Author: News Desk
ആപ്പിളിന്റെ മെയ്ക് ഇൻ ഇന്ത്യയിൽ ഇന്ത്യ സ്മാർട്ടായി തിളങ്ങുകയാണ്.2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ കയറ്റുമതി 10 ബില്യൺ യുഎസ് ഡോളർ (82,000 കോടി രൂപ) കടന്നിരിക്കുന്നു. ഇന്ത്യയുടെ സ്മാർട്ട് ഫോൺ മൊത്തം കയറ്റുമതിയുടെ 50 %വും ആപ്പിളിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ സ്മാർട്ട്‌ഫോണുകൾക്കവകാശപെട്ടതാണ്. മൊബൈൽ കയറ്റുമതിയുടെ 40% സാംസങ് കരസ്ഥമാക്കിയപ്പോൾ, കയറ്റുമതി വിഹിതത്തിന്റെ ബാക്കി 10% മറ്റ് സ്‌മാർട്ട്‌ഫോൺ പ്ലെയറുകളുമാണ്. ഇനി ഇക്കൊല്ലത്തെ ലക്‌ഷ്യം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി 40 ബില്യൺ യുഎസ് ഡോളറും. സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ മുൻഗണനാ പട്ടികയിലാണ് ടെലികോം വ്യവസായം. ആഗോള മാനുഫാക്ചറിംഗ് ഭീമന്മാരാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുൻഗണന നൽകുന്നത്. അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ ഫോൺ നിർമ്മാണ യൂണിറ്റ് സാംസങ് ഇന്ത്യയിൽ തുറന്നു. ആപ്പിളിനെപ്പോലുള്ള മറ്റ് പ്രമുഖ ആഗോള ഭീമന്മാരായ Oppo, Vivo, Xiaomi, Lava തുടങ്ങിയ ആഗോള സംരംഭങ്ങളും ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. ഐസിഇഎയുടെ-India Cellular & Electronics Association- കണക്കുകൾ പ്രകാരം യുഎഇ,…
സംരംഭകരടക്കം വനിതകൾക്ക് മാത്രം വായ്‌പ നൽകുന്ന ഒരു കോർപറേഷൻ എങ്ങിനെ ആയിരിക്കണം. ഉത്തരം പല തരത്തിലാകാം. മാതൃകയാകണം, വനിതകളെകൈപിടിച്ചുയർത്തണം, പരമാവധി വായ്‌പ നൽകണം, അതും വേഗത്തിൽ അനുവദിക്കണം, പിന്നെ തിരിച്ചടവ് കർശനമാക്കരുത്, ഉദാരസമീപനം കാട്ടണം എന്നിങ്ങനെയൊക്കെ ആകും ഉത്തരങ്ങൾ. ഇതാ ഇവിടെ വനിതാ സംരംഭകരോട് കൈക്കൊള്ളേണ്ട നയസമീപനത്തിൽ മികച്ച മാതൃക കാട്ടിയിരിക്കുകയാണ് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ. സംസ്ഥാന വനിതാ വികസന കോർപറേഷൻ വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകർക്കടക്കം ഇത്തവണ നൽകിയത് റെക്കോര്‍ഡ് വായ്‌പ. നല്‍കിയത് 35 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുക. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 260.75 കോടി രൂപ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ വിതരണം ചെയ്തു. 35 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുകയാണിത്. സംസ്ഥാനത്തൊട്ടാകെ 21,889 വനിതാ ഗുണഭോക്താക്കള്‍ക്കായാണ് ഈ തുക വായ്പയായി നല്‍കിയത്. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വായ്പ തിരിച്ചടവിലും റെക്കോര്‍ഡ് തുകയാണ് കോര്‍പ്പറേഷന് ലഭിച്ചത്. 174.78 കോടിരൂപയാണ് തിരിച്ചടവ്…
