Author: News Desk
ലോകം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്റെയും പ്ലാസ്റ്റിക് കറന്‍സിയുടെയും നവയുഗത്തിലാണ്. പരമ്പരാഗത നാണയ വ്യവഹാര സങ്കല്‍പങ്ങള്‍ മാറിമറിയുകയും മണി ട്രാന്‍സാക്ഷന്റെ തോട്ട് പ്രൊസസ് തന്നെ ഡിസ്‌റപ്റ്റ് ചെയ്യുന്ന ബ്ലോക്ക് ചെയിനടക്കം യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍, ടെക്‌നോളജിയുടെ സൂപ്പര്‍ ഓപ്പര്‍ച്യുണിറ്റികള്‍ ആഗോള വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്റ്റാര്‍ട്ടപ്പുകളെയും എന്‍ട്രപ്രണേഴ്‌സിനെയും ഈ ദിശയില്‍ ഇന്നവേഷന്‍സിന് പ്രേരിപ്പിക്കുന്നതും ഈ മാറ്റങ്ങളാണെന്ന് ടെക്‌നോളി എക്‌സ്‌പേര്‍ട്ട് ഗോകുല്‍ ബി അലക്‌സ് ചൂണ്ടിക്കാട്ടുന്നു. ക്യാഷ്ലെസ് ട്രാന്‍സാക്ഷനും ഡിജിറ്റല്‍ ഇടപാടുകളും മെട്രോ നഗരങ്ങള്‍ക്ക് പുറത്ത്, ഗ്രാമങ്ങളിലേക്ക് എത്തിയെങ്കിലേ സമ്പൂര്‍ണ ഡിജിറ്റല്‍ ഇക്കോണമിയെന്ന ആശയത്തില്‍ ഇന്ത്യയ്ക്ക് വിജയമാക്കാന്‍ കഴിയൂ. വില്ലേജ് ബേസ്ഡ് ഇക്കോണമിയായ ഇന്ത്യയില്‍ ഗ്രാമങ്ങളെ മാറ്റിനിര്‍ത്തി സമ്പൂര്‍ണ ഡിജിറ്റല്‍ ഇക്കോണമിയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. ഗ്രാമങ്ങളിലേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിപ്പിക്കാന്‍ ഡിജിറ്റല്‍ ഇക്കോണമിയുടെ ബേസിക്സ് ഇനിയും ഇവിടെ ശക്തമാക്കേണ്ടതുണ്ട്. ഗ്രാമങ്ങളിലെ ഉല്‍പാദനവും ഡിസ്ട്രിബ്യൂഷനും കണ്‍സംപ്ഷനും മാറിയാല്‍ മാത്രമേ ഇന്ത്യന്‍ ഇക്കോണമിയില്‍ ട്രാന്‍സ്ഫര്‍മേഷന്‍ സാധ്യമാകൂ. ഇക്കാര്യത്തില്‍ ചൈന നടപ്പാക്കിയ മോഡല്‍ ലോകശ്രദ്ധ നേടിയതാണ്. അവിടെ ഗ്രാമതലത്തില്‍ വരെ…
വ്യവസായ ലോകം കാത്തിരുന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബില്‍ കേരള നിയമസഭ പാസാക്കി. 30 ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ണമായോ വ്യവസ്ഥകള്‍ക്ക് വിധേയമായോ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കണമന്നുള്‍പ്പെടെ സംരംഭകര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് ബില്ലില്‍ ഉളളത്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ നില മെച്ചപ്പെടുത്തുകയുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. 15 കോടി രൂപ വരെ മുതല്‍മുടക്കുളള സംരംഭങ്ങളെ ജില്ലാ ഏകജാലക ബോര്‍ഡിന്റെ പരിധിയിലാക്കി. സംരംഭങ്ങള്‍ക്ക് അപേക്ഷ നല്‍കി 15 ദിവസങ്ങള്‍ക്കുളളില്‍ തദ്ദേശ സെക്രട്ടറിയുടെ ഉത്തരവുകളൊന്നും ലഭിച്ചില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അഞ്ച് ലക്ഷം രൂപ പിഴ ഉള്‍പ്പെടെയുളള കടുത്ത ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭകരുമായി അടുത്തിടപഴകാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ സെല്‍ നിലവില്‍ വരും. ഏകജാലക ബോര്‍ഡ് നല്‍കുന്ന അനുമതി എല്ലാ വകുപ്പുകള്‍ക്കും ബാധകമാണെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്ന വ്യവസ്ഥയായിരുന്നു ബില്ലില്‍ ആകര്‍ഷകമായ വ്യവസ്ഥകളില്‍ ഒന്ന്. എന്നാല്‍ ചില അംഗങ്ങളും ട്രേഡ്…
