Author: News Desk
വ്യാവസായിക ഐ ടി മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും, എന്നാൽ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കോർപ്പറേറ്റ് നിക്ഷേപങ്ങളെ പരമ്പരാഗതമായി എതിർക്കുകയും ചെയ്യുന്ന നയമാണ് ഇടതു പക്ഷത്തിന്റേത്. ആ ഇടതുപക്ഷം ഭരിക്കുന്ന കേരളം സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ഇതാദ്യമായി നയം മാറ്റി വിദേശ സർവകലാശാലകൾക്ക് വാതിലുകൾ തുറക്കുകയാണ്. “പുതിയ യുജിസി മാർഗനിർദേശങ്ങൾക്കനുസൃതമായിട്ടായിരിക്കും വിദേശ സർവകലാശാലകൾ സ്ഥാപിക്കുക. സുതാര്യതയുടെയും സമത്വത്തിൻ്റെയും തത്വങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. ഇതിനായി ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും. ആവശ്യമായ എല്ലാ അംഗീകാരങ്ങൾക്കും ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി , ട്രാൻസ്ഫർ ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകളിൽ ഇളവ്, സബ്സിഡിയുള്ള വെള്ളം, വൈദ്യുതി, നികുതി ഇളവ്, മൂലധനത്തിന് മേലുള്ള നിക്ഷേപ സബ്സിഡി തുടങ്ങിയ ഘടകങ്ങൾ പോളിസിയുടെ ഭാഗമായിരിക്കും, ”ഇതായിരുന്നു ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാക്കുകൾ. വിദ്യാഭ്യാസ മേഖലയിൽ കേരളം ഇതിലൂടെ സ്വകാര്യ നിക്ഷേപവും സ്വകാര്യ വിദേശ പങ്കാളിത്തവും ലക്ഷ്യമിടുന്നു . ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ…
നൂറിന്റെ നിറവിലേക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്). 1925 ഫെബ്രുവരി 13ന് തൊഴിലാളി സഹകരണ സംഘമായി തുടങ്ങിയ ഊരാളുങ്കൽ നൂറാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ശതാബ്ദി ആഘോഷത്തിന് വടകരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും. സാമൂഹിക പരിഷ്കർത്താവ് വാഗ്ഭടാനന്ദന്റെ ആദർശം അടിസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ഊരാളുങ്കലിനെ മുന്നോട്ടു നയിക്കുന്നത് അതേ ആദർശമാണ്.കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനം ജന്മം നൽകിയ ഊരാളുങ്കൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ സൊസൈറ്റികളിലൊന്നാണ്. തൊഴിൽ നിഷേധത്തെ അതിജീവിക്കാൻ വാഗ്ഭാടനന്ദ ഗുരുവിനെ സമീപിച്ച ഒരുപറ്റം ചെറുപ്പക്കാരാണ് ഇന്ന് കാണുന്ന യുഎൽസിസിഎസിന്റെ തുടക്കം. വടകരയിലെ ഊരാളുങ്കലിൽ 14 തൊഴിലാളികളുമായി വാഗ്ഭടാനന്ദ ഗുരു ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘത്തിന് രൂപം നൽകി. ആരംഭകാലത്ത് വേലിയും മതിലും കെട്ടലും കിണർ കുഴിക്കുകയുമായിരുന്നു തുടക്കത്തിൽ ഊരാളുങ്കൽ ഏറ്റെടുത്തിരുന്ന ജോലികൾ. പിന്നീട് റോഡ് കോൺട്രാക്ടുകൾ ഏറ്റെടുത്ത് തുടങ്ങി. അതുവരെ വടകരയിലും പരിസര പ്രദേശങ്ങളിലും കോൺട്രാക്ടുകൾ ഏറ്റെടുത്തിരുന്ന ഊരാളുങ്കൽ ചോറോട് റെയിൽവേ…
യുഎസ് യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ് ഫെയർ 2024ന് (U.S. University Post Graduate Student Fair) വേദിയാകാൻ കൊച്ചി. കലൂർ ബാനർജി റോഡിലുള്ള ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 17-ന് വൈകീട്ട് 3 മണി മുതൽ 7 മണിവരെയാണ് സ്റ്റുഡന്റ് ഫെയർ സംഘടിപ്പിക്കുന്നത്. യുഎസ് ഡിപാർട്ട്മെന്റ് ഓഫ് കൊമേഴ്സ്, ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷൻ, യുഎസ് കൊമേർഷ്യൽ സർവീസ് ഇൻ ഇന്ത്യ എന്നിവരുമായി സഹകരിച്ച് യുഎസ് കോൺസുലേറ്റ് ആണ് സ്റ്റുഡന്റ് ഫെയർ സംഘടിപ്പിക്കുന്നത്.യുഎസിൽ ബിരുദാനന്തര ബിരുദം, ഡോക്ടറൽ പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ഫെയറിൽ പങ്കെടുക്കാം. ഫെയറിൽ യുഎസിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള 18 വിദഗ്ധർ പങ്കെടുക്കും. യുഎസ് ഹയർ എജ്യുക്കേഷൻ, സ്റ്റുഡന്റ് വിസ എന്നീ വിഷയങ്ങളിൽ സെക്ഷനുകൾ സംഘടിപ്പിക്കും. പ്രവേശനം സൗജന്യമാണ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://www.odepc.net/events/edu-expo-2024/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. the US University Post Graduate Student Fair 2024 in Kochi, where students aspiring…
അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് (BAPS-ബാപ്സ്) ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ശിലാക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട് BAPS ഹിന്ദു മന്ദിറിന്. ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ നിലവിലെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 വരെ പൂജകൾ നടക്കും. ഫെസ്റ്റിവൽ ഓഫ് ഹാർമണി എന്ന പ്രമേയത്തിലാണ് ചടങ്ങുകൾ നടക്കുക.അബു മുറൈഖയിൽ അബുദാബി-ദുബായ് ഹൈവേയിൽ നിന്ന് മാറി അബുദാബി സർക്കാർ നൽകിയ 27 ഏക്കറിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടനം അബുദാബിയിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഐക്യം, സൗഹൃദം, സഹകരണം എന്നിവയുടെ പ്രതീകം കൂടിയായി ക്ഷേത്രം മാറും. യുഎഇയുടെ പിന്തുണയാണ് ക്ഷേത്രം…
അപ്ടു ഡേറ്റ് ആയിരിക്കേണ്ടതിന്റെ ആവശ്യകത ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെക്കാൾ നന്നായി അറിയുന്നവരുണ്ടാകില്ല. രാവിലെ ഉറക്കമുണരുമ്പോൾ തന്നെ അതിനുള്ള വഴിയും സുന്ദർ പിച്ചൈ കണ്ടെത്തിയിട്ടുണ്ട്.വ്യായാമം ചെയ്തോ പുസ്തകം വായിച്ചോ അല്ല സുന്ദർ പിച്ചൈ ഒരു ദിവസം തുടങ്ങുന്നത്, പകരം ടെക്മീം (Techmeme) വായിച്ചു കൊണ്ടാണ്. താൻ ദിവസം തുടങ്ങുന്നത് ടെക്മീം വായിച്ചു കൊണ്ടാണെന്ന് വയേർഡിന് (Wired) നൽകിയ അഭിമുഖത്തിലാണ് സുന്ദർ പിച്ചൈ പറഞ്ഞത്. വർഷങ്ങൾ കൊണ്ട് തന്റെ ദിനചര്യയിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും സുന്ദർ പിച്ചൈ അഭിമുഖത്തിൽ പറയുന്നുണ്ട്. 2016ൽ നൽകിയ ഒരു അഭിമുഖത്തിൽ ദിവസവും രാവിലെ ഉണർന്നാൽ വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസിന്റെ ഓൺലൈൻ കോപ്പിയും വായിക്കുന്ന പതിവുണ്ടെന്ന് സുന്ദർ പിച്ചൈ പറഞ്ഞിരുന്നു. പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കൃത്യ നിഷ്ഠത പാലിക്കാറുണ്ട്. ദിവസവും രാവിലെ പ്രോട്ടീനിനായി ബ്രഡ് ടോസ്റ്റിന്റെ കൂടെ മുട്ട കഴിക്കുന്ന പതിവും പിച്ചൈയ്ക്കുണ്ട്. എല്ലാവരും വായിക്കുന്ന Techmeme സുന്ദർപിച്ചൈ മാത്രമല്ല, മെറ്റാ സിഇഒ…
2021 ഡിസംബർ 27ന് ശേഷം ആദ്യമായി ബിറ്റ്കോയിൻ വില 16.3% ഉയർന്ന് 50,000 ഡോളറെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബിറ്റ്കോയിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷയും ബിറ്റ് കോയിൻ വില ട്രാക്ക് ചെയ്യാൻ രൂപവത്കരിച്ച യുഎസ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന് കഴിഞ്ഞ മാസം അംഗീകാരം ലഭിച്ചതുമാണ് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില കുതിക്കാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം ബിറ്റ്കോയിന്റെ വില 4.96% ഉയർന്ന് 49,899 ഡോളറിലെത്തി. കഴിഞ്ഞ മാസം സ്പോട്ട് ഇടിഎഫ് ലോഞ്ച് ചെയ്തതാണ് ബിറ്റ്കോയിന് നേട്ടമായതെന്ന് ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ് ഫോമായ നെക്സോയുടെ (Nexo) കോ-ഫൗണ്ടർ അൻ്റോണി ട്രെൻചേവ് പറഞ്ഞു.തിങ്കളാഴ്ച ക്രിപ്റ്റോ സ്റ്റോക്കുകളിലും കുതിപ്പ് കണ്ടു. ക്രിപ്റ്റോ എക്സ്ചേഞ്ച് കോയിൻബെയ്സിൽ 4.9% വർധനവും ക്രിപ്റ്റോ മൈനർ റിയോട്ട് പ്ലാറ്റ്ഫോമുകളിൽ 10.8% വർധനവും മാരത്തോൺ ഡിജിറ്റലിൽ 11.9% വർധനവും രേഖപ്പെടുത്തു. ബിറ്റ്കോയിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ സോഫ്റ്റ്വെയർ ഫേം മൈക്രോസ്ട്രാറ്റജിയുടെ ഓഹരി 10.2% വർധിച്ചു.ഏറ്റവും വലിയ…
തങ്ങളുടെ ക്ലാസിക് കാറായ 1983 ഷോർട്ട് വീൽബെയ്സ് റേഞ്ച് റോവർ സഫാരിയെ (1983 short-wheelbase Range Rover Safari) ഇലക്ട്രിക് കാറാക്കി ലൂണാസ് (Lunaz). 1983ൽ ഇറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ഒക്ടോപസിയിൽ ഉപയോഗിച്ച അതേ മോഡലാണിത്. ഈ ഓപ്പൺ ടോപ്പ് മോഡലിന് അന്നേ ആരാധകർ ഏറെയാണ്. പല കമ്പനികളും അവരുടെ ക്ലാസിക് വാഹനങ്ങൾ ഇവിയിലേക്ക് മാറ്റി വിപണയിലെത്തിക്കാറുണ്ട്. ക്ലാസിക് വാഹനങ്ങൾക്ക് പേരു കേട്ട് ലൂണാസ് ജാഗ്വാർ XK 120, റോൾസ് റോയ്സ് ഫാന്റം വി പോലുള്ള ആഢംബര വാഹനങ്ങൾ ഇവിയാക്കി മുമ്പും വിപണിയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.റൂഫ് ഇല്ലെങ്കിലും ബലവും സ്റ്റബിലിറ്റിയും ഉറപ്പാക്കാനായി ബോഡിയും ചെസിസും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്ട്രക്ചറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും 1983 മോഡൽ റേഞ്ച് റോവർ സഫാരിയുടെ എക്സ്റ്റീരിയൽ കോച്ച്വർക്ക് അതേ പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഡാർക് ബ്ലൂ മൊഹയർ നിറത്തിൽ കൺവെർട്ടിബിൾ ഹൂഡോടെ കൂടെ മായാ ബ്ലൂ നിറത്തിലാണ് റേഞ്ച് റോവർ സഫാരി വിപണിയിലെത്തിച്ചിരിക്കുന്നത്. അതേസമയം പഴയ…
പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടവുമായി ഇപ്പോൾ മുന്നോട്ടുള്ള യാത്രയിലാണ് കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. വലിയ പ്രതികൂല സാഹചര്യങ്ങൾ ഒന്നുമുണ്ടായില്ലെങ്കില്‍ രാജ്യത്തെ ആദ്യ മെട്രോ റെയിൽ എന്ന ഈ ആശയം 2025 ഓഗസ്റ്റില്‍ രണ്ടാം ഘട്ടത്തിൽ കാക്കനാട് എത്തുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറയിലേക്കും അടുത്ത് തന്നെ മെട്രൊ എത്തുന്നതോടെ കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടമായ ആലുവ – തൃപ്പൂണിത്തുറ റൂട്ടിന്റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാകും. സ്റ്റേഷനുകളുടെ എണ്ണം 25 ആകും. കാക്കനാട് വരെയാണ് രണ്ടാംഘട്ടം. 