നിർമിത ബുദ്ധിയോട് വടിയെടുത്ത് ശ്രീധർ വെമ്പു നിർമിതബുദ്ധിയെ നിയന്ത്രിക്കുക തന്നെ വേണം. അല്ലെങ്കിൽ പണി പോകുക ഐ ടി പ്രൊഫെഷനലുകൾക്കാകും. പ്രധാനമായും പ്രോഗ്രാമർമാർക്ക്. AI യെ നിയന്ത്രിച്ചില്ലെങ്കിൽ തൊഴിൽരംഗങ്ങളിൽ വൻപ്രതിസന്ധി തന്നെ രൂപപ്പെടും.” ചാറ്റ് ജി.പി.ടി. പോലുള്ള നിർമിത ബുദ്ധി (എ.ഐ.) സങ്കേതങ്ങളുടെ കടന്നുവരവുകാരണം തൊഴിൽ രംഗത്തുണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരും വ്യവസായ സ്ഥാപനങ്ങളും ചേർന്ന് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന് ആഗോള ടെക്നോളജി സംരംഭമായ ‘സോഹോ കോർപ്പറേഷൻ’ മേധാവി ശ്രീധർ വെമ്പു ആവശ്യപ്പെട്ടു. ” പ്രോഗ്രാമിങ് ജോലിയെയായിരിക്കും നിർമിത ബുദ്ധി ഏറ്റവുമാദ്യം ബാധിക്കുക. അധികം വൈകാത നിർമിത ബുദ്ധി ഉപയോഗിച്ച് ഒരു പ്രോഗ്രാമർക്ക് നൂറു പ്രോഗ്രാമർമാരുടെ ജോലി ചെയ്യാൻ കഴിയും. അവിടെ നഷ്ടമാകുക മനുഷ്യ വിഭവശേഷിയാകും. ഉത്പാദനക്ഷമത കൂടുന്നതിനനുസരിച്ച് ആവശ്യംകൂടി ഉയർന്നില്ലെങ്കിൽ തൊഴിൽനഷ്ടമാവും ഫലം”-അദ്ദേഹം പറഞ്ഞു. നിലവിലിന്ന് സോഫ്റ്റ് വെയർ സേവന സംരംഭങ്ങൾ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സോഹോ ജീവനക്കാരെയാരേയും പിരിച്ചുവിടില്ല എന്നാണ് ശ്രീധർ വെമ്പു നൽകിയ സൂചന കൂടുതൽ സേവനങ്ങളും ഓഫീസുകളുമായി സോഹോ ‘സോഹോ…
Google അതിന്റെ ഡെസ്ക്ടോപ്പ് വെർഷനിലെ സേർച്ച് റിസൾട്ടുകളിൽ “Topic Filters” അടുത്തിടെ അവതരിപ്പിച്ചു. ഈ സവിശേഷത യൂസറിന്റെ സേർച്ച് ടേമിനനുസരിച്ച് പ്രാധാന്യമുളള വിഷയങ്ങൾ നിർദ്ദേശിക്കുകയും സേർച്ച് റിസൾട്ടുകൾ അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുമെന്ന് Google അവകാശപ്പെടുന്നു. ഈ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് അവർ തിരയുന്ന വിവരങ്ങൾ കൂടുതൽ കൃത്യതയോടെ എളുപ്പത്തിൽ തിരയാനും വർഗ്ഗീകരിക്കാനും സാധ്യക്കുമെന്ന് ഗൂഗിൾ പറയുന്നു. കൂടാതെ, ‘ഉപയോക്താക്കളെ അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി ഫിൽട്ടറുകൾ കോൺഫിഗർ ചെയ്യാൻ അനുവദിക്കുന്ന ” ‘All filters'” എന്ന പുതിയ ഡ്രോപ്പ്-ഡൗൺ ഓപ്ഷനും Google ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഉപയോക്താക്കളെ അവരുടെ മുൻഗണനകൾക്കനുസരിച്ച് ഫിൽട്ടറുകൾ സജ്ജീകരിക്കാൻ പ്രാപ്‌തമാക്കുന്നു. ഈ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് അവരുടെ സേർച്ച് എക്സ്പീരിയൻസിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനാൽ വിലപ്പെട്ട അപ്ഡേറ്റാണ്. മുമ്പ്, അൽഗോരിതം