Author: News Desk
വിഴിഞ്ഞം, മെയ്ക് ഇൻ കേരള, ഐടി, വ്യവസായം.. ബജറ്റ് നൽകുന്ന പ്രതീക്ഷകൾ. നികുതികണക്കുകൾ ശോഭ കെടുത്തിയ ബജറ്റിലുണ്ട് ചില വ്യാവസായിക, സംരംഭക കാർഷിക പ്രതീക്ഷകൾ….. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബഡ്ജറ്റിൽ ചില ശ്രദ്ധേയമായ വികസന പ്രഖ്യാപനങ്ങളുണ്ട്. പക്ഷെ അതിന്റെ ശോഭ കെടുത്തുന്ന തരത്തിലായിരുന്നു 2,955 കോടിയുടെ അധിക വിഭവസമാഹരണത്തിനായി കൊണ്ടുവന്ന നികുതി നിർദേശങ്ങൾ. സംസ്ഥാനത്തിന്റെ തനതു വരുമാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടെ അധികച്ചെലവ് 2,640 കോടിയായെന്ന സൂചനയും കെ.എൻ ബാലഗോപാൽ നൽകി. 2020-21-ല്‍ 54,955.99 കോടി രൂപയായിരുന്ന തനത് വരുമാനം 2021-22-ല്‍ 68,803.03 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അത് 85,000 കോടി രൂപയോളമായി ഉയരുമെന്നാണ് പ്രതീക്ഷ. ഇത് മികച്ച നേട്ടമാണ്. കേരളം വളർച്ചയുടെയും, അഭിവൃദ്ധിയുടെയും പാതയിലേക്കു തിരിച്ചു വന്നിരിക്കുന്നു എന്ന് സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു, സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാനായി നടപ്പു സാമ്പത്തിക വർഷം വരുമാന വർദ്ധനവ് 85,000 കോടിയായി ഉയരും എന്നാണ് ബജറ്റിന്റെ തുടക്കത്തിൽ ധനമന്ത്രി…
ജനത്തിന്റെ നടുവൊടിയും ഇന്ധനവിലയിലും കെട്ടിടനികുതിയിലും, വാഹന വിപണിയിലും വൈദ്യുതിയിലും കൈപൊള്ളി കേരളം വിവിധ മേഖലകൾക്ക് വിഹിതം ഉറപ്പാക്കികൊണ്ടുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ നടത്തുമ്പോളും കേരളം ഉറ്റു നോക്കികൊണ്ടിരുന്നു, ഈ വകയിരുത്തലുകൾക്കു എവിടെ നിന്നും തുക കണ്ടെത്തുമെന്ന്? ബജറ്റ് പ്രഖ്യാപനത്തിന്റെ അവസാനം പ്രഖ്യാപിച്ച നികുതി നിർദേശങ്ങൾ ഒടുവിൽ വ്യക്തമായ സൂചന നൽകിയിരിക്കുന്നു ഈ തുക എങ്ങിനെ കണ്ടെത്തുമെന്ന്. 2955 കോടിയുടെ അധിക വിഭവ സമാഹരണമാണ് ഇങ്ങനെ ഈ ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പൊതുജനജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേരളാ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ചുരുക്കം. ബജറ്റ് അവതരണം പൂർത്തിയായപ്പോൾ തന്നെ ഇതൊരു വിലക്കയറ്റ ബഡ്ജറ്റാണെന്ന ആരോപണവും ഉയർന്നു. പൊതുജനം മുറുക്കി ഉടുക്കേണ്ടി വരും എന്ന സൂചനയാണ് ബജറ്റ് നൽകുന്നത്. 3000 കോടിയുടെ അധിക നികുതി വരുമാനമാണ് സർക്കാരിന്റെ ലക്‌ഷ്യം. സംഭവിക്കാൻ പോകുക സംസ്ഥാനത്തു വിലക്കയറ്റം രൂക്ഷമാകും. പെട്രോൾ ഡീസൽ ഇന്ധനവിലയിൽ ലിറ്ററിന് രണ്ടു രൂപ സാമൂഹിക സുരക്ഷാ …
പെട്രോൾ, കറന്റ്, മദ്യം, വാഹന നികുതി എന്നിവ വർദ്ധിപ്പിച്ച് കൊണ്ട് കേരള ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു മദ്യവും പെട്രോളും വില കൂടും പെട്രോൾ, കറന്റ്, മദ്യം, വാഹന നികുതി എന്നിവ വർദ്ധിപ്പിച്ച് കൊണ്ട് കേരള ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനവും കൂട്ടിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയാണ് സെസ് ഈടാക്കുക. 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപയും 1000ത്തിന് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപയും കൂടും. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ബജറ്റവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ വർഷം അതിജീവനത്തിന്‍റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനം വർധിച്ചുവെന്ന് പറഞ്ഞ മന്ത്രി വിലക്കയറ്റം നേരിടാൻ ബജറ്റിൽ 2000 കോടി രൂപ വകയിരുത്തി. കേരളത്തില്‍ ആഭ്യന്തരോല്‍പ്പാദനവും തൊഴില്‍/സംരംഭക/നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മേക്ക്…
