Author: News Desk
ഇന്ത്യൻ നിർമാണ മേഖലയിലെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ (Make in India) ദർശനത്തെ പിന്തുണച്ച്, ജർമ്മൻ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് കമ്പനിയായ ട്രുംഫ് (TRUMPF) രാജ്യത്തെ ആദ്യ നിർമാണ യൂണിറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പൂനെയിലെ പുതിയ പ്ലാന്റിൽ ട്രുംഫിന്റെ പ്രശസ്തമായ മെഷീൻ ടൂൾസ്, ലേസർ സാങ്കേതികവിദ്യ ഉപകരണങ്ങൾ തുടങ്ങിയവ ഇന്ത്യൻ വിപണിക്കും കയറ്റുമതിക്കും വേണ്ടി നിർമ്മിക്കപ്പെടും. പൂനെയിലെ നിഘോജെയിലാണ് (Nighoje) ട്രുംഫിന്റെ നിർമാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ തന്ത്രപ്രധാനമായ വിപുലീകരണത്തിലെ നിർണായക ഘട്ടമാണ് പുതിയ യൂണിറ്റെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തുടനീളമുള്ള സ്മാർട്ട് മാനുഫാക്ചറിംഗിനെ വേഗത്തിലാക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുമെന്നും ട്രുംഫ് മെഷീൻ ടൂൾസ് സിഇഒ സ്റ്റീഫൻ മെയർ (Stephan Mayer) പറഞ്ഞു. ഇന്ത്യയെ ഭാവിയുടെ മാനുഫാക്ചറിങ് ഹബ്ബ് ആക്കി മാറ്റുന്നതിലെ നിർണായക നിക്ഷേപമാണ് നിർമാണ യൂണിറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. German engineering company TRUMPF opens its first Indian manufacturing facility in Pune, supporting the ‘Make in…
പുതിയ ബ്രാൻഡുമായി രാജ്യത്തെ ഇലക്ട്രിക്-റിക്ഷാ വിപണിയിൽ കരുത്താർജ്ജിക്കാൻ ബജാജ് ഓട്ടോ (Bajaja Auto). റിക്കി (Riki) എന്ന പുതിയ ബ്രാൻഡുമായാണ് ബജാജ് ഇലക്ട്രിക് മുച്ചക്ര വാഹന വിപണിയിൽ കരുത്ത് തെളിയിക്കാൻ ഒരുങ്ങുന്നത്. സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും താങ്ങാവുന്ന വിലയുമായി വരുന്ന ഉൽപ്പന്നങ്ങൾ അണിനിരക്കുന്ന പുതിയ ത്രീ-വീലർ ബ്രാൻഡായ ബജാജ് ഗോഗോ (Bajaj GoGo) പരിചയപ്പെടുത്തി മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ റിക്കിയുമായി ബജാജ് വീണ്ടും കളം നിറയാൻ ഒരുങ്ങുന്നത്. റിക്കി എന്ന ബ്രാൻഡിന് കീഴിൽ വിപണിയിലെത്തുന്ന ഇലക്ട്രിക് റിക്ഷകളുടെ ഉത്പാദനം ആരംഭിച്ചതായും ഇവ ഘട്ടം ഘട്ടമായി വിപണിയിൽ എത്തിക്കുമെന്നും ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് പറഞ്ഞു. ഗോഗോയുടേതിനു സമാനമായി സാവധാനമായിരിക്കും റിക്കിയുടേയും വികസനം. ഇലക്ട്രിക് ത്രീ-വീലർ വിഭാഗത്തിൽ ബജാജ് ഓട്ടോയുടെ സമീപകാല വിജയത്തെ തുടർന്നാണ് റിക്കിയുടെ ലോഞ്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു Bajaj Auto introduces ‘Riki’, a new brand of affordable e-rickshaws, expanding its presence in…
ചൈനയിൽ നിന്ന് കപ്പലുകൾ വാങ്ങാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് (Adani Group) ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ് (Ambuja Cements). രണ്ട് സിമന്റ് കയറ്റുമതി കപ്പലുകളും എട്ട് ക്ലിങ്കർ കയറ്റുമതി കപ്പലുകളും നിർമ്മിക്കാൻ കമ്പനി ചൈനീസ് ഷിപ്പ്‌യാർഡുകൾക്ക് ഓർഡർ നൽകാൻ തയ്യാറെടുക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി ഉറവിടങ്ങൾ വ്യക്തമാക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം ₹2,500 കോടിയുടെ കരാർ അടുത്ത 10–15 ദിവസത്തിനകം അന്തിമമാകാനാണ് സാധ്യത. അംബുജ സിമന്റ്സിന്റെ ഉടമസ്ഥതയിലുള്ള സംഘി ഇൻഡസ്ട്രീസ് (Sanghi Industries) നടത്തുന്ന ഗുജറാത്തിലെ സ്വകാര്യ തുറമുഖത്തിന്റെ ശേഷി പരിഗണിച്ചാണ് സംഗിമാക്സ് (Sanghimax) വലുപ്പത്തിലുള്ള പ്രത്യേക കപ്പലുകൾ ഡിസൈൻ ചെയ്യുന്നത്. നിലവിൽ ഉപയോഗിക്കുന്ന ചെറുകപ്പലുകളേക്കാൾ മൂന്നിരട്ടിയോളം ചരക്ക് ഒരേസമയം കൊണ്ടുപോകാൻ ഇവയ്ക്ക് കഴിയും. Adani’s Ambuja Cements plans to order ten cement and clinker carriers from Chinese…
വിജയകരമായി സർവീസ് ആരംഭിച്ച് രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്കു തീവണ്ടിയായ രുദ്രാസ്ത്ര (Rudrastra). 4.5 കിലോമീറ്റർ നീളമുള്ള രുദ്രാസ്ത്രയിലൂടെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു തീവണ്ടി എന്ന റെക്കോർഡാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 354 വാഗണുകളുള്ള രുദ്രാസ്ത്രയ്ക്ക് കരുത്തേകുന്നത് 7 എഞ്ചിനുകളാണ്. ചരക്കു ഗതാഗത ശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ (East Central Railway) പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ഡിവിഷൻ (DDU Division) ഏറ്റെടുത്ത പദ്ധതിയാണിത്. ഡിഡിയു ഡിവിഷനിലെ ഗഞ്ച്ഖ്വാജ (Ganjkhwaja) സ്റ്റേഷനിൽ നിന്ന് ഗർവ റോഡ് (Garhwa Road) സ്റ്റേഷനിലേക്കായിരുന്നു രുദ്രാസ്ത്രയുടെ ആദ്യ യാത്ര. 200 കിലോമീറ്റർ ദൂരം 5 മണിക്കൂർ കൊണ്ടാണ് രുദ്രാസ്ത്ര പൂർത്തിയാക്കിയത്. 40 കിലോമീറ്റർ ശരാശരി വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചതെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ പ്രതിനിധി അറിയിച്ചു. ആറ് ഒഴിഞ്ഞ ബോക്സൺ റേക്കുകൾ സംയോജിപ്പിച്ചാണ് ട്രെയിൻ നിർമ്മിച്ചതെന്നും റെയിൽവേ കൂട്ടിച്ചേർത്തു Indian Railways’ new 4.5 km ‘Rudrastra’ freight…
ഇന്ത്യയുടെ റൂഫ്ടോപ്പ് സോളാർ വിപ്ലവത്തിൽ കേരളം അതിവേഗം മുന്നേറുകയാണ്. ഹരിത ഊർജ്ജ മേഖലയിൽ ഇത് വലിയ ഉത്തേജനം സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാൽ കേരളത്തിലെ സാധാരണ വൈദ്യുതി ഉപയോക്താക്കൾക്ക് ഇതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സോളാർ പദ്ധതി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന സൂചനയാണ് വൈദ്യുതി ബോർഡ് തന്നെ നൽകുന്നത്. സോളാർ വൈദ്യുതി ശേഖരിക്കാൻ ഈ വർഷം 500 കോടി രൂപ ചിലവായതായും മുഴുവൻ വൈദ്യുതി ഉപയോക്താക്കൾക്കും യൂണിറ്റിന് 19 പൈസ അധികം ഈടാക്കേണ്ടിവരുമെന്നും കെഎസ്ഇബി ബോർഡ് യോഗം നേരത്തെ വിലയിരുത്തിയിരുന്നു. നിലവിലെ നയങ്ങളിൽ അടിയന്തര തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ നെറ്റ് മീറ്ററിംഗ് നിയമങ്ങൾ പത്ത് വർഷങ്ങൾക്കുള്ളിൽ താങ്ങാവുന്നതിനും അപ്പുറമാകും എന്ന് കെഎസ്ഇബി തന്നെ മുന്നറിയിപ്പു നൽകുന്നു. 2035 ആകുമ്പോഴേക്കും വൈദ്യുതി ബില്ലുകൾ യൂണിറ്റിന് 39 പൈസ വരെ വർധിപ്പിക്കുമെന്നും ഇത് ഗാർഹിക ഉപഭോക്താക്കൾക്ക് കടുത്ത സമ്മർദം സൃഷ്ടിക്കുമെന്നുമാണ് കെഎസ്ഇബി മുന്നറിയിപ്പ്. ഇത് ഗ്രിഡ് സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്നും ആശങ്കയുണ്ട്. ഗുജറാത്ത്,…
