Author: News Desk
മിനിയേച്ചർ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറി വരുമ്പോൾ ഒറിജിനലിനെ വെല്ലുന്ന വാഹന രൂപങ്ങളുമായി ശ്രദ്ധ നേടി കോഴിക്കോട്ടുകാരൻ. വാഹനങ്ങളുടെ ചെറുരൂപങ്ങൾ പെർഫെക്ഷനോടെ തീർത്താണ് തിരുവനന്തപുരം ചാക്കൈ ഗവൺമെന്റ് ഐടിഐ (Govt ITI Chackai) പൂർവ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ എം.കെ. സഞ്ജീദ് (MK Sanjeed) ശ്രദ്ധേയനാകുന്നത്. ലോറി, കാർ, ബസ്, ജീപ്പ്, റോഡ് റോളർ എന്നിങ്ങനെ പലപല വാഹനങ്ങളാണ് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ സഞ്ജീദ് നിർമിക്കുന്നത്. നല്ല വില കൊടുത്ത് സഞ്ജീദിന്റെ കൈയ്യിൽനിന്നും അവ വാങ്ങാൻ വാഹനപ്രേമികളുടെ നീണ്ട നിരയുമുണ്ട്. ഡീറ്റെയ്ലിങ് കൊണ്ട് അത്ഭുതപ്പെടുത്തന്നവയാണ് സഞ്ജീദിന്റെ മിനിയേച്ചർ വാഹനങ്ങൾ. ഒരു വർക്ക് ചെയ്തു തീർക്കാൻ രണ്ടു മാസം വരെ സമയം എടക്കുന്നത് അതുകൊണ്ടാണ്. ടയറും പിവിസിയും ഫോം ഷീറ്റും എല്ലാം ഉപയോഗിച്ചാണ് നിർമാണം. വാഹനങ്ങളിൽ സെൻസറുകളും സൂക്ഷ്മമായി ഘടിപ്പിച്ച ലൈറ്റുകളുമുണ്ട്. കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളിൽ കണ്ടുമറന്ന ചെറുവാഹന മോഡലുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സഞ്ജീദ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. ആ ശ്രമങ്ങൾക്ക് വീട്ടുകാരിൽ നിന്നും പൂർണ…
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (K-FON) കണക്ഷനുകളിൽ വൻ വളർച്ച. തിരുവനന്തപുരം ജില്ലയിൽ മാത്രം വീടുകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ഇതുവരെ 7637 കെ-ഫോൺ കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിൽ 3000 കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ കേബിളുകളാണ് കെ-ഫോൺ വിപുലീകരണത്തിനായി സ്ഥാപിച്ചിട്ടുള്ളത്. കെഎസ്ഇബി ട്രാൻസ്മിഷൻ ടവറുകൾ വഴി 136 കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിൾ, കെഎസ്ഇബി പോളുകൾ വഴി 3427 കിലോമീറ്റർ ഓൾ-ഡൈലക്ട്രിക് സെൽഫ് സപ്പോർട്ടിംഗ് കേബിൾ ഉൾപ്പെടെയാണിതെന്ന് കെ-ഫോൺ അധികൃതർ അറിയിച്ചു. സർക്കാരിന്റെ ഡിജിറ്റൽ ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ 2702 സർക്കാർ നിലവിൽ ഇപ്പോൾ കെ-ഫോൺ നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി സെക്രട്ടേറിയേറ്റ് ഈ കണക്ഷനുകൾ ഉപയോഗിച്ചുവരുന്നതായും 2024 ജൂൺ മാസം മുതൽ നിയമസഭയിലും കെ-ഫോൺ പ്രവർത്തിക്കുന്നതായും അധികൃതർ പറഞ്ഞു. സംസ്ഥാനത്താകെ വിവിധ സർക്കാർ, അനുബന്ധ സ്ഥാപനങ്ങളും ഇപ്പോൾ കെ-ഫോണുമായി…
ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റിനായി ഫ്രഞ്ച് സാറ്റലൈറ്റ് ഓപ്പറേറ്റർ യൂട്ടെൽസാറ്റുമായി (Eutelsat) സഹകരിക്കാൻ ടാറ്റയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വിഭാഗമായ നെൽക്കോ ലിമിറ്റഡ് (NELCO Ltd) കരാറിൽ ഒപ്പുവെച്ചു. യൂട്ടെൽസാറ്റിന്റെ വൺവെബ് (OneWeb) ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കുന്നതിനായാണ് കരാർ. കരാർ പ്രകാരം, കരയിലും കടലിലും വായുവിലും ഉപഭോക്താക്കൾക്ക് സുരക്ഷിതവും കുറഞ്ഞ ലേറ്റൻസിയുള്ളതുമായ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകുന്നതിനായി, നെൽക്കോ യൂട്ടെൽസാറ്റിന്റെ പ്രാദേശിക ഓപ്പറേറ്റർ വൺവെബ് ഇന്ത്യ കമ്മ്യൂണിക്കേഷൻസുമായി (OneWeb India Communications) ചേർന്നു പ്രവർത്തിക്കും. രാജ്യത്തെ വിദൂര പ്രദേശങ്ങളിലടക്കം ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ദേശീയ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുകയും, കുറഞ്ഞ സേവനമുള്ളുതും പ്രാപ്യമല്ലാത്തതുമായ പ്രദേശങ്ങളിലേക്ക് വിശ്വസനീയമായ കണക്റ്റിവിറ്റി വ്യാപിപ്പിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ഉദ്ദേശ്യം എന്ന് നെൽക്കോ പ്രതിനിധി വ്യക്തമാക്കി. വൺവെബിന്റെ LEO നെറ്റ്‌വർക്ക് രാജ്യത്ത് വാണിജ്യപരമായി പ്രവർത്തനക്ഷമമാകുന്നതോടെ സേവനം ആരംഭിക്കാൻ ഒരുങ്ങുകയാണ് നെൽകോ. NELCO, a Tata…
ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം. സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും വ്യവസായ പ്രമുഖരുടേയും ആഹ്വാനത്തിനു ചുവടുപിടിച്ചാണ് സമൂഹമാധ്യമങ്ങളിൽ യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമാകുന്നത്. ഇന്ത്യ നിലവിൽ അമേരിക്കൻ ബ്രാൻഡുകളുടെ പ്രധാന വിപണികളിൽ ഒന്നാണ്. മക്ഡോണൾഡ്സ് (McDonald’s), കൊക്കകോള (Coca-Cola) തുടങ്ങിയ അമേരിക്കൻ ഭക്ഷ്യ ബ്രാൻഡുകൾക്കു പുറമേ യുഎസ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ (Amazon) ടെക് ഭീമനും ഐഫോൺ (iPhone) നിർമാതാക്കളുമായ ആപ്പിൾ (Apple) തുടങ്ങിയവയ്ക്ക് എതിരേയാണ് ബഹിഷ്കരണാഹ്വാനം ശക്തമാകുന്നത്. എന്നാൽ ബഹിഷ്കരണ ആഹ്വാനം നിലവിൽ ഈ കമ്പനികളുടെ വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു Following new tariffs on Indian goods, a social media campaign is urging a boycott of American products like McDonald’s and Amazon in India.
സംസ്ഥാനത്തെ ഹരിതകർമ സേനയുടെ (HKS) അധികവരുമാനം ലക്ഷ്യമിട്ടുള്ള വമ്പൻ സംരംഭക പദ്ധതി യാഥാർഥ്യമാകുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) നേതൃത്വത്തിൽ ലോകബാങ്ക് (World Bank) സഹായത്തോടെ പ്രവർത്തിക്കുന്ന ഹരിതകർമസേനാ സംരംഭകത്വ വികസന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാനത്തെ 93 നഗരസഭകളിലെ ഏഴായിരത്തോളം വരുന്ന ഹരിതകർമസേനാംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. 24 കോടി രൂപ ചിലവിൽ ഒരുക്കുന്ന പദ്ധതിയിലുൾപ്പെടുത്തി ഹരിതകർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. തുണിസഞ്ചി, ജൈവവളം, ചവിട്ടി, ഇനോകുലം തുടങ്ങിയവയുടെ ഉത്പാദനയൂണിറ്റുകൾ, സ്‌ക്രാപ്പ് വ്യാപാരം, സാനിറ്ററി വേസ്റ്റ് ശേഖരണ യൂണിറ്റ് എന്നിങ്ങനെ വിവിധ സംരംഭങ്ങളാണ് ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഒരുങ്ങുക. മികച്ച സംരംഭങ്ങൾ ഉറപ്പാക്കുന്നതിനായി കിലയും (KILA) മറ്റ് ഏജൻസികളും ഹരിതകർമ്മസേനാംഗങ്ങൾക്ക് പരിശീലനം നൽകും. അധികവരുമാനത്തിലൂടെ ഹരിതകർമ്മസേനയെ സ്വയംപര്യാപ്തരാക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭാതലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. സാങ്കേതികസഹായത്തിനായി കെഎസ്ഡബ്ല്യുഎംപിയുടെ (KSWMP) ഏജൻസികളുടേയും ജില്ലാതല യൂണിറ്റുകളുടേയും പൂർണസമയപ്രവർത്തനവും തുടർസാമ്പത്തികസഹായവും ഉറപ്പാക്കും. പദ്ധതിയുടെ…
സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് ഉടമ കലാനിധി മാരനെതിരെ ഇളയ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ നൽകിയ നിയമപരമായ നോട്ടീസ് പിൻവലിച്ചു. വക്കീൽ നോട്ടീസ് നിരുപാധികമായി പിൻവലിച്ചതായും പ്രശ്നങ്ങൾ പരിഹരിച്ചതായും സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് പ്രതിനിധി അറിയിച്ചു. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് സൺ ടിവി നെറ്റ്‌വർക്ക് ചെയർമാൻ കലാനിധി മാരൻ, ഭാര്യ കാവേരി കലാനിധി എന്നിവർക്കെതിരെ ദയാനിധി മാരൻ നിയമപരമായ നോട്ടീസ് അയച്ചത്. 2003ൽ നടന്ന ഓഹരി ഇടപാടുകളിൽ തർക്കം ഉന്നയിച്ചായിരുന്നു നോട്ടീസ്. ഇതിന് മറുപടിയായി, നോട്ടീസിലെ ആരോപണങ്ങൾ സൺ ടിവി നിഷേധിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ കുടുംബത്തിലെ പ്രധാന അംഗങ്ങളുടെ സാന്നിധ്യത്തിൽ മാരൻ സഹോദരന്മാർക്കിടയിൽ മധ്യസ്ഥ ചർച്ച നടത്തിയാണ് പ്രശ്നപരിഹാരം. Dayanidhi Maran has withdrawn the legal notice against his brother Kalanithi Maran, resolving the Sun TV share dispute through mediation.
ഈ സാമ്പത്തിക വർഷം 7,900 കോടി രൂപയുടെ അധിക വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. ഓണത്തിന് മുന്നോടിയായുള്ള അടിയന്തര ചിലവുകൾക്കായാണ് അധിക വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ടിന്റെ (GRF) പേരിൽ കടമെടുപ്പ് പരിധിയിൽനിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപ, മുൻ വർഷമെടുത്ത അധികവായ്പകൾ ഈ വർഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോൾ കുറവുചെയ്ത 1877 കോടി രൂപ എന്നിവ അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. സാമ്പത്തിക മേഖല ചുരുങ്ങുന്നത് സംസ്ഥാനത്തിന്റെ അവശ്യ പ്രതിബദ്ധതകൾ നിറവേറ്റാനുള്ള കഴിവിനെ ബാധിക്കുന്നതായി ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ കടം-ജിഎസ്ഡിപി അനുപാതം 2020–21ൽ 38.47 ശതമാനത്തിൽ നിന്ന് 2024–25ൽ 34.13 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നടപടികളിൽ അനുഭാവപൂർണമായ സമീപനം വേണം. സംസ്ഥാന വിഹിതം വെട്ടിക്കുറച്ചതും വായ്പാ പരിധി കൊണ്ടുവന്നതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കുന്നതും സംസ്ഥാനത്തിന് വെല്ലുവിളിയാണെന്ന് ധനമന്ത്രി…
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിൽ പുതിയ നീക്കം. നിലവിലുള്ള തകർന്ന ബസ് സ്റ്റേഷന് പിന്നിലുള്ള കാരിക്കാമുറിയിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് ആധുനിക ബസ് ടെർമിനൽ നിർമിക്കാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. നേരത്തെ സ്മാർട്ട്‌സിറ്റി ഫണ്ട് ഉപയോഗിച്ച് പരസ്പരം ഭൂമി കൈമാറുന്ന പദ്ധതി ഉപേക്ഷിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. പദ്ധതിക്കായി 15 കോടി രൂപയുടെ ഫണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാഗ്ദാനം ചെയ്തതായും ഇതിനായുള്ള ഭരണാനുമതി ഉടൻ ലഭിക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പദ്ധതിക്കായി കെഎംആർഎൽ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ വാഗ്ദാനം ചെയ്ത സ്മാർട്ട്സിറ്റി പദ്ധതിയിൽ സ്വകാര്യ ബസുകൾക്ക് പ്രവേശനത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ടെർമിനലാണ് കെഎസ്ആർടി ഒരുക്കുന്നത്. നിലവിലുള്ള ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലം സ്വകാര്യ കമ്പനികൾക്ക് ഷോപ്പിംഗ് മാളോ പഞ്ചനക്ഷത്ര ഹോട്ടലോ സ്ഥാപിക്കുന്നതിനായി പാട്ടത്തിന് നൽകും ഇത് കോർപ്പറേഷന് അധിക വരുമാനം നൽകുമെന്നും…
അസാമാന്യ അഭിനയ പ്രകടനത്തിലൂടെ പേരും പ്രശസ്തിയും ആരാധകരേയും നേടിയ നിരവധി നടിമാർ ഇന്ത്യയിലുണ്ട്. പ്രശസ്തിക്കൊപ്പം തന്നെ സമ്പത്തിന്റെ കാര്യത്തിലും ഈ നടിമാർ മുൻപന്തിയിലാണ്. അത്തരമൊരു താരമാണ് ബോളിവുഡിലും തെന്നിന്ത്യയിലും ഹോളിവുഡിലും വരെ നിരവധി വേഷങ്ങളിലൂടെ കഴിവുതെളിയിച്ച ഐശ്വര്യ റായ് (Aishwarya Rai). വിവിധ റിപ്പോർട്ടുകൾ പ്രകാരം 900 കോടി രൂപയിലധികമാണ് താരത്തിന്റെ ആസ്തി. 25 വർഷങ്ങളിലേറെ നീണ്ട കരിയറാണ് താരത്തിന്റേത്. ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് 10 കോടി രൂപയാണ് ഐശ്വര്യ റായിയുടെ പ്രതിഫലം. അഭിനയ പ്രതിഫലത്തിനൊപ്പം ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും താരം വൻ തുക സമ്പാദിക്കുന്നു. ഒരു ബ്രാൻഡിനായി ഏഴ് കോടി രൂപ വരെയാണ് താരം കൈപ്പറ്റുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിൽ അത്യാഢംബര ബംഗ്ലാവ് ഐശ്വര്യയ്ക്കുണ്ട്. 2015ൽ വാങ്ങിയ ബംഗ്ലാവിന് ഇപ്പോൾ 50 കോടിക്ക് മുകളിലാണ് മൂല്യം. റോൾസ് റോയ്‌സ് ഗോസ്റ്റ്, ഔഡി എ8എൽ, മെഴ്‌സിഡേർസ് ബെൻസ് എസ്500, ബെൻസ് എസ്350ഡി, ലെക്‌സസ് എൽഎക്സ് 570 തുടങ്ങിയ ആഢംബര വാഹനങ്ങളും താരത്തിനു സ്വന്തം.…
സൈബർ സെക്യൂരിറ്റി, സിസ്റ്റം ഇന്റഗ്രേഷൻ, ക്ലൗഡ് സിസ്റ്റം എന്നിങ്ങനെ ലക്ഷങ്ങൾ ചിലവു വരുന്ന പുതിയ കാല ഐടി അനിവാര്യതയെ സംരംഭകർ എങ്ങനെ കൈകാര്യം ചെയ്യും? ഇന്റർനെറ്റിൽ ബന്ധിപ്പിക്കപ്പെട്ട ഏതൊരു ഇടപാടിനും പിന്നിൽ അപകടം പതിയിരിക്കുമ്പോഴും, ഓരോ ദിവസവും അത്തരം അപകടവാർത്ത പുറത്തുവരുമ്പോഴും സൈബർ സെക്യൂരിറ്റിയുടെ ആവശ്യകതയെക്കുറിച്ച് മിക്ക സംരംഭകരും ബോധവാൻമാരല്ലെന്ന് പറയുകയാണ് ഐടി സർവീസസ്, സൈബർ കൺസൾട്ടിങ് സംരംഭമായ എഫ് 9 ഇൻഫോടെക് (F9 Infotech) സ്ഥാപകരായ ജയകുമാർ മോഹനചന്ദ്രനും (Jayakumar Mohanachandran), രാജേഷ് രാധാകൃഷ്ണനും (Rajesh Radhakrishnan). ക്ലൗഡ് എന്നത് ഇന്നത്തെ കാലത്ത് ബിസിനസിന്റെ ഹാർട്ട് ബീറ്റ് ആണ്. സൈബർ സെക്യൂരിറ്റി ആകട്ടെ ആ ഹാർട്ട് ബീറ്റിനെ സംരക്ഷിക്കുന്ന വലയവും. ഇവ രണ്ടും ഉണ്ടെങ്കിൽ സ്റ്റാർട്ടപ്പ് മുതലുള്ള ഏത് ബിസിനസ്സിനും വളരാനാകൂ. നമ്മുടെ ഡാറ്റ എല്ലാം പുറംരാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ പല രീതിയിലും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നേക്കാം. എഐ പോലുള്ളവ, ഡിജിറ്റൽ ലോകത്ത് മികച്ച മാറ്റങ്ങൾ കൊണ്ടുവരുമ്പോഴും അതിലെ അപകടങ്ങളും…