Author: News Desk
ഹനുമാനിലൂടെ (Hanooman) നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയിലും കൈവെച്ച് റിലയൻസിന്റെ മുകേഷ് അംബാനി. ഇന്ത്യയിലെ തന്നെ ഒന്നാംകിട കോടീശ്വരനായ അംബാനിയുടെ ശ്രദ്ധ ആകർഷിച്ച ഹനുമാൻ എന്താണെന്ന് അറിയാമോ? ഇന്ത്യയിലെ മുൻകിട എൻജിനിയറിംഗ് കൊളജുകൾ ചേർന്ന് വികസിപ്പിച്ച എഐ മോഡലാണ് ഹനുമാൻ. ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന നൽകുന്ന ഹനുമാൻ അടുത്തമാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ രാജ്യത്തെ 11 ഭാഷകളിൽ പരിശീലനം നേടിയ ലാർഡ് ലാംഗ്വേജ് മോഡലാണ്. 22 ഭാഷകളിൽ പരിശീലനം നേടാനുള്ള ശ്രമത്തിലാണ്. ഐഐടി ബോംബേ അടക്കം രാജ്യത്തെ 8 ഐഐടികളും അംബാനി സീതാ മഹാലക്ഷ്മി ഹെൽത്ത് കെയറും ചേർന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മുംബൈയിൽ നടന്ന ടെക്നോളജി കോൺഫറൻസിലാണ് മോഡലിനെ കുറിച്ച് ഭാരത് ജിപിടി ഗ്രൂപ്പ് ഹനുമാന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഹനുമാൻ ഉപയോഗിച്ച് ഒരു കർഷകൻ തമിഴിൽ ചോദിക്കുന്ന സംശയങ്ങൾക്ക് ബാങ്ക് ജീവനക്കാരൻ ഹിന്ദിയിൽ മറുപടി പറയുകയും ഹൈദരാബാദിലെ ഡെവലപ്പർ അത്…
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി കൊണ്ട് ഉത്തരവിറങ്ങി. ഇനി ലൈസൻസ് എടുക്കുക അത്ര എളുപ്പമായിരിക്കില്ല. സംസ്ഥാന സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും നിർദേശ പ്രകാരമാണ് പുതിയ മാറ്റങ്ങൾ. ഡ്രൈവിംഗ് ടെസ്റ്റ് കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. പുതിയ നിർദേശങ്ങൾ അറിയാം- മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമായിരിക്കണം ടെസ്റ്റിനായി ഉപയോഗിക്കേണ്ടത്. 99 സിസിക്ക് മുകളിലുളള വണ്ടികളേ ഇതിനായി ഉപയോഗിക്കാവൂ. – ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടോർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. – ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തും. 15 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പ് നീക്കം ചെയ്യും. – 4 ചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ/ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒഴിവാക്കും.…
സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ KSIDC ദുബായില്‍ ഒരുക്കിയ നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത് നിക്ഷേപകരും സംരംഭകരുമടക്കം നൂറോളം പേര്‍. ഇന്‍വസ്റ്റ് കേരള എന്ന പ്രമേയത്തിലൊരുക്കിയ സമ്മേളനത്തില്‍ കേരളത്തിലെ ഭക്ഷ്യ ശീലങ്ങളും ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ പുതിയ സാങ്കേതികവിദ്യകളും സാധ്യതകളും നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന അഞ്ച് ദിവസത്തെ ഗള്‍ഫുഡ് 2024 പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തിയ സംഗമത്തില്‍ ഭക്ഷ്യമേഖലയെ സംസ്ഥാനത്തെ സുപ്രധാന നിക്ഷേപസാധ്യതയുള്ള ഇടമായി അവതരിപ്പിക്കാനും കെഎസ്ഐഡിസിയ്ക്ക് സാധിച്ചു. ഗള്‍ഫുഡ് 2024 ല്‍ കേരള പവലിയനില്‍ പങ്കെടുത്ത സഹപ്രദര്‍ശകരായ ബീക്രാഫ്റ്റ് ഹണി, ക്രീംബെറി യോഗര്‍ട്ട്, ഫൂ ഫുഡ്സ്, ഗ്ലെന്‍വ്യൂ ടീ, ഗ്ലോബല്‍ നാച്വറല്‍ ഫുഡ് പ്രോസസിംഗ് കമ്പനി, ഹാരിസണ്‍സ് മലയാളം, മലബാര്‍ നാച്വറല്‍ ഫുഡ്സ്, മഞ്ഞിലാസ് ഫുഡ് ടെക്, നാസ് ഫുഡ് എക്സിം, പവിഴം റൈസ്, പ്രോടെക്…
കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഫ്രിക്കന്‍ വിപണിയുമായുള്ള പങ്കാളിത്തം ലക്ഷ്യമിട്ട് ‘സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക’ പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിയോണിക്സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പരിപാടിയ്ക്ക് നേതൃത്വം നല്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ സിഡാക് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 27 നു നടക്കുന്ന പരിപാടി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയ്ക്കും ലൈബീരിയയ്ക്കും ഇടയിലുള്ള സാങ്കേതികവും സാമ്പത്തികവുമായ കൈമാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനും പരിപാടി സഹായകമാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ‘സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക’ പരിപാടിയിലൂടെ ലഭ്യമാകും. നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും വ്യവസായികളും സംരംഭകരും പരിപാടിയില്‍ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സാങ്കേതിക വിദ്യാ വൈദഗ്ധ്യം ആഫ്രിക്കന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കാനാകും. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും വിലയിരുത്തി പ്രതിനിധികള്‍ ആഫ്രിക്കന്‍ വിപണിയുടെ സാധ്യതകള്‍ ഉറപ്പു വരുത്തും. ആരോഗ്യരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം…
ബിസിനസ്, ഫാർമസ്യൂട്ടിക്കൽസ് ലോകത്ത് ചിരപരിചിതമാണ് നമിതാ ഥാപ്പർ എന്ന് പേര്. കരുത്തുറ്റ സംരംഭകത്വ ആശയങ്ങൾ ചർച്ചയാകുന്ന ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയിലെ വിധികർത്താവായി എത്തിയതോടെ നമിതാ ഥാപ്പർ ബിസിനസ് ലോകത്തിന് പുറത്തും സെലിബ്രിറ്റിയായി വളർന്നു.എംക്യൂർ ഫാർമസ്യൂട്ടിക്കൽസിന്റെ (Emcure Pharmaceuticals) എക്സിക്യൂട്ടീവ് ഡയറക്ടറായ നമിതാ ഥാപ്പർ ഷാർക്ക് ടാങ്ക് ഇന്ത്യയുടെ നിക്ഷേപക കൂടിയാണ്. ഇൻക്രഡിബിൾ വെഞ്ച്വർ ലിമിറ്റഡ് എന്ന കമ്പനിയുടെ നമിതാ ഥാപ്പറിന്റെ സ്വന്തമാണ്. ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ഏറ്റവും ധനികയായ വിധികർത്താവായ നമിതാ ഥാപ്പറിന്റെ ആകെ ആസ്തി എത്രയാണെന്ന് അറിയാമോ? തൊട്ട ബിസിനസുകളിലെല്ലാം വിജയം കൈവരിച്ച നമിതാ ഥാപ്പറിന്റെ ആഡംബര ജീവിതം എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്നത്.ഷാർക്ക് ടാങ്കിന്റെ മൂന്ന് സീസണുകളിൽ വിധികർത്താവായി എത്തിയ നമിതാ ഥാപ്പറിന്റെ ആകെ ആസ്തി 2023ൽ 600 കോടി രൂപയായിരുന്നെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയുടെ ഫാർമാ ക്യൂൻ എന്നും നമിതാ ഥാപ്പറിനെ വിശേഷിപ്പാക്കാറുണ്ട്. ബിസനസിലേക്ക് എംബിഎ ബിരുദധാരിയായ നമിത യുഎസിലെ ഒരു മെഡിക്കൽ ഉപകരണ കമ്പനിയിൽ…