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കോര്‍പ്പറേറ്റ് ഇന്‍കം ടാക്‌സ് കളക്ഷനില്‍ 17.1 ശതമാനം വര്‍ധന. ജിഎസ്ടി ഉള്‍പ്പെടെ നികുതി മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുങ്ങിയ വര്‍ഷമായിരുന്നു 2017-18 സാമ്പത്തിക വര്‍ഷം. പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് കളക്ഷനിലും 18.9 ശതമാനം വര്‍ധനയുണ്ട്. ഫിനാന്‍സ് മിനിസ്ട്രിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഡയറക്ട് ടാക്‌സ് കളക്ഷനും 2016-17 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 17.1 ശതമാനം ഉയര്‍ന്നു. 9.95 ലക്ഷം കോടി രൂപയാണ് ഡയറക്ട് ടാക്‌സിലൂടെ ഇക്കുറി ലഭിച്ചത്. ബജറ്റ് എസ്റ്റിമേറ്റിന്റെ 101.5 ശതമാനം വരുമിത്. റിവൈസ്ഡ് എസ്റ്റിമേറ്റില്‍ 10.05 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിന്റെ 99 ശതമാനത്തിലെത്തിയത് ധനമന്ത്രാലയത്തിനും ആശ്വാസം നല്‍കുന്നു. 6.84 കോടി ഇന്‍കം ടാക്‌സ് റിട്ടേണുകളാണ് ഇക്കുറി ഫയല്‍ ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെക്കാള്‍ 26 ശതമാനം അധികമാണിത്. 99.49 ലക്ഷം പുതിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടതായി ധനമന്ത്രാലയം വ്യക്തമാക്കി. 2016-17 ല്‍ 5.43 കോടി നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തിരുന്നത്.…
നമ്മുടെ മണ്ണിനെ അതിന്റെ കാര്‍ഷിക തനിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ്. ആര്‍ദ്ര ചന്ദ്രമൗലി എന്ന യംഗ് വുമണ്‍ എന്‍ട്രപ്രണറുടെ മനസില്‍ പൊട്ടിമുളച്ച ആശയം ഇന്ന് കേരളത്തെ കാര്‍ഷികസമൃദ്ധിയിലേക്ക് തിരികെയെത്തിക്കാനുളള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷയാകുകയാണ്. മണ്ണിന്റെയും കൃഷിയുടെയും ഓര്‍ഗാനിക് സ്വഭാവം നിലനിര്‍ത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ വിള ഉറപ്പാക്കുന്ന പ്രൊഡക്ടുകളാണ് തിരുവനന്തപുരത്തെ ഏക ബയോക്കെമിക്കല്‍സ് എന്ന ബയോടെക് സ്റ്റാര്‍ട്ടപ്പ് വിപണയിലെത്തിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വുമണ്‍ ഓണ്‍ഡ് ബയോടെക് സ്റ്റാര്‍ട്ടപ്പ് കൂടിയാണ് ഏക. ജീവാണുമിശ്രിതങ്ങള്‍ നഷ്ടപ്പെടുന്നതോടെ മണ്ണിന്റെ ഗുണമേന്‍മ നഷ്ടമാകും. ഇത്തരം നിലങ്ങളില്‍ മണ്ണിന്റെ സ്വാഭാവിക ഗുണമേന്‍മ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ആര്‍ദ്രയും ഏകയും ഡെവലപ്പ് ചെയ്യുന്നത്. മണ്ണിന് ഏറ്റവും അനുയോജ്യമായ ജീവാണുക്കളെ കണ്ടെത്തി ലാബ് ടെസ്റ്റുകള്‍ നടത്തി അതിന്റെ കോംപിനേഷന്‍സ് (മിശ്രിതങ്ങള്‍) ഉണ്ടാക്കി ഏറ്റവും മികച്ച റിസള്‍ട്ട് കിട്ടുന്ന ടാര്‍ഗറ്റഡ് പ്രൊഡക്ട്‌സായി വിപണിയില്‍ എത്തിക്കുന്നു. മട്ടുപ്പാവ് കൃഷി, തെങ്ങിലുണ്ടാകുന്ന കീടബാധ തടയല്‍, പ്രോപ്പറായ വേസ്റ്റ് മാനേജ്മെന്റ് തുടങ്ങി ഭൂമിയെ അതിന്റെ ജൈവാവസ്ഥയില്‍ നിലനിര്‍ത്താന്‍…
