ഇന്ത്യയിലെ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. യുവാക്കൾക്കു ഗവണ്മെന്റ്‌ജോലി നൽകാനുള്ള സർക്കാർ യജ്ഞം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉയർന്നുവരുന്ന തൊഴിൽ- സ്വയംതൊഴിൽ അവസരങ്ങൾ ഇപ്പോൾ അനവധിയാണ്.
മുദ്ര പദ്ധതി, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ നടപടികൾ രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000 പേർക്കുള്ള നിയമനക്കുറിപ്പുകൾ അദ്ദേഹം വിതരണം ചെയ്തു.
എസ്എസ്‌സി, യുപിഎസ്‌സി, ആർആർബി തുടങ്ങിയ സ്ഥാപനങ്ങൾ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ചു കൂടുതൽ ജോലികൾ നൽകുന്നു. നിയമനപ്രക്രിയ ലളിതവും സുതാര്യവും സുഗമവുമാക്കുന്നതിലാണ് ഈ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ നിയമന സമയചക്രം 1-2 വർഷത്തിൽനിന്ന് കുറച്ചുമാസങ്ങളായി കുറച്ചു.
സാമ്പത്തിക മാന്ദ്യം, ആഗോള മഹാമാരി, യുദ്ധംമൂലം വിതരണശൃംഖലയിലുണ്ടായ തകർച്ച എന്നിവയുൾപ്പെടെ ഇന്നത്തെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുകയാണെന്നു വ്യക്തമാക്കി.
“ഉൽപ്പാദനത്തിനും രാജ്യത്തിന്റെ വർധിച്ചുവരുന്ന വിദേശനാണ്യ ശേഖരത്തിനുമായി വിവിധ ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്കു കടന്നു വരികയാണ്. രാജ്യത്തു നടത്തുന്ന വിദേശനിക്ഷേപം ഉൽപ്പാദനം, വിപുലീകരണം, പുതിയ വ്യവസായങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കു കാരണമാകുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യും. അതുവഴി തൊഴിലവസരങ്ങൾ വളരെ വേഗത്തിൽ വർധിക്കും. നിലവിലെ ഗവണ്മെന്റിന്റെ നയങ്ങൾ സ്വകാര്യമേഖലയിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. രാജ്യത്തിന്റെ ജിഡിപിയിൽ 6.5 ശതമാനത്തിലധികം സംഭാവനയേകിയ വാഹനമേഖല ഇതിനുദാഹരണമാണ്.
വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാവാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, മുച്ചക്ര-ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ കയറ്റുമതി വർധിക്കുന്നതിലൂടെ രാജ്യത്തെ വാഹനവിപണിയുടെ വളർച്ചയ്ക്കു സാക്ഷ്യം വഹിക്കാൻ കഴിയും. പത്തുവർഷംമുമ്പ് 5 ലക്ഷം കോടിയുണ്ടായിരുന്ന വാഹന വ്യവസായം ഇന്ന് 12 ലക്ഷം കോടിയിലേറെയായി .ഇന്ത്യയിലും വൈദ്യുതവാഹനമേഖലയുടെ വിപുലീകരണം നടക്കുന്നു. പിഎൽഐ പദ്ധതി വാഹനവ്യവസായത്തെയും സഹായിക്കുന്നു. ഇത്തരം മേഖലകൾ ഇന്ത്യയിലെ ലക്ഷക്കണക്കിനു യുവാക്കൾക്കു നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.”
ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ആണവോർജ വകുപ്പ്, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലേക്കാണ് രാജ്യമെമ്പാടുംനിന്നു തെരഞ്ഞെടുക്കപ്പെട്ട 70,000-ത്തിലധികം പേർക്കുള്ള നിയമനം കൈമാറിയത്.
