Author: News Desk

റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. ഈ 20 വർഷങ്ങളിൽ, വരുമാനം, ലാഭം, അറ്റമൂല്യം, ആസ്തികൾ, വിപണി മൂലധനം എന്നിവയിലുടനീളം കമ്പനി സുസ്ഥിരമായ ഇരട്ട അക്ക വളർച്ചയാണ് കൈവരിച്ചത്. രണ്ടു പതിറ്റാണ്ട് റിലയൻസിനെ നയിച്ച അംബാനി പിതാവും റിലയൻസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ നിര്യാണത്തെത്തുടർന്ന് 2002 ജൂലൈ 6-നാണ് മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റത്.  സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി-ഡ്രോപ്പ് ഔട്ട് ആയ 65 കാരനായ മുകേഷ് RIL-ന്റെ തലപ്പത്തിരിക്കുമ്പോൾ, കമ്പനി ടെലികോം ബിസിനസിലേക്ക്  പ്രവേശിക്കുകയും റീട്ടെയിൽ, ന്യൂ എനർജി എന്നിവയിൽ വൈവിധ്യവത്കരിക്കുകയും ചെയ്തു.  പിതാവ് ഗ്യാസ് സ്റ്റേഷൻ അറ്റൻഡന്റായി ജോലി ചെയ്തിരുന്ന യെമനിലെ ഏഡനിൽ ജനിച്ച മുകേഷ് അംബാനി ബോംബെ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നുവെങ്കിലും 1981-ൽ കുടുംബ ബിസിനസിൽ ചേരുന്നതിനായി അദ്ദേഹം പ്രോഗ്രാം ഉപേക്ഷിച്ചു. 2007-ൽ അദ്ദേഹം ഇന്ത്യയിലെ…

Read More

24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ഗെയിമിംഗ് ലോഞ്ച് യാത്രക്കാർക്കായി തുറന്ന് ദുബായ് എയർപോർട്ട്. ഗെയിമിംഗ് സ്പെയ്സ് 13 പ്ലേ സ്റ്റേഷനുകൾ, 40-ലധികം വീഡിയോ ടൈറ്റിലുകൾ എന്നിവ അടങ്ങിയതാണ് പുതിയ ലോഞ്ച്. വിമാനത്താവളത്തിന്റെ ടെർമിനൽ 3ൽ സജ്ജീകരിച്ചിരിക്കുന്ന ഗെയിം സ്‌പെയ്സിൽ യാത്രക്കാർക്ക് 30 മിനിറ്റ് പ്ലേ ടൈമും, വിവിധ ഫുഡ് ആന്റ് ബീവറേജസ് ഓപ്ഷനുകളും ലഭ്യമാണ്. സോളോ, മൾട്ടിപ്ലെയർ ഗെയിമിംഗ് കൺസോളുകൾക്ക് ഇടമുള്ള ലോഞ്ചിൽ, ചെറിയ കുട്ടികൾക്ക് അനുയോജ്യമായ ഗെയിമുകൾ ഉൾപ്പെടുത്തിയ ഫാമിലി ഫ്രണ്ട്ലി ഏരിയകളുമുണ്ട്. 16 വയസിൽ കൂടുതൽ പ്രായമുള്ളവർക്കുള്ള വ്യത്യസ്ത ഗെയിമുകൾ ഉൾപ്പെെടുത്തിയ പ്രത്യേക വിഭാഗവും സജ്ജീകരിച്ചിരിക്കുന്നു. ആകർഷകമായ ഗെയിമിംഗ് അനുഭവത്തിനായി 50 ഇഞ്ച് സ്‌ക്രീനും, സോളോ, മൾട്ടി-പ്ലേയർ ഗെയിമിംഗിനായി സൈഡ്-ബൈ-സൈഡ് സീറ്റുകളും ലോഞ്ചിലുണ്ട്.  More Middle East Related News എന്തെല്ലാം സൗകര്യങ്ങൾ ?  യാത്രക്കാർക്ക് ഒത്തുചേരാനും, വിശ്രമിക്കാനും, കളിക്കാനുള്ള അവസരം ഗെയിമിംഗ് സ്പെയ്സ് ഒരുക്കുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഗെയിമിംഗ് ബ്രാൻഡായ റിപ്പബ്ലിക് ഓഫ് ഗെയിമേഴ്സ് ആണ്…

Read More

മത്സരാധിഷ്ഠിതമായ ബിസിനസ് രംഗത്ത് പിടിച്ചു നിൽക്കാൻ ഏറ്റെടുക്കലുകളും ഒരു പ്രധാനപ്പെട്ട തന്ത്രമാണ്. അത്തരത്തിലുള്ള ഒരു നീക്കമാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ മെത്ത നിർമ്മാണ കമ്പനികളി ലൊന്നായ ഷീല ഫോം നടത്തിയിരിക്കുന്നത്. 2000 കോടി രൂപയ്ക്ക് മെത്ത വിപണിയിലെ അതികായരായ കേൾഓണിനെ ഏറ്റെടുത്തിരിക്കു കയാണ് ഷീല ഫോം. ഗാസിയാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീല ഫോം, നിലവിൽ സ്ലീപ് വെൽ എന്ന ബ്രാൻഡിന് കീഴിലാണ് മെത്തകൾ വിപണനം നടത്തുന്നത്. 17,000 കോടിയോളം മൂല്യം കണക്കാക്കുന്ന രാജ്യത്തെ മെത്ത വ്യവസായത്തിൽ 25 ശതമാനം വിപണി വിഹിതമാണ് ഷീല ഫോം നിയന്ത്രിച്ചിരുന്നത്. എന്നാൽ പുതിയ ഏറ്റെടുക്കലോടെ, ഇത് 50 ശതമാനമായി വളരുമെന്നാണ് കണക്കാക്കുന്നത്.  വിപുലമാണ് കേൾഓൺ വിപണി  Kurl-on എന്ന ബ്രാൻഡിന് കീഴിലാണ് Kurlon മെത്തകൾ വിപണിയിലെ ത്തിക്കുന്നത്. 10,000-ലധികം ഡീലർമാർ, 72 ശാഖകൾ, സ്റ്റോക്ക് പോയിന്റുകൾ എന്നിവയുമായി രാജ്യത്തുടനീളം കുർലോണിന് സാന്നിധ്യമുണ്ട്. കർണാടക, ഒഡീഷ, മധ്യപ്രദേശ്, ഉത്തരാഞ്ചൽ, ഗുജറാത്ത് എന്നിവിടങ്ങളിലായി കമ്പനിയ്ക്ക് ഒമ്പത് നിർമ്മാണ…

Read More

കോൾ ഡ്രോപ്പുകൾ, സേവന ഗുണനിലവാര പ്രശ്‌നങ്ങൾ തുടങ്ങി രാജ്യത്ത് ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടെലികോം സെക്രട്ടറി കെ.രാജാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ടെലികോം സേവന ദാതാക്കൾ പങ്കെടുത്തു. ചർച്ചകൾ സജീവം രാജ്യത്തെ ഏറ്റവും വലിയ രണ്ട് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും, ഭാരതി എയർടെലും തങ്ങളുടെ 5ജി സർവീസുകൾ രാജ്യവ്യാപകമായി സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് കോളുകൾ മുറിഞ്ഞ് പോകുന്നതും, ഡാറ്റ വേഗത കുറയുന്നതും സംബന്ധിച്ച പരാതികളും വ്യാപകമാകുന്നത്. പരാതികൾ വ്യാപകമായതോടെ ഡിസംബർ 23ന് ടെലികോം മന്ത്രാലയം ആഭ്യന്തരയോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. ട്രാക്കിംഗിന് സംവിധാനമുണ്ട്, പക്ഷേ…..        ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിരവധി മാർഗനിർദേശങ്ങളും സംവിധാനങ്ങളും നിലവിലുണ്ടെന്നിരിക്കെയാണ് പരാതികൾ വ്യാപകമാകുന്നത്. ടെലികോം സൈറ്റുകളുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളെല്ലാം ട്രായി (TRAI)…

Read More

2022-ൽ ലോകത്തിലെ ഏറ്റവും മികച്ച ശതകോടീശ്വരന്മാരുടെ സമ്പത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ പ്രതിഫലനം സമ്പത്തിലും പ്രകടമായിരുന്നു. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്ക് 2022 മികച്ച വർഷമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ബെർണാഡ് അർനോൾട്ട്, ഇലോൺ മസ്‌ക്, ബിൽ ഗേറ്റ്‌സ്, ജെഫ് ബെസോസ് എന്നിവർക്കൊപ്പം ഗൗതം അദാനിയും ഇടം പിടിച്ചു. ആദ്യ അഞ്ച് ശതകോടീശ്വരന്മാരിൽ നാലുപേർക്ക് മൊത്തം ആസ്തിയിൽ മൊത്തം 262 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. അതേസമയം ഗൗതം അദാനി സമ്പത്തിൽ 42 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർക്കുകയും ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സിൽ 11 സ്ഥാനങ്ങൾ കയറുകയും ചെയ്തു. ഈ വർഷം വിപണി മൂലധനത്തിൽ 8.55 ലക്ഷം കോടി രൂപ കൂട്ടിച്ചേർത്ത ഏഴ് ലിസ്‌റ്റഡ് അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനത്തിലെ വലിയ കുതിച്ചുചാട്ടമാണ് ഗൗതം അദാനിയുടെ ഉയർച്ചയ്ക്ക് കരുത്തായത്. തുറമുഖങ്ങളിലും ഊർജമേഖലയിലും വ്യാപിച്ചുകിടക്കുന്ന അദാനിയുടെ ബിസിനസ് മീഡിയ,റീട്ടെയ്ൽ എന്നിങ്ങനെ വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. ബെർണാഡ് അർനോൾട്ട് ഒന്നാമൻ ഫ്രഞ്ച്…

Read More

കേന്ദ്ര ഗവൺമെന്റിന്റെ സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി വനിതാ സംരംഭകർ. സ്റ്റാൻഡ്-അപ്പ് ഇന്ത്യ വായ്പകളിൽ 80 ശതമാനവും അനുവദിച്ചത് വനിതാ സംരംഭകർക്കെന്ന് കേന്ദ്രസർക്കാർ. 2016 ഏപ്രിലിൽ ആരംഭിച്ചത് മുതൽ ഡിസംബർ ആദ്യം വരെ അനുവദിച്ച ബാങ്ക് വായ്പകളിൽ 80.2 ശതമാനവും സ്ത്രീകൾ നയിക്കുന്ന ബിസിനസ് യൂണിറ്റുകൾക്കായിരുന്നു. രാജ്യസഭയിൽ സർക്കാർ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം 2022 ഡിസംബർ 2 വരെ സംരംഭകർക്ക് 1,59,961 വായ്പകൾ അനുവദിച്ചു, അതിൽ 1,28,361 വായ്പകൾ വനിതാ സംരംഭകർക്ക് അനുവദിച്ചപ്പോൾ 23,797 പട്ടികജാതി സംരംഭകർക്കും 7,803 പട്ടികവർഗ്ഗ സംരംഭകർക്കും അനുവദിച്ചു. Also Read Women Related Startup Stories 10 ലക്ഷം മുതൽ 1 കോടി രൂപ വരെ ഉൽപ്പാദനം, സേവനങ്ങൾ, വ്യാപാര മേഖലയും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും എന്നിവയിൽ ഗ്രീൻഫീൽഡ് എന്റർപ്രൈസ് സ്ഥാപിക്കുന്നതിനായി ഒരു ബാങ്ക് ശാഖയിൽ നിന്ന് കുറഞ്ഞത് 10 ലക്ഷം മുതൽ 1 കോടി രൂപ വരെ ബാങ്ക് വായ്പ നൽകിക്കൊണ്ട്…