കാൻസറിന് കാരണമാകുന്ന മാരകമായ നിരോധിത കളറിംഗ് ഏജൻ്റായ റോഡമൈൻ ബി അമിതമായി അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ കോട്ടൺ ക്യാൻഡിയുടെ ആകർഷകമായ പിങ്ക് നിറത്തിനാണ് മങ്ങലേൽപ്പിച്ചത്. കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഇവ ഉപഭോഗത്തിനു സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാടും പുതുച്ചേരിയും കോട്ടൺ കാൻഡിയുടെ ഉൽപാദനവും വിൽപ്പനയും നിരോധിച്ചു. കേരളത്തിലെ തെരുവോരങ്ങളിലും ബീച്ചുകളിലുമൊക്കെ കോട്ടൺ കാൻഡി ഇപ്പോളും സുലഭമായി വിറ്റഴിക്കുന്നുണ്ട്. ചെന്നൈയിലെ ഗവൺമെൻ്റ് ഫുഡ് അനാലിസിസ് ലബോറട്ടറി അടുത്തിടെ നടത്തിയ പരിശോധനയിൽ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് ആക്റ്റ് (2006) പ്രകാരം നിരോധിത കളറിംഗ് ഏജൻ്റായ റോഡമൈൻ ബിയുടെ ഉപയോഗം കണ്ടെത്തി. വഴിയോരക്കച്ചവടക്കാർ വിളമ്പുന്ന വിഭവങ്ങളിലും, പഴങ്ങളിലും, പച്ചക്കറികളിലും ഒക്കെ റോഡാമൈൻ സാന്നിധ്യം ഇപ്പോളുമുണ്ട്. എന്താണ് റോഡാമൈൻ ബി? ഡൈയിംഗിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് റോഡമിൻ ബി (RhB). ചുവപ്പ്, പിങ്ക് നിറങ്ങൾ നേടാൻ സഹായിക്കുന്ന ഒരു കളറിംഗ് ഏജൻ്റായി ടെക്സ്റ്റൈൽ, പേപ്പർ, ലെതർ, പെയിൻ്റ് വ്യവസായത്തിൽ ഇത് ഉപയോഗിക്കുന്നു. പൊടിച്ച രൂപത്തിൽ…
ഇനി ഹൈവേയിൽ സഞ്ചരിച്ച കൃത്യം ദൂരത്തിനു മാത്രം ആനുപാതികമായി ടോൾ നൽകിയാൽ മതിയാകും. അതിനു വാഹനങ്ങൾ ടോൾ കേന്ദ്രത്തിൽ നിർത്തേണ്ട ആവശ്യവുമില്ല. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനങ്ങളുടെ പൈലറ്റ് പ്രോജക്ടുകൾ വിജയമായതോടെ ഇനി ദേശിയ പാതകളിലെ ടോൾ പിരിവ് ജി പി എസ് അധിഷ്ഠിതമാകും. ദേശീയ പാതകളിൽ ജിപിഎസ് അധിഷ്ഠിത ഹൈവേ ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ടെൻഡർ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു കഴിഞ്ഞു. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഹൈവേകളിൽ സഞ്ചരിക്കുന്ന കൃത്യമായ ദൂരത്തിന് വാഹനമോടിക്കുന്നവരിൽ നിന്ന് പണം ഈടാക്കാനുമാണ് നടപടി. രാജ്യത്തെ ടോൾ പ്ലാസകൾക്ക് പകരമായി ദേശീയ പാതകളിൽ ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനങ്ങളുടെ പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കുകയായിരുന്നു കേന്ദ്രം. വാഹനങ്ങൾ നിർത്താതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സാധ്യമാക്കുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ…
ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ രാജ്യം വിട്ടു പോകാൻ പാടില്ലെന്ന് നിർദേശം നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെമ ലംഘനക്കേസുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ BOI വിഭാഗത്തോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു കഴിഞ്ഞു. നിലവിൽ എമിറേറ്റ്സിലുള്ള ബൈജു രവീന്ദ്രൻ തിരിച്ചെത്തിയാൽ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് സൂചനയുണ്ട്. രവീന്ദ്രനെതിരെ നേരത്തെ തന്നെ ഇമിഗ്രേഷൻ അതോറിറ്റി ലുക്ക് ഔട്ട് സർക്കുലർ ‘ഓൺ ഇൻറ്റിമേഷൻ’ പുറപ്പെടുവിച്ചിട്ടുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിൻ്റെ അഭ്യർത്ഥന പ്രകാരം ഒന്നര വർഷം മുമ്പ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ബൈജുവിനെതിരെ LOC ‘ഓൺ ഇൻറ്റിമേഷൻ’ പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇഡിയുടെ ബംഗളൂരു ഓഫീസ് പരിധിയിലേക്കു നിരീക്ഷണം മാറ്റി. ഒരു വ്യക്തി വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ഇമിഗ്രേഷൻ അധികാരികൾ അന്വേഷണ ഏജൻസിയെ അറിയിച്ചിരിക്കണം എന്നതാണ് LOC ‘ഓൺ ഇൻറ്റിമേഷൻ’ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഓൺ ഇൻറ്റിമേഷൻ’കാരണം വ്യക്തി രാജ്യം വിടുന്നത് തടയില്ല. എന്നാലിപ്പോൾ…
മാരിടൈം സാങ്കേതിക വിദ്യാ ഹബാകാൻ ഐഐടി മദ്രാസിന്റെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്- Indian Institute of Technology Madras) സെൻ്റർ ഓഫ് എക്സലൻസ് (CoE). രാജ്യത്തെ പ്രധാന മാരിടൈം പ്രോജക്ടുകളിൽ ഇപ്പോൾ തന്നെ CoEയിലെ ഗവേഷകർ പ്രവർത്തിക്കുന്നുണ്ട്. സമുദ്രവുമായി ബന്ധപ്പെട്ട മേഖലകളിൽ വിദേശ സഹായവും സാങ്കേതിക പിന്തുണയും കുറച്ച് കൊണ്ടുവരാൻ ഇത് വഴി സാധിച്ചിട്ടുണ്ട്. ഇതുവഴി മേഖലയിൽ സാമ്പത്തിക മെച്ചമുണ്ടാക്കാനും സാധിച്ചു. യുജിസിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസിന്റെ ഭാഗമായാണ് ഐഐടി മദ്രാസ് കഴിഞ്ഞ വർഷം 15 മികവിന്റെ കേന്ദ്രങ്ങൾ അഥവാ സെന്റർ ഓഫ് എക്സലൻസ് തുടങ്ങുന്നത്. മാരിടൈം സെക്ടറിൽ CoE ആഗോള ഹബ്ബാക്കി മാറ്റുമെന്ന് CoE മാരിടൈം എക്സ്പെരിമെന്റ്സ് ടു മാരിടൈം എക്സ്പീരിയൻസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ വി ശ്രീറാം പറഞ്ഞു.ഹരിത ഷിപ്പിംഗ്, കടൽത്തീര/കടലോര എൻജിനിയറിംഗ്, ഭാവിയിലുണ്ടാകുന്ന തുറമുഖങ്ങൾ, പുനരുപയോഗ സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് മികവിന്റെ കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, ഭാവി…
ഇന്നൊവേറ്റീവായ ആശയങ്ങൾ കൊണ്ട് ഇലക്ട്രിക് വാഹന (EV) സ്റ്റാർട്ടപ്പ് മേഖലയിൽ സ്വന്തമായി ഇടം ഉറപ്പിച്ചവരാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യുത് ടെക് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്. സിതിജ് കോതി (Xitij Kothi), ഗൗരവ് ശ്രീവാസ്തവ എന്നിവർ ചേർന്ന് 2021ൽ തുടങ്ങിയ വിദ്യുത് ഇ-വാഹനങ്ങൾ വാങ്ങുന്ന പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു. നവീന സാമ്പത്തിക ആശയങ്ങൾ കൊണ്ടാണ് വിദ്യുത് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരേ പോലെ വിദ്യുതിന്റെ സേവനം ഉപയോഗപ്പെടുത്താം. ഇ-വാഹനങ്ങൾ വാങ്ങുക, ഫിനാൻസ് ചെയ്യുക, പുനർവിൽപ്പന എന്നിവയ്ക്ക് വിദ്യുത് സഹായിക്കും. കസ്റ്റം ഫിനാൻസിംഗിനുള്ള അവസരവും വിദ്യുത് മുന്നോട്ട് വെക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഇ-വിക്ക് സെക്കന്ററി മാർക്കറ്റ് ഒരുക്കുകയാണ് വിദ്യുത് തങ്ങളുടെ സേവനങ്ങളിലൂടെ. OEM, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ ((NBFC) എന്നിവരുമായുള്ള പങ്കാളിത്തതോടെയാണ് വിദ്യുത് ഇതെല്ലാം സാധ്യമാക്കുന്നത്.ബി2സി കേന്ദ്രീകരിച്ചാണ് വിദ്യുത് പ്രധാനമായും പ്രവർത്തിക്കുന്നത്. എനർജി ടെക്, ഓട്ടോ ടെക്, ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ് ടെക്, എൻവിറോൺമെന്റ് ടെക് തുടങ്ങിയ മാർക്കറ്റ് മേഖലകളിൽ വിദ്യുത്…