Author: News Desk

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് പദവി രാജിവെച്ച് ടെസ് സ്ഥാപകൻ ഇലോൺ മസ്‌ക്. ഫെഡറൽ ഗവൺമെന്റിന്റെ ചിലവു ചുരുക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ഡോജ് വകുപ്പിൽ നിന്നാണ് മസ്കിന്റെ പടിയിറക്കം. വകുപ്പിന്റെ നേതൃത്വം തന്നെ ഏൽപ്പിച്ച ട്രംപിനോട് മസ്ക് നന്ദി പറഞ്ഞു. സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് യുഎസ് ഭരണകൂടത്തിൽ നിന്ന് പടിയിറങ്ങുന്ന വിവരം അദ്ദേഹം അറിയിച്ചത്. അതേസമയം ഡൊണാൾഡ് ട്രംപിന്റെ ബില്ലിനെ വിമർശിച്ചാണ് മസ്ക് പടിയിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. വൈറ്റ് ഹൗസ് മസ്‌കിന്റെ രാജി സ്ഥിരീകരിച്ചതായാണ് വിവരം. മസ്കിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് രാജിയെങ്കിലും ട്രംപിന്റെ നിയമനിർമ്മാണ നിർദ്ദേശത്തെ പരസ്യമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് പടിയിറക്കമെന്നതാണ് ശ്രദ്ധേയം. ട്രംപ് “ബിഗ് ബ്യൂട്ടിഫുൾ ബിൽ” എന്ന് വിശേഷിപ്പിച്ച നികുതി-കുടിയേറ്റ ബില്ലിലായിരുന്നു മസ്കിന്റെ പരസ്യവിമർശനം. ബിൽ വലുതോ മനോഹരമോ ആകാം, പക്ഷേ രണ്ടും കൂടിയാകില്ല എന്നാണ് മസ്ക് വിമർശനം ഉന്നയിച്ചത്. ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ബില്ലെന്നും…

Read More

ഈ അധ്യന വർഷം ഇന്ത്യയിലുടനീളം 15 വിദേശ സർവകലാശാലകൾ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ശാസ്ത്ര-സാങ്കേതികവിദ്യ-എഞ്ചിനീയറിങ്-ഗണിത (STEM) സർവകലാശാലകൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വരുന്നത്. ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയുടെ ബെംഗളൂരു കാമ്പസ്സിന് കഴിഞ്ഞ ദിവസം അനുമതി നൽകിയതിനു പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ എക്സ്പോഷർ നൽകാനും വിദേശ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്ന ഫണ്ട് ഇന്ത്യയിൽ തന്നെ നിലനിർത്താനുമാണ് കൂടുതൽ വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ, ഇന്ത്യയിലെ കോടിക്കണക്കിന് ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികളിൽ ചെറിയ വിഭാഗത്തിനു മാത്രമേ വിദേശ പഠനം സാധ്യമാകുന്നുള്ളൂ. വിദ്യാഭ്യാസം അന്താരാഷ്ട്രവൽക്കരിക്കുന്നതിലും രാജ്യത്തിനുള്ളിൽത്തന്നെ ഗവേഷണ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിക്കുന്ന തരത്തിലാണ് കൂടുതൽ വിദേശ സർവകലാശാലകൾ വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഇതിനകം നിരവധി വിദേശ സർവകലാശാലകൾക്കുള്ള കാമ്പസുകൾ അംഗീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 50ലധികം…

