Author: News Desk
താൻ കെട്ടിപ്പടുത്ത ഇൻഫോസിസിൽ ഭാര്യ സുധാ മൂർത്തിക്ക് ഇടം കൊടുക്കാത്തതിൽ ഇപ്പോൾ പശ്ചാത്താപമുണ്ടെന്ന് എൻആർ നാരായണ മൂർത്തി. നാല് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കമ്പനിയുടെ ഭാഗമാകാൻ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് നാരായണ മൂർത്തി പറഞ്ഞു. 1981ൽ സുധാ മൂർത്തിയിൽ നിന്ന് 10,000 രൂപ വാങ്ങിയാണ് നാരായണ മൂർത്തി ഇൻഫോസിസിന് തുടക്കമിടുന്നത്. ഇൻഫോസിസിന്റെ സ്ഥാപക പങ്കാളിയാകാൻ മറ്റാരെക്കാളും സുധാ മൂർത്തി യോഗ്യയാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും സ്ഥാപനത്തിൽ ചേരാൻ താൻ അനുവദിച്ചില്ലെന്ന് മൂർത്തി പറയുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഭരണ നിർവഹണത്തിലേക്ക് കുടുംബത്തെ കൊണ്ടുവരുന്നതിൽ വിശ്വസിച്ചിരുന്നില്ലെന്ന് നാരായണ മൂർത്തി പറയുന്നു. അന്നത്തെ കാലത്ത് പലരും ബിസിനസുകൾ മക്കളെ ഏൽപ്പിച്ചിരുന്നെന്നും അവയിൽ പലതും വിജയിച്ചില്ലെന്നും മൂർത്തി പറയുന്നു. അതുകൊണ്ടാണ് കുടുംബത്തെ ഇൻഫോസിസിന്റെ ഭാഗമാക്കാതെയിരുന്നത്. എന്നാൽ പിന്നീട് വിദഗ്ധരുമായി സംസാരിച്ചപ്പോൾ തീരുമാനം തെറ്റായിരുന്നെന്ന് മനസിലായി. ആ കാലഘട്ടത്തിന്റെ സ്വാധീനം തെറ്റായ ആദർശവാദിയാക്കി. ഒരു മാധ്യമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാരായണ മൂർത്തി ഇക്കാര്യം പറഞ്ഞത്. അതേസമയം മകൻ രോഹൻ മൂർത്തി തന്നെക്കാളും…
Ola ഇലക്ട്രിക്സ് സിഇഒ ഭവിഷ് അഗർവാൾ അടുത്തിടെ X-ൽ ഇട്ട ചില ഐഡിയ ക്ലിക്ക് ആയാൽ അത് ഒലയുടെയും, രാജ്യത്തെ ഇലക്ട്രിക്ക് ഗതാഗതത്തിന്റെയും തലവര തന്നെ മാറ്റും. അങ്ങനെ വന്നാൽ രാജ്യത്തെ ടൂർ ഓപ്പറേറ്റർമാരുടെ വിവിധ ടൂറിസം പാക്കേജുകളിൽ ഒല സ്കൂട്ടർ കൂടി ഇടം പിടിക്കും. ഒലയുടെ S1 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിലെ വിനോദസഞ്ചാര നഗരങ്ങളിൽ വാടകയ്‌ക്ക് നൽകുന്ന സേവനം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കാൻ ഭവിഷ് അഗർവാൾ X ൽ ഒരു പോസ്റ്റിട്ടു. റെന്റൽ സേവനം എവിടെയാണ് ഏറ്റവും ഉപയോഗപ്രദമാകുന്നത് എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച അഭിപ്രായമുള്ള വ്യക്തിക്ക് ഒരു Ola S1X+ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതായിരുന്നു ഭവിഷിന്റെ ട്വിറ്റർ പോസ്റ്റ് “വിനോദസഞ്ചാര നഗരങ്ങളിൽ ഞങ്ങളുടെ S1 ഉൽപ്പന്നങ്ങൾക്കായി ഒരു വാടക സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഇന്ത്യയിലെ എല്ലായിടത്തും ഇത് എത്തിക്കുന്നതിനായി എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടോ? മറ്റെന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടോ?മികച്ച അഭിപ്രായത്തിന് Ola S1X+ ലഭിക്കുന്നു! മാതൃകയായി റോയൽ…
ഇന്ത്യയുടെ വീഡിയോ മാർക്കറ്റ് മൂല്യം 13 ബില്യൺ ഡോളറിലെത്തി. ഏഷ്യ-പസഫിക് മേഖലയിൽ വീഡിയോ മാർക്കറ്റിൽ ഇതോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ചൈനയും ജപ്പാനുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. മീഡിയ-ടെലികോം ഫേമായ മീഡിയ പാർട്ണേഴ്സ് ഏഷ്യ റിസേർച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആഗോള വിപണിയിൽ ഏറ്റവും വേഗതയിൽ വളർച്ച കൈവരിക്കാൻ ഇന്ത്യയുടെ വീഡിയോ മാർക്കറ്റിന് സാധിച്ചിട്ടുണ്ട്. 2028 ഓടെ ഇന്ത്യയുടെ വീഡിയോ മാർക്കറ്റ് വിപണി 17 ബില്യൺ ഡോളറിന്റെ വരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം സ്ഥാനത്ത് ചൈന സാമൂഹിക വീഡിയോകൾ, പ്രീമിയം അഡ്‌വർടൈസിംഗ് വീഡിയോ ഓൺ ഡിമാൻഡ്, സബ്സ്ക്രിപ്ഷൻ വീഡിയോ ഓൺ ഡിമാൻഡ്, പേ ടിവി, ഫ്രീ ടിവി എന്നിവയുടെ യൂസർമാർ, വരിക്കാർ, ഉപഭോക്താക്കൾ, പരസ്യ വരുമാനം എന്നിവ കണക്കാക്കിയാണ് എംപിഎ റിപ്പോർട്ട് തയ്യാറാക്കിയത്.കഴിഞ്ഞ വർഷം 64 ബില്യൺ ഡോളർ വരുമാനം നേടിയ ചൈന ഏഷ്യ-പസഫിക് മേഖലയിൽ വീഡിയോ മാർക്കറ്റിൽ ഒന്നാം സ്ഥാനം നിലനിർത്തി. വീഡിയോ മാർക്കറ്റിൽ ജപ്പാന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 32…
ബഹിരാകാശത്ത് മൊബൈൽ ടവറുണ്ടാക്കി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ടി-മൊബൈൽ ഉപഭോക്താക്കൾക്കും മറ്റും സെല്ലുലാർ ട്രാൻസ്മിഷൻ സൗകര്യം നൽകാനായി ആറ് സ്റ്റാർലിങ്ക് സാറ്റ്ലൈറ്റുകളാണ് സ്പേസ് എക്സ് ലോഞ്ച് ചെയ്തിരിക്കുന്നത്. മൊബൈൽ ടവറിന് പകരം ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈൽ സിഗ്നൽ ലഭിക്കാൻ ഈ ഉപഗ്രഹങ്ങൾ സഹായിക്കും. ആകെമൊത്തം 21 ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്ക് ലോഞ്ച് ചെയ്തത്. ഇതിൽ ആറ് ഉപഗ്രഹങ്ങൾ ഡയറക്ട് ടു സെൽ സേവങ്ങൾ നൽകാൻ പ്രാപ്തിയുള്ളവയാണ്. ഡയറക്ട് ടു സെൽ സർവീസുണ്ടെങ്കിൽ കരയിലോ കടലിലോ എവിടെയാണെങ്കിലും കോൾ വിളിക്കാനും മെസേജുകൾ അയക്കാനും ബ്രൗസ് ചെയ്യാനും സാധിക്കും, അതും ഹാർഡ്‌വെയറിലോ ഫേംവയറിലോ ഒരുമാറ്റവും വരുത്താതെ തന്നെ. അതിനായി അത്യാധുനിക മോഡം സംവിധാനമാണ് സ്റ്റാർ ലിങ്കിന്റെ ഉപഗ്രങ്ങളിൽ പ്രവർത്തിക്കുന്നത്. ഈ മോഡം ബഹിരാകാശത്ത് ഒരു മൊബൈൽ ഫോൺ ടവർ പോലെ പ്രവർത്തിക്കും. ഡയറക്ട് ടു സെൽ സേവനങ്ങൾ നൽകുന്ന സാറ്റ്ലൈറ്റുകൾ വികസിപ്പിക്കുമെന്ന് 2022ലാണ് കമ്പനി പറയുന്നത്. ഈ വർഷം മെസേജിംഗ് സൗകര്യവും അടുത്ത…
വാർത്താ വിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് (communications satellite) ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ ബ്രോഡ് ബാൻഡ് വാർത്താ വിനിമയം കൂടുതൽ മെച്ചപ്പെടുത്താനാണ് ഹൈ കപ്പാസിറ്റി സാറ്റ്ലൈറ്റ് കൊണ്ട് ലക്ഷ്യംവെക്കുന്നത്. ഇന്റർനെറ്റ് ലഭ്യമല്ലാത്ത രാജ്യത്തിന്റെ വിദൂരവും ഒറ്റപ്പെട്ടതുമായി പ്രദേശങ്ങളിൽ മെച്ചപ്പെട്ട സൗകര്യം കൊണ്ടുവരാൻ ഇതുവഴി സാധിക്കുമെന്ന് ഐഎസ്ആർഒയുടെ വാണിജ്യ ഘടകമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് പറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിൽ ഉപഗ്രഹം വിക്ഷേപിക്കും. ആദ്യമായാണ് ഇസ്റോ ഫാൽക്കൺ റോക്കറ്റ് ഉപഗ്രഹ ലോഞ്ചിനായി ഉപയോഗിക്കുന്നത്. ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹങ്ങൾ വഹിക്കാൻ ശേഷിയുള്ള റോക്കറ്റുകൾ നിലവിൽ ഐഎസ്ആർഒയുടെ പക്കലില്ല. പരമാവധി 4,000 കിലോ ഭാരമുള്ള വാർത്താ വിനിമയ ഉപഗ്രഹങ്ങൾ മാത്രമേ ഇപ്പോൾ ഐഎസ്ആർഒയ്ക്ക് വിക്ഷേപിക്കാൻ സാധിക്കുകയുള്ളു. 4,700 കിലോ ഭാരമുള്ള ഉപഗ്രഹത്തിന് ജിസാറ്റ്-20 (GSAT-20) എന്നാണ് പേരിട്ടിരിക്കുന്നത്. ഹെവി ലിഫ്റ്റ് ലോഞ്ചറായ ഫാൽക്കണിന്റെ വിക്ഷേപണം ഫ്ലോറിഡയിൽ നിന്നായിരിക്കും. ജിസാറ്റ്-20യെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റുകൾ നിലവിൽ…
പൊതു ഉപയോഗത്തിനായി 2016-ൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ച യുപിഐ വർഷാവർഷം മുഖം മിനുക്കി ഇന്ത്യയുടെ ബാങ്കിങ് ഐക്കോൺ ആയി തുടരുകയാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പ്രചാരവും, വിപണി ഇടപെടലും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് ഈ വര്‍ഷം ഡിസംബറില്‍ യുപിഐ സംവിധാനത്തിലൂടെ നടന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 42 ശതമാനത്തിന്റെ വര്‍ദ്ധനവാണ് UPI അവകാശപ്പെടുന്നത്. വാഹനങ്ങളിലെ ടോൾ ശേഖരണത്തിനുള്ള ഫാസ്റ്റാഗുകള്‍ വഴിയുള്ള ഇടപാടുകള്‍ ഡിസംബറില്‍ 34.8 കോടിയായി വർധിച്ചു. യുപിഐ ഇന്നത്തെ ഏറ്റവും ജനപ്രിയമായ പേയ്‌മെന്റ് മോഡുകളിൽ ഒന്നാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത തൽക്ഷണ തത്സമയ പേയ്‌മെന്റ് സംവിധാനം ഒരു മൊബൈൽ ആപ്ലിക്കേഷനിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതമാക്കുന്നതിന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)…
മോദി സർക്കാരിൻെറ 10 വർഷത്തെ ഭരണ കാലത്ത് നികുതി പിരിവ് മൂന്നു മടങ്ങ് വർധിച്ച് 19 ലക്ഷം കോടി രൂപയായി. വ്യക്തികളുടെ വർദ്ധിച്ച വരുമാനം മൂലം ആദായ നികുതിയിലും വർധനവുണ്ടായെന്നു റിപ്പോർട്ട്. 2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ, മൊത്ത ജിഎസ്ടി സമാഹരണം 14.97 ലക്ഷം കോടി രൂപയിലെത്തി. 2013-14 സാമ്പത്തിക വർഷത്തിലെ നികുതി പിരിവായ 6.38 ലക്ഷം കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 16.61 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഇത് വരെ മൊത്തം പ്രത്യക്ഷ നികുതി പിരിവിൽ 20 ശതമാനമാണ് വർധന. വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി എന്നിവ വർധിച്ചിട്ടുണ്ട്. 2024 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം നികുതി പിരിവ് റെക്കോഡിൽ എത്തിയേക്കുമെന്ന് സൂചന. 2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ, മൊത്ത ജിഎസ്ടി സമാഹരണം 12% വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2023-24 ബജറ്റിൽ പ്രതീക്ഷിച്ച തുക ഏകദേശം 18.23 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ…
വോയ്സിനും വീഡിയോ കോളുകൾക്കും പുതിയ ഫീച്ചർ അവതരിപ്പിച്ച് ടെലിഗ്രാം. ആൺഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്ന തരത്തിലാണ് ടെലിഗ്രാം 10.5.0 വേർഷനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വേർഷനിൽ കളർഫുള്ളായി കോൾ വിളിക്കാം, ഫോണിലെ ചാർജ് അധികം നഷ്ടപ്പെടുത്താതെ തന്നെ. പുതിയ കോളിംഗ് അനുഭവം മാത്രമല്ല ടെലിഗ്രാമിന്റെ പുതിയ വേർഷന്റെ പ്രത്യേകത. ഇനി മുതൽ മെസേജുകൾ ഡിലീറ്റ് ചെയ്യുമ്പോൾ വാപൊറൈസ് എഫക്ട് കാണാം. ആൺഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഫോൺ കോളിംഗ് നില അടിസ്ഥാനമാക്കി മാറുന്ന അനിമേഷനും ബാക്ക്ഗ്രൗണ്ടും പുതിയ വേർഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതായത് കോൾ റിംഗ് ചെയ്യുമ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും കട്ടാക്കുമ്പോഴും വ്യത്യസ്ത ബാക്ക്ഗ്രൗണ്ടും അനിമേഷനും ഫോണിൽ കാണാം. ക്ലൗണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിനെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ടെലിഗ്രാം ഉപയോഗിച്ചാൽ ബാറ്ററി പെട്ടന്ന് തീരുമെന്നാണ്. എന്നാൽ ഇനി ആ പേടി വേണ്ട, ഫോൺ പഴയതാണെങ്കിൽ പോലും ടെലിഗ്രാം തുറന്നാൽ ഇനി ബാറ്ററി തീരുകയില്ല.ടെലിഗ്രാമിൻെറ ഫ്രീ…
ലക്ഷദ്വീപിൽ 1,150 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടും ഉദ്ഘാടനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗത്തിയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതികൾക്ക് തുടക്കമിട്ടത്. ദ്വീപുവാസികളുടെ സാന്നിധ്യത്തിൽ കൊച്ചി-ലക്ഷദ്വീപ് ഐലൻഡ്സ് സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കണക്ഷൻ (KLI-SOFC) പ്രൊജക്ട് പ്രധാനമന്ത്രി ലോഞ്ച് ചെയ്തു. 2022 ലെ സ്വതന്ത്ര ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ലക്ഷദ്വീപിന്റെ ഇന്റർനെറ്റ് വേഗതാ പ്രശ്നം പരിഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. 1.7 ജിബിപിഎസിൽ നിന്ന് 200 ജിബിപിഎസായി ഇന്റർനെറ്റ് വേഗത വർധിപ്പിക്കാൻ പദ്ധതി സഹായിക്കും. ഇത് ഡിജിറ്റൽ ബാങ്കിംഗ്, ഇ-ഗവർണൻസ്, വിദ്യാഭ്യാസം, ഇന്റർനെറ്റ് സേവനങ്ങൾ, ടെലിമെഡിസിൻ മേഖല എന്നിവിടങ്ങളിൽ മുന്നേറ്റം കൊണ്ടുവരാൻ സഹായിക്കും. സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ കൂടിയാണ് ഇതിനാവശ്യമായ കണക്ഷനെടുക്കുന്നത്. ഇതുകൂടാതെ കട്മതിൽ ലോ ടെമ്പറേച്ചർ തെർമൽ ഡെസാലിനേഷൻ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദിവസം 1.5 ലക്ഷം ലിറ്റർ ശുദ്ധജലം ഈ പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിൽ ഫംഗ്ഷണൽ…
ടെസ്ലയുടെ (Tesla) ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി അടുത്ത വർഷം ഗുജറാത്തിൽ നിർമിക്കാൻ ഏകദേശ ധാരണയായി. ഇതോടെ ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ മാർക്കറ്റിലേക്ക് വരാനുള്ള വഴിതെളിഞ്ഞു. ഇന്ത്യയിൽ ടെസ്ലയുടെ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിക്ക് വേണ്ടിയുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഈ മാസം നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിസിനസുകൾക്ക് വളരാൻ പറ്റിയ കേന്ദ്രമായാണ് ഗുജറാത്തിനെ കണക്കാക്കുന്നത്. വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കും ഗുജറാത്തിൽ നിർമാണ ഫാക്ടറിയുണ്ട്. സാനന്ദ്, ബെച്ചരാജി, ദോലേറ തുടങ്ങിയ സ്ഥലങ്ങളാണ് ഫാക്ടറി നിർമാണത്തിനായി ടെസ്ല കണ്ടെത്തിയ പ്രദേശങ്ങളെന്നാണ് റിപ്പോർട്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട ഗുജറാത്ത് സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല. ഇലോൺ മസ്ക് ഗുജാറത്തിൽ നിക്ഷേപത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞിരുന്നു. ഗുജറാത്ത് സർക്കാരിന്റെ നയങ്ങളും തുറമുഖ സൗകര്യങ്ങളും ടെസ്ലയുടെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറിയുടെ വളർച്ചയ്ക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.