Monsoon നീണ്ടു നിൽക്കുന്നത് രാജ്യത്തെ കാർഷികമേഖലയ്ക്ക് ഗുണകരമാകുന്നു.
സമ്പദ് വ്യവസ്ഥയിൽ കാർഷിക മേഖലയുടെ വളർച്ച പണപ്പെരുപ്പം നിയന്ത്രിക്കും.
ഖാരിഫ് വിളകൾ കൂടുതലായി വിതയ്ക്കാൻ മൺസൂൺ സഹായകമായി.
കർഷകർ 109.5 മില്യൺ ഹെക്ടറിൽ ഖാരിഫ് വിളകൾ വിതച്ചിട്ടുണ്ടെന്ന് കേന്ദ്രറിപ്പോർട്ട്.
6 ശതമാനം അധിക വിത്തിറക്കലാണ് ഇത്തവണത്തേതെന്നും റിപ്പോർട്ട്.
ജലസംഭരണികൾ നിറയുന്നത് ശീതകാലകൃഷിക്കും ഗുണകരമാകും.
ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ കാർഷിക മേഖല 3.4% വളർച്ച നേടി.
രാജ്യത്ത് GDPയിൽ ഇക്കാലയളവിൽ 23.9% ഇടിവുണ്ടായിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നീണ്ടു നിൽക്കുന്ന മൺസൂണെന്നാണ് IMD റിപ്പോർട്ട്.
കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ അധികമഴയുണ്ടാകും.
പതിവിൽ നിന്നും 7% അധികമഴ ലഭിക്കാൻ സാധ്യതയെന്നും IMD.
തെക്കുപടിഞ്ഞാറൻ കാലവർഷം ഒക്ടോബറോടെ പിൻവാങ്ങുമെന്നും IMD.