കായിക വിനോദം എന്നതിനപ്പുറം ക്രിക്കറ്റ് ഒരു ബില്യൺ ഡോളർ ബിസിനസ് കൂടിയാണ്. ഓരോ ആവേശകരമായ മത്സരത്തിനും ഐക്കോണിക് നിമിഷത്തിനും പിന്നിൽ കളിയെ നിയന്ത്രിക്കുന്ന ശക്തരായ ക്രിക്കറ്റ് അധികാരികളും അവർക്കുള്ള വമ്പൻ വരുമാനവുമുണ്ട്. ക്രിക്കറ്റ് ബോർഡുകൾ ദേശീയ ടീമുകളെ നിയന്ത്രിക്കുന്നതിനൊപ്പം സംപ്രേക്ഷണാവകാശങ്ങളും സ്പോൺസർഷിപ്പ് ഡീലുകളും നിയന്ത്രിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ 5 ക്രിക്കറ്റ് ബോർഡുകൾ ഏതെല്ലാമാണെന്ന് നോക്കാം.
ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ്)
ആസ്തി: $2.25 ബില്യൺ (ഏകദേശം ₹18,760 കോടി)
ബിസിസിഐ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് എന്നതിനൊപ്പം കായിക സാമ്രാജ്യം കൂടിയാണ്. ക്രിക്കറ്റിനെ ഒരു മതം പോലെ പിന്തുടരുന്ന രാജ്യത്ത് ബിസിസിഐ ലോക ക്രിക്കറ്റിലെ അതിസമ്പന്നരായതിൽ ഒട്ടും അതിശയിക്കാനില്ല. ആഗോള ക്രിക്കറ്റിലെ പ്രതിഭാസമായ ഇന്ത്യൻ പ്രീമിയർ ലീഗിവൂടെ (IPL) മാത്രം 6.2 ബില്യൺ ഡോളറാണ് ബിസിസിഐയുടെ മാധ്യമാവകാശം. സ്പോൺസർഷിപ്പുകളും അംഗീകാരങ്ങളും അന്താരാഷ്ട്ര ടൂറുകളും ഐസിസി വരുമാനവും എല്ലാം ചേർന്നാണ് ബോർഡിന്റെ വൻ വരുമാനം.

ക്രിക്കറ്റ് ഓസ്‌ട്രേലിയ (CA)
ആസ്തി: $79 മില്യൺ (ഏകദേശം ₹658 കോടി)
ടെസ്റ്റ് ക്രിക്കറ്റിന്റെ ഉത്ഭവ സ്ഥലമായ ഓസ്ട്രേലിയ സാമ്പത്തികമായും മുന്നേറുന്നു. ആഷസിനും വലിയ ഹോം പരമ്പരകൾക്കുമുള്ള സംപ്രേക്ഷണ അവകാശങ്ങമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രാഥമിക വരുമാന സ്രോതസ്സുകളിൽ ഒന്ന്. ഇതിനു പുറമേ ബിഗ് ബാഷ് ലീഗ് (ബിബിഎൽ), സ്പോൺസർഷിപ്പുകൾ എന്നിവയും ബോർഡിന്റെ വരുമാനം ഉയർത്തുന്നു.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB)
ആസ്തി: $59 മില്യൺ (ഏകദേശം ₹492 കോടി)
ക്രിക്കറ്റിന്റെ കളിത്തൊട്ടിലായി അറിയപ്പെടുന്ന ഇംഗ്ലണ്ടും ഇസിബിും സാമ്പത്തികമായി ശക്തമാണ്. ആഭ്യന്തര ടൂർണമെന്റുകൾ, പ്രക്ഷേപണ ഡീലുകൾ, ഹോം പരമ്പരയിൽ നിന്നുള്ള പണം എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ. ഇംഗ്ലണ്ടിലെ വനിതാ ക്രിക്കറ്റും സജീവമാണ്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി)
ആസ്തി: $55 മില്യൺ (ഏകദേശം ₹458 കോടി)
രാഷ്ട്രീയ അസ്ഥിരതയ്ക്കും സുരക്ഷാ ആശങ്കകൾക്കും ഇടയിലും പാക് ക്രിക്കറ്റ് ബോർഡ് സമ്പന്നമായി തുടരുന്നു. പാകിസ്ഥാൻ സൂപ്പർ ലീഗിനൊപ്പെ (PSL), പ്രക്ഷേപണ അവകാശങ്ങളും അന്താരാഷ്ട്ര പരമ്പരകളും സ്പോൺസർഷിപ്പുകളുമെല്ലാം പാക് ബോർഡിന്റെ സമ്പത്ത് വർധിപ്പിക്കുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB)
ആസ്തി: $51 മില്യൺ (ഏകദേശം ₹425 കോടി)
ഇന്ത്യയിലും പാകിസ്ഥാനിലും എന്ന പോലെ ബംഗ്ലാദേശിലും ക്രിക്കറ്റിന് അതിശയിപ്പിക്കുന്ന വളർച്ചയ്‌യാണുള്ളത്. അതോടൊപ്പം ബിസിബിയുടെ വളർച്ചയും വരുമാനവും വർധിക്കുന്നു. ബംഗ്ലാദേശ് പ്രീമിയർ ലീഗ് (BPL), സംപ്രേക്ഷണാവകാശം, ടിക്കറ്റ് വിൽപ്പനയും സ്പോൺസർഷിപ്പുകളുമെല്ലാം ബോർഡിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
Discover the top 5 richest cricket boards in 2025, with BCCI leading the pack at a staggering $2.25 billion net worth, followed by Cricket Australia, ECB, PCB, and BCB. Learn how these power players drive massive revenues from leagues, sponsorships, and broadcast rights.