മുസ്ലിം ലീഗിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ എംഎൽഎ നിയമസഭയിലേക്ക്. എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പേരാമ്പ്ര മണ്ഡലം പിടിച്ചെടുത്താണ് അഡ്വ. ഫാത്തിമ തഹരിയ കേരള നിയമസഭയിലേക്ക് എത്തുന്നത്. ഇതോടെ മുസ്ലിം ലീഗ് ടിക്കറ്റിൽ കേരള നിയമസഭയിലെത്തുന്ന ആദ്യ വനിതാ അംഗം എന്ന ബഹുമതിയാണ് തഹരിയ്ക്ക് സ്വന്തമായി.

എൽഡിഎഫ് കൺവീനറും മുൻ മന്ത്രിയുമായ മുതിർന്ന നേതാവ് ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഫാത്തിമ വൻ മുന്നേറ്റം നടത്തിയത്. 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തഹ്ലിയ വിജയിച്ചത്.
ഫാത്തിമ തഹ്ലിയ (UDF): 81,429 വോട്ടുകൾ
ടി.പി. രാമകൃഷ്ണൻ (LDF): 76,342 വോട്ടുകൾ
1980 മുതൽ തുടർച്ചയായി ഇടത് മുന്നണിയെ മാത്രം തുണച്ചിരുന്ന പേരാമ്പ്രയിൽ, യുഡിഎഫിന് ഈ വിജയം ഇരട്ടി മധുരമാണ് നൽകുന്നത്. 2021-ൽ 22,000-ത്തിന് മുകളിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലത്തിലാണ് ലീഗിന്റെ ഈ വനിതാ യുവ നേതാവ് അട്ടിമറി വിജയം നേടിയത്. ‘ജെൻ സി’ (Gen Z) വോട്ടർമാർക്കിടയിൽ സോഷ്യൽ മീഡിയയിലൂടെ നടത്തിയ മികച്ച പ്രചാരണവും മാറ്റത്തിനായുള്ള തഹരിയയുടെ ആഹ്വാനവും വിജയത്തിൽ നിർണ്ണായകമായി. എംഎസ്എഫിന്റെ പെൺസംഘടനയായ ‘ഹരിത’യുടെ സ്ഥാപക പ്രസിഡന്റായിരുന്ന ഫാത്തിമ തഹരിയ, പാർട്ടിയിലെ ലിംഗനീതിക്ക് വേണ്ടി ശബ്ദമുയർത്തി നേരത്തെ ശ്രദ്ധേയയായിരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പാർട്ടി അവരെ നിയമസഭാ അങ്കത്തിന് നിയോഗിച്ചത്. 1996-ൽ ഖമറുന്നിസ അൻവറും 2021-ൽ നൂർബിന റഷീദും ലീഗ് സ്ഥാനാർത്ഥികളായെങ്കിലും നിയമസഭയിലെത്താൻ അവർക്ക് സാധിച്ചിരുന്നില്ല
Breaking a 75-year tradition, Adv. Fathima Tahliya becomes the first woman to represent the Muslim League in the Kerala Assembly. Read how she flipped the LDF stronghold of Perambra in a historic victory
