ബംഗ്ലാദേശിന്റെ വിദേശവ്യാപാരത്തിൽ ഇന്ത്യയുമായുള്ള കരമാർഗ ബന്ധം ഏറെ നിർണായകമാണ്. എന്നാലിപ്പോൾ ഇന്ത്യയുടെ കയറ്റുമതി നിരോധനം ബംഗ്ലാദേശിന്റെ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ഇരുരാജ്യങ്ങളുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ലാൻഡ് പോർട്ടുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലായിരിക്കുകയാണ് ബംഗ്ലാദേശ്. വരുമാനം ഇല്ലാതെ തുറമുഖങ്ങൾ പ്രവർത്തനരഹിതമായതാണ് പുതിയ പ്രതിസന്ധിക്ക് വഴിവെച്ചത്
നിൽഫമാരിയിലെ ചിലഹാട്ടി തുറമുഖം (Chilahati port), ചുവാദംഗയിലെ ദൗലത്ഗഞ്ച് തുറമുഖം (Daulatganj port), രംഗമതിയിലെ തെഗാമുഖ് തുറമുഖം (Tegamukh Port) എന്നിവയാണ് അടച്ചുപൂട്ടുന്നത്. ഇതിനുപുറമേ ഹബിഗഞ്ചിലെ ബല്ല ലാൻഡ് പോർട്ടിലെ (Balla Land Port) പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബംഗ്ലാദേശിലേക്കുള്ള കരമാർഗമുള്ള കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള വ്യാപാര പ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തികമായും ഭരണപരമായും അനാവശ്യമായ ഭാരം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, ബംഗ്ലാദേശ് സർക്കാർ തുറമുഖങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്

Bangladesh has closed three land ports—Chilahati, Daulatganj, and Tegamukh—due to a loss of revenue caused by India’s export restrictions.