2025 ൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിനായി സംസ്ഥാനത്തിന്റെ വിഹിതമായി 239 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവൽക്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് കൊച്ചി മെട്രോയുടെ ചുമതല നിർവ്വഹിക്കുന്നത്. 5182 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ചിലവ്.…
തെക്കൻ കേരള തീരത്ത് നിന്ന് വേർതിരിച്ചെടുക്കുന്ന ധാതുമണൽ സംസ്ക്കരിക്കുന്ന ഒരു കയറ്റുമതി അധിഷ്ഠിത യൂണിറ്റാണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് CMRL. കേരളത്തിലെ സ്വകാര്യമേഖലയിലെ ഏക ഖനന സ്ഥാപനം. ടൈറ്റാനിയം സ്പോഞ്ച് ഉൽപാദനത്തിൽ ഉപയോഗിക്കുന്ന സിന്തറ്റിക് റൂട്ടൈൽ, വിവിധ ആപ്ലിക്കേഷനുകൾക്കുള്ള ഫെറിക് ക്ലോറൈഡ്, വ്യാവസായിക ആവശ്യങ്ങൾക്കായി ഫെറസ് ക്ലോറൈഡ്, സെമോക്സ് തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങൾ CMRL ഇങ്ങനെ ധാതു ഖനനത്തിലൂടെ നിർമ്മിക്കുന്നു. കൊച്ചി ആസ്ഥാനമായി 1989-ൽ സ്ഥാപിതമായ സ്വകാര്യ മേഖലയിലെ ഒരു പൊതു ലിസ്റ്റഡ് കെമിക്കൽ കമ്പനിയാണ് CMRL. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ (KSIDC) സഹായത്തോടെ 1989-ൽ ഡോ. എസ്.എൻ. ശശിധരൻ കർത്തയാണ് കമ്പനി സ്ഥാപിച്ചത് . സിന്തറ്റിക് റൂട്ടൈൽ സ്പെയ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യൻ സ്ഥാപനമാണ് CMRL. കൊച്ചി തുറമുഖത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ആലുവ എടയാർ ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് ഏരിയയിലാണ് പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത് . ഇവിടെ കടൽത്തീരത്ത് 100…
ഖത്തറിൽ പ്രതിസന്ധി നേരിട്ട് ടാറ്റാ ഗ്രൂപ്പ് (Tata Group) സ്ഥാപനമായ വോൾട്ടാസ് (Voltas). പലകാരണങ്ങൾ കൊണ്ട് വോൾട്ടാസിന് ലഭിക്കേണ്ട 750 കോടി രൂപയാണ് മുടങ്ങിയിരിക്കുന്നത്. ചില പ്രൊജക്ടുകളുടെ ബാങ്ക് ഗാരന്റിയിൽ കോൺട്രാക്ടർമാർ തിരിമറി നടത്തിയെന്നും കമ്പനി എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. ഖത്തറിൽ ചില പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും കിട്ടാനുള്ള തുക കൃത്യസമയത്ത് കിട്ടുന്നില്ലെന്നും പ്രദീപ് പറഞ്ഞു. തുക ലഭിച്ചിട്ടില്ലെങ്കിലും പ്രൊജക്ടുകൾ കൃത്യമായി പൂർത്തിയാക്കി നൽകിയിട്ടുണ്ട്. നഷ്ടം കോടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വോൾട്ടാസ് കേന്ദ്രസർക്കാരിനെയും ഖത്തറിലെ ഇന്ത്യൻ എംബസിയെയും സന്ദർശിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് നിർമാണ പ്രവർത്തനങ്ങൾ വോൾട്ടാസ് കരാറിന്റെ അടിസ്ഥാനത്തിൽ പൂർത്തിയാക്കിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയ ബില്ലുകൾ സർട്ടിഫൈ ചെയ്യാത്തതാണ് തുക വൈകാൻ കാരണമായി പറയുന്നത്. 750 കോടി രൂപയ്ക്ക് പുറമേ, 375 കോടി രൂപ ബാങ്ക് ഗാരന്റി ഇനത്തിൽ ലഭിക്കാനുണ്ടെന്നും വോൾട്ടാസ് പറഞ്ഞു. മിക്ക പ്രൊജക്ടുകളും ആറാം പാദത്തിലും ഏഴാം പാദത്തിലും ലഭിക്കുന്നതും തുക വൈകാൻ…