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകളുടെ അംബാസിഡർ ആണ് നീരജ് ചോപ്ര.
Discover Neeraj Chopra’s impressive net worth, luxury lifestyle, and career achievements. From his Rs 37 crore wealth to his lavish property, vehicle collection, and brand endorsements, explore how India’s celebrated javelin thrower enjoys the rewards of his hard work.