Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വൺ ഹാൻഡ് എംബ്രോയ്ഡറിയിലൂടെ വിസ്മയം തീർത്ത് അഞ്ജന

8 February 2026

എമർജൻസി ക്വാട്ട, റെയിൽവേ രീതി ഇങ്ങനെ

8 February 2026

സിലിഗുരി റെയിൽ തുരങ്കം

8 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൺ ഹാൻഡ് എംബ്രോയ്ഡറിയിലൂടെ വിസ്മയം തീർത്ത് അഞ്ജന
She power

വൺ ഹാൻഡ് എംബ്രോയ്ഡറിയിലൂടെ വിസ്മയം തീർത്ത് അഞ്ജന

അംഗപരിമിതിക്കിടയിലും, പല തരത്തിലുള്ള കഴിവുകൾകൊണ്ട് നമ്മെ പ്രചോദിപ്പിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റിലുമുണ്ട്, അതിലൊരു പേരാണ് അഞ്ജന ഷാജി. ജനിച്ചപ്പോൾ മുതൽ ഒറ്റക്കൈ കൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്തുപോരുന്നത്. അതുകൊണ്ടുതന്നെ എംബ്രോയ്ഡറികൾ പ്രദർശിപ്പിക്കാനും ചിന്തകൾ പ്രകാശിപ്പിക്കാനുമായി ആരംഭിച്ച സമൂഹമാധ്യമ പേജിന് ‘വൺ ഹാൻഡ് എംബ്രോയ്ഡറി’ എന്ന പേരു നൽകാൻ അഞ്ജനയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ബ്രാൻഡ് എന്ന നിലയ്ക്കുള്ള വളർച്ചയിലും അതേ പേരുതന്നെ നിലനിർത്തുകയാണ് അഞ്ജന. അഞ്ജന നെയ്യുന്ന മനോഹരങ്ങളായ കുഞ്ഞുപൂക്കളും എംബ്രോയ്ഡറി വർക്കുകളും വെറും കരകൗശലം മാത്രമല്ല, കൊടിപ്പടം താഴ്ത്താത്ത ഇച്ഛാശക്തിയുടേയും ആത്മവിശ്വാസത്തിന്റേയും ജീവൻ തുടിക്കുന്ന ഉദാഹരണങ്ങളാണ്.
News DeskBy News Desk8 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓരോ എംബ്രോയ്ഡറിക്കും ഓരോ കഥകളുണ്ട്, അവയെ മറ്റുള്ളവർക്കു കൂടി പ്രചോദനം നൽകുന്ന തരത്തിൽ തുന്നിയെടുക്കുകയാണ് അഞ്ജന. ഇരു കൈകളുമുള്ളവർ പലപ്പോഴും വിധിയെ പഴിച്ച് കാലം കഴിക്കുമ്പോൾ, ഇടുക്കിക്കാരി അഞ്ജന ഷാജിയെന്ന യുവസംരംഭക ജീവിതത്തിലെ നിരാശകളെ എംബ്രോയ്ഡറി നൂൽകൊണ്ട് തുന്നിത്തോൽപ്പിക്കുന്നു. ജനിച്ചപ്പോൾ മുതൽ ഒറ്റക്കൈ കൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്തുപോരുന്നത്. അതുകൊണ്ടുതന്നെ എംബ്രോയ്ഡറികൾ പ്രദർശിപ്പിക്കാനും ചിന്തകൾ പ്രകാശിപ്പിക്കാനുമായി ആരംഭിച്ച സമൂഹമാധ്യമ പേജിന്  ‘വൺ ഹാൻഡ് എംബ്രോയ്ഡറി’ എന്ന പേരു നൽകാൻ അഞ്ജനയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ബ്രാൻഡ് എന്ന നിലയ്ക്കുള്ള വളർച്ചയിലും അതേ പേരുതന്നെ നിലനിർത്തുകയാണ് അഞ്ജന.

One Hand Embroidery by Anjana Shaji

കസ്റ്റമൈസ് ചെയ്ത എംബ്രോയഡ്റി വർക്കുകളാണ് വൺ ഹാൻഡ് എംബ്രോയ്ഡറിയുടെ സവിശേഷത. കൂടുതലും കുട്ടികളുടെ വസ്ത്രങ്ങളിലാണ് എംബ്രോയ്ഡറി വർക്ക് ചെയ്യുന്നതെങ്കിലും, ടി-ഷർട്ടുകൾ, കോട്ടൺ ഷർട്ടുകൾ, കുർത്തി ടോപ്പുകൾ തുടങ്ങിയവയിലും അഞ്ജനയുടെ കരവിരുത് തെളിയുന്നു. സംരംഭക രംഗത്തേക്ക് അവിചാരിതമായി എത്തിപ്പെട്ടതാണെന്ന് അഞ്ജന പറയുന്നു. എംഎസ്‌ഡബ്ല്യു പഠനം പൂർത്തിയാക്കിയെങ്കിലും ജോലിയുമായി മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് സ്വന്തം കഴിവിനെ ആശ്രയിച്ചുള്ള സംരംഭകത്വത്തിലേക്കു കടന്നത്. ഇന്ന് ആ തീരുമാനം വലിയൊരു ബ്രാൻഡായി വളരാനുള്ള ഒരുക്കത്തിലാണ്.

