“2022 നവംബർ ആദ്യ വാരം. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ആസ്ഥാനമായ ബാന്ദ്ര കുർള കോംപ്ലക്സിലെ നമ്പർ 27-ൽ നടന്ന നിർണായക ബോർഡ് യോഗത്തിന്റെ തീരുമാനം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിങ്ങനെ. കോടീശ്വരനായ ഉദയ് കൊട്ടാക്കിന്റെ മൂത്തമകൻ ജയ് കൊട്ടക് ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കിൽ അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ ഉടനടിയൊന്നും സാധ്യതയില്ല “.
അതിന് ഉദയ് കോട്ടക് പിന്നാലെ നൽകിയ പ്രതികരണം “ജയ് ഇപ്പോളും ചെറുപ്പമാണ് ഇനിയും സമയമുണ്ട്” എന്നാണ്.
നിയോ ബാങ്കായ കൊട്ടക് 811-ൽ 32-കാരൻ ഇതേ ജയ് കോട്ടക്ക് ഇപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു.
ഇന്നിതാ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ ഉദയ് കോട്ടക് സി.ഇ.ഒ, മാനേജിംഗ് ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. കഴിഞ്ഞ ദിവസം നടന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി ഇക്കാര്യം അറിയിച്ചത്.
ഇതിനു പിന്നാലെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി ഉദയ് കോട്ടകും രാജിക്കാര്യം വെളിപ്പെടുത്തി.
എന്നിട്ടും ജയ്ക്ക് ബാറ്റൺ കൈമാറാൻ ഉദയ് കോട്ടക്ക് തയാറായിട്ടില്ല. കാരണം ബാങ്കിങ് രംഗത്ത് അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ തന്നെയാണ്.
ഈവർഷം ഡിസംബർ 31ന് വിരമിക്കാനിരിക്കേയാണ് അദ്ദേഹം നേരത്തെ രാജിവച്ചത്. 38 വർഷമായി ബാങ്കിന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ഉദയ് കൊട്ടക് ബാങ്കിന്റെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടറായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1985-ൽ കൊട്ടക് മഹീന്ദ്ര ഗ്രൂപ്പിൽ 10,000 രൂപ നിക്ഷേപിച്ച ഒരു ഉദയ് കോട്ടക്ക് ഇന്ന് ഏകദേശം 300 കോടി രൂപയുടെ മൂല്യത്തിനുടമയാണ്. അതാണ് ഉദയ് കോട്ടക്.
അടുത്ത തലമുറയ്ക്കായി അദ്ദേഹം വഴിമാറിയതാണോ? അല്ല. അദ്ദേഹത്തിന്റെ പിൻഗാമി സ്ഥാനത്തേക്ക് ആര് വരുമെന്ന് റിസേർവ് ബാങ്കിന് നൽകിയ പട്ടികയിൽ നിന്നും തീരുമാനമുണ്ടാകുമെങ്കിലും അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണ്. അന്നും ഇന്നും. തത്കാലം മകൻ ജയ് കോട്ടക് ആകില്ല അദ്ദേഹത്തിന്റെ ബാങ്കിലെ പിൻഗാമി. കാരണം നിലവിലെ ബാങ്ക് ചട്ടങ്ങളും രീതികളും അട്ടിമറിക്കാൻ അദ്ദേഹം തത്കാലം തയാറല്ല എന്നത് തന്നെ.
ഉദയ് കൊട്ടക് ഒരു ടെലിവിഷൻ ചാനലിന് നൽകിയ പ്രസ്താവന പ്രകാരം ബാങ്ക് സിഇഒ സ്ഥാനത്തേക്ക് രണ്ട് പേരുകൾ RBIയ്ക്ക് അയച്ചിട്ടുണ്ട്. കോർപ്പറേറ്റ്, ഇൻസ്റ്റിറ്റ്യൂഷണൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് പ്രസിഡന്റ് കെവിഎസ് മണിയൻ, ഉപഭോക്തൃ ബാങ്കിംഗ് പ്രസിഡന്റ് ശാന്തി ഏകാംബരം എന്നിവർ കൊട്ടക്കിന്റെ പിൻഗാമിയാകാൻ തിരഞ്ഞെടുക്കപ്പെട്ട പട്ടികയിലുണ്ടെന്നു സൂചനയുണ്ട്.