Read More

ഇന്ത്യൻ നാവികസേനയ്‌ക്കായി ഷിപ്പ്ബോർഡ് മെഷിനറികൾ നിർമിക്കുന്ന സിഎഫ്എഫ് ഫ്ലൂയിഡ് കൺട്രോൾസ് ലിമിറ്റഡ് (CFF Fluid Control Limited) പൊതുമേഖലാ സ്ഥാപനമായ മാസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമായി (Mazagon Dock Shipbuilders Limited) 6.58 കോടി രൂപയുടെ പ്രതിരോധ കരാർ ഒപ്പുവെച്ചു. പി17എ പ്രോജക്റ്റിന്റെ നാല് കപ്പൽ സെറ്റുകളുടെ നിർണായക സ്പെയറുകളുടെ വിതരണം ഉൾപ്പെടുന്ന കരാർ 2025 ഡിസംബറോടെ പൂർത്തിയാക്കും. മാസഗണിൽ നിന്നുള്ള പുതിയ പ്രതിരോധ ഓർഡറിലൂടെ വിപണി സ്ഥാനം ശക്തിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ആസ്ഥാനമായുള്ള സിഎഫ്എഫ്. സിഎഫ്എഫ് ഫ്ലൂയിഡ് കൺട്രോൾസിന്റെ ₹600 കോടിയിലധികം വരുന്ന ശക്തമായ ഓർഡർ ബുക്കിലേക്കാണ് പുതിയ കരാർ എത്തുന്നത്. ഈ കരാറും ഓർഡർ ബുക്ക് കണക്കും കമ്പനിയുടെ ശക്തമായ ഭാവി വരുമാന സാധ്യത സൂചിപ്പിക്കുന്നതാണ്. പ്രതിരോധ രംഗത്തെ പ്രധാന കമ്പനിയായ സിഎഫ്എഫ് അന്തർവാഹിനികൾക്കും കപ്പലുകൾക്കുമുള്ള അവശ്യ ഘടകങ്ങൾ നിർമ്മിക്കുകയും സേവനം നൽകുകയും ചെയ്യുന്നു. ഇനതിലൂടെ ഇന്ത്യയുടെ നാവിക ശേഷികക്ക് കമ്പനി ഗണ്യമായ സംഭാവന നൽകുന്നു. 2025ലെ അർദ്ധ…

Read More

മാനേജ്‌മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് (IIMA) യുമായി ചേർന്ന് സ്കോർളർഷിപ് നൽകാൻ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. 12 കോടി രൂപയാണ് സ്കോർഷിപ്പിനായി നാരായണമൂർത്തി നൽകുക. പണപ്പെരുപ്പം ക്രമീകരിച്ച, പൂർണ്ണ ഫീസ് നിരക്കിലുള്ള സ്‌കോളർഷിപ്പ് സ്ഥാപിക്കുന്നതിനായാണ് നാരായണമൂർത്തിയുടെ സംഭാവന. ഐഐഎംഎയിലെ രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിനുള്ള (PGP) വാർഷിക ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ചിലവുകൾ, കോഴ്‌സ് മെറ്റീരിയൽ, മെസ് ചാർജുകൾ എന്നിവ സ്‌കോളർഷിപ്പ് വഴി ലഭിക്കും. ‘പ്രൊഫസർ ജസ്വന്ത് ജി കൃഷ്ണയ്യ മെറിറ്റ് സ്കോളർഷിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, പിജിപി പ്രോഗ്രാമിന്റെ ആദ്യ വർഷത്തിൽ ഏറ്റവും ഉയർന്ന സിജിപിഎ നേടുന്ന യോഗ്യതയുള്ള വിദ്യാർത്ഥികൾക്കാണ് വർഷം തോറും നൽകുക. 20 വർഷത്തേക്കാണ് നാരായണമൂർത്തി സ്കോളർഷിപ്പിന് ധനസഹായം നൽകുക. 20 വർഷത്തിനുള്ളിൽ സ്കോളർഷിപ്പിനുള്ള മൊത്തം പേഔട്ട് ആണ് ₹12 കോടി രൂപ. 1969 മുതൽൽ ചീഫ് സിസ്റ്റംസ് പ്രോഗ്രാമർ എന്ന നിലയിൽ നാരായണ മൂർത്തി ഐഐഎംഎയുമായി സഹകരിക്കുന്നുണ്ട്. 2002…