ചൈനയില്‍ സജീവമായ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് Ele.me യെ ആലിബാബ സ്വന്തമാക്കി. 9.5 ബില്യന്‍ ഡോളര്‍ മൂല്യമുളള സ്റ്റാര്‍ട്ടപ്പ് ആണ് ആലിബാബ സ്വന്തമാക്കിയത്. Ele.me യില്‍ നേരത്തെ ആലിബാബയ്ക്കും അനുബന്ധ മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനമായ Ant Small and Micro Financial Services ഗ്രൂപ്പിനും 43 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടായിരുന്നു. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് രീതികള്‍ കൂട്ടിയിണക്കി പരമ്പരാഗത ബിസിനസ് മേഖലയില്‍ പുതിയ സാധ്യതകള്‍ വെട്ടിത്തുറക്കുകയെന്ന ആലിബാബയുടെ ന്യൂ റീട്ടെയ്ല്‍ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് നീക്കം. ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും കസ്റ്റമേഴ്‌സ് ഫീഡ് ബാക്ക് പെട്ടന്ന് അറിയാനുമുളള മാര്‍ഗമായി Ele.me യെ ഉപയോഗപ്പെടുത്താന്‍ കഴിയും. 2016 ല്‍ 1.25 ബില്യന്‍ ഡോളറാണ് രണ്ട് കമ്പനികളും ചേര്‍ന്ന് Ele.me യില്‍ ഇന്‍വെസ്റ്റ് ചെയ്തത്. ചൈനയില്‍ കഴിഞ്ഞ ക്വാര്‍ട്ടര്‍ പീരീഡിലെ കണക്കനുസരിച്ച് ഫുഡ് ഡെലിവറി മാര്‍ക്കറ്റ് 10.7 ബില്യന്‍ ഡോളറിലെത്തിയിരുന്നു. 16.2 ശതമാനം വളര്‍ച്ചയാണ് മുന്‍പാദത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. Ele.Me അതേ ബ്രാന്‍ഡില്‍ തന്നെ…
ഡിസ്‌റപ്ഷന് വഴിയൊരുക്കുന്ന ഇന്നവേഷനുകള്‍ മാത്രമല്ല, സൊസൈറ്റിക്ക് ബെനിഫിഷ്യല്‍ ആയ രീതിയില്‍ എംപ്ലോയ്‌മെന്റ് ജനറേഷനും സ്റ്റാര്‍ട്ടപ്പുകള്‍ കേപ്പബിളാണെന്ന് കെഎസ്‌ഐഡിസി എംഡി ഡോ. എം ബീന ഐഎഎസ്. കെഎസ്‌ഐഡിസി സപ്പോര്‍ട്ട് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് ഡോ. എം ബീനയുടെ വാക്കുകള്‍. ഫ്യൂച്ചര്‍ ജോബ് കണ്‍സെപ്റ്റുകള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ എംപ്ലോയ്‌മെന്റ് ജനറേഷനില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എത്രത്തോളം കോണ്‍ട്രിബ്യൂട്ട് ചെയ്യാനാകുമെന്ന സംശയം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനുളള വ്യക്തമായ ഉത്തരം കൂടിയാണ് ഡോ. എം ബീനയുടെ വാക്കുകള്‍. രണ്ട് വര്‍ഷമായി മീഡിയം, ലാര്‍ജ് സ്‌കെയില്‍ ഇന്‍ഡസ്ട്രികള്‍ക്ക് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടായി 121 കോടി രൂപയാണ് കെഎസ്‌ഐഡിസി വിതരണം ചെയ്തത്. ഈ സ്ഥാപനങ്ങളില്‍ 450 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സീഡ് ഫണ്ട് അനുവദിച്ച 58 കമ്പനികളിലൂടെ 650 തൊഴിലവസരങ്ങളാണ് ഉണ്ടായതെന്ന് ഡോ. എം ബീന ചൂണ്ടിക്കാട്ടി. 12 കോടി രൂപയാണ് സീഡ് ഫണ്ടായി കെഎസ്‌ഐഡിസി മുതല്‍മുടക്കിയത്. ഏതൊരു സര്‍ക്കാരിനും മുന്നിലുളള ചലഞ്ചാണ് എംപ്ലോയ്‌മെന്റ് ജനറേഷന്‍.…