Union Budget 2023- പ്രതികരണങ്ങളുമായി സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റി ഫിൻടെക്കിന് മികച്ച ബജറ്റ്ഫിൻടെക്കുകളെ സംബന്ധിച്ച് ഇത്തവണത്തേത് നല്ല ബജറ്റാണെന്ന് Ewire Softtech Private Limited സിഇഒ ആയ SAJEEV P. റിസർവ്വ് ബാങ്ക് PSU ബാങ്കുകൾക്ക് നൽകുന്ന ഡിവിഡന്റ് 48,000 കോടി രൂപ ആണ്. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് വളരെയധികം നന്നായിട്ടാണ് ആ മേഖലയെ പരിഗണിച്ചിരിക്കുന്നത്. 2022-ൽ ഡിജിറ്റൽ മേഖലയിൽ 76% ഗ്രോത്താണ് ഉണ്ടായത്. ഇത്തവണത്തെ ബജറ്റ് പ്രകാരം 100% ഗ്രോത്താണ് ഈ മേഖലയിൽ ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്. ഫിനാൻഷ്യൽ സെക്ടറിലുളള ഞങ്ങളെ പോലുളള ഫിൻടെക്കുകൾക്ക് വളരെയധികം ഗ്രോത്ത് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സജീവ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ആരോഗ്യമേഖലയെ കാര്യമായി പരിഗണിച്ചില്ല കേന്ദ്ര ബജറ്റിൽ ഹെൽത്ത് ടെക് എന്ന നിലയിൽ പ്രതീക്ഷിച്ച പല ഏരിയകളിലും ഊന്നൽ കൊടുക്കാൻ ഗവൺമെന്റിന് സാധിച്ചിട്ടില്ലെന്ന് Mykare Health സിഇഒ SENU SAM. സ്റ്റാർട്ടപ്പ് ഫണ്ട് തുടങ്ങിയ 2016 ലെ അതേ പോളിസി തന്നെ ഒരു വർഷം കൂടി എക്സ്റ്റന്റ്…
കേന്ദ്ര ബജറ്റിനൊപ്പം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ ധരിച്ച സാരിയും കേന്ദ്ര ബജറ്റിനൊപ്പം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ ധരിച്ച സാരിയും. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ നിർമല സീതാരാമൻ, ധാർവാഡ് മേഖലയിലെ പരമ്പരാഗത നെയ്ത്തുകാർ കൈകൊണ്ട് നെയ്ത സാരിയാണ് ധരിച്ചത്. നിർമ്മല സീതാരാമൻ ധരിച്ച മെറൂൺ നിറത്തിലുള്ള സാരി ധാർവാഡ് മേഖലയിലെ പരമ്പരാഗത ‘Kasuti’ വർക്കുകളോട് കൂടിയ കൈകൊണ്ട് നെയ്ത ‘Ilkal ‘ സിൽക്ക് സാരിയാണ്. സാധാരണയായി കൈകൊണ്ട് നിർമ്മിക്കുന്ന Kasutiയിൽ രഥങ്ങൾ, ആനകൾ, ക്ഷേത്ര ഗോപുരം, മയിൽ, മാൻ, താമര എന്നിവയുടെ എംബ്രോയ്ഡറി വർക്ക് ഉൾപ്പെടുന്നു. ധനമന്ത്രി ധരിച്ച സാരിയിൽ രഥം, മയിൽ, താമര എന്നിവയാണ് ആലേഖനം ചെയ്തിരുന്നത്.കൈത്തറി ഇൽക്കൽ സാരിയിൽ ചിക്ക പരസ് ധാദി ബോർഡറും ഉണ്ട്. ധാർവാഡ് പ്രദേശത്തിന്റെ തനത് ഫോക്ക് എംബ്രോയ്ഡറി ക്രാഫ്റ്റാണ് Kasuti. ധാർവാഡിലെ ആരതി ഹിരേമഠിന്റെ ഉടമസ്ഥതയിലുള്ള ആരതി ക്രാഫ്റ്റ്സ് ആണ് ധനമന്ത്രിക്ക് വേണ്ടി ഹെവി സിൽക്ക്…