Read More

ഒറ്റ ദിവസം കൊണ്ട് 1.72 ബില്യൺ ഡോളർ ആസ്തി വർധിപ്പിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഇതോടെ ബ്ലൂംബർഗ് ബില്യണേർസ് ഇൻഡെക്സ് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി $82.3 ബില്യണായി. ഇന്ത്യൻ സമ്പന്നരിൽ രണ്ടാമതും ലോകസമ്പന്നരിൽ നിലവിൽ 20ആം സ്ഥാനത്തുമാണ് അദാനി. ഈ വർഷം മാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ $3.64 ബില്യൺ വർധന ഉണ്ടായതായും അതിൽ കഴിഞ്ഞ ദിവസത്തെ കണക്ക് മാത്രം 1.72 ബില്യൺ ഡോളറാണെന്നും ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ലോക രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുമായി ബന്ധപ്പെടുത്തി രസകരമായ മറ്റൊരു വസ്തുത കൂടി ഇന്ത്യ.കോം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനും തുർക്കിയും തമ്മിലുള്ള 2024ലെ വ്യാപാരക്കരാർ ആണ് ഇന്ത്യ.കോം ചൂണ്ടിക്കാട്ടുന്നത്. 2024ൽ ഇരുരാജ്യങ്ങളും തമ്മിൽ 1.4 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. അതേസമയം അദാനിയുടെ ഒറ്റ ദിവസത്തെ സമ്പാദ്യമായ 1.72 ബില്യൺ ഡോളർ ഇതിനേക്കാൾ എത്രയോ അധികമാണെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. Gautam Adani’s net worth surged…

Read More

തിരുവനന്തപുരം തോന്നയ്ക്കലി‍ൽ 7.48 ഏക്കറിൽ 6 കോടി രൂപ ചിലവിൽ വികസിപ്പിച്ച കിൻഫ്ര മിനി വ്യവസായ പാർക്കിലൂടെ കേരളത്തിനു പുതിയൊരു വ്യവസായ പാർക്ക് കൂടി ലഭിച്ചിരിക്കുകയാണ്. ഭക്ഷ്യസംസ്കരണം, കടലാസ് അധിഷ്ഠിത വ്യവസായം, ഫർണിച്ചർ, ഹാർഡ് വെയർ, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ വിഭാഗങ്ങളിലെ 18 യൂണിറ്റുകളാണു മിനി വ്യവസായ പാർക്കിൽ പ്രവർത്തിക്കുക. പൂർണമായി സംരംഭകർക്കായി അനുവദിച്ചു കഴിഞ്ഞ മിനി പാർക്കിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ഉദ്ഘാടനത്തിന് മുൻപ് തന്നെ പാർക്കിന് 50 കോടിയുടെ നിക്ഷേപവും 350ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിച്ചിരുന്നു. വ്യവസായ വകുപ്പിന് കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിലാണ് തോന്നയ്ക്കലിൽ മിനി വ്യവസായ പാർക്ക് നിർമാണം പൂർത്തിയാക്കിയത്. മലിനീകരണമില്ലാത്ത ജനറൽ കാറ്റഗറിയിലുള്ള വ്യവസായങ്ങൾക്കായി ആരംഭിച്ച പാർക്കിൽ ഇതിനോടകം തന്നെ പ്രതിരോധം, എയ്റോ സ്പേസ്, ഫുഡ്, ലോജിസ്റ്റിക്സ്, ഹാർഡ് വെയർ, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളിലായി നിരവധി സംരംഭങ്ങൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. റോഡുകൾ, ജലവിതരണം,വൈദ്യുതി വിതരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പാർക്കിൽ…

