Author: News Desk

12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തയ്യാറെടുത്ത് കൊച്ചി ഇൻഫോപാർക്ക്.12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അടിസ്ഥാന സൗകര്യവികസനം ഇൻഫോപാർക്ക് നടത്തുന്നു.കൂടുതൽ IT കമ്പനികളെ സ്വാഗതം ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള വികസനമാണ് നടത്തുന്നത്.ഈ വർഷം ഇന്ത്യയിലെ IT വ്യവസായം 11 ശതമാനം വളർച്ച നേടുമെന്ന് CRISIL റിപ്പോർട്ട് ചെയ്തിരുന്നു.വളർച്ചാ സാധ്യതകൾ കണക്കിലെടുത്ത് ഇൻഫോപാർക്ക്, ഓഫീസ് സ്പെയ്സ് 10 ലക്ഷം ചതുരശ്ര അടി കൂട്ടുന്നു.2.63 ഏക്കർ സ്ഥലത്ത് മൂന്ന് ടവറുകളുള്ള Caspian Techpark Campus നിർമ്മാണം അവസാന ഘട്ടത്തിലാണ്.കാസ്പിയൻ ടെക്പാർക്ക് ക്യാമ്പസ് മൊത്തം വിസ്തീർണ്ണം 4.50 ലക്ഷം ചതുരശ്ര അടിയാണ്.1.30 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം നൽകുന്ന ആദ്യ ടവർ 2022 ആദ്യ ക്വാർട്ടറിൽ പൂർത്തിയാകും.മറ്റൊരു ക്യാമ്പസായ CloudScape Cyber Park, 62,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും.നിലവിൽ 61,000 പേർക്ക് ജോലി ചെയ്യാവുന്ന 92 ലക്ഷം ചതുരശ്രയടി ഓഫീസ് സൗകര്യം ഇൻഫോപാർക്കിലുണ്ട്.ഈ വർഷം അവസാനത്തോടെ ഇൻഫോപാർക്കിലെ മൊത്തം ഓഫീസ് സ്ഥലം ഒരു കോടി ചതുരശ്രയടിയായി ഉയരും.

Read More

Bharti Airtel has upped its entry-level plan to Rs 79 The revision is effective from July 29, 2021 Earlier, the entry point was Rs 49 plan The move is in a bid to increase average revenue per user It might push rivals Vodafone India and Reliance Jio to revise their plans This decision will have a larger impact as 95% of India’s customers are prepaid The last time prepaid tariffs were increased was in December 2019

Read More

5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി DICGC നിയമ ഭേദഗതി.ഡിപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ബാങ്കുകൾ തകർന്നാൽ 90 ദിവസത്തിനുള്ളിൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ നിക്ഷേപകർക്ക് തിരികെ കിട്ടും.DICGC ഭേദഗതി 98.3% നിക്ഷേപകരെയും ബാങ്കിംഗ് സിസ്റ്റത്തിലെ 50.9 % നിക്ഷേപ മൂല്യത്തെയും പരിരക്ഷിക്കും.ബിൽ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.പ്രാദേശിക ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടുന്ന എല്ലാത്തരം ബാങ്കുകൾക്കും ബിൽ ബാധകമാകും.സേവിങ്സ്, കറന്‍റ്, റെക്കറിങ്, ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് DICGC നിയമം സംരക്ഷണം നൽകും.കഴിഞ്ഞ വർഷം ഇൻഷ്വർ ചെയ്ത ബാങ്ക് നിക്ഷേപ പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി സർക്കാർ ഉയർത്തിയിരുന്നു.ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് നിയമത്തിലെ ഭേദഗതികൾക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.നൂറുകണക്കിന് സ്റ്റാർട്ടപ്പുകളെ LLP നിയമഭേദഗതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.LLP നിയമത്തിലെ പിഴവുകൾക്ക് ക്രിമിനൽ നടപടി ചാർജ്ജ് ചെയ്തിരുന്നവ ഒഴിവാക്കുന്നതാണ് ഭേദഗതി.

