Author: News Desk
സൗദി അറേബ്യയുടെ ദേശീയ ടൂറിസം ബ്രാൻഡായ സൗദി വെൽക്കം ടു അറേബ്യ (Saudi Welcome To Arabia), ലയണൽ മെസിയുമായി ചേർന്ന് ആഗോള മാർക്കറ്റിംഗ് കാമ്പയിൻ ആരംഭിക്കുന്നു. ഇന്ത്യ, യൂറോപ്പ്, ചൈന എന്നിവിടങ്ങളെയാണ് സൗദി പ്രധാന വിപണിയായി കണക്കാക്കുന്നത്. ഗോ ബിയോണ്ട് വാട്ട് യു തിങ്ക് (Go Beyond What You Think) എന്ന പേരിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. സൗദിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സൗദിയുടെ സംസ്കാരം മനസിലാക്കാനും അനുഭവിച്ചറിയാനും സൗദിയിലേക്ക് എല്ലാവരെയും കാമ്പയിൻ സ്വാഗതം ചെയ്യുന്നു. ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ, ഡിജിറ്റൽ, ഒടിഎ എന്നീ മാധ്യമങ്ങൾ വഴിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സൗദി ടൂറിസമാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. അസീർ മലനിരകൾ, ചെങ്കടൽ, തബുക്, ജെദ്ദ, റിയാദ് തുടങ്ങി സൗദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കാമ്പയിൻ വീഡിയോ തയ്യാറാക്കിയത്. സൗദി വനിതാ ദേശീയ ഫുട്ബോൾ ടീം, മോട്ടോർസ്പോർട്ട് താരം ഡാനിയ അകീൽ, ബഹിരാകാശ സഞ്ചാരിയായ…
2023 മേയ് 19 മുതൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകളിൽ 97.50% ജനുവരി 31 വരെ മടങ്ങിയെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.കഴിഞ്ഞ വർഷം മേയ് 19നാണ് 2000 രൂപാ നോട്ടുകൾ പിൻവലിച്ച് ആർബിഐ ഉത്തരവിറക്കിയത്. 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് പിൻവലിക്കുന്നതിന് മുമ്പ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ടുകൾ പിൻവലിച്ചതിന് ശേഷം ഇതിന്റെ എണ്ണം കുറഞ്ഞ് 8,897 കോടി രൂപയായെന്ന് ആർബിഐ കണക്കുകൾ പറയുന്നു. ജനുവരി 31 വരെയുള്ള കണക്കാണിത്.2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നതിന് നിയമസാധുതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. മുമ്പ് ചെയ്തത് പോലെ ഒറ്റയടിക്ക് പിൻവലിക്കുന്നതിന് പകരം ഘട്ടംഘട്ടമായി 2000 രൂപയുടെ ഉപയോഗം കുറച്ചു കൊണ്ടുവരികയാണ് ആർബിഐ ചെയ്യുന്നത്. 2000 രൂപാ നോട്ടുകൾ ഇടപാടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നില്ല എന്ന് കണ്ടാണ് ആർബിഐ നോട്ട് പിൻവലിക്കുന്നത്. മാത്രമല്ല പൊതുജനങ്ങളുടെ കറൻസി ആവശ്യങ്ങൾക്ക് 2000 രൂപയിൽ കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ പ്രാപ്തമാണെന്ന് കണ്ടെത്തിയതും തീരുമാനത്തിന് പിന്നിലെ ഘടകമാണ്. ക്ലീൻ നോട്ട്…
ഫെബ്രുവരി ഒന്നു മുതൽ ബാങ്ക് വഴിയുള്ള പണം കൈമാറ്റം കൂടുതൽ എളുപ്പമാകും. IMPS ഫണ്ട് ട്രാൻസ്ഫർ വഴി 5 ലക്ഷം രൂപ വരെ ഇങ്ങനെ കൈമാറാം. ഉപയോക്താക്കൾക്ക് സ്വീകർത്താവിന്റെ അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്‌സി കോഡുകളോ ഒന്നും വേണ്ട. സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിൻ്റെ പേരും മാത്രം മതി. ഗുണഭോക്താവിൻ്റെ കൂടുതൽ വിവരങ്ങൾ അയക്കുന്നയാൾ നൽകുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പിശകുകൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. IMPS ഫീച്ചർ വഴി എളുപ്പത്തിൽ അഞ്ചു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ നീക്കവുമായി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തി. സ്വീകർത്താവിന്റെ മൊബൈൽ നമ്പറിൽ അധിഷ്ടിതമാണ് പുതിയ ഫീച്ചർ. പുതിയ ഐഎംപിഎസ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിൻ്റെ പേരും മാത്രമേ ആവശ്യമുള്ളൂ. ഈ വിവരങ്ങൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാട് നടത്താൻ കഴിയും. പണം കൈമാറ്റം 24 മണിക്കൂറും സാധ്യമായതിനാൽ ഐഎംപിഎസ് ഫണ്ട്…
സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്ന സെർവിക്കൽ അർബുദം അഥവാ ഗർഭാശയമുഖ അർബുദം പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ഊർജപ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിനേഷൻ നൽകുക. സ്ത്രീകളിൽ വർധിച്ചു വരുന്ന സെർവിക്കൽ അർബുദത്തിനെ പ്രതിരോധിക്കാൻ യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിൽ എച്ച്പിവി വാക്സിൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്‌വൈസറി ഗ്രൂപ്പാണ് നിർദേശം മുന്നോട്ടു വെച്ചത്. സെർവിക്കൽ കാൻസർ പ്രതിരോധത്തിനുള്ള എച്ച്പിവി വാക്സിൻ സ്കൂളുകൾ വഴിയാണ് നൽകുന്നത്. രാജ്യത്ത് സ്ത്രീകൾക്കിടയിൽ ഉണ്ടാകുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന്. കണക്കനുസരിച്ച് ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. 2020ൽ അർബുദ ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര ഏജൻസിയായ ഗ്ലോബോകാൻ നടത്തിയ സർവേയിൽ 123,907 പുതിയ സെർവിക്കൽ കാൻസർ രോഗികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സെർവിക്കൽ കാൻസർ മൂലം 77,348 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സെർവിക്കൽ കാൻസറിന്റെ രോഗകാരി ഹ്യൂമൻ പാപ്പിലോമ (എച്ച്പിവി) എന്ന വൈറസിന്റെ വകഭേദങ്ങളാണ്. വാക്സിനേഷനെ കുറിച്ചും മറ്റും…
സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എഡ്ടെക് കമ്പനി ബൈജൂസിന്റെ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ഒരു വിഭാഗം നിക്ഷേപകർ. ബൈജു രവീന്ദ്രൻ നയിക്കുന്ന നേതൃത്വത്തിൽ കമ്പനിയുടെ ഭാവി ഭദ്രമായിരിക്കും എന്ന് വിശ്വസിക്കുന്നില്ല എന്ന് നിക്ഷേപകർ പറഞ്ഞു. ഓഹരി ഉടമകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇജിഎം (EGM-എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ്) സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിക്ഷേപകർ. ഭരണ നേതൃത്വത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചും സാമ്പത്തിക വിഷയങ്ങളും മറ്റും ചർച്ച ചെയ്യാനുമായി ഇജിഎം വിളിച്ചു ചേർക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. പ്രധാനമായും മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ ഫൗണ്ടർമാരെ ബൈജൂസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിലവിൽ ബൈജൂസിന്റെ ഫൗണ്ടറും സിഇഒയുമായ ബൈജു രവീന്ദ്രൻ, ബൈജുവിന്റെ ഭാര്യയും കമ്പനി കോഫൗണ്ടറുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ. മറ്റുള്ളവർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്പനിയിൽ നിന്ന് പുറത്തിറങ്ങി. ഇത് മൂന്നാമത്തെ തവണയാണ് നിക്ഷേപകർ ബൈജൂ രവീന്ദ്രനെതിരേ EGM നോട്ടീസ് പുറപ്പിടുവിക്കുന്നത്. അമേരിക്കയിൽ…
പേടിഎം (Paytm) പേയ്മെന്റ് ബാങ്കിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ആർബിഐ ഉത്തരവിട്ടതിനെ തുടർന്ന് മറ്റു ബാങ്കുകളുമായി സഹകരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്ന് മാതൃക കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻ. കഴിഞ്ഞ ദിവസം ഓഹരിയുടമകളുടെ യോഗത്തിൽ പേടിഎം ഫൗണ്ടറും സിഇഒയുമായ വിജയ് ശേഖർ ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 29 മുതൽ ബാങ്കുകൾ അക്കൗണ്ടിലേക്കും വാലറ്റിലേക്കും പേടിഎം പേയ്മെന്റ് ഉപയോഗിച്ചുള്ള ഡെപോസിറ്റ് സ്വീകരിക്കരുതെന്നാണ് ആർബിഐ ഉത്തരവ്. ഡെപോസിറ്റുകൾക്കും ക്രെഡിറ്റ് ട്രാൻസാക്ഷനും ഉത്തരവ് ബാധകമാണ്. ആർബിഐ ഉത്തരവിന് പിന്നാലെ വൺ97 കമ്യൂണിക്കേഷന്റെ ഓഹരിയിൽ 20% ഇടിവുണ്ടായി. ഭാവിയിൽ മറ്റു ബാങ്കുകളുമായി സഹകരിച്ചാകും വൺ 97 കമ്യൂണിക്കേഷൻസിന്റെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക. പേടിഎം പേയ്മെന്റ് ബാങ്കുമായി ചേർന്ന് ഇനി പ്രവർത്തിക്കില്ല. പിടിമുറുക്കി ആർബിഐ രാജ്യത്തെ തന്നെ ഏറ്റവും വലിയ പേയ്മെന്റ് ഫേമിന്റെ ഭാഗമാണ് പേടിഎം. ഫെബ്രുവരി 29 മുതൽ പുതിയ ഡെപോസിറ്റുകൾ സ്വീകരിക്കാനോ, ക്രെഡിറ്റ് ട്രാൻസാക്ഷനുകൾ നടത്താനോ, യുപിഐ സേവനങ്ങൾ അടക്കമുള്ള ഫണ്ട് ട്രാൻസ്ഫർ നടത്താനോ…
രണ്ടാം മോദി സർക്കാരിന്റെ വികസനകാഴ്ചപ്പാട് രാജ്യത്തെ വ്യോമയാന മേഖലയുടെ കുതിച്ച് ചാട്ടത്തിന് വഴിതെളിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ വിമാനക്കമ്പനികൾ 1000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയത് ഇതിന്റെ തെളിവാണെന്ന് ധനമന്ത്രി ചൂണ്ചിക്കാട്ടി. മോദി സർക്കാർ വ്യോമയാന മേഖല വിപുലീകരിച്ചതിന് ശേഷമാണ് ഇന്ത്യൻ എയർലൈൻസ് 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി ഉയർന്നു, 517 പുതിയ എയർ റൂട്ടുകൾ 1.3 കോടി യാത്രക്കാരെ എത്തിക്കുന്നുണ്ട്. പുതിയ വിമാനത്താവളങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ വ്യോമപാതകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തുവർഷത്തിനിടെ വ്യോമയാന മേഖലയിൽ പുത്തൻ ഉണർവുണ്ടായി. UDAN 19 സ്കീമിന് കീഴിൽ ടയർ-രണ്ട്, ടയർ-ത്രീ നഗരങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വ്യാപകമാണ്. അഞ്ഞൂറ്റി പതിനേഴു പുതിയ റൂട്ടുകൾ 1.3 കോടി യാത്രക്കാരെ വഹിക്കുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ 1000-ലധികം പുതിയ വിമാനങ്ങൾക്കായി ഓർഡറുകൾ നൽകിയിട്ടുണ്ട്. നിലവിലുള്ള…
വനിതാ ശാക്തീകരണത്തിന് മുൻ തൂക്കം നൽകി കൊണ്ടാണ് ഇത്തവണത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചു. ഗ്രാമീണ മേഖലയിൽ വനിതകളുടെ ശാക്തീകരണം ഉന്നംവെച്ച് നടപ്പാക്കുന്ന ലഖ്പതി ദീദീ സ്കീം (Lakhpati Didi) കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യം വെക്കുന്നു. 2 കോടി സ്ത്രീകൾ ലഖ്പതി സ്കീമിന് അർഹരായി. 3 കോടി സ്ത്രീകളിലേക്ക് സ്കീം വ്യാപിപ്പിക്കുമെന്ന് ഇടക്കാല ബജറ്റിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. 1 കോടി സ്ത്രീകൾക്ക് ഇപ്പോൾ തന്നെ സ്കീമിന് അർഹരായി. വനിതാ ശാക്തീകരണത്തിലൂടെ ഗ്രാമീണ ഇന്ത്യയെ സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കാൻ സാധിച്ചു. 83 ലക്ഷം സ്വയം സഹായ സംഘങ്ങൾ വഴി രാജ്യത്തെ 9 കോടി സ്ത്രീകളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനായി.ഗ്രാമീണ മേഖലകളിൽ എല്ലാ മാസവും വനിതകൾക്ക് വായ്പ നൽകാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഇത് ഏറെ സഹായകമായി. 2023 ആഗസ്റ്റ് 15ന്…
സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (SME) പ്രത്യാശ നൽകുന്നതാണ് 2024-25 ഇടക്കാല ബജറ്റ്. സ്റ്റാർട്ടപ്പുകൾക്ക് വലിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരാശരാകേണ്ടി വന്നില്ല. രാജ്യത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ബജറ്റിൽ കാണാം. സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് നീട്ടി നൽകാനും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ മറന്നില്ല. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന നികുതി ഇളവും പെൻഷൻ ഫണ്ടും മറ്റും 2025 മാർച്ച് 31 വരെ നീട്ടി നൽകിയിട്ടുണ്ട്. രാജ്യത്തെ ടെക്-യുവാക്കൾക്ക് സുവർണകാലമാണെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. 50 വർഷ കാലാവധിയിൽ 75,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് അനുവദിക്കും. ഒരു ലക്ഷം കോടിയുടെ കോർപ്പസ് ആണ് അനുവദിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപങ്ങൾക്കും നികുതി ആനുകൂല്യങ്ങൾസോവ്റിൻ വെൽത്ത്/പെൻഷൻ ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കാണ് നികുതി ഇളവ് നൽകുന്നത്. അന്താരാഷ്ട്ര ഫിനാൻഷ്യൽ സർവീസ് സെന്റർ യൂണിറ്റുകളിൽ നിന്നുള്ള വരുമാനത്തിനും സ്റ്റാർട്ടപ്പുകൾക്കുമുള്ള നികുതി ഇളവ് ഈ വർഷം മാർച്ച് 31 ഓടെ അവസാനിക്കും. അതാണ്…
ഇലക്ട്രിക്ക് വാഹന നിർമാണ മേഖല വിപുലപ്പെടുത്താൻ ഇന്ത്യ. പാർലമെന്റിൽ നടന്ന ഇടക്കാല ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, സർക്കാർ ഇ-വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 2070 ഓടെ സീറോ കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇ-വാഹന മേഖലയിൽ സർക്കാർ കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നത്. ഇ-വാഹന നിർമാണ മേഖലയും ഇ-വാഹന ചാർജിംഗ് മേഖലയും വിപുലപ്പെടുത്തും. പൊതു ഗതാഗത സംവിധാനത്തിലും സർക്കാർ മാറ്റം കൊണ്ടുവരും. കൂടുതൽ ഇ-ബസുകൾ പൊതു ഗതാഗത മേഖലയിൽ വിന്യസിക്കും. ഇ-വാഹന വിപണിയെ വിപുലപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുഗതാഗത സേവനങ്ങളിൽ പേയ്മെന്റ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തും.രാജ്യത്തിന്റെ പൊതുഗതാഗത മേഖലയുടെ നല്ലൊരു ശതമാനം ഇലക്ട്രിക് വാഹനമാക്കി മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഇതുവഴി. 2030 ഓടെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ രാജ്യത്തിന്റെ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. 2030ഓടെ രാജ്യത്തെ 30% സ്വകാര്യ കാറുകൾ, 70% വാണിജ്യ കാറുകൾ, 40% ബസുകൾ, 80%…