Read More

ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതിയിൽ 76% വാർഷിക വർധന. ഓംഡിയയുടെ ഭാഗമായുള്ള കനാലിസ് എന്ന ടെക്‌നോളജി മാർക്കറ്റ് അനലിസ്റ്റ് സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരമാണ് വമ്പൻ വളർച്ച. ആപ്പിൾ തങ്ങളുടെ ഇന്ത്യൻ നിർമാണ പദ്ധതികൾ വേഗത്തിലാക്കുന്നതിനിടയിലാണ് ഈ കുതിച്ചുചാട്ടം. എന്നാൽ ഈ കുതിച്ചുചാട്ടത്തിനിടയിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും ചൈനയിൽ നിന്നും എതിർപ്പ് നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു. ഐഫോൺ വിതരണക്കാരിൽ നിന്നുള്ള കസ്റ്റംസ് റെക്കോർഡുകളും ചാനൽ ഡാറ്റയും വിശകലനം ചെയ്താണ് ഓംഡിയയുടെ കണക്കുകൾ. ഡാറ്റ പ്രകാരം ഏപ്രിലിൽ ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്ക് ഏകദേശം 30 ലക്ഷം ഐഫോണുകളാണ് കയറ്റിയയച്ചത്. ഇതേ കാലയളവിൽ ചൈനയിൽ നിന്നുള്ള കയറ്റുമതി 76% കുറഞ്ഞ് 9 ലക്ഷമായി. ചൈനയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്കു മേലുള്ള യുഎസ് താരിഫുമായി പൊരുത്തപ്പെടാനായാണ് ആപ്പിൾ ചൈനയിലെ നിർമാണം കുറച്ച് ഇന്ത്യയിലേത് വർധിപ്പിച്ചത്. ആപ്പിളിന്റെ തീരുമാനത്തിൽ ചൈനീസ് അധികൃതർക്ക് കടുത്ത അതൃപ്തിയുണ്ട്. ട്രംപും ചൈനയും ഇന്ത്യയുടെ വളർച്ച എളുപ്പമാക്കാതിരിക്കാൻ എല്ലാ നടപടികളും…

Read More

കൊച്ചിയിലെ തിരക്കേറിയ ഇടപ്പള്ളി ജംഗ്ഷനിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അണ്ടർപാസുകളോടു കൂടിയ രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം ആരംഭിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് രണ്ട് മിനി ഫ്ലൈഓവറുകളുടെ നിർമാണം. നിർമാണം പൂർത്തിയാക്കുന്നതോടെ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ. ഒബറോൺ മാളിന് സമീപവും ലുലു കോർപറേറ്റ് ഓഫീസിനു സമീപവുമാണ് ഫ്ലൈ ഓവറുകൾ വരിക. ദേശീയപാത 66ലെ ഇടപ്പള്ളി-മൂത്തകുന്നം ഭാഗം ആറ് വരി പാതയാക്കി മാറ്റുന്നതിനുള്ള നിർമാണക്കരാറിന്റെ ഭാഗമായാണ് ഫ്ലൈ ഓവറുകളുടെ നിർമാണം. രണ്ട് ഫ്ലൈ ഓവറുകൾക്കും 650 മീറ്റർ വീതമാണ് നീളം. അതിനടിയിലെ അണ്ടർപ്പാസിന് 50 മീറ്റർ വീതിയുണ്ടാകും. ലുലുവിനു സമീപമുള്ള ഫ്ലൈ ഓവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 50% പൂർത്തിയായതായി ദേശീയപാതാ അധികൃതർ പറഞ്ഞു. അതേസമയം, ഒബറോൺ മാളിന് സമീപമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ. അടുത്ത ആറ് മാസത്തിനുള്ളിൽ രണ്ടു ഫ്ലൈ ഓവറുകളുടേയും നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. The NHAI is constructing two new flyovers…