20,000 കോടിയുടെ എഫ്‌പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്. നിക്ഷേപകർക്ക് പണം തിരിച്ച് നൽകും പൂർണമായി സബ്സ്ക്രൈബ് ചെയ്ത 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫറാണ് അദാനി എന്റർപ്രൈസസ് പിൻവലിച്ചത്. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് 20,000 കോടിയുടെ എഫ്‌പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കിയത്. എഫ്‌പിഒ പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് നാടകീയമായ ഈ പ്രഖ്യാപനം വന്നത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് അദാനി എന്റർപ്രൈസസ് പ്രസ്താവനയിൽ അറിയിച്ചു. അഭൂതപൂർവമായ സാഹചര്യവും വിപണിയിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത്, നിക്ഷേപക സമൂഹത്തിന്റെ താൽപ്പര്യം സംരക്ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഇനി മുന്നോട്ട് പോകുന്നത്ധാർമ്മികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോർഡ് കരുതുന്നു. വിപണി സ്ഥിരത കൈവരിക്കുമ്പോൾ, ഞങ്ങളുടെ മൂലധന വിപണി തന്ത്രം ഞങ്ങൾ അവലോകനം ചെയ്യും, പ്രസ്താവനയിൽ പറയുന്നു. “നിക്ഷേപകരുടെ താൽപ്പര്യം പരമപ്രധാനമാണ്, അതിനാൽ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ, എഫ്‌പിഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോർഡ്…
പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇക്കോഡ്രൈഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന PURE EV. ബ്ലാക്ക്, ഗ്രേ, ബ്ലൂ, റെഡ് എന്നീ നാല് നിറങ്ങളിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഇക്കോഡ്രൈഫ്റ്റിന്റെ ഇന്ത്യയിലെ പ്രാരംഭ വില 99,999 രൂപയാണ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ഇക്കോഡ്രൈഫ്റ്റെന്ന് പ്യുവർ ഇവി അവകാശപ്പെടുന്നു. വാഹനത്തിന് ഒറ്റ ചാർജ്ജിൽ 135 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. AIS 156 സർട്ടിഫിക്കേഷനോടുകൂടിയ 3.0 kWh ബാറ്ററി പാക്ക്, സ്മാർട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ സവിശേഷതകളാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്യുവർ ഇവി മാനുഫാക്ച്ചറിംഗ് കേന്ദ്രത്തിലായിരുന്നു വാഹനത്തിന്റെ രൂപകൽപ്പനയും, നിർമ്മാണവും. രാജ്യത്തുടനീളമുള്ള പ്യുവർ ഇവിയുടെ ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. ഉപഭോക്താക്കൾക്കായി ഇക്കോഡ്രൈഫ്റ്റിന്റെ ആദ്യ ബാച്ച് ഡെലിവറി മാർച്ച് ഒന്നാം വാരം മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പ്യുവർ EV ecoDryft വില 99,999 രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ്…
ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് സംരംഭകത്വം അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. “ഞങ്ങൾ സ്റ്റാർട്ടപ്പുകൾക്കായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അവ ഫലം നൽകി. ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകളുടെ മൂന്നാമത്തെ വലിയ ആവാസവ്യവസ്ഥയാണ് ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് അഗ്രികൾച്ചറൽ സ്റ്റാര്‍ട്ടപ്പ് ഫണ്ടും പ്രഖ്യാപനത്തിലുണ്ട്. അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അഗ്രികൾച്ചർ ആക്‌സിലറേറ്റർ ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സ്റ്റാർട്ടപ്പുകളുടെ ഇൻകോർപറേഷൻ തീയതി മാർച്ച് 31, 2024 വരെ നീട്ടിയതായി ബജറ്റ് പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകളുടെ ഷെയർഹോൾഡിംഗ് മാറ്റത്തിൽ ഉണ്ടാകുന്ന നഷ്ടത്തിന്റെ ആനുകൂല്യം നിലവിലെ ഏഴ് വർഷത്തിൽ നിന്ന് 10 വർഷത്തേക്ക് നീട്ടാനും ധനമന്ത്രി നിർദ്ദേശിച്ചു. ഫിൻടെക് സേവനങ്ങളിൽ കൂടുതൽ ഇന്നവേഷൻ പ്രാപ്‌തമാക്കുന്നതിന് എംഎസ്‌എംഇകൾക്കും സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള മറ്റ് ബിസിനസ്സ് സ്ഥാപനങ്ങൾക്കുമായി ഡിജിലോക്കർ ഡിജിലോക്കർ സ്ഥാപിക്കുമെന്ന് കേന്ദ്രബജറ്റിൽ നിർമ്മല സീതാരാമൻ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിലുള്ള MeitY യുടെ…
സംരംഭകർക്കും സ്റ്റാർട്ടപ്പുകൾ ചെറുകിട വ്യവസായങ്ങൾക്കും ഏറെയുണ്ട് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റിൽ എടുത്തു പറഞ്ഞത് ചെറുകിട വ്യവസായ മേഖലകൾക്കുള്ള കൈത്താങ്ങാണ്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ധനമന്ത്രി അവയ്ക്കുള്ള ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ബഡ്ജറ്റിൽ ഏഴ് മുൻഗണനാ ലക്ഷ്യങ്ങളാണ് ധനമന്ത്രി എടുത്തുകാട്ടിയത് ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവ് 2 കോടി വരെ വിറ്റു വരവുള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 50 ലക്ഷം വരെ വിറ്റു വരവുള്ള പ്രൊഫെഷനലുകൾക്കും പ്രോത്സാഹനമെന്ന നിലയിൽ നികുതി ഇളവുകളുണ്ടാകും. അടുത്ത ഒരു വർഷത്തേക്ക് രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കുണ്ടാകുന്ന നഷ്ടത്തിനും, ഓഹരി കൈമാറ്റത്തിലുണ്ടാകുന്ന സാമ്പത്തിക വിനിമയ ഏറ്റക്കുറച്ചിലുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്‌ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും കേന്ദ്രം പ്രചോദനം നൽകും. യുവകർഷകരുടെ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമന്റെ ലക്ഷ്യം പടിപടിയായി രാജ്യത്തെ സ്റ്റാർട്ടപ്പുകളെ കൈപിടിച്ച് ഉയർത്തുക എന്നത് തന്നെയാണ്. വിവിധ സംസ്ഥാനങ്ങളിലായി ഇരുപത് നൈപുണ്യവികസന കേന്ദ്രങ്ങൾ തുറക്കും.…
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ലക്ഷ്യമിട്ടുള്ള, ഇന്ത്യയുടെ 2047 വരെയുള്ള വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷ അർപ്പിക്കുന്നത് രാജ്യത്തെ യുവതീ യുവാക്കളും, യുവ സംരംഭകരും കർഷകരും ഒപ്പം ഗ്രാമീണ മേഖലയും. അടുത്ത 100 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റ് തന്നെയാണീ ബജറ്റിലെ ഉള്ളടക്കം. പുതിയ രീതി പ്രകാരം ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ച് ഇടത്തരം വിഭാഗത്തെ ഞെട്ടിച്ച നിർമലാ സീതാരാമന്റെ ലക്‌ഷ്യം ആത്മ നിർഭർ ഭാരതിലൂടെ ഇന്ത്യക്കുണ്ടാകുന്ന വ്യാവസായിക മുന്നേറ്റവും നികുതി ഇളവുകളിലൂടെയും കസ്റ്റംസ് തീരുവ കുറവിലൂടെയും ചെറുകിട ഇടത്തരം വ്യവസായ മേഖലക്കുണ്ടാകുന്ന പുത്തൻ ഉണർവും ആണ്. വ്യവസായ മേഖലയെ പുഷ്ടിപ്പെടുത്താൻ രാജ്യത്തെ വ്യവസായ മേഖലയിലടക്കം സ്വകാര്യ നിക്ഷേപം 33% വർധിച്ചു. ഈ സാമ്പത്തിക വർഷം നിക്ഷേപത്തോത് ഉയർത്താനുള്ള നടപടികളും ബജറ്റിലുണ്ട്. റെയിൽവേ, റോഡ്, ഊർജ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുമെന്ന ഉറപ്പാണ് ബജറ്റിലുള്ളത്. റീജിയണൽ എയർ കണക്ടിവിറ്റിക്കായി 50 എയർ പോർട്ടുകളും ഹെലിപോർട്ടുകളും നിർമിക്കും. ഇതിലൂടെ ലക്ഷ്യം…