Author: News Desk
ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് 5 വർഷത്തെ മൾട്ടിപ്പിൾ വിസ അനുവദിച്ചതെന്ന് ദുബായ് ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) പറഞ്ഞു. കഴിഞ്ഞ വർഷം ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2.46 മില്യൺ ആണെന്ന് DETയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന് മുമ്പുള്ളതിനേക്കാൾ 25% അധികമാണ് ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം. ഇതു കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. 2022ൽ ഇന്ത്യയിൽ നിന്ന് ദുബായിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.84 മില്യൺ ആയിരുന്നു. ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും 34% വർധനവും ഉണ്ടാകുന്നുണ്ട്. ഇത് ദുബായിയുടെ ഒന്നാംകിട വാണിജ്യ സ്രോതസ്സായി ഇന്ത്യയെ മാറ്റുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര-ബിസിനസ് കൂട്ടുകെട്ട് വർധിപ്പിക്കാനും തീരുമാനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇതുവഴി വിസയ്ക്ക് വേണ്ടി അപേക്ഷ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത് കഴിഞ്ഞാൽ 2-3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കും. വിസ കൈവശമുള്ളയാൾക്ക് തുടർച്ചയായി 90 ദിവസം…
തൃശ്ശൂർ എന്നു കേൾക്കുമ്പോൾ തന്നെ പൂരമാണ് എല്ലാവരുടെയും മനസിലെത്തുക. പൂരം സീസണിൽ മാത്രം തൃശ്ശൂരിലേക്ക് പോകുന്നവരുമുണ്ട്. പൂരത്തിന്റെ പേരിൽ മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും തൃശ്ശൂർ പേര് കേട്ടതാണ്. ആ പെരുമയ്ക്ക് മാറ്റ് കൂട്ടുകയാണ് ചെമ്പോട്ടിൽ ലെയ്നിലെ ഹോട്ടൽ ഭാരത്. രുചിയുടെ മേളപ്പെരുക്കം ശിങ്കാരി മേളത്തിന്റെ ‘ശ’ ശബ്ദത്തിൽ തുടങ്ങി ഉരുളക്കിഴങ്ങ് മസാലയും കട്ടി സാമ്പാറും ചട്ണികളുമായി പ്ലേറ്റിലെത്തുന്ന രുചിയുടെ മേളപ്പെരുക്കം കാണണമെങ്കിൽ ഹോട്ടൽ ഭാരതിൽ തന്നെ വരണം. ഹോട്ടൽ ഭാരതിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ മെനു കാർഡിൽ ധാരാളം വൈവിധ്യമാർന്ന വിഭവങ്ങൾ കണ്ടില്ലെന്ന് വരാം. എന്നാൽ വിളമ്പുന്നതെല്ലാം കൈപ്പുണ്യം നിറഞ്ഞതാണ്. അതിന് കാരണം, പാലക്കാടിലെ 33 ഏക്കർ ഫാമിൽ നിന്നാണ് ഹോട്ടൽ ഭാരതിന്റെ കലവറയിലേക്ക് പച്ചക്കറികൾ എത്തുന്നത് എന്നതാണ്. ഫാമിൽ നിന്ന് നേരിട്ടെത്തുന്ന പച്ചക്കറികളും മറ്റും ഹോട്ടൽ ഭാരതിന്റെ വിഭവങ്ങൾക്ക് പ്രത്യേക രുചി നൽകും. സദ്യ മാത്രമല്ല, ദോശ, ഇഡ്ഡലി പ്രേമികൾക്കും ഭാരത് ഹോട്ടൽ ധൈര്യമായി തിരഞ്ഞെടുക്കാൻ പറ്റുന്ന ഇടമാണ്.…
വൈറ്റില-കാക്കനാട് റൂട്ടുകളിൽ ദിവസം 14 അധിക സർവീസുകൾ നടത്താൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). തിങ്കളാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിക്കും. ഇനി മുതൽ തിരക്കുള്ള സമയങ്ങളിൽ ഓരോ 25 മിനിറ്റ് കൂടുമ്പോഴും വാട്ടർ മെട്രോ സർവീസ് നടത്തും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഓരോ 30 മിനിറ്റ് കൂടുമ്പോഴായിരിക്കും ബോട്ട് സർവീസ് നടത്തുക.