ബാങ്കിന്റെ പിന്തുടർച്ച പദ്ധതി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജിവച്ചതെന്ന് ഉദയ് കോട്ടക് അറിയിച്ചു. ബാങ്ക് സി.ഇ.ഒമാരുടെ കാലാവധി യഥാക്രമം 15 വർഷവും പ്രമോട്ടർ സി.ഇ.ഒമാരുടെ കാലാവധി 12 വർഷവുമായിരിക്കണം എന്ന് ആർ.ബി.ഐ അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം.
‘വർഷാവസാനത്തോടെ, ചെയർമാനും, ഞാനും, ജോയിന്റ് എംഡിയും പടിയിറങ്ങേണ്ടതുണ്ട്. അതുകൊണ്ട് സുഗമമായ അധികാരമാറ്റത്തിന് വഴിയൊരുക്കാനാണ് സ്വമേധയാ രാജിവയ്ക്കുന്നത്’- ഉദയ് കോട്ടക് പറഞ്ഞു.
38 വർഷങ്ങൾക്ക് മുൻപ് മുംബയിലെ 300 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൽ മൂന്ന് ജീവനക്കാരുമായി ആരംഭിച്ച ബാങ്കാണിതെന്നും ഇപ്പോൾ ഒരു ലക്ഷം പേർക്ക് ജോലി നൽകുകയും 300 കോടി രൂപയുടെ ആസ്തിയുള്ളതുമായ സ്ഥാപനമായെന്നും ഉദയ് എക്സിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
2023 മാർച്ച് 31 വരെയുള്ള ബാലൻസ് ഷീറ്റിൽ 4.89 ലക്ഷം കോടി രൂപയുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ്.
തന്റെ വ്യക്തിപരമായ ശേഷിയിൽ, ഉദയ് കൊട്ടക് കൊട്ടക് മഹീന്ദ്ര ബാങ്കിൽ 25.72 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്, ഇത് അദ്ദേഹത്തെ കുടുംബാംഗങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ഒപ്പം ബാങ്കിന്റെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയാക്കി മാറ്റി. ഏറ്റവും പുതിയ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പ്രൊമോട്ടർക്ക് 25.93 ശതമാനം ഓഹരിയുണ്ട്.
വിട പറയുന്നില്ല ഉദയ്
“വ്യക്തിപരവും കുടുംബപരവുമായ” ചില പ്രതിബദ്ധതകളിൽ താൻ കാര്യമായി മുഴുകിയിരിക്കുമെന്ന് ബാങ്ക് ചെയർമാനുള്ള കത്തിൽ കൊട്ടക് ചൂണ്ടിക്കാട്ടി .
“എന്റെ മൂത്തമകന്റെ വിവാഹ ചടങ്ങുകൾ പ്ലാൻ ചെയ്യുന്നു. ഈ സംഭവങ്ങളുടെ സാമീപ്യവും എന്റെ ഭരണകാലാവസാനവും കണക്കിലെടുത്ത്, ബാറ്റൺ കൈമാറുന്നതും പരിവർത്തനം വേഗത്തിലാക്കുന്നതും ഉചിതമാണെന്ന് ഞാൻ കരുതി.
എന്റെ മുഴുവൻ സമയ റോളിൽ നിന്ന് ഞാൻ ഉടൻ ഇറങ്ങുമ്പോൾ, ആ റോൾ എന്താണ് അർത്ഥമാക്കുന്നതെന്ന് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു മാനേജർ, ബോർഡ് ഗവേണൻസ് അംഗം, പ്രമോട്ടർ എന്ന നിലയിൽ ഇന്ത്യൻ പദങ്ങളിൽ നിർവചിക്കപ്പെട്ടിട്ടുള്ള ഒരു തന്ത്രപ്രധാനമായ ഓഹരി ഉടമയാണ്”.
മുംബയിലെ സിഡെൻഹാം കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ഉദയ് കോട്ടക് മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2003-ൽ ഇത് വാണിജ്യ വായ്പ നൽകുന്ന സ്ഥാപനമായി മാറി.
സ്റ്റോക്ക് ബ്രോക്കിംഗ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, കാർ ഫിനാൻസ്, ലൈഫ് ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുൾപ്പെടെ വിവിധ ധനകാര്യ സേവന മേഖലകളിൽ കോട്ടക് മഹീന്ദ്ര ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Uday Kotak, the founder of Kotak Mahindra Bank, has stepped down as the Vice Chairman and Managing Director after 38 years of leadership. His son, Jay Kotak, will take over as the Vice Chairman. Under Uday Kotak’s leadership, the bank has grown significantly, becoming one of India’s largest private sector banks with a substantial presence in various financial services sectors.