Author: News Desk

ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്‍റെ 1000 കോടി നിക്ഷേപം നേടി എനര്‍ജി സ്റ്റാര്‍ട്ടപ്പ് . പൊല്യൂഷന്‍ ഉണ്ടാക്കാത്ത ക്ലീന്‍ എനര്‍ജി മേഖലയിലെ സ്റ്റാര്‍ട്ടപ്പ്  Avaada എനര്‍ജിയാണ് 1000 കോടി നേടിയത്. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ പദ്ധതികളുടെ ലീഡിംഗ് ഡെവലപ്പറാണ് ഡല്‍ഹി കേന്ദ്രമായ Avaada. ജര്‍മ്മന്‍ ഡെവലപ്മെന്റ്  ഫിനാന്‍സ് ഇന്‍സ്റ്റിസ്റ്റ്യൂഷനായ DEG, നെതര്‍ലാന്റ്സ് ഡെവലപ്മെന്റ് ഫിനാന്‍സ് കമ്പനി FMO എന്നിവയും നിക്ഷേപം നടത്തി. 2.4 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍  Avaada നിക്ഷേപം വിനിയോഗിക്കും . Vineet Mittal ഫൗണ്ടറായ Avaada 2009 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

Read More

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കാന്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്.വാട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഗ്രൂപ്പ് സെറ്റിങ്സില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.2.19.97 ബീറ്റ അപ്ഡേറ്റിലാണ് പുതിയ ഫീച്ചറിന്റെ പരീക്ഷണം നടക്കുന്നത്.ഗ്രൂപ്പ് അഡ്മിന് മാത്രമേ ഈ ഫീച്ചര്‍ കാണാനും എഡിറ്റ് ചെയ്യാനും സാധിക്കൂ

Read More

Supreme Court rejects plea against TikTok ban. The court directed the government to ban downloading of the app. App violates Right to privacy by uploading third party videos without consent. App exposes children to adult content & make them exposed to sexual predators online. 19 crore out of 500Mn global users of TikTok are from India. Next hearing is scheduled on April 16.

Read More

സ്റ്റാര്‍ട്ടപ്പുകളെ ഫില്‍റ്റര്‍ ചെയ്തെടുക്കാനല്ല, സഹായിക്കാനാണ് ഗൂഗിളിന്റെ പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ഗൂഗിള്‍ ക്ലൗഡ് പ്രോഗ്രാം മാനേജര്‍ കൃഷ്ണചൈതന്യ അയ്യാഗരി. ഗൂഗിള്‍, സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്താറില്ല. എല്ലാവര്‍ക്കും തുല്യമായി അവസരം നല്‍കും. എവിടെ നിന്നാണ് മികച്ച ആശയങ്ങള്‍ വരികയെന്ന് പറയാന്‍ കഴിയില്ല. ഗൂഗിള്‍ ക്ലൗഡ് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം പോലുള്ള ഏര്‍ളി സ്റ്റേജ് പ്രോഗ്രാമുകള്‍ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും തുല്യ അവസരം നല്‍കുന്നുവെന്നും അയ്യാഗരി പറഞ്ഞു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്ക്‌നോളജി ആംഗിള്‍ നല്‍കുന്ന പ്രോഗ്രാമാണ് ഗൂഗിള്‍ ക്ലൗഡ് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് ഗൂഗിളിന്റെ വിഷന്‍ കൃത്യമായ ടെക്നിക്കല്‍ ആംഗിളുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൈവരണം എന്നാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള ഗൂഗിളിന്റെ കാഴ്ചപ്പാടെന്ന് അയ്യാഗരി പറഞ്ഞു. ആളുകള്‍ക്ക് ഐഡിയയുണ്ട്, പക്ഷേ അവയുപയോഗിച്ച് എങ്ങിനെ ഒരു പ്രൊഡക്ടുണ്ടാക്കാം എന്ന ചിന്തയാണ് കൈവരാതെ പോകുന്നത്. ഉദാഹരണമായി ഗൂഗിള്‍ തന്നെയെടുത്താല്‍ ധാരാളം സര്‍വീസുകള്‍ ഗൂഗിള്‍ നല്‍കുന്നു. കൂടുതല്‍ ഈസിയായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഗൂഗിള്‍ വഴി സാധിക്കുന്നു.ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയാണ് ആദ്യം വേണ്ടത്. ഐഡിയയുള്ളവര്‍ക്ക് തന്നെ ഇംപ്ലിമെന്റെ്…

Read More

ഫോര്‍ബ്സ് ഏഷ്യ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ലോകത്തില ആദ്യ ഇന്റലിജന്റ് വെയറബിള്‍ വിഷ്വല്‍ അസിസ്റ്റന്റ്  Manovue കണ്ടുപിടിച്ച രൂപം ശര്‍മ്മയാണ് ലിസ്റ്റില്‍ ഇടം നേടിയത്.കാഴ്ചശക്തിയില്ലാത്തവര്‍ക്ക് പ്രിന്റഡ് ടെക്സ്റ്റ്‌ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ്Manovue.വിഷന്‍ ഇന്റലിജന്‍സും IoTയും കംബൈന്‍ ചെയ്ത മള്‍ട്ടി യൂട്ടിലിറ്റി വെയറബിളാണ് Manovue.200 വര്‍ഷം പഴക്കമുള്ള ബ്രെയില്‍ ലിപി Manovue റീപ്ലേസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

Read More

ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്  സ്റ്റാര്‍ട്ടപ്പിന് 1 കോടി ഡോളര്‍ ഫണ്ട്.ഇന്ത്യയിലെ ലീഡിങ് ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പ്  V Resorts ആണ് നിക്ഷേപം നേടിയത്.സീരിസ് A ഫണ്ടിംഗിലൂടെയാണ് V Resort 1 കോടി ഡോളര്‍ നിക്ഷേപം നേടിയത്. അദിതി ബാല്‍ബിര്‍ ഫൗണ്ടറായ V Resort 22 സംസ്ഥാനങ്ങളിലായി 150 പ്രോപ്പര്‍ട്ടികള്‍ മാനേജ് ചെയ്യുന്നു.മൈക്രോ ടൂറിസം ഫോക്കസ് ചെയ്തിട്ടുള്ള ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സര്‍വ്വീസാണ് V Resort.ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഫണ്ട് വിനിയോഗിക്കും.

Read More

ടെക്നിക്കല്‍ ഡോക്യുമെന്റേഷനിലെ അവസരങ്ങളും സാധ്യതകളും മനസ്സിലാക്കാം. Wee Spaces Tech Doc സംഘടിപ്പിക്കുന്ന പരിപാടി മെയ് 4ന് കൊച്ചിയില്‍ നടക്കും. ടെക്നിക്കല്‍ ഡോക്യുമെന്റേഷനില്‍ സൗജന്യ അവയര്‍നസ് പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കോ വര്‍ക്കിംഗ് സ്പേസാണ് Weespaces. കൊച്ചി അബാദ് പ്ലാസയിലാണ് പരിപാടി. 40 പേര്‍ക്ക് മാത്രമാണ് അവസരം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്https://bit.ly/2Gbz3ppഎന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം.

Read More

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സ്‌കീമില്‍ പ്രവര്‍ത്തിക്കാന്‍ Visa. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി Visa  ചര്‍ച്ച ആരംഭിച്ചു. നാഷണല്‍ കോമണ്‍ കാര്‍ഡ് സ്‌ക്രീമില്‍ Mastercard പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ബാങ്കുകളില്‍ നിന്ന് പ്രീപെയ്ഡ്, ഡെബിറ്റ്, ക്രെഡിറ്റ്, Rupay card മാതൃകയില്‍ NCMC കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യും. One Nation One Card എന്ന പേരില്‍ അറിയപ്പെടുന്ന NCMC മാര്‍ച്ച് നാലിനാണ് ലോഞ്ച് ചെയ്തത്.

Read More