വൈറ്റിലയിൽ നിന്നുള്ള ആദ്യ ബോട്ട് 7.30നും കാക്കനാട് നിന്നുള്ള ആദ്യ ബോട്ട് 8 മണിക്കുമായിരിക്കും. വൈറ്റിലയിൽ നിന്നുള്ള അവസാന സർവീസ് 7.25നും കാക്കനാട് നിന്നുള്ള അവസാന സർവീസ് 7.55നും ആണ്. യാത്രക്കാരുടെ ആവശ്യ പ്രകാരമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയതെന്ന് കൊച്ചി വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 16.81 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ സർവീസ് നടത്തിയത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ KWML സ്വന്തമായി ഇ-ഓട്ടോകൾ ഇറക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചിൻ ഷിപ്പ്‍യാർഡിൽ നിന്ന് 11 യാത്രാ ബോട്ടുകൾ കൂടി KWMLന് ലഭിക്കാനുണ്ട്.…
ഒരു കാലത്തു ഇന്ത്യൻയുവത്വത്തിന്റെ ഹരമായിരുന്ന , ഇന്ത്യൻ ജനത കാത്തിരിക്കുന്ന RX 100 മോട്ടോർ ബൈക്ക് യമഹ കമ്പനി ഒരിക്കലുമിനി വിപണിയിലെത്തിക്കില്ല. പക്ഷേ അതിനൊപ്പം കരുത്തും, ലുക്കുമുള്ള RX എന്ന് പേരുള്ള മറ്റൊരു മോട്ടോർസൈക്കിൾ ഇന്ത്യക്കാർക്ക് സമ്മാനിക്കാനാണ് കമ്പനിയുടെ പദ്ധതി. 100 സിസിക്ക് പകരം ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ശക്തമായ 225.9 സിസി എഞ്ചിനായിരിക്കും RX ൽ എത്തുക. രണ്ടായിരത്തിന് മുമ്പ് യുവാക്കളുടെ ഹരമായിരുന്ന ഐക്കോണിക് മോട്ടോർസൈക്കിളായിരുന്നു യമഹ RX100. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും വമ്പൻ ഡിമാന്റുള്ള RX100 ബൈക്കുകൾ 1996 മാർച്ചിലാണ് വിപണിയിൽ നിന്നും പിൻവാങ്ങുന്നതായി അറിയിച്ചത്. ഇതിനിടയിൽ വർഷങ്ങൾക്ക് ശേഷം യുവാക്കളെ ആവേശം കൊള്ളിക്കാൻ യമഹ RX100 വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണെന്ന വാർത്തകളും പലതവണ പുറത്തുവന്നിരുന്നു. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ അസംബിൾ ചെയ്തായിരുന്നു ആദ്യകാലത്ത് ബൈക്കുകളുടെ വിൽപന നടത്തിയിരുന്നത്. പിന്നീട് മലിനീകരണനിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതാണ് ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള മോഡലുകൾക്ക്…
പെട്രോളിനേയും ഡീസലിനേയും മറന്ന് ജനം CNG -യ്ക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് 2023 കണ്ടത്. ഉപഭോക്താക്കൾ പരമ്പരാഗത പെട്രോൾ അല്ലെങ്കിൽ ഡീസൽ പവർഡ് മോഡലുകൾക്ക് ഉപരിയായി CNG വാഹനങ്ങൾ വാങ്ങാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് വാഹന വിപണിയിലെ ഏറ്റവും പുതിയ ട്രെൻഡ്. 2023 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷം CNG വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻ കാലയളവിനെ അപേക്ഷിച്ച്, CNG സെഗ്മെന്റ് 53 ശതമാനം എന്ന വൻതോതിലുള്ള വിൽപ്പന വളർച്ചയാണ് കൈവരിച്ചത്. വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത CNG വാഹനങ്ങളെ വളരെ ആകർഷകമായ ഒരു ചോയിസാക്കി മാറ്റുന്നു. പെട്രോൾ/ ഡീസൽ, CNG എന്നിവ തമ്മിലുള്ള വിലയിലെ അന്തരം ഉപഭോക്താവിന് മറ്റൊരു ചോയ്‌സാണ്. മാത്രമല്ല, CNG വാഹനങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹാർദമാണ്, അടുത്ത കാലത്തായി CNG ഫില്ലിംഗ് സ്റ്റേഷനുകളുടെ ലഭ്യത ശൃംഘലയും മുമ്പത്തേക്കാൾ ഉപരിയായി വർധിച്ചിട്ടുണ്ട്. 2022 മാർച്ചിൽ, മാരുതി…
ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇഡ്ഡലിയെ ഉൾപ്പെടുത്തി വിദേശ യൂണിവേഴ്സിറ്റി. ജൈവവൈവിധ്യത്തിനെ ഏറ്റവും അധികം ബാധിക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൻ നിന്നുള്ള 4 വിഭവങ്ങളാണ് ഉൾപ്പെടുത്തിയത്. ഇഡ്ഡലി, ചന മസാല, രജ്മ, ചിക്കൻ ജൽഫ്രാസി എന്നീ വിഭവങ്ങളാണ് ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്നതായി കണ്ടെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 151 വിഭവങ്ങളുടെ ബയോഡൈവേഴ്സിറ്റി ഫൂട്ട് പ്രിന്റ് പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ആണ് പഠനം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ലൂയിസ് റോമൻ കാരസ്കോ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.ഒന്നാമതുള്ളത് സ്പെയിനിൽ നിന്നുള്ള ലെച്ചാസോ എന്ന വിഭവമാണ്. 6,7 സ്ഥാനമാണ് ഇഡ്ഡലിക്കും രാജ്മയ്ക്കും നൽകിയത്.മാംസ വിഭവങ്ങൾ ജൈവവൈവിധ്യത്തിന് പ്രശ്നമുണ്ടാക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും അരി, പയർവർഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് കരുതിയില്ലെന്ന് ഗവേഷകർ പറയുന്നു. ബ്രസീൽ, കൊറിയ, മെക്സികോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മാംസ വിഭവങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് ഫ്രൈസ് ബയോഡൈവേഴ്സിറ്റി ഫൂട്ട്പ്രിന്റിൽ 151…
വരുമാനത്തിൽ വൻ കുതിപ്പുണ്ടാക്കി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ റെയിൽയാത്രി (RailYatri). 2023 സാമ്പത്തിക വർഷത്തിൽ 274 കോടി രൂപയുടെ വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചതായി റെയിൽയാത്രി പറയുന്നു. 2023 സാമ്പത്തിക വർഷത്തിലെ നഷ്ടം കുറയ്ക്കാനും റെയിൽയാത്രിക്ക് സാധിച്ചിട്ടുണ്ട്.2022 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് റെയിൽയാത്രിയുടെ വരുമാനത്തിൽ 2.3 മടങ്ങ് വർധനവുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 117.21 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കഴിഞ്ഞ മാർച്ച് വരെ 273.73 കോടി രൂപയുടെ വരുമാനമുണ്ടാക്കിയതായി കമ്പനി പറയുന്നു.2014ൽ ആരംഭിച്ച റെയിൽയാത്രിയുടെ കോഫൗണ്ടർമാർ കപിൽ റായ്സാദ, മനിഷ് റാത്തി, സച്ചിൻ സാക്സേന എന്നിവരാണ്. റെയിൽവേ ടിക്കറ്റ്, ഇന്റർസിറ്റി സ്മാർട്ട് ബസ് സർവീസ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ റെയിൽ യാത്രിയിൽ ലഭിക്കും. അവസാന നിമിഷത്തിൽ ടിക്കറ്റ് ബുക്കിംഗിൽ മാറ്റങ്ങൾ നടത്താൻ ഫ്ലക്സി ടിക്കറ്റ് (flexi-ticket) എന്ന ഫീച്ചറും റെയിൽയാത്രി ലോഞ്ച് ചെയ്തിരുന്നു.റെയിൽ യാത്രിയുടെ വരുമാനത്തിന്റെ 93% വരുന്നത് റോഡ്‌വേ ഓപ്പറേഷനിലൂടെയാണ്. ആസ്തികളിൽ നിന്ന് ലാഭം, പലിശ ഇനത്തിലൂടെ…
ഭാരമുള്ള വസ്തുക്കൾ സ്വയം ഉയർത്തി നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ബോസ്റ്റൺ ഡൈനാമിക്സിൻ്റെ ഹ്യൂമനോയ്ഡ് റോബോട്ട്. മനുഷ്യർ ചെയ്യുന്ന പലകാര്യങ്ങളും ചെയ്ത് ഇതിന് മുമ്പും ഹ്യൂമനോയ്ഡ് റോബോട്ട് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അറ്റ്ലസ് എന്നാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടിന്റെ പേര്. ഇതിന് മുമ്പ് കോഫി ഉണ്ടാക്കിയും അറ്റ്ലസ് നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.