സ്റ്റാർട്ടപ്പുകളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രശസ്ത അസറ്റ് മാനേജ്മെന്റ് കമ്പനി റോയൽ അസ്സറ്റ്സ് ഗ്രൂപ്പ് (RAC Group). സൗത്ത് ഇന്ത്യയിൽ പത്തോളം സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന റോയൽ അസ്സറ്റ്സ് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ (The Raviz Kadavu) നടന്ന അലൂവിയ റോയൽ കണക്ട് (Alluvia Royal Connect) പരിപാടിയിലാണ് സ്റ്റാർട്ടപ്പുകൾക്കായി 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ട ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെ വിവരങ്ങളും പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും റോയൽ അസ്സറ്റ്സ് ഗ്രൂപ്പ് സിഇഓയും ചെയർമാനുമായ ഷിബിലി റഹ്മാൻ (Shibili Rahiman) ആണ് പ്രഖ്യാപിച്ചത്. പത്തു വർഷത്തേക്കുള്ള പദ്ധതിയും ചടങ്ങിൽ വിശദീകരിച്ചു. ഏർണിക്കോ മലയാളം (Earniko.malayalam) സ്ഥാപകൻ കെ.സി. ഫഹീം ഷാഹിദ് (K.C. Faheem Shahid), യുവസംരംഭക അവാർഡിന് അർഹനായ കെ.കെ. മുഹമ്മദ് സിനാൻ (K.K. Muhammed Sinan) എന്നിവർക്കാണ് ആദ്യഘട്ട സീഡ് ഫണ്ടിംഗ് പിന്തുണ ലഭിച്ചിരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിന് ഗെയിം…
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി (Vladimir Putin) കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അലാസ്‌കയിൽ (Alaska) വെച്ച് ഓഗസ്റ്റ് 15നാകും കൂടിക്കാഴ്ചയെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിക്കുന്ന കാര്യങ്ങളാണ് കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയമെന്നും യുക്രെയ്‌ന്റെ പക്കൽ നിന്ന് റഷ്യ ആവശ്യപ്പെടുന്ന പ്രവിശ്യകളെക്കുറിച്ചും ചർച്ച നടക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിൻറെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ. യുക്രെയ്ന്റെ പക്കൽനിന്നും ചില പ്രവിശ്യകൾ ലഭിച്ചാൽ സൈനിക നടപടി അവസാനിപ്പിക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ഡോണെസ്ക് (Donetsk), ലുഹാൻസ്‌ക് (Luhansk), ഖെർസോൻ (Kherson), സപോറീഷ്യ (Zaporizhzhia) എന്നീ പ്രവിശ്യകളാണ് റഷ്യ ആവശ്യപ്പെടുന്നത്. എന്നാൽ യുക്രെയ്‌നും നാറ്റോ രാജ്യങ്ങളും റഷ്യയുടെ ഈ ആവശ്യത്തിന് എതിരു നിൽക്കുകയാണ്. Donald Trump will meet with Vladimir Putin in Alaska on August 15 to discuss the ongoing…
കേരളം ആവിഷ്‌കരിച്ച ബദൽ മാതൃക പ്രകാരമുള്ള KSEB സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചു.ഓഗസ്ത് രണ്ടാം വാരം മുതൽ ബാക്കിയുള്ള സർക്കാർ ഉപഭോക്താക്കൾക്കും ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കും.ഇസ്ക്രാമെക്കോ ഇന്ത്യാ ലിമിറ്റഡ്, ഈസിയസോഫ്റ്റ് ടെക്നോളജീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെണ്ടർ ഏറ്റെടുത്തത്. സർക്കാർ ഉപഭോക്താക്കൾ, എച്ച്.ടി വ്യവസായ ഉപഭോക്താക്കൾ എന്നിവർക്കാണ് ആദ്യം സ്മാർട്ട് മീറ്റർ ഘടിപ്പിക്കുക. തിരുവനന്തപുരത്ത് പുത്തൻചന്ത സെക്‌ഷൻ പരിധിയിലുള്ള രണ്ട് സർക്കാർ കണക്ഷനുകളിലും സെക്രട്ടറിയേറ്റ്, തമ്പാനൂർ ഗവ. യു.പി സ്കൂൾ, കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ് ഫീഡർ മീറ്ററുകൾ എന്നിവയിലാണ് സ്മാർട് മീറ്റർ സ്ഥാപിച്ചത്. ഓഗസ്ത് രണ്ടാം വാരം മുതൽ ബാക്കിയുള്ള സർക്കാർ ഉപഭോക്താക്കൾക്കും ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കും.ആദ്യ ഘട്ടത്തിൽ സർക്കാർ ഉപഭോക്താക്കൾ, എച്ച്.ടി ഉപഭോക്താക്കൾ, വിതരണ ട്രാൻസ്ഫോർമറുകൾ, 11 കെവി, 22 കെവി ഫീഡറുകൾ, ഇലക്ട്രിക്കൽ ഡിവിഷൻ അതിർത്തികൾ എന്നീ വിഭാഗങ്ങൾക്കാണ്…
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ടീം ഉടമകൾ എന്ന നിലയ്ക്ക് കാവ്യ മാരൻ (Kavya Maran), സഞ്ജീവ് ഗോയങ്ക (Sanjiv Goenka) എന്നിവർ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതരാണ്. സൺ ഗ്രൂപ്പ് (Sun Group) ഉടമ കലാനിധി മാരന്റെ മകൾ കൂടിയായ കാവ്യ സൺറൈസേർസ് ഹൈദരാബാദ് (SRH) ടീം ഉടമയാണ്. അതേസമയം സഞ്ജീവ് ഗോയങ്ക ലഖ്നൗ സൂപ്പർ ജയന്റ്സ് (LSG) എന്ന ഐപിഎൽ ടീം ഉടമയാണ്. ഇപ്പോൾ ഇരുവരും സ്പോർട്സ് രംഗത്ത് സഹകരണത്തിന് ഒരുങ്ങുകയാണ്. ഒളിംപിക്സ് സ്പോർട്സ് പ്രചാരണത്തിനും ഉന്നമനത്തിനുമായാണ് ഇരുവരും സഹകരിക്കുന്നത്. ഇതിനായുള്ള തെലങ്കാന സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ട് (TSDF) ബോർഡ് അംഗങ്ങളാണ് ഇരുവരും. പബ്ലിക് പ്രൈവറ്റ് പാർട്ടി ഇനീഷ്യേറ്റീവായ ഈ സംരംഭത്തിലൂടെ തെലങ്കാനയുടെ ഒളിംപിക് മോഡൽ ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി കായിക രംഗത്തെ പ്രമുഖർ, അഡ്മിനിസ്ട്രേറ്റർമാർ, സ്പോർട്സുമായി ബന്ധപ്പെട്ട വ്യവസായ പ്രമുഖർ എന്നിങ്ങനെയുള്ളവർ അണിനിരക്കും. IPL owners Kavya Maran (SRH) and Sanjiv Goenka (LSG) join forces…
ഇന്ത്യയിൽ തങ്ങളുടെ ആദ്യ സൂപ്പർചാർജിംഗ് സ്റ്റേഷൻ തുറന്ന് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല (Tesla). മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലാണ് (BKC) ടെസ്‌ല തങ്ങളുടെ ആദ്യ സൂപ്പർചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. കമ്പനി അടുത്തിടെ ഇന്ത്യയിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മോഡൽ വൈ (Model Y) പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോൾ സൂപ്പർചാർജിംഗ് ഹബ്ബ് ആരംഭിച്ചിരിക്കുന്നത്. 59.89 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് മോഡൽ വൈ ടെസ്‌ല ഇന്ത്യൻ വിപണയിൽ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ പുതിയ സൂപ്പർചാർജർ സൗകര്യത്തിൽ ആകെ എട്ട് ചാർജിംഗ് സ്റ്റാളുകളാണ് ഉള്ളത്. ടെസ്‌ലയുടെ ഏറ്റവും പുതിയ V4 സൂപ്പർചാർജറുകളിൽ നാലെണ്ണവും (DC ഫാസ്റ്റ് ചാർജറുകൾ), നാല് സ്ലോ എസി ഡെസ്റ്റിനേഷൻ ചാർജറുകളും അടക്കമാണിത്. ഉയർന്ന പവറുള്ള സൂപ്പർചാർജറുകൾ 250 kW വരെ വൈദ്യുതി നൽകാൻ പ്രാപ്തമാണ്. ഇത് മോഡൽ വൈ പോലുള്ള ടെസ്‌ല വാഹനങ്ങൾ വെറും 20 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്നും 80 ശതമാനമാക്കി റീചാർജ് ചെയ്യാൻ അനുവദിക്കുന്നു. അതായത്…