സ്വയമേവ സൃഷ്‌ടിക്കുന്ന ടാബുകൾ ആയതിനാൽ ഏതൊക്കെയെന്ന് നിർണയിക്കുന്നതിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമില്ലായിരുന്നു. ടോപ്പിക് ഫിൽട്ടറുകൾ എന്ന ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താവിന്റെ സേർച്ചിനെ അടിസ്ഥാനമാക്കി Google ഇപ്പോൾ പ്രസക്തമായ പദങ്ങൾ നിർദ്ദേശിക്കുന്നു. ഇതുവരെ, സേർച്ച് ടാബുകളിൽ ചിത്രങ്ങൾ, മാപ്പുകൾ, ഷോപ്പിംഗ്, വാർത്തകൾ, വീഡിയോകൾ, ഫ്ലൈറ്റുകൾ,…
രാജ്യത്തെ നികുതി ചട്ടക്കൂടിന് കരുത്തേകുകയാണ് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് (GST). 2017 ജൂലൈയിൽ സർക്കാർ നടപ്പിലാക്കിയ ഒരു പരോക്ഷ നികുതിയാണ് GST. നിർദ്ദിഷ്ട ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിന്മേൽ ചുമത്തിയിരുന്ന മൂല്യവർധിത നികുതി (VAT), സേവന നികുതി, പർച്ചേസ് ടാക്‌സ്, എക്‌സൈസ് ഡ്യൂട്ടി എന്നിങ്ങനെ ഒന്നിലധികം നികുതികൾക്കു പകരമായാണ് ഇത് നടപ്പിലാക്കിയത്. നടപ്പാക്കി നാളുകളായെങ്കിലും രജിസ്ട്രേഷൻ സംബന്ധമായുളള സംശയങ്ങൾ ഇപ്പോഴും അവസാനമില്ലാത്തതാണ്. ആരാണ് GST രജിസ്ട്രേഷൻ നടത്തേണ്ടത്? സാധാരണ കാറ്റഗറിയിൽ പെടുന്ന സംസ്ഥാനങ്ങളിൽ 40 ലക്ഷം രൂപയും അതിൽ കൂടുതലും വിറ്റുവരവുള്ള ഏതൊരു സംരംഭവും GST രജിസ്ട്രേഷൻ എടുക്കണം. പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങളിൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ളവരാണ് GST രജിസ്ട്രേഷൻ നടത്തേണ്ടത്. പ്രധാനമായി, ജിഎസ്ടി രജിസ്ട്രേഷന് ഫീസ് ആവശ്യമില്ല. കേരളം, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഡൽഹി, ബിഹാർ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഗോവ, പഞ്ചാബ്, ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഢ് എന്നിവയാണ്…
ഓട്ടോണമസ് വാഹനങ്ങൾ ഗതാഗത മേഖലയെ അടുത്ത വലിയ മാറ്റത്തിലേക്ക് കൊണ്ടുപോകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ബിൽ ഗേറ്റ്‌സ് അടുത്തിടെ ലണ്ടനിൽ സെൽഫ് ഡ്രൈവിംഗ് കാറിൽ ഒരു സവാരി നടത്തി. വേവ് (Wayve) എന്ന ബ്രിട്ടീഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത ഓട്ടോണമസ് വെഹിക്കിളിലായിരുന്നു ബിൽ ഗേറ്റ്സിന്റെ ലണ്ടനിലെ കറക്കം. വേവ് സിഇഒ അലക്‌സ് കെൻഡലും സേഫ്റ്റി ഡ്രൈവറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പുതിയ ബ്ലോഗിൽ യാത്രാനുഭവത്തെ ‘അവിസ്മരണീയവും അതിശയകരവും’ എന്ന് വിളിച്ച ബിൽ ഗേറ്റ്സ് സ്വയംഭരണ വാഹനങ്ങൾ അഥവ ഓട്ടോണമസ് വെഹിക്കിളുകളിൽ അടുത്ത കാലത്തായി നമ്മൾ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പറഞ്ഞു. അടുത്ത