വൺ ഹാൻഡ് എംബ്രോയ്ഡറി എന്ന പേജ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. വെറുതേ എംബ്രോയ്ഡറി ചെയ്യുന്നതിനു പകരം ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ സ്വപ്നനൂലുകൾ കൊണ്ട് അഞ്ജന നെയ്തെടുക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് അഞ്ജനയുടെ സംരംഭം പ്രധാനമായും മുന്നേറുന്നത്. ഓൺലൈൻ വഴിയാണ് ഭൂരിഭാഗം ഓർഡറുകളും എത്തുന്നത്. കേരളത്തിനകത്തും പുറത്തും, ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള നിരവധി ഉപഭോക്താക്കളാണ് ഇന്ന് അഞ്ജനയുടെ ‘വൺ ഹാൻഡ് എംബ്രോയ്ഡറി’ക്കുള്ളത്. നിലവിൽ വെബ്‌സൈറ്റ് വികസിപ്പിക്കുന്നതിന് ‘സ്കിൽ ക്യാറ്റ്’ എന്ന യുവസംഘവും അഞ്ജനയ്ക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ഓരോ എംബ്രോയ്ഡറിയും ഓരോ കഥകളാണെന്ന് അഞ്ജന പറയുന്നു. ആളുകൾ പറയുന്ന തീമുകളിൽ എംബ്രോയ്ഡറി വേണമെന്ന ആവശ്യവുമായാണ് കൂടുതൽ ഓർഡറുകളും. പലരും ഗിഫ്റ്റായി കൊടുക്കാനാണ് വർക്ക് തരുന്നത്. പിന്നെ സ്പെഷൽ മൊമന്റ്സ്, ഓരോ തീം പറഞ്ഞുള്ള വർക്ക് തുടങ്ങിയവയും ലഭിക്കാറുണ്ട്. വർക്ക് ചെയ്യാനായി ഡ്രസ് അയച്ചു തരുന്നവരുമുണ്ട്. കസ്റ്റമേർസ് പറയുന്ന കഥകൾ കേട്ട് അതിൽ നിന്നുളള ആശയങ്ങൾ അഞ്ജന വസ്ത്രങ്ങളിൽ നെയ്‌തെടുക്കുന്നു. ഈ പറയുന്ന കസ്റ്റമൈസ്ഡ് വർക്കുകളാണ് അഞ്ജനയെ ശ്രദ്ധേയയാക്കുന്നത്.

സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറിയാൽ ഏതു പരിമിതിയെയും അതിജീവിക്കാമെന്ന സന്ദേശമാണ് അഞ്ജന ഷാജിയുടെ ജീവിതവും സംരംഭവും നമുക്ക് നൽകുന്നത്. അകം നുറുങ്ങിയവരോട് പ്രചോദക പ്രസംഗം നടത്തിയല്ല അഞ്ജന മോട്ടിവേറ്ററാകുന്നുത്, ജീവിതം വേദനയ്ക്കു വലിച്ചെറിഞ്ഞു കൊടുക്കാതെ, അകം നുറുങ്ങിയവർക്ക് ഇനിയുമേറെ ചെയ്യാനാകുമെന്ന് ജീവിതം കൊണ്ട് കാണിച്ചാണ്.  മനോഹരങ്ങളായ കുഞ്ഞുപൂക്കളും എംബ്രോയ്ഡറി വർക്കുകളും വെറും കരകൗശലം മാത്രമല്ല, അഞ്ജനയുടെ കൊടിപ്പടം താഴ്ത്താത്ത ഇച്ഛാശക്തിയുടേയും ആത്മവിശ്വാസത്തിന്റേയും ജീവൻ തുടിക്കുന്ന ഉദാഹരണങ്ങളാണ്. 

Meet Anjana Shaji, the founder of ‘One Hand Embroidery.’ Despite being born with one hand, she weaves magic into customized clothing, transforming special moments into art. Discover her story of resilience and her growing global embroidery brand.

Anjana Shaji banner Customized Embroidery Kerala Disability Empowerment Embroidery Artist Kerala Hand Embroidered Clothing Handmade Fashion India Inspiring Women Entrepreneurs MSW Entrepreneur One Hand Embroidery Overcoming Physical Limits Personalized Gift Ideas Skill Cat Website Development Unique Embroidery Designs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എമർജൻസി ക്വാട്ട, റെയിൽവേ രീതി ഇങ്ങനെ

8 February 2026

സിലിഗുരി റെയിൽ തുരങ്കം

8 February 2026

ചൈനീസ് ഇറക്കുമതിയിൽ ഇടിവ്

8 February 2026

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം വിമാനത്താവളം

7 February 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വൺ ഹാൻഡ് എംബ്രോയ്ഡറിയിലൂടെ വിസ്മയം തീർത്ത് അഞ്ജന
  • എമർജൻസി ക്വാട്ട, റെയിൽവേ രീതി ഇങ്ങനെ
  • സിലിഗുരി റെയിൽ തുരങ്കം
  • ചൈനീസ് ഇറക്കുമതിയിൽ ഇടിവ്
  • യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം വിമാനത്താവളം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വൺ ഹാൻഡ് എംബ്രോയ്ഡറിയിലൂടെ വിസ്മയം തീർത്ത് അഞ്ജന
  • എമർജൻസി ക്വാട്ട, റെയിൽവേ രീതി ഇങ്ങനെ
  • സിലിഗുരി റെയിൽ തുരങ്കം
  • ചൈനീസ് ഇറക്കുമതിയിൽ ഇടിവ്
  • യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം വിമാനത്താവളം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil