Author: News Desk

നിർണ്ണായക വിധികൾ വൈകുമ്പോഴെല്ലാം രാജ്യത്തെ നീതിന്യായ സംവിധാനത്തെ ചോദ്യം ചെയ്യാൻ തോന്നിയിട്ടുണ്ടോ? എന്നാൽ കേട്ടോളൂ, രാജ്യത്തെ നീതിന്യായ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും, നവീകരിക്കുകയും ലക്ഷ്യമിട്ട് പൊതുജനങ്ങളിൽ നിന്നും, യുവാക്കളിൽ നിന്നും സുപ്രീംകോടതി ആശയങ്ങൾ ക്ഷണിക്കുന്നു. 72 വർഷത്തെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ഒരു ഹാക്കത്തോണിന് ആതിഥേയത്വം വഹിക്കുന്നു. പൊതുജനങ്ങൾക്കും കോടതി നടപടികൾ വീക്ഷിക്കുന്നതിനായി, തത്സമയ സ്ട്രീമിംഗ് സാധ്യമാകുന്ന സ്വതന്ത്രവും സവിശേഷവുമായ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം കൊണ്ടുവരാനുള്ള പരിശ്രമങ്ങൾക്കാകും ഹാക്കത്തോൺ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (NIC) വെബ്‌കാസ്റ്റിംഗിലൂടെ കോടതി നിലവിൽ ഭരണഘടനാ ബെഞ്ചിന്റെ വാദം തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്. അഴിച്ചു പണിയ്ക്ക് കോടതി നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഭാവിയിൽ വലിയ ഹാക്കത്തണുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് സുപ്രീംകോടതി പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ സുപ്രീം കോടതി ജഡ്ജിമാരുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ഇത് നടത്തുന്നത്. For the first time in its 72-year history, the Supreme…

Read More

2021-22 സാമ്പത്തിക വർഷം രാജ്യത്തെ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾ നേടിയത് റെക്കോർഡ് നിക്ഷേപം. 4.6 ബില്യൺ ഡോളർ നിക്ഷേപമാണ്അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾ സ്വന്തമാക്കിയത്. വർഷം തോറും 119 ശതമാനം നിക്ഷേപ വർധനയാണ് അഗ്രിഫുഡ് സ്റ്റാർട്ടപ്പുകളിൽ രേഖപ്പെടുത്തുന്നത്. അഗ്രി ഫുഡ് ടെക് രംഗത്ത് ഏഷ്യ – പസഫിക് മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരായ ചൈനയെ പിന്തള്ളിയാണ് രാജ്യത്തിന്റെ നേട്ടം. റെസ്റ്റോറന്റ് മാർക്കറ്റുകളും ഇ-ഗ്രോസറി സ്റ്റാർട്ടപ്പുകളും മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 66 ശതമാനം, ഏകദേശം 3 ബില്യൺ ഡോളർ സമാഹരിച്ചു. ഫണ്ടിംഗിലെ വൻ വളർച്ചയ്ക്ക് പിന്നിൽ ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഭാഗികമായി സഹായകമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകളിലെ മൊത്തം നിക്ഷേപത്തിന്റെ 38 ശതമാനം, അതായത് 1.2 ബില്യൺ ഡോളറാണ് സ്വിഗി സമാഹരിച്ചത്. തിളങ്ങുന്നു ഫാംടെക് സ്റ്റാർട്ടപ്പുകൾ 42 ഡീലുകളിലൂടെ 934 മില്യൺ ഡോളർ ഇ-ഗ്രോസറി സ്റ്റാർട്ടപ്പുകൾ സമാഹരിച്ചു. 2021 സാമ്പത്തിക വർഷത്തിലെ 25 ഡീലുകളിൽ നിന്ന് നേടിയ 244 മില്യൺ…