ദശകത്തിനുള്ളിൽ പേഴ്സൺ കമ്പ്യൂട്ടറുകൾ എങ്ങനെയാണോ ഓഫീസ് ജോലി മാറ്റിയതു അതുപോലെ ഓട്ടോണമസ് വെഹിക്കിളുകൾ ഗതാഗതത്തിലും മാറ്റം വരുത്തുമെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു. YouTube-ൽ സവാരിയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഓട്ടോണമസ് വാഹനങ്ങളുടെ വരവോടെ റോഡുകൾക്ക് കാര്യമായ മാറ്റമുണ്ടാകുമെന്ന് ശതകോടീശ്വരൻ പ്രവചിക്കുന്നു. ഭാവിയിൽ “ഓട്ടോണമസ് വെഹിക്കിൾ-ഓൺലി” പാതകൾ ഉണ്ടാകുമോയെന്നും ഗേറ്റ്സ് സംശയം…
പ്രതിരോധ രംഗത്തെ ഇന്ത്യയിലെ മുൻനിര നിർമാണ സ്ഥാപനമായഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (HAL) ന്റെ ഓർഡർ ബുക്കിൽ 2023 മാർച്ച് അവസാനത്തോടെ ലഭിച്ചിരിക്കുന്നത് ഏകദേശം 82,000 കോടിയുടെ വിവിധ കരാറുകൾ. ഇതിൽ 26,000 കോടിയുടെ കരാറാകട്ടെ HTT-40 ട്രെയ്നർവിമാനങ്ങൾ, Do-228 വിമാനങ്ങൾ, PSLV വിക്ഷേപണ വാഹനങ്ങൾ എന്നിവക്കായാണ്. 2022-23ൽ വിവിധ പ്രതിരോധ ഉപഭോക്താക്കളിൽ നിന്ന് ഏകദേശം 25,000 കോടി രൂപ ലഭിച്ചതോടെ കമ്പനിയുടെ സാമ്പത്തിക നിലയും മെച്ചപ്പെട്ടു. ഇതോടെ 2022-23 സാമ്പത്തിക വർഷത്തിൽ 26,500 കോടി രൂപയുടെ ഏറ്റവും ഉയർന്ന വരുമാനം നേടിയ കമ്പനിയെന്ന പേരും HAL നു ലഭിച്ചു. എച്ച്എഎല്ലിന്റെ ഔദ്യോഗിക ഹാൻഡിൽ നിന്ന് ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് അവിശ്വസനീയമായ നേട്ടത്തിലേക്ക് നയിച്ച ടീം പ്രയത്നത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു. “അസാധാരണമായ നേട്ടം !” എന്നാണ് പ്രധാനമന്ത്രി എഴുതിയത്. ഇന്ത്യയുടെ മുൻനിര യുദ്ധ വിമാനങ്ങളായ തേജസിന്റെ വിവിധ തലമുറ വകഭേദങ്ങൾ, ചേതക്, പുതുതലമുറ ജെറ്റ് സൂപ്പർ സോണിക്…
ആഗോള സോഫ്‌റ്റ്‌വെയർ- AI ഹബ്ബ് ആയി മാറാൻ മികച്ച സാങ്കേതിക പ്രതിഭകളെ ആകർഷിക്കാൻ യുഎഇ. 100,000 ഗോൾഡൻ വിസകൾ നൽകുന്നതിനാണ് തീരുമാനം. ദേശീയ ജിഡിപിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിന് AI, സോഫ്റ്റ്‌വെയർ വികസനം എന്നിവയിലെ നിക്ഷേപം പ്രധാനമാണെന്ന് യുഎഇ കണക്കാക്കുന്നു. യുഎഇയിലും ലോകമെമ്പാടുമുള്ള 100,000 മികച്ച കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പ്രതിഭകൾക്ക് ഗോൾഡൻ വിസകൾ നൽകാനുള്ള പദ്ധതിയാണിടുന്നത്. പത്ത് വർഷത്തിനുള്ളിൽ യുഎഇയുടെ ജിഡിപിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വിഹിതം 19.4 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടാണ് “യുഎഇ ഡിജിറ്റൽ ഇക്കണോമി സ്ട്രാറ്റജി” നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള ജിഡിപി നിരക്കിനേക്കാൾ രണ്ടര മടങ്ങ് വേഗത്തിൽ വളർന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രിയും ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമിയുടെ ചെയർമാനുമായ ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള ഗവൺമെന്റ് നയങ്ങളും…
പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ആതർ എനർജി Ather Energy Company 11 മാസ കാലയളവിൽ വിറ്റഴിച്ചത് 70,392 വാഹനങ്ങൾ. ഈ വർഷം 30 സ്റ്റോറുകളിൽ നിന്ന് 130 സ്റ്റോറുകളിലേക്കാണ് ആതർ വികസിച്ചത്. പോയ സാമ്പത്തികവർഷം 851 പൊതു ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ കൂടി സ്ഥാപിച്ചു, ഇപ്പോൾ ആതറിന് രാജ്യത്ത് 1,164 ഗ്രിഡുകൾ ഉണ്ട്. മുൻനിര ത്രീ വീലർ നിർമാതാക്കളായ മഹീന്ദ്രയുടെ_ Mahindra Electric Mobility Limited- EV വിൽപ്പന അവസാനിച്ച സാമ്പത്തിക വർഷം 2.5 മടങ്ങ് വർദ്ധിച്ചു. പുതിയ സാമ്പത്തിക വർഷം ഈ കുതിപ്പ് തുടരാനാണ് മഹീന്ദ്രയുടെ തീരുമാനം. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന റീട്ടെയ്‌ലറായ ടാറ്റ മോട്ടോഴ്‌സ് 24 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന 100,000-110,000 ആയി ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള, രണ്ടാം തലമുറ മോഡലുകളുടെ ഇലക്‌ട്രിഫൈഡ് പതിപ്പുകൾ കൂടുതലായി ടാറ്റ രംഗത്തിറക്കും. മറ്റു EV നിർമാതാക്കളുടെയും കുതിപ്പ് തുടരുകയാണ് 2023 ൽ ഈ പോക്ക് മുന്നോട്ടു പോകുകയാണെങ്കിൽ…
ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമിതാ”… നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ- ഉദ്ഘാടനത്തിന് മുന്നോടിയായി നിതാ അംബാനി പറഞ്ഞതാണിത്. ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രം, നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇന്നലെ രാജ്യത്തിന് സമർപ്പിച്ചു. സംഗീതം, നാടകം, ഫൈൻ ആർട്‌സ്, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസരം ഇവിടെ ഉണ്ടാകും. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ തുറക്കുന്നത് പ്രമാണിച്ച് മൂന്ന് ബ്ലോക്ക്ബസ്റ്റർ ഷോകൾക്കൊപ്പം ‘സ്വദേശ്’ എന്ന പേരിൽ പ്രത്യേകമായി തയ്യാറാക്കിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്‌സ്‌പോസിഷൻ അവതരിപ്പിക്കും – ‘ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ’ എന്ന മ്യൂസിക്കൽ തിയേറ്റർ; ‘ഇന്ത്യ ഇൻ ഫാഷൻ’ എന്ന പേരിൽ ഒരു കോസ്റ്റ്യൂം ആർട്ട് എക്സിബിഷനും‘ സംഗം/കോൺഫ്ലുക്സ്’ എന്ന പേരിൽ ഒരു വിഷ്വൽ ആർട്ട് ഷോയും ഉണ്ടാകും. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും…