കൊറോണ ദിനങ്ങള്‍ ചെറു സംരംഭങ്ങളെ ഉള്‍പ്പടെ നിശ്ചലമാക്കിയിരിക്കുകയാണ്. ഈ വേളയില്‍ ഒരു തിരിച്ചു വരവിന് എപ്രകാരം ഒരുങ്ങണമെന്ന് ചാനല്‍ അയാം ഡോട്ട്കോമിന്റെ ഡിസ്ക്കവര്‍ ആന്റ് റിക്കവറിലൂടെ വ്യക്തമാക്കുകയാണ് CPPR ചീഫ് എക്കണോമിസ്റ്റ് ഡോ. മാര്ട്ടിന് പാട്രിക്ക്. (കൂടുതലറിയാന്‍ വീഡിയോ കാണാം)
ഡോ. മാര്ട്ടിന് പാട്രിക്കിന്റെ വാക്കുകളിലൂടെ
‘കൊറോണ ലോകത്തെ അനിശ്ചിതത്വത്തില്‍ എത്തിച്ചിരിക്കുകയാണ്. കേരളത്തിലെ സമ്പദ് വ്യവസ്ഥ നിശ്ചലമാക്കി. രാജ്യത്തെ എല്ലാ മേഖലയും നിശ്ചലമായതോടെ വ്യവസായം, സര്‍വീസ് മേഖലകള്‍ക്ക് തിരിച്ചടിയായി. സമ്പദ് വ്യവസ്ഥയില്‍ 64% നല്കുന്ന സേവന മേഖല പിന്നോട്ട് പോകും. ട്രാവല്‍, ടൂറിസം മേഖലകള്‍ സ്തംഭിച്ചു. ടൂറിസം മേഖയ്ക്ക് തിരിച്ചു വരാന്‍ സമയമെടുക്കും. ചെറുകിട സംരംഭങ്ങള്‍ ഏറെ തിരിച്ചടികള്‍ ഇവ നേരിടുന്നുണ്ട്. കൊറോണ വ്യാപനം മൂലം പ്രവര്‍ത്തന മൂലധനത്തില്‍ വിള്ളലുണ്ടാകുന്നുണ്ട്.
എന്തൊക്കെ പരിഹാരം കാണണം
സഹായ പദ്ധതികള്‍ എംഎസ്എംഇകള്‍ക്ക് വേണ്ടതായ സാഹചര്യമാണ്. കണ്സെപ്ഷന് മെച്ചപ്പെടുത്തണം. കോണ്‍ഫിഡന്‍സ് സൃഷ്ടിക്കുന്ന സാഹചര്യം വേണം .തൊഴിലാളികള്‍ക്ക് വര്‍ക്ക് കള്‍ച്ചര്‍ മെച്ചപ്പെടുത്താനുള്ള അവസരമാണിത്. ലോണ്‍ ഉള്‍പ്പടെയുള്ള സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ഉത്തമാണെന്നും സാന്പത്തിക വിദഗ്ധനായ ഡോ.മാര്ട്ടിന് ചൂണ്ടിക്കാട്ടുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)