ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷിയിൽ വൻ മുന്നേറ്റം. 10 യുദ്ധകപ്പലുകളിൽ കോഓപ്പറേറ്റീവ് എൻഗേജ്മെന്റ് ക്യാപബിലിറ്റി (CEC), അഥവാ കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. യുഎസ് നേവിക്കുശേഷം ഈ സാങ്കേതികവിദ്യ കൈവരിച്ച രണ്ടാമത്തെ വലിയ നാവികശക്തിയാണ് ഇന്ത്യ.

നാല് വിശാഖപട്ടണം-ക്ലാസ് ഡിസ്‌ട്രോയറുകൾ, മൂന്ന് കൊൽക്കത്ത-ക്ലാസ് ഡിസ്‌ട്രോയറുകൾ, മൂന്ന് നീലഗിരി-ക്ലാസ് ഫ്രിഗേറ്റുകൾ എന്നിവയിലാണ് നൂതന സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിന്റെ സഹായത്തോടെ യുദ്ധകപ്പലുകൾ തമ്മിൽ റിയൽ ടൈം സെൻസർ ഡാറ്റ പങ്കുവെക്കാൻ കഴിയും. ശത്രു വിമാനങ്ങളും മിസൈൽ ഭീഷണികളും തടയുന്നതിനൊപ്പം, ഇന്റഗ്രേറ്റഡ് ഫയർ കൺട്രോൾ ശേഷിയും ലഭ്യമാകും. ഒരു കപ്പലിന്റെ റഡാർ കണ്ടെത്തുന്ന ഭീഷണിയെ മറ്റൊരു കപ്പലിലെ ആയുധ സിസ്റ്റം ഉപയോഗിച്ച് നേരിട്ട് ചെറുക്കാനും സാധിക്കും.
ഡിആർഡിഓയും (DRDO) ഇസ്രായേൽ എയർസ്‌പേസ് ഇൻഡസ്ട്രീസും (IAI) ചേർന്നാണ് ഈ നൂതന സാങ്കേതിക വിദ്യ ഇന്ത്യൻ നാവികസേനയിൽ നടപ്പാക്കുന്നത്.