ഇന്ത്യയില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഗൂഗിളിന്റെ ഫോക്കസ് പോയിന്റെന്ന് ഗൂഗിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍. Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന നിലപാട് രാജന്‍ ആനന്ദന്‍ വ്യക്തമാക്കിയത്. സമൂഹത്തില്‍ ഡിസ്‌റപ്ഷന് ശ്രമിക്കുന്ന സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും സപ്പോര്‍ട്ട് ചെയ്യാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതികളെക്കുറിച്ചും രാജന്‍ ആനന്ദന്‍ വ്യക്തമാക്കി. ബില്യന്‍ ജനങ്ങളുള്ള ഇന്ത്യയില്‍ അത്ര തന്നെ അവസരങ്ങളുണ്ടെന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. നവസംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന സൂചനയാണ് ആ വാക്കുകളില്‍ നിറയുന്നത്. ലോകത്തെ നമ്പര്‍ വണ്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സായ ഗൂഗിളിനെ, മള്‍ട്ടി ലാംഗ്വേജും ലൈഫ് സ്‌റ്റൈലും നിറഞ്ഞ ഇന്ത്യ പോലൊരു ഡൈവേഴ്സിഫൈഡ് മാര്‍ക്കറ്റില്‍ ലീഡ് ചെയ്യുന്ന ഹംപിള്‍ പേഴ്സണാലിറ്റി. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാനുഫാക്ചറിംഗ് സിസ്റ്റംസ് എന്‍ജിനീയറിംഗില്‍ എംഎസ്സിയും നേടിയ ശേഷമാണ് ടെക്നോളജി മേഖലയിലേക്ക് രാജന്‍ ആനന്ദന്‍ ചുവടുറപ്പിച്ചത്. ഇന്ത്യയിലെ…
ഇന്ത്യ ഡാറ്റ റിച്ച് കമ്മ്യൂണിറ്റിയിലേക്ക് നീങ്ങുകയാണെന്ന് ഇന്‍ഫോസിസ് കോ ഫൗണ്ടറും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലേകാനി. ഡാറ്റകളിലൂടെ ധാരാളം പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സമ്പന്നരായ ചിലരുടെ കൈകളില്‍ മാത്രം ഡാറ്റകള്‍ എത്തിപ്പെടുന്ന വെസ്‌റ്റേണ്‍ രാജ്യങ്ങളിലെ രീതിക്ക് വിപരീതമായി ഇന്ത്യ ഒരു ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ഡ് ചെയ്തുവരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധാര്‍, കെവൈസി തുടങ്ങിയവ അതിന്റെ ഭാഗമാണ്. കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നന്ദന്‍ നിലേകാനി. ഡാറ്റ എംപവര്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വ്യക്തിക്കും ബിസിനസിനും സഹായകമാകുന്ന രീതിയില്‍ ഡാറ്റകള്‍ ഉപയോഗിക്കാന്‍ കഴിയും. പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തികമായി ഉയര്‍ച്ചയിലെത്തിയിട്ടാണ് അവര്‍ ഡാറ്റ റിച്ച് ആകുന്നത്. അങ്ങനെയുളള സാഹചര്യത്തില്‍ ഈ ഡാറ്റകള്‍ പരസ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ബിസിനസ് മോഡലാണ് കാണാന്‍ കഴിയുക. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യന്‍ ബിസിനസുകള്‍ ഇക്കണോമിക്കലി റിച്ച് ആകുന്നതിന് മുന്‍പു തന്നെ അവര്‍ ഡാറ്റ റിച്ച് ആയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ…
പരീക്ഷകള്‍ക്ക് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രം പഠിക്കുന്ന നമ്മുടെ വിദ്യാഭ്യാസ രീതി മാറ്റണമെന്ന് ബൈജൂസ് ലേണിംഗ് ആപ്പ് ഫൗണ്ടറും സിഇഒയുമായ ബൈജു രവീന്ദ്രന്‍. ക്വസ്റ്റ്യനുകള്‍ സോള്‍വ് ചെയ്യാനുളള ട്രെയിനിംഗ് മാത്രമാണ് നിലവില്‍ സ്റ്റുഡന്റ്‌സിന് കിട്ടുന്നത്. പക്ഷെ ചോദ്യം ചോദിക്കാനാണ് അവരെ സജ്ജരാക്കേണ്ടതെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എഡ്യുക്കേഷന്‍ സിസ്റ്റമാണ് ഇന്ത്യയിലേത്. വിദ്യാര്‍ത്ഥികളെ സെല്‍ഫ് ലേണേഴ്‌സാക്കി മാറ്റുന്നതോടൊപ്പം അവര്‍ക്ക് ഒരു കണ്ടിന്യൂസ് പ്രോസസാക്കി അത് മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണം. അത്തരത്തിലുളള മാറ്റമാണ് വരേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു ക്ലാസ് മുറിയും ഇന്നത്തെ ക്ലാസ് മുറികളും താരതമ്യം ചെയ്താല്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. ഇന്നും നമ്മുടെ ക്ലാസ് മുറികള്‍ നോണ്‍ ഇന്ററാക്ടീവ് ആണ്. പല കുട്ടികളും ഇപ്പോഴും പുസ്തകത്തിലെ കാര്യങ്ങള്‍ അതേപടി മന:പ്പാഠമാക്കുകയാണ്. അത് മാറണം. പഠനം എളുപ്പമാക്കാനും അവര്‍ പഠിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുളള ഒരു ഓര്‍ഗാനിക് അപ്രോച്ച് മാത്രമാണ് പോംവഴി. അല്ലെങ്കില്‍ അത് കുട്ടികളുടെ മനസില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. എക്‌സാമുകള്‍ക്ക് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രമാകരുത്…
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള ഓണ്‍ട്രപ്രണോറിയല്‍ യൂത്ത് സമ്മിറ്റ്-Key 2018ലെ സെലക്ട് ചെയ്ത സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വിതരണം ചെയ്തു.തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ നടന്ന കീ സമ്മിറ്റിന്റെ സമാപന ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ട 5 നവീന ആശയങ്ങള്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്തു. കീടനാശിനിമുക്ത കൃഷിരീതി പ്രോത്സാഹിപ്പിക്കുന്ന അമല്‍പ്രതാപ്, നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് മിതമായ വിലയ്ക്ക് ഫര്‍ണിച്ചര്‍ വാടകയ്ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാററ് ഫോം ഒരുക്കിയ ടിജോതോമസ്, പച്ചക്കറി കര്‍ഷകരില്‍ നി്ന്ന് നേരിട്ട ആവശ്യക്കാരിലെത്തിക്കുന്ന പ്രദീപ് പിഎസ് എന്നിവര്‍ക്ക് 50,000 രൂപ വീതവും, പൊതു സ്ഥലങ്ങളില്‍ അമ്മമാര്‍ക്കുള്ള മുലയൂട്ടല്‍ കേന്ദ്രം ഒരുക്കുന്ന ധരിണി സുരേഷ്, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇവരെ ഒരു കുടക്കിഴിൽ കൊണ്ടുവരുന്ന ഇര്‍ഷാദുള്‍ ഇസ്ലാം എന്നിവര്‍ക്ക് 25,000 രൂപ വീതവുമാണ് നല്‍കിയത്. സംരംഭത്തിലേക്ക് കടന്നു വരുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കിയ കീ സമ്മിറ്റിന്റെ…