Read More

ചൈനീസ് നിരത്തുകളിൽ രാത്രി സമയങ്ങളിലും ഡ്രൈവറില്ലാ ടാക്സി സർവ്വീസ് വാഗ്ദാനം ചെയ്ത് ചൈനീസ് മൾട്ടി നാഷണൽ ടെക്നോളജി സ്ഥാപനമായ ബൈഡു. ഇനി രാത്രിസമയങ്ങളിലും ടാക്സി കിട്ടും ചൈനയിലെ വുഹാനിൽ ഇനി പൊതുജനങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 11 വരെ സുരക്ഷാ ഡ്രൈവർമാരില്ലാതെ റോബോടാക്‌സിയിൽ യാത്ര ചെയ്യാം. നേരത്തേ, രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മാത്രമായിരുന്നു ഈ ടാക്സി സർവ്വീസുകൾ ലഭ്യമായിരുന്നത്. അപ്ഡേറ്റ് ചെയ്ത സർവ്വീസുകളിൽ 10 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തേർഡ് പാർട്ടി ക്യാമറകൾ, റഡാർ തുടങ്ങിയ നൂതന സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ബൈഡുവിന്റെ ഓട്ടോണമസ് ടാക്സികൾ. 2022 ആഗസ്റ്റ് മുതലാണ് വുഹാനിൽ നിലവിലുള്ള ടാക്സി നിരക്കിൽ ബൈഡു ഓട്ടോണമസ് ടാക്സികൾ നിരത്തിലിറക്കിയത്. കമ്പനിയുടെ റോബോടാക്‌സി ഹെയ്‌ലിംഗ് ആപ്പായ അപ്പോളോ ഗോ, 474,000-ലധികം റൈഡുകൾ പൂർത്തിയാക്കി. 1.4 ദശലക്ഷത്തിലധികം ഓർഡറുകളാണ് ബൈഡുവിന്റെ ഓട്ടോണമസ് ടാക്സികൾക്ക് ലഭിച്ചത്. Read More Auto Related News സെൽഫ് ഡ്രൈവിംഗാണ് മെയിൻ…

Read More

സാങ്കേതികവിദ്യ ദിനംപ്രതി മാറുകയാണ്. മനുഷ്യജീവിതത്തെ ഏതൊക്കെ വിധത്തിൽ സ്വാധീനിക്കാം,നിയന്ത്രിക്കാം എന്നുളള തലത്തിലേക്കാണ് ടെക്നോളജിയുടെ വളർച്ച. അതുകൊണ്ടു തന്നെ ലോകത്തെ ശതകോടീശ്വരൻമാരുടെ എല്ലാം ശ്രദ്ധ ടെക്നോളജിയിലെ പുതുകണ്ടെത്തലുകളിലേക്കാണ്. ഇലോൺ മസ്‌ക്, ബിൽ ഗേറ്റ്‌സ്, ജെഫ് ബെസോസ് തുടങ്ങിയ ശതകോടീശ്വരന്മാരെല്ലാം ബയോടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിൽ അതീവ തത്പരരാണ്. കമ്പ്യൂട്ടറുകളെ നമ്മുടെ തലച്ചോറിലേക്ക് നേരിട്ട് ബന്ധിപ്പിക്കുക എന്ന ആശയം ഫാന്റസിയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കമ്പ്യൂട്ടറിനെ നിങ്ങളുടെ തലച്ചോറുമായി നേരിട്ട് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരായ മസ്‌കും ബെസോസും ബിൽ ഗേറ്റ്‌സുമെല്ലാം ബ്രെയിൻ ഇംപ്ലാന്റ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നു. Also Read Related Articles Of: Jeff Bezos | Elon Musk മനസും വായിക്കുമ്പോൾ PayPal-ന്റെ കോഫൗണ്ടറായ ശതകോടീശ്വരൻ പീറ്റർ തീൽ, കഴിഞ്ഞ വർഷം Blackrock Neurotech എന്ന BCI സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി. അത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരത്തിനായി അപേക്ഷിക്കാനിരിക്കുകയാണ് ഈ BCI സ്റ്റാർട്ടപ്പ്. 50 വർഷം മുൻപ് സാധ്യതകൾ ആരായപ്പെട്ട BCI ഇപ്പോഴാണ്…