‘ആസാദി കാ അമൃത് കാൽ’ ആരംഭിച്ചിട്ടേയുള്ളുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിൽ സംഭാവനയേകാൻ അവസരം ലഭിക്കുന്നതിനാൽ ഗവണ്മെന്റ്‌സർവീസിൽ ചേരുന്നവർക്ക് ഇതു വളരെ പ്രധാനപ്പെട്ട നിമിഷമാണെന്നും വ്യക്തമാക്കി.
ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ കൂടുതൽ സുസ്ഥിരവും സുരക്ഷിതവും ശക്തവുമായ രാജ്യമാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയും പൊതുജനങ്ങളെ ദുരുപയോഗംചെയ്യലും ഭരണത്തിന്റെ മുഖമുദ്രയായിരുന്ന പോയകാലത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഇന്ന്, ഇന്ത്യ രാഷ്ട്രീയ സ്ഥിരതയ്ക്കു പേരുകേട്ടതാണ്; ഇന്നത്തെ ലോകത്ത് അതിനു വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന്, ഇന്ത്യാഗവണ്മെന്റ് നിർണായക ഗവണ്മെന്റ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നു പുരോഗമനപരമായ സാമ്പത്തിക-സാമൂഹ്യ തീരുമാനങ്ങൾക്കു പേരുകേട്ടതാണ് ഗവണ്മെന്റ്” – അദ്ദേഹം പറഞ്ഞു. ജീവിതം സുഗമമാക്കൽ, അടിസ്ഥാനസൗകര്യ വികസനം, വ്യവസായനടത്തിപ്പു സുഗമമാക്കൽ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ആഗോള ഏജൻസികൾ അംഗീകാരമേകിയിട്ടുണ്ട്.
ഭൗതികവും സാമൂഹ്യവുമായ അടിസ്ഥാനസൗകര്യങ്ങളിൽ ഇന്ത്യ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ഗവണ്മെന്റ്‌പദ്ധതികൾ പൗരന്മാരുടെ ക്ഷേമത്തിനു വർധിതഫലം സൃഷ്ടിക്കുന്നു. ഇക്കാര്യം പുതുതായി നിയമനം ലഭിച്ചവർ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമനം ലഭിക്കുന്നവർ രാജ്യത്തെ പൗരന്മാരോടു തികഞ്ഞ സംവേദനക്ഷമതയോടെ പ്രവർത്തിക്കണമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “നിങ്ങൾ ഈ പരിഷ്കാരങ്ങൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോകണം. ഇതിനെല്ലാം പുറമേ, പഠിക്കാനുള്ള നിങ്ങളുടെ സഹജവാസന നിങ്ങൾ നിലനിർത്തണം” ഉപഭോക്താക്കളുടെ എണ്ണത്തിൽ ഓൺലൈൻ പോർട്ടലായ iGoT-അടുത്തിടെ ഒരുദശലക്ഷം പിന്നിട്ടു. ഓൺലൈൻ പോർട്ടലിൽ ലഭ്യമായ കോഴ്സുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണം. പുതുതായി നിയമിതരായവർക്ക് iGOT കർമയോഗി പോർട്ടലിലെ ഓൺലൈൻ മൊഡ്യൂളായ ‘കർമയോഗി പ്രാരംഭ്’ വഴി സ്വയം പരിശീലനത്തിനുള്ള അവസരവും ലഭിക്കും. ‘എവിടെനിന്നും ഏതുപകരണത്തിലും’ പഠിക്കുന്നതിനുള്ള സൗകര്യത്തിനായി 400-ലധികം ഇ-ലേണിങ് കോഴ്സുകൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്”.
Prime Minister Narendra Modi highlighted that the youth of India are transforming into job creators, emphasizing the government’s unprecedented efforts to provide employment opportunities. He pointed out the numerous emerging employment and self-employment prospects within the Indian economy. The Prime Minister specifically mentioned initiatives such as the Mudra Scheme, Startup India, and Stand Up India, which have significantly contributed to the increase in job opportunities across the country.