സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള ടെക്‌നോളജി വാങ്ങുന്നതിനായി ഗ്രാന്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍. യൂണിവേഴ്സിറ്റി ലിങ്കേജ് പ്രോഗ്രാം വഴിയാണ് ഗ്രാന്‍ഡ് ലഭിക്കുന്നത്. യൂണിവേഴ്സിറ്റികളും ഇന്‍ക്യൂബേഷന്‍ സെന്ററുകളുമായി ലിങ്ക് ചെയ്യുന്ന പ്രോഗ്രാമിലൂടെ സാങ്കേതികവിദ്യകള്‍ക്കായി നിക്ഷേപം നടത്താനും സംരംഭകര്‍ക്ക് അവസരമുണ്ട്. എന്‍ഐടി, ഐഐടി അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതികവിദ്യകള്‍ വാങ്ങാം. (കൂടുതലറിയാന്‍ വീഡിയോ കാണാം).
മെഷീനറിയ്ക്ക് വേണ്ടി സംഭരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്കും വണ്‍ ടൈം ഗ്രാന്‍ഡ് ലഭ്യമാണ്. മാത്രമല്ല പരമാവധി പത്തു ലക്ഷം രൂപ വരെ സര്‍ക്കാര്‍ വഹിക്കും. സംരംഭകനും സര്‍ക്കാരും 50: 50 എന്ന കണക്കിലാണ് ചെലവ് വഹിക്കേണ്ടത്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി ഗ്രാന്‍ഡിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യകാര്യങ്ങളും വിശദമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം)