Author: News Desk
ഓണപ്പുടവയും മുല്ലപ്പൂവും ചൂടി ‘മലയാളി മങ്കയായി’ മൊണാലിസ (Mona Lisa). കേരള ടൂറിസത്തിന്റെ ഓണം പ്രചാരണത്തിന്റെ ഭാഗമായാണ് ലിയണാർഡോ ഡാവിഞ്ചിയുടെ (Leonardo da Vinci) വിഖ്യാതചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചിരിക്കുന്നത്. കേരള ടൂറിസത്തിന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് എഐയിൽ രൂപകൽപനചെയ്ത ചിത്രം ഉൾപ്പെടുന്ന പ്രചാരണം. മലയാളി മൊണാലിസയുടെ ചിത്രം ഇതിനോടകം ആയിരക്കണക്കിനുപേർ കണ്ടുകഴിഞ്ഞു. കേരള ടൂറിസം-ടൈംലെസ്, ഗ്രേസ്ഫുൾ, ഐക്കോണിക് എന്ന ടാഗ് ലൈനോടെയുള്ള ക്യാംപെയ്ൻ വഴി ഐക്യത്തിന്റെ നാടായ കേരളത്തിലേക്ക് ഓണക്കാലം ആഘോഷിക്കാൻ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നു. ഓഫ് വൈറ്റ് കസവു സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടിയ മൊണാലിസ ചിത്രം ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. Kerala Tourism’s new AI campaign featuring Mona Lisa in traditional Onam attire has gone viral on social media, inviting tourists to celebrate Onam in Kerala.
ഇന്ത്യയിൽ ആഭ്യന്തരമായി നിർമിച്ച ആദ്യ സെമികണ്ടക്ടർ ചിപ്പ് (Semi-conductor chip) ഈ വർഷം അവസാനം വിപണിയിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ സെമികണ്ടക്ടർ വ്യവസായത്തിൽ ആഗോള രംഗത്ത് പ്രധാന സ്ഥാനം വഹിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ മെയ്ഡ് ഇൻ ഇന്ത്യ 6ജി നെറ്റ്വർക്ക് വികസന പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെമികണ്ടക്ടർ ഫാക്ടറികളുടെ നിർമാണം പുരോഗമിച്ചുവരുന്നു. നിലവിൽ ആറ് ഫാബ്രിക്കേഷൻ യൂണിറ്റുകൾ നിർമാണ ഘട്ടത്തിലാണ്, കൂടാതെ നാല് പുതിയ യൂണിറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇന്ത്യ സെമികണ്ടക്ടർ മിഷൻ പദ്ധതിയുടെ സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റമെന്നും മോഡി പറഞ്ഞു. രാജ്യത്തിന്റെ സാങ്കേതിക സ്വാശ്രയത്വവും ആഗോള സെമികണ്ടക്ടർ സപ്ലൈ ചെയിനിലുള്ള സ്ഥാനവും ശക്തിപ്പെടുത്തുകയാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. പുതിയ ഫാക്ടറികൾ സ്ഥാപിക്കുകയും ചിപ്പ് ഉത്പാദനം ആരംഭിക്കുകയും ചെയ്യുന്നതിലൂടെ സർക്കാർ സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. Prime Minister Modi announced that…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ (Vizhinjam International Seaport) റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭപ്പാതയ്ക്കായുള്ള നടപടികൾ വേഗത്തിലാകുന്നു. വിഴിഞ്ഞം തുറമുഖത്തിനും ബാലരാമപുരം റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ടണൽ റെയിൽ കണക്റ്റിവിറ്റി പദ്ധതിക്കായാണ് സംസ്ഥാന സർക്കാർ ടെൻഡർ നടപടികൾക്ക് ഒരുങ്ങുന്നത്. ടെൻഡർ സെപ്റ്റംബർ മാസത്തിലാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിക്കായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ എൻജിനീയറിങ്, പ്രൊക്യുമെന്റ്, കൺട്രക്ഷൻ (EPC) ടെൻഡർ രേഖകൾ അവലോകനം ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ സംസ്ഥാന സർക്കാർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ഉദ്യോഗസ്ഥർ പങ്കെടുത്തു. കൊങ്കൺ റെയിൽവേയുടെ ടെൻഡർ രേഖകൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചെങ്കിലും, വിഐഎസ്എല്ലും സർക്കാർ പ്രതിനിധികളും നിരവധി പരിഷ്കാരങ്ങളും പ്രശ്നപരിഹാരങ്ങളും നിർദേശിച്ചിട്ടുണ്ട്. ടെൻഡർ ഔദ്യോഗികമായി പുറപ്പെടുവിക്കുന്നതിനുമുമ്പ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സെപ്റ്റംബർ ആദ്യവാരം അന്തിമ യോഗം ചേരും. ആഴക്കടൽ തുറമുഖത്തേക്കുള്ള റെയിൽ അധിഷ്ഠിത ചരക്ക് ഗതാഗതം വേഗത്തിലാക്കാനാണ് 1483 കോടി രൂപ ചിലവ്…
കേരളത്തെ വ്യോമയാന വ്യവസായത്തിലെ ആഗോളകേന്ദ്രമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്ത് കേരള ഏവിയേഷൻ സമ്മിറ്റ് 2025. വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാച്ചിലവ് കുറയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അഭിപ്രായപ്പെട്ടു. വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആസൂത്രിതമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യോമയാന വ്യവസായത്തിൽ സിയാൽ ജനകീയ മാതൃക തീർത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സിയാൽ സാങ്കേതികവിദ്യ മാറ്റങ്ങൾ പൂർണമായും ഉൾക്കൊണ്ടു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിൽ പുതുതായി ആരംഭിക്കുന്ന എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു. കേരളത്തിന് ഇനിയുമേറെ മേഖലകളിൽ വികസനസാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് ഉച്ചകോടിയുടെ ഏറ്റവും വലിയ നേട്ടമെന്ന് സിയാൽ എംഡി എസ്. സുഹാസ് പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും നയരൂപീകരണത്തിലൂടെയും വ്യോമയാന വ്യവസായത്തിനും കേരളത്തിന്റെ സാമ്പത്തികവളർച്ചയ്ക്കും സിയാൽ…
സർവകലാശാലാതലത്തിൽ ആദ്യമായി സ്റ്റാർട്ടപ്പ് സഹകരണ പദ്ധതിയായ ലീപ് സെന്റർ (LEAP Centre) ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). കണ്ണൂർ സർവകലാശാലയിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്റർ ആരംഭിച്ചിരിക്കുന്നത്. കെഎസ് യുഎമ്മിന്റെ മലബാർ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഒരുക്കുന്നതിനുള്ള മലബാർ ഇന്നൊവേഷൻ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ സർവകലാശാലയിലെ ലീപ് സെന്റർ. വിദ്യാർത്ഥികൾക്കും ബിസിനസ്സുകൾക്കും സഹകരണപരമായ ജോലിസ്ഥലവും സംരംഭക പിന്തുണയും നൽകിക്കൊണ്ട് അക്കാഡമിക് സമൂഹത്തിനുള്ളിലെ ഇന്നൊവേഷൻ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലീപ് സെന്ററിന്റെ ലക്ഷ്യം. 75 സീറ്റുകളാണ് ലീപ് സെന്ററിലുള്ളത്. ഇതിൽ 20 എണ്ണം ഒരു കമ്പനി ബുക്ക് ചെയ്തു. ശേഷിക്കുന്ന സീറ്റുകൾ സംരംഭകർക്കു ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഒരു സീറ്റിന് പ്രതിമാസം 3000 രൂപയാണു വാടക. സ്റ്റാർട്ടപ്പുകൾക്കും വിദ്യാർഥികൾക്കും ഇതിൽ ഡിസ്കൗണ്ട് ലഭിക്കും. ഇതിനുപുറമേ പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർഥികൾക്കു സാമ്പത്തിക സഹായവും 4% ഗ്രേസ് മാർക്കും 20% അറ്റൻഡൻസും ലഭിക്കും. കഴിഞ്ഞ ദിവസം സർവകലാശാലയിൽ നടന്ന ചടങ്ങിൽ…
ഇന്ത്യയുടെ സ്ലീപ്പിങ് സ്റ്റേറ്റ് (Sleeping State of India) എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ് (Himachal Pradesh). ഈ പേര് വന്നത് എന്തുകൊണ്ടാണെന്ന് അറിയാം. ഹിമാചലിലെ സമാധാനപരവും ശാന്തവുമായ ജീവിതശൈലിയിൽ നിന്നാണത്രേ സംസ്ഥാനത്തിന് ഇങ്ങനെയൊരു ഇരട്ടപ്പേര് ലഭിച്ചത്. പ്രകൃതി സൗന്ദര്യം, ഫ്രഷ് മൗണ്ടെയ്ൻ എയർ, വശ്യമായ ഗ്രാമജീവിതം എന്നിവയ്ക്ക് പേരുകേട്ട സംസ്ഥാനമാണിത്. തിരക്കേറിയ നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ജീവിതം ശാന്തമാണ്. ഇവിടുത്തെ ആളുകൾ വളരെ ലളിതമായ ദിനചര്യ പിന്തുടരുന്നവരാണ്. അവരിൽ ഭൂരിഭാഗവും നേരത്തെ ഉറങ്ങുകയും സൂര്യോദയത്തോടെ ഉണരുകയും ചെയ്യുന്നു. സൂര്യാസ്തമയത്തിനുശേഷം, തെരുവുകൾ നിശബ്ദമാകും, കടകൾ അടച്ചിരിക്കും, പുറത്ത് യാതൊരു ശബ്ദവും ഉണ്ടാകില്ല. നേരത്തെ ഉറങ്ങുന്ന ഈ ശീലമാണത്രേ “ഉറങ്ങുന്ന സംസ്ഥാനം” എന്ന പേര് ലഭിക്കാൻ കാരണം. മറ്റൊരു വിശദീകരണം കൂടി ചിലർ നൽകുന്നു. രാഷ്ട്രീയത്തിനും ജനജീവിതത്തിനും അപ്പുറം, ഇവിടെ ഭൂമിശാസ്ത്രപരമായി നിലനിൽക്കുന്ന ശാന്തതയും ഒറ്റപ്പെട്ട നിലയും പ്രതിഫലിപ്പിക്കുന്ന പേരാണിതെന്ന് അവർ പറയുന്നു. തിരക്കും വ്യാപാരവൽക്കരണവും ഇല്ലാത്തതിനാൽ, ലോകം മുന്നോട്ടു പോകുമ്പോഴും…
ഇന്ത്യയുടെ ഐസ്ക്രീം ലേഡി എന്നാണ് രജനി ബെക്ടർ (Rajni Bector) അറിയപ്പെടുന്നത്. വെറും 20000 രൂപ മുതൽമുടക്കിൽ നിന്ന് 6000 കോടി രൂപയുടെ ബിസിനസ് പടുത്തുയർത്തിയതിനാലാണ് രജനിക്ക് ആ പേര് ലഭിച്ചത്. ഈ വമ്പൻ വളർച്ചകൊണ്ട് എഫ്എംസിജി മേഖലയിലെ ‘സൂപ്പർസ്റ്റാറായി’ മാറുന്നു രജനി ബെക്ടറും അവരുടെ വിവിധ ബ്രാൻഡുകളും. ചെറുകിട സംരംഭത്തെ കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാക്കി വളർത്താൻ രജനിക്ക് മുതൽക്കൂട്ടായത് പാചകത്തോടുള്ള ഇഷ്ടവും മികച്ച ഗുണമേൻമയോടെ അത് ആവശ്യക്കാരിലെത്തിക്കാനുള്ള മനസ്സുമാണ്. ലുധിയാനയിലെ വീട്ടിൽ കേക്ക് ഉണ്ടാക്കി വിറ്റായിരുന്നു രജനിയുടെ ബിസിനസ് തുടക്കം. പിന്നീട് 1978ൽ 20000 രൂപ വായ്പയെടുത്ത് ഐസ്ക്രീം നിർമാണ യൂണിറ്റ് തുടങ്ങി. ബിസ്ക്കറ്റുകളും മറ്റ് ഭക്ഷണ വസ്തുക്കളും ഉൾപ്പെടുത്തി ചെറു ബിസിനസ് പിന്നീട് ഇംഗ്ലീഷ് ഓവൻ (English Oven bakery products) എന്ന പേരിൽ വിപുലീകരിച്ചു. ഇന്ന് മക്ഡൊണാൾഡ്സ്, പിസ ഹട്ട്, കെഎഫ്സി തുടങ്ങി വമ്പൻ കമ്പനികൾക്ക് പോലും രജനിയും അവരുടെ സംരംഭവും സേവനം നൽകുന്നു. ക്രെമിക്ക എന്ന…
400 കോടി രൂപ ആസ്തിയുമായി ബോളിവുഡിലെ അതിസമ്പന്ന താരങ്ങളിൽ ഒരാളാണ് അഭയ് ഡിയോൾ (Abhay Deol). അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെയും മികച്ച പ്രകടനങ്ങളും കൊണ്ട് ബോളിവുഡിലെ പ്രിയ താരമായി മാറിയ അദ്ദേഹം ദേവ് ഡി, സിന്ദഗി ന മിലേഗി ദൊബാര പോലുള്ള ചിത്രങ്ങളുടെ ബോക്സോഫീസ് വിജയങ്ങളിലൂടെയും ശ്രദ്ധ നേടി. സിനിമാ കുടുംബത്തിൽ ജനിച്ച അഭയുടെ സിനിമാപ്രവേശനം അതുകൊണ്ടുതന്നെ അത്ര ബുദ്ധിമുട്ടേറിയതായിരുന്നില്ല. എന്നാൽ അഭിനയത്തിനും അതിൽനിന്നുള്ള പ്രതിഫലത്തിനും അപ്പുറം ബിസിനസ് നിക്ഷേപങ്ങളാണ് താരത്തിന്റെ വമ്പൻ സമ്പാദ്യത്തിനു പിന്നിൽ. ലൈഫ്സ്റ്റൈൽ ഏഷ്യ ആൻഡ് മീഡിയം റിപ്പോർട്ടുകൾ പ്രകാരം അഭയ് ഡിയോളിന്റെ ആസ്തി ₹ 400 കോടിയാണ്. റെസ്റ്റോറന്റ് ശൃംഖലയായ ദി ഫാറ്റി കൗവിന്റെ (The Fatty Cow) സഹസ്ഥാപകനായ അഭയ് ബിസിനസ് വൈവിധ്യവൽകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്നു. ഫോർബിഡൺ ഫിലിംസ് (Forbidden Films) എന്ന പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയും അഭയ് ഡിയോളിന് സ്വന്തമായുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തും വമ്പൻ നിക്ഷേപമുള്ള താരത്തിന്റെ മുംബൈയിലെ ആഢംബര…
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോഴും പുറത്തു പോകുമ്പോഴുമെല്ലാം ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് സ്ട്രോളറുകൾ (Stroller). 2000 രൂപ മുതൽക്ക് ആമസോണിലും ഓൺലൈനിലുമെല്ലാം സ്ട്രോളറുകൾ ലഭ്യമാണ്. എന്നാൽ അടുത്തിടെ വില കൊണ്ട് ഞെട്ടിച്ച ഒരു സ്ട്രോളർ വാർത്തയിൽ ഇടംപിടിച്ചിരുന്നു. സൂപ്പർ കാർ നിർമാതാക്കളായ ലാംബോർഗിനി (Lamborghini) പുറത്തിറക്കിയ സൂപ്പർ സ്ട്രോളറുകളുടെ വില 5000 ഡോളറാണ് (ഏകദേശം 4.3 ലക്ഷം രൂപ). ബ്രിട്ടീഷ് ബ്രാൻഡായ സിൽവർ ക്രോസുമായി (Silver Cross) സഹകരിച്ചാണ് ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ ലാംബോർഗിനി ആഢംബര പാരന്റിംഗ് രംഗത്തെ കളക്ടർമാർ ആഗ്രഹിക്കുന്ന ലിമിറ്റഡ് എഡിഷൻ സ്ട്രോളറായ റീഫ് എഎൽ അരാൻസിയോ (Reef AL Arancio) 4.3 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർ-സ്ട്രോളറിന്റെ 500 യൂണിറ്റുകൾ മാത്രമേ ആഗോളതലത്തിൽ നിർമ്മിക്കുകയുള്ളൂ. വെറും ഒരു ബേബി ഗിയർ എന്നതിനപ്പുറം സമ്പന്നരായ മാതാപിതാക്കൾക്ക് ശേഖരിക്കാവുന്ന അപൂർവ വസ്തുവായാണ് റീഫ് എഎൽ അരാൻസിയോ വിലയിരുത്തപ്പെടുന്നത്. Lamborghini partners with Silver Cross to launch the limited-edition Reef…
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പ്രത്യേകത തന്നെ യുവതയുടെ ആവേശമാണ്. കേരളത്തിൽ ഇരുന്നുകൊണ്ട് ചെറുപ്പക്കാർ ലോകത്തിന്റെ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. അതാണ് കേരള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ പ്രത്യേകത. അത്തരത്തിലുള്ള യുവ ഫൗണ്ടർ ആണ് മലപ്പുറം അരീക്കോട് നിന്നും സംരംഭക ജീവിതം ആരംഭിച്ച് ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്റർവെൽ (Interval) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായി മാറിയ റമീസ് അലി. വെറും മൂന്നു വർഷം കൊണ്ടാണ് റമീസിന്റെ എഡ്ടെക് സ്റ്റാർട്ടപ്പായ ഇന്റർവെൽ വളർന്നതും ശ്രദ്ധയാകർഷിച്ചതും. ചെറുപ്രായത്തിൽത്തന്നെ നിരവധി പേർക്ക് ജോലി നൽകുന്ന വലിയ സംരംഭകനായ വളരാൻ ഇന്റർവെല്ലിലൂടെ റമീസിനു സാധിച്ചു. കെജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് അക്കാഡമിക്-നോൺ അക്കാഡമിക് കോഴ്സ് ലഭ്യമാക്കുന്ന എഡ് ടെക് സ്റ്റാർട്ടപ്പാണ് ഇന്റർവെൽ. ഓരോ കുട്ടിക്കും ഓരോ അധ്യാപകൻ എന്ന വേറിട്ട ആശയമാണ് ഇന്റർവെല്ലിനെ മറ്റ് എഡ്ടെക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കുട്ടികളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ടതും അതിനു പരിഹാരം തേടി നേടിയെടുത്തതുമാണ് ഇന്റർവെല്ലിന്റെ വളർച്ചയ്ക്കു പ്രധാന കാരണമെന്ന് റമീസ്…