Read More

പുതുക്കിയ രൂപത്തിലും ഭാവത്തിലും ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നതിനു പകരം ഇൻസ്റ്റാമാർട്ട് എന്നു മാത്രം പേരു കൊടുത്താണ് പുതിയ ബ്രാൻഡിങ്. പ്രാഥമിക ബ്രാൻഡ് കളർ ഉൾപ്പെടെ പുതിയ വിഷ്വൽ ഐഡന്റിറ്റിയുമായാണ് പുതുക്കിയ രൂപത്തിൽ ഇൻസ്റ്റാമാർട്ട് എത്തുന്നത്. പേരും നിറവും മാറിയെങ്കിലും, ഐക്കോണിക് സ്വിഗ്ഗി ‘എസ്-പിൻ’ ഐക്കൺ ബ്രാൻഡ് ലോഗോയ്ക്ക് ഒപ്പം നിലനിർത്തിയിട്ടുണ്ട്. ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഭാഗമായി തുടങ്ങിയ ബ്രാൻഡ് അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായാണ് റീബ്രാൻഡിങ്. നേരത്തെ സ്വിഗ്ഗി ആപ്പിനുള്ളിൽ സംയോജിപ്പിച്ചിരിക്കുന്ന ഇൻസ്റ്റാമാർട്ട് ഈ വർഷം ആദ്യം പ്ലാറ്റ്ഫോമിനു വേണ്ടി മാത്രമുള്ള പുതിയ ആപ്പും പുറത്തിറക്കിയിരുന്നു. പുതുക്കിയ ഐഡന്റിറ്റി ബ്രാൻഡിന്റെ ഐഡന്റിറ്റിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. റീബ്രാൻഡിങ്ങിൽ നീലനിറത്തിലാണ് ഇൻസ്റ്റാമാർട്ട് എന്ന എഴുത്ത്. വിശ്വാസ്യത, വേഗത, വിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ മാറ്റം ദശലക്ഷക്കണക്കിന് വീടുകളിൽ ദൈനംദിന ആവശ്യവസ്തുവായി മാറിയ ബ്രാൻഡിന് അനുയോജ്യമായ പരിണാമമാണെന്ന് കമ്പനി അധികൃതർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ആപ്പ്…

Read More

ഇന്ത്യൻ പെറ്റ് ഫുഡ് സ്റ്റാർട്ടപ്പായ ഡ്രൂൾസിൽ നിക്ഷേപവുമായി നെസ്‌ലെ ഇന്ത്യ. സ്വിസ് ഭക്ഷ്യ ഭീമനായ നെസ്‌ലെ എസ്‌എയുടെ കീഴിലുള്ള നെസ്‌ലെ ഇന്ത്യ ഡി2സി പെറ്റ് കെയർ സ്റ്റാർട്ടപ്പായ ഡ്രൂൾസിൽ നടത്തിയിരിക്കുന്ന നിക്ഷേപത്തിന്റെ സാമ്പത്തിക നിബന്ധനകൾ സ്റ്റാർട്ടപ്പ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിക്ഷേപത്തോടെ ഡ്രൂൾസ് ഒരു ബില്യൺ ഡോളർ നേട്ടം അഥവാ യൂണിക്കോൺ സ്റ്റാർട്ടപ്പ് നേട്ടത്തിലെത്തിയതായി കമ്പനി പ്രതിനിധി അറിയിച്ചു. 2010ൽ ഫാഹിം സുൽത്താൻ സ്ഥാപിച്ച ഡ്രൂൾസ്, വളർത്തുമൃഗങ്ങളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന പ്രോട്ടീൻ, ഭക്ഷണക്രമങ്ങൾ എന്നിവയുൾപ്പെടെ 650ലധികം എസ്‌കെ‌യുകൾ വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പിന് നിലവിൽ ഏകദേശം 3400 ജീവനക്കാരാണുള്ളത്. സ്വന്തം വെബ്‌സൈറ്റിനു പുറമേ പ്രധാന ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയും കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ഓസ്‌ട്രേലിയ, ഇസ്രായേൽ, യുഎഇ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളിലായി 40000ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ശാസ്ത്രാധിഷ്ഠിത പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഡ്രൂൾസ് നവീകരണത്തിന് നേതൃത്വം നൽകുന്നതായി…

Read More