ഇന്ത്യയിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൺവെബ് 250-300 കോടി രൂപ നിക്ഷേപിക്കും: സുനിൽ മിത്തൽ.
അടുത്ത വർഷം അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതി.
ഇന്ത്യയിൽ NLD,GMPCS ലൈസൻസുകൾക്കാണ് വൺവെബ്ബ്, ടെലികോം വകുപ്പിന് അപേക്ഷ നൽകിയത്.
വൺവെബ് ഇന്ത്യ ജോയിന്റ് വെഞ്ച്വറിൽ ഭാരതി എയർടെലിന്റെ ഓഹരി പങ്കാളിത്തം 5-7 ദശലക്ഷം ഡോളർ മാത്രമായിരിക്കുമെന്ന് മിത്തൽ.
യുകെ ആസ്ഥാനമായുള്ള LEO സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് കമ്പനിയാണ് വൺവെബ്ബ്.
ഭാരതി എന്റർപ്രൈസസിന്റെ വിദേശ വിഭാഗമായ ഭാരതി ഗ്ലോബൽ OneWeb- ൽ 500 മില്യൺ ഡോളർ അധികമായി നിക്ഷേപിക്കുന്നുണ്ട്.
2021 ന്റെ രണ്ടാം പകുതിയിൽ നിക്ഷേപം പൂർത്തിയാകുമ്പോൾ OneWeb- ൽ ഭാരതിയുടെ മൊത്തത്തിലുള്ള നിക്ഷേപം 1 ബില്യൺ ഡോളറായി ഉയരും.
എയർടെലിന്റെ ഹോൾഡിംഗ് കമ്പനിയായ ഭാരതി എന്റർപ്രൈസസിന് വൺവെബ്ബിൽ 38.6% ഓഹരികളുണ്ടാകും.
ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് മാർക്കറ്റ് ഒരു ബില്യൺ ഡോളർ വാർഷിക വരുമാന സാധ്യതയുള്ളതാണെന്ന് ഇൻഡസ്ട്രി വിദഗ്ധർ വിലയിരുത്തുന്നു.
ഗ്രാമീണ ഇന്ത്യയിലെ 75% സ്ഥലങ്ങളിലും ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്തിനാൽ ബ്രോഡ്ബാൻഡ് ആക്സസ് ഇല്ല.
Related Posts
Add A Comment