Read More

എല്ലാ Xiaomi 5G സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും “True 5G” അനുഭവം നൽകാൻ Xiaomi ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഇന്ത്യൻ ടെലികോം സ്ഥാപനമായ റിലയൻസ് ജിയോ. ജിയോ-ഷവോമി പങ്കാളിത്തം ഈ സഹകരണത്തിലൂടെ, Xiaomi, Redmi സ്മാർട്ട്ഫോണുകളുടെ ഉടമകൾക്ക് ലോ-ലേറ്റൻസി (ഹൈ സ്പീഡ്) ഗെയിമുകൾ കളിക്കാനും, വീഡിയോകൾ നിർത്താതെ സ്ട്രീം ചെയ്യാനും കഴിയും. ജിയോയുടെ True 5G സ്റ്റാൻഡലോൺ (SA) നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ അവരുടെ Xiaomi അല്ലെങ്കിൽ Redmi സ്മാർട്ട്‌ഫോണിലെ അവരുടെ ഇഷ്ടപ്പെട്ട നെറ്റ്‌വർക്ക് ടൈപ്പ് 5G-യിലേക്ക് മാറ്റണം. True 5G-യെ പിന്തുണയ്‌ക്കുന്നതിനായി സോഫ്‌റ്റ്‌വെയർ പരിഷ്‌ക്കരിച്ച നിലവിലുള്ള ഉപകരണങ്ങൾക്കൊപ്പം, എല്ലാ പുതിയ Xiaomi 5G ഉപകരണങ്ങളും SA കണക്റ്റിവിറ്റിയോടെ ഷിപ്പുചെയ്യും. റിലയൻസ് ജിയോയും, ഷവോമി ഇന്ത്യയും തമ്മിലുള്ള ഈ കരാറിലൂടെ Xiaomi, Redmi ഉപകരണങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ള ഉപഭോക്തൃ അനുഭവവും, കണക്ഷനും ഗണ്യമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. Mi 11 അൾട്രാ, Xiaomi 12 Pro,  Xiaomi 11T Pro, Redmi Note…

Read More

രാജ്യത്തെ മൊബൈൽ കയറ്റുമതിയിൽ റെക്കോർഡ് വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ മൊബൈൽ കയറ്റുമതിയിലൂടെ രാജ്യം സമാഹരിച്ചത് 50,000 കോടി രൂപ. കൂടിത്തന്നെ കയറ്റുമതി 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതി 50,000 കോടി കവിഞ്ഞത്. 2021ലെ ഇതേ കാലയളവിനേക്കാൾ 110 ശതമാനം വർധനയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ആപ്പിൾ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, പെഗാട്രോൺ (തമിഴ്‌നാട്), വിസ്‌ട്രോൺ (കർണ്ണാടക) സാംസംഗ് എന്നിവയാണ് മൊബൈൽ കയറ്റുമതിയിൽ മുന്നിലുള്ള കമ്പനികൾ. രാജ്യത്തു നിന്ന് കയറ്റുമതി ചെയ്യുന്ന മൊബൈൽഫോണുകളിൽ 40 ശതമാനവും ഐഫോണുകളാണ്. ചൈന ഒഴികെ യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കെല്ലാം ആപ്പിൾ ഐ ഫോണുകൾ കയറ്റി അയയ്ക്കുന്നുണ്ട്.  Also Read Latest Gadgets Related News സർക്കാർ പിന്തുണ ഗുണകരം ഒരു ദശാബ്ദത്തിലേറെയായി രാജ്യത്തെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളിലൊന്നായ സാംസങ്, അടുത്തിടെ വരെ സ്മാർട്ട്‌ഫോൺ നിർമ്മാണത്തിലും, കയറ്റുമതിയിലും മുൻപന്തിയിലായിരുന്നു. എന്നാൽ 2022 നവംബറിൽ,…

Read More