Read More

വ്യാജവാർത്തക്കാരെ സൂക്ഷിച്ചോളൂ,മുട്ടൻ പണിയുമായി ​ഗൂ​ഗിൾ വരുന്നു. തെറ്റായ വാർത്തകളെ തേടിപ്പിടിക്കാൻ ക്യാമ്പയിനുമായെത്തുകയാണ് ​ഗൂ​ഗിൾ. ഗൂഗിളിന്റെ സബ്‌സിഡിയറി ആയ ജിഗ്‌സോ (Jigsaw) ആണ് ക്യാമ്പയിന് പിന്നിൽ. തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ തടയാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ ഒരു പുതിയ ആന്റി-തെറ്റ് ഇൻഫർമേഷൻ പ്രോജക്‌റ്റ് ആരംഭിക്കുന്നതായി ​ഗൂ​ഗിൾ പ്രഖ്യാപിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്നതായി ആരോപിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും ക്യാമ്പയിൻ. കമ്പനിയുടെ YouTube പ്ലാറ്റ്‌ഫോമിലും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും “പ്രീബങ്കിംഗ്” വീഡിയോകൾ ക്യാമ്പയിന് ഉപയോഗിക്കും. പ്രചരിക്കുന്ന തെറ്റായ ക്ലെയിമുകൾ വ്യാപകമാകുന്നതിന് മുമ്പ് അവയെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് ഈ വീഡിയോകൾ. ബംഗാളി, ഹിന്ദി, മറാത്തി എന്നിങ്ങനെ ഒന്നിലധികം പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുന്നതിനാൽ ഇന്ത്യയിലെ “പ്രീബങ്കിംഗ്” പരീക്ഷണം വലുതായിരിക്കും. ജർമ്മൻ പ്രോ-ഡെമോക്രസി ഓർഗനൈസേഷനായ ആൽഫ്രഡ് ലാൻഡേക്കർ ഫൗണ്ടേഷൻ, ചാരിറ്റബിൾ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ ഒമിദ്യാർ നെറ്റ്‌വർക്ക് ഇന്ത്യ, തുടങ്ങി നിരവധി പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് ജിഗ്‌സോ മൂന്ന് ഭാഷകളിലായി അഞ്ച് വീഡിയോകളായിരിക്കും സൃഷ്ടിക്കുന്നത്. വീഡിയോകൾ കണ്ടതിനുശേഷം, തെറ്റായ…

Read More

ഏറ്റവും ദൈർഘ്യമേറിയ ഡബിൾ ഡക്കർ മേൽപ്പാലം നിർമ്മിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഗ്പൂർ മെട്രോയും, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI). ഒരു എലവേറ്റഡ് ഹൈവേയും, ഒറ്റ-കോളം പിയറിൽ പണിതിരിക്കുന്ന മെട്രോ റെയിലും അടങ്ങുന്നതാണ് ഫ്ലൈഓവർ. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ അംഗീകാരങ്ങൾ ഇതിനോടകം തന്നെ ഈ ഡബിൾഡക്കർ ഫ്ലൈഓവർ കരസ്ഥമാക്കിയിട്ടുണ്ട്. നാഗ്പൂരിലെ വാധ റോഡിൽ 3.1 കിലോമീറ്റർ നീളത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫ്‌ളൈഓവർ ഹൈവേയുടെ ഉയരം ഒമ്പത് മീറ്ററും, മെട്രോ ഉയരം 20 മീറ്ററുമാണ്. പൂനെയിലും വരുന്നു ഡബിൾഡെക്കർ ഫ്ലൈഓവർ നാഗ്പൂർ ഫ്ലൈഓവറിന്റെ ചുവടുപിടിച്ച് പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയും ഒരു സംയോജിത ഡബിൾ ഡെക്കർ മേൽപ്പാലം നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. ഗതാഗത പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയ്ക്കുകയെന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്. നിർമ്മാണത്തിന് ആവശ്യമായ അനുമതി ഇതിനോടകം തന്നെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. 2024…

Read More

യുഎഇ ഭരണകൂടം സ്വദേശിവത്കരണത്തിനുളള നീക്കങ്ങൾ ശക്തിപ്പെടുത്തുന്നു. സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ അവസരം നൽകുകയാണ് എമിറേറ്റൈസേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്. 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിൽ ഡിസംബർ 31നകം 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണു നിയമം. വൈദഗ്ധ്യം അവശ്യം വേണ്ടുന്ന ജോലികളിൽ എമിറാത്തി ജീവനക്കാരെ നിയമിക്കണമെന്നാണ് നിയമം പറയുന്നത്. സ്വദേശികളെ നിയമിക്കുന്നതിൽ നിയമം പാലിക്കാത്ത കമ്പനികൾക്ക് 2023 ജനുവരി മുതൽ പിഴ ചുമത്തും. സ്വദേശികളെ നിയമിക്കാത്ത കമ്പനിക്ക് ആളൊന്നിന് 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) നടപടികളിലെ പുരോഗതി നിരീക്ഷിച്ചുവരികയാണ്. കമ്പനികൾക്ക് പിഴ യുഎഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണത്തിൽ 2020-നെ അപേക്ഷിച്ച് 2022-ൽ 27 ശതമാനം വർധനവ് ഉണ്ടായതായി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ പറഞ്ഞു. കമ്പനികൾ എമിറേറ്റൈസേഷൻ പ്രതിവർഷം 2 ശതമാനം വർധിപ്പിക്കേണ്ടതുണ്ടെന്ന് ഡോ അൽ അവാർ പറഞ്ഞു. 50…

Read More

ഇന്ത്യൻ ആയോധനകലയായ കളരിയ്ക്ക് ദുബായിൽ നിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളരി പ്രദർശനത്തിലാണ് നേട്ടം. ഏറ്റവും കൂടുതൽ പേർ ഒരേസമയം കളരി അഭ്യസിച്ചതിന്റെ പേരിലാണ് റെക്കോർഡ്. ഫാൽക്കൺ രൂപത്തിൽ അഭ്യാസികൾ യുഎഇയുടെ ദേശീയ പക്ഷിയായ ഫാൽക്കണിന്റ രൂപത്തിലാണ് അഭ്യാസികൾ കളരി ചുവടുകൾ വച്ചത്. കേരളത്തിന്റെ പുരാതന ആയോധന കലയായ കളരിപ്പയറ്റിന്റെ മാഹാത്മ്യം ലോകമെമ്പാടും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ദുബായ് കളരി ക്ലബ്ബ് പ്രദർശനം ഒരുക്കിയത്. ദുബായ് സാത്വയിലുള്ള ദുബായ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് ആന്റ് എമർജൻസിയുടെ വേദിയിലാണ് കളരിപ്പയറ്റ് പ്രദർശനം നടന്നത്. Kalari Club Dubai achieves Guinness World Record. The record is for most people simultaneously performing Kalarippayattu, a martial art form. A total of 270 students took part in the event. The students were between the ages of…

Read More

ബഹിരാകാശ വ്യവസായത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അനന്തസാധ്യതകളാണ് വഴി തുറക്കുന്നത്. ബഹിരാകാശ വ്യവസായത്തിലെ സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കുമായി ഒരു പൊതു-സ്വകാര്യ സഹകരണമായ സ്പേസ്ടെക് ഇന്നൊവേഷൻ നെറ്റ്‌വർക്ക് (SpIN) ആരംഭിക്കുന്നതിന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) സോഷ്യൽ ആൽഫയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പുതിയ പങ്കാളിത്തം ഇന്ത്യയുടെ സമീപകാല ബഹിരാകാശ പരിഷ്കരണ നയങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. സ്പേസ് ടെക് സംരംഭകരെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽ ക്രമീകരിക്കുന്നതിലാണ് സ്പിൻ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: ജിയോസ്പേഷ്യൽ ടെക്നോളജീസും ഡൗൺസ്ട്രീം ആപ്ലിക്കേഷനുകളും (Geospatial Technologies and Downstream Applications) സ്‌പേസ് – മൊബിലിറ്റി ടെക്നോളജി പ്രവർത്തനക്ഷമമാക്കുക, എയ്‌റോസ്‌പേസ് മെറ്റീരിയലുകൾ, സെൻസറുകൾ, ഏവിയോണിക്‌സ് എന്നിവ മൂന്നാമത് വരുന്നു. നൂതന സാങ്കേതികവിദ്യകളിലൂടെ സമൂഹത്തിന് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു. രാജ്യത്തെ ബഹിരാകാശ ആവാസവ്യവസ്ഥയിൽ സഹകരിക്കാനും സംഭാവന നൽകാനും വിവിധ പങ്കാളികൾക്ക് SPIN പ്ലാറ്റ്ഫോം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറയുന്നു.…

Read More

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് ഇന്ത്യയെ പ്രശംസിച്ച് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോഫൗണ്ടറായ മെലിൻഡ ഗേറ്റ്‌സ്. സ്ത്രീകളെ ശാക്തീകരിക്കുന്ന നടപടികളിലൂടെ എന്തുചെയ്യാനാകുമെന്നും സ്ത്രീകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളും ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുന്നത് തുടരുകയാണെന്ന് മെലിൻഡ ഗേറ്റ്സ് പറഞ്ഞു. സർക്കാരിന് പ്രശംസ പാൻഡമിക് കാലത്തുടനീളം ഇന്ത്യ, 200 ദശലക്ഷം സ്ത്രീകൾ ഉൾപ്പെടെ 300 ദശലക്ഷം വ്യക്തികളെ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകളിലൂടെ ഡിജിറ്റൽ ഇക്കോണമിയുടെ ഭാഗമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 2020ൽ ജൻധൻ സ്കീമിന് കീഴിൽ ബാങ്ക് അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 20,000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പണമിടപാട് നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നത് ലിംഗസമത്വത്തിനുളള ഉചിതമായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രിയുടെ സംരംഭത്തെ പ്രശംസിച്ചുകൊണ്ട് മെലിൻഡ ഗേറ്റ്സ് പറഞ്ഞു. “പണ കൈമാറ്റം നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് ലിംഗോദ്ദേശ്യപരമായ നയരൂപീകരണത്തിന്റെ ഒരു ഉദാഹരണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ താഴെത്തട്ടിൽ നിന്നുളള ശാക്തീകരണത്തിലൂടെ കൂടുതൽ ലിംഗസമത്വമുള്ള രാജ്യം കെട്ടിപ്പടുക്കുകയാണ്,”…

Read More

ഗുജറാത്തിൽ 250 മെഗാവാട്ട് ശേഷിയുള്ള ഇലക്‌ട്രോലൈസർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ ഡൽഹി ആസ്ഥാനമായുള്ള ഗ്രീൻസോ എനർജി. ഗുജറാത്തിലെ സാനന്ദിലുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഇലക്‌ട്രോലൈസർ, ബിഒപി മാനുഫാക്ചറിംഗ് ഫെസിലിറ്റി സജ്ജീകരിക്കും. ​ഗ്രീൻസോയുടെ ഇലക്‌ട്രോലൈസർ പ്ലാന്റ് ഘട്ടംഘട്ടമായി ഏകദേശം 412 കോടി രൂപ പദ്ധതിയ്ക്കായി ഗ്രീൻസോ എനർജി നിക്ഷേപിക്കും. എസ്എംഇകൾക്ക് ഗുണകരമാകുന്ന സംവിധാനം, 2024 മാർച്ചോടെ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്നതിന് സഹായിക്കുന്ന വൈദ്യുതവിശ്ലേഷണ പ്രവർത്തനത്തിനായാണ് ഇലക്ട്രോലൈസറുകൾ ഉപയോഗിക്കുന്നത്. 2023 ഡിസംബറോടെ നിർമ്മാണകേന്ദ്രം, 50 ശതമാനം ശേഷിയിൽ എത്തിക്കാനാണ് ഗ്രീൻസോ എനർജി ലക്ഷ്യംവെയ്ക്കുന്നത്. നടപടികൾ പുരോ​ഗമിക്കുന്നു 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിൽ കമ്പനി അപേക്ഷ നൽകിയിരിക്കുന്നത്. ​ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പോർട്ടലിലൂടെ പദ്ധതിയ്ക്കായുള്ള പ്രാരംഭ നിക്ഷേപം, വിപണി ഗവേഷണം, ബിസിനസ് വികസനം, ലാബ് ഉപകരണങ്ങൾ, സാങ്കേതിക മൂല്യനിർണ്ണയം, കഴിവുള്ള തൊഴിലാളികളെ നിയമിക്കൽ എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം,…

Read More

സുരക്ഷാ ചുമതലയുളള ഉദ്യോ​ഗസ്ഥർക്ക് ഹെൽമറ്റ് ഒരു സംരംക്ഷണ കവചമാണ്. ആ സംരംക്ഷണകവചത്തിന് ടെക്നോളജിയുടെ പരിരക്ഷ കൂടിയുണ്ടായാലോ? ഇതാ ഐഐഎം ഗോരഖ്പൂരിലെ വിദ്യാർത്ഥികൾ പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഒരു ഹെൽമറ്റ് നിർമിച്ചിരിക്കുന്നു. AI അടിസ്ഥാനമാക്കിയുള്ള ഫയറിംഗ് ഹെൽമറ്റ് നിർമിച്ചിരിക്കുന്നത് ഐഐഎം ഗോരഖ്പൂരിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ആണ്. AI അടിസ്ഥാനമാക്കിയുള്ള ഫയറിംഗ് ഹെൽമെറ്റിൽ GPS ട്രാക്കർ പ്രവർത്തനക്ഷമമാണ്. ഇതിന് ഫോട്ടോകളും വീഡിയോകളും ബേസിലേക്കോ കൺട്രോൾ റൂമിലേക്കോ അയയ്‌ക്കാനും കഴിയും. ഏതെങ്കിലും സൈനികന് കൺട്രോൾ റൂമുമായുളള ബന്ധം നഷ്‌ടപ്പെട്ടാൽ ട്രാക്ക് ചെയ്യാനും ഹെൽമെറ്റ് സഹായിക്കുമെന്ന് വിദ്യാർത്ഥികൾ അവകാശപ്പെട്ടു. വെടിയും വയ്ക്കാം ‘AI ബേസ്ഡ് ഓട്ടോമാറ്റിക് ഫയറിംഗ് ഹെൽമറ്റ്’ എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട് ഹെൽമറ്റ് മോഡൽ കണ്ടുപിടിച്ചത് BCA,B.Tech വിദ്യാർത്ഥികളാണ്. ഹെൽമറ്റ്, ബാരൽ, ട്രാൻസ്മിറ്റർ, റിസീവർ, ബുള്ളറ്റ്, HD പോർട്ടബിൾ ഡിവിആർ, ബാറ്ററി, സോളാർ പാനൽ, റിമോട്ട്, ഇൻഡിക്കേറ്റർ, ട്രിഗർ എന്നിവയാണ് ഈ മോഡലിനായി ഉപയോഗിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിലും മഞ്ഞുവീഴ്ചയിലും അതിർത്തി പ്രദേശങ്ങളിൽ…

Read More