ഇത്തവണ റോബോടെക്സ്റ്റികളുടെയും മറ്റും നിർദേശമോ നിയന്ത്രണമോയില്ലാതെ സ്വയമാണ് ഹ്യൂമനോയ്ഡ് റോബോട്ട് പ്രവർത്തിക്കുന്നത്. റോബോട്ടിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകളാണ് ജോലി ചെയ്യാൻ ഹ്യൂമനോയ്ഡ് റോബോട്ടിനെ സഹായിക്കുന്നത്. സ്റ്റോറേജ് ബോക്സിൽ നിന്ന് ഭാരം കൂടിയ ഉപകരണങ്ങൾ എടുത്ത് നിർദിഷ്ട സ്ഥലങ്ങളിൽ അറ്റ്ലസ് എടുത്തുവെക്കുന്നുണ്ട്. 2013ലാണ് ബോസ്റ്റൺ ഡൈനാമിക്സ് അറ്റ്ലസിനെ വികസിപ്പിക്കുന്നത്. അന്ന് മുതൽ നിരവധി മാറ്റങ്ങളാണ് അറ്റ്ലസിൽ വരുത്തിയത്. അറ്റ്ലസ് ഓടുകയും പാർക്കർ കളിക്കുകയും ചാടുകയും ബാക്ക് ഫ്ലിപ് ചെയ്യുകയും ചെയ്യുന്ന വീഡിയോകളും ബോസ്റ്റൺ ഡൈനാമിക്സ് പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷണങ്ങളിൽ അറ്റ്ലസ് വിജയിച്ചാൽ ഭാവിയിൽ ഫാക്ടറികളിലും അപകടം നിറഞ്ഞ സാഹചര്യങ്ങളിലും ഇത്തരം റോബോട്ടുകളെ വിന്യസിപ്പിക്കാൻ സാധിക്കും.ബോസ്റ്റൺ ഡൈനാമിക്സ് അറ്റ്ലസ് വികസിപ്പിച്ച് 10…
നിറമോ, ശരീരമോ ഒന്നിനും തടസ്സമാകരുത് എന്ന് ജീവിതം കൊണ്ട് കാണിച്ചു തരും നിമ്മി വെഗാസ്. ആഗോളതലത്തിൽ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടിയിരിക്കുന്ന കൊച്ചിക്കാരിയായ നിമ്മിക്ക് പറയാനുള്ളത് ആത്മവിശ്വാസം നേടിത്തരുന്ന വിജയത്തെക്കുറിച്ചാണ്. ചെറായിൽ നിന്നും നെതർലാന്റ്സിലെത്തി, ഇവിടെ നിന്ന് മിസിസ് ഇന്ത്യ മത്സരവേദിയിലേക്ക് കൂടി നടന്നു കയറുന്ന നിമ്മിയുടെ വിശേഷങ്ങൾ അറിയാം. ആരാണ് നിമ്മി വേഗാസ്, ചെറായി എന്ന കടലോര ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധയിലേക്ക് നിമ്മി എത്തിയത് എങ്ങിനെയാണ്? കൊച്ചി ചെറായി ആണ് സ്വന്തം സ്ഥലം. അവിടെ സാധാരണ മലയാളം മീഡിയം സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മുനമ്പം സെന്റ് മേരീസ് ഹൈസ്കൂൾ, പറവൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം. ഇന്നത്തെ പോലെ അന്ന് പുറത്തേക്ക് പോയി പഠിക്കുക അത്ര എളുപ്പമായിരുന്നില്ല. കോയമ്പത്തൂരിൽ ബാച്ചിലേഴ്സ് ഓഫ് കംപ്യൂട്ടർ സയൻസിൽ ആദ്യം ചേർന്നു. രണ്ടു വർഷം കഴിഞ്ഞ് ഡൽഹിയിലേക്ക് മാറി. അവിടെ വെച്ചാണ് ജീവിതത്തിന് വഴിത്തിരിവുണ്ടായ…
കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം എന്നല്ല, ഭൂലോകവും കടന്ന് ആഗ്രഹിക്കുക, സ്വപ്നങ്ങൾ കാണുക, എന്ത് വില കൊടുത്തും ആ സ്വപ്നം യാഥാർഥ്യമാക്കുക. ഗുജറാത്തിൽ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച ഗുരുകാന്ത് ദേശായി വലിയ സ്വപ്നങ്ങൾ മാത്രം കാണാനിഷ്ടപ്പെടുന്ന യുവാവായിരുന്നു. തന്റെ വളർച്ചയ്ക്ക് ഗുജറാത്ത് മതിയാകില്ല എന്ന തിരിച്ചറിവിൽ തുർക്കിയിലേക്ക് കപ്പൽ കയറി. തുർക്കിയിൽ നല്ല വരുമാനം നൽകുന്ന വെള്ള കോളർ ജോലിയും അയാളെ തൃപ്തനാക്കിയില്ല. ഏതോ ഒരു നിമിഷത്തിൽ രണ്ടും കൽപിച്ച് അയ്യാൾ തിരിച്ച് നാട്ടിലെത്തി. ഇനി എന്ത് വില കൊടുത്തും സ്വന്തം ബിസിനസ് തുടങ്ങണം. അങ്ങനെ ഗുരുകാന്ത് ദേശായി ഗുരുവായി, ബിസിനസുകളുടെ ഗുരു.രാജ്യത്തെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളായ മണിരത്നം സംവിധാനം ചെയ്ത സിനിമ. റിലയൻസ് എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത ധീരുഭായി അംബാനിയുടെ ജീവിതത്തിന്റെ വളർച്ചയും ഇടർച്ചയും വൻ കുതിപ്പുമാണ് ഗുരു എന്ന സിനിമ. അഭിഷേക് ബച്ചനും ഐശ്വര്യ റായും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗുരു റൊമാൻസും ഡ്രാമയും ക്യൂരിയോസിറ്റിയും കൊണ്ട് പ്രേക്ഷകരെ…