Read More

The union govt has approved amendments to the General Insurance Business (Nationalisation) Act This would allow the privatisation of govt-owned insurers It will remove the clause for the Centre to hold at least 51% in public sector insurance companies at any given time The finance ministry will move the amendments in the ongoing Parliament session FM Nirmala Sitharaman had announced about the privatisation in Union Budget 2021-22 It is learnt that The NITI Aayog recommended United India Insurance Company as one of the potential candidates

Read More

ടെസ്‌ലയുടെ ഇംപോർട്ട് ഡ്യൂട്ടി: മറുപടിയുമായി വിവിധ വാഹന നിർമാതാക്കൾ.ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന ടെസ്‌ലയുടെ ആവശ്യത്തിലാണ് പ്രതികരണം.ഇലക്ട്രിക് വാഹനങ്ങൾക്ക് ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് Ola CEO Bhavish Aggarwal.ഡ്യൂട്ടി കുറയ്ക്കുന്ന വിഷയത്തിൽ ടെസ്‌ലയെ പിന്തുണയ്ക്കുന്നതായി Hyundai ഇന്ത്യ മാനേജിംഗ് ഡയറക്ടർ SS Kim.ഡ്യൂട്ടി കുറയുന്നത് EV മാർക്കറ്റ് വളരാൻ സഹായിക്കുമെന്നും SS Kim അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ ടെസ്‌ലയുടെയും ഹ്യൂണ്ടായ് ഇന്ത്യയുടെയും അഭിപ്രായങ്ങളോട് വിയോജിച്ചാണ് Ola CEO യുടെ ട്വീറ്റ്.തദ്ദേശീയമായി EVകൾ നിർമ്മിക്കാനുള്ള കഴിവിൽ ഇന്ത്യയ്ക്ക് വിശ്വാസം ഉണ്ടായിരിക്കണമെന്ന് Bhavish Aggarwal.ഗ്ലോബൽ ഒറിജിനൽ എക്യുപ്മെന്റ് നിർമാതാക്കളെ ഇന്ത്യയിലേക്ക് ആകർഷിക്കാനുളള കഴിവിലും വിശ്വാസമുണ്ട്.അങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യയെന്നും ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തു.അതേസമയം എല്ലാ EV നിർമാതാക്കളെയും സർക്കാർ ഒരേ പോലെ പരിഗണിക്കണമെന്ന് Tata Motors അഭിപ്രായപ്പെട്ടു. പ്രാദേശിക EV ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ സ്ഥിരത പുലർത്തുമെന്ന് കരുതുന്നതായും Tata Motors.അതേസമയം രാജ്യത്ത് EV നിർമ്മിക്കാൻ ടെസ്‌ല തീരുമാനിച്ചാൽ മാത്രമേ പരിഗണന ലഭിക്കുവെന്ന്…

Read More

ചൈനീസ് കമ്പനി Xiaomi യുടെ അഫോഡബിൾ RedmiBook ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലേക്ക്.RedmiBook സീരീസ് ലാപ്ടോപ്പ്  ഇന്ത്യയിലേക്കെന്ന് Xiaomi India COO മുരളികൃഷ്ണൻ അറിയിച്ചു.ബജറ്റ് കേന്ദ്രീകൃത Redmi സബ് ബ്രാൻഡിലൂടെ Xiaomi ഇന്ത്യൻ ലാപ്ടോപ്പ് വിപണി ലക്ഷ്യമിടുന്നു.Redmi Note 10T 5G ഫോൺ പ്രഖ്യാപന വേളയിലാണ് RedmiBook ലാപ്പ്ടോപ്പിന്റെ പ്രഖ്യാപനം.ചൈനയിൽ RedmiBook, RedmiBook Air,RedmiBook Pro മോഡലുകൾ ഇതിനകം കമ്പനി വിൽക്കുന്നുണ്ട്.AMD Ryzen, 11th-ജനറേഷൻ Intel Core processor വേർഷനുകളാണ് ചൈനയിൽ വിൽക്കുന്നത്.എന്നാൽ ഏതൊക്കെ റെഡ്മിബുക്ക് മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.Mi Notebook Pro 14, Mi Notebook Ultra 15.6 എന്നിവ ഈ മാസം അവസാനം കമ്പനി വിപണിയിലെത്തിക്കും.38,999 രൂപ മുതലാരംഭിക്കുന്ന Mi Notebook സീരിസിനേക്കാളും വിലക്കുറവ് RedmiBook ലാപ്ടോപ്പിന് പ്രതീക്ഷിക്കുന്നു.വർക്ക് ഫ്രം ഹോം തുടരുന്നതിനാൽ വിലക്കുറവുളള ലാപ്ടോപ്പുകൾക്ക് ഡിമാൻഡ് കൂടുമെന്ന് Xiaomi വിലയിരുത്തുന്നു.

Read More

Billionaire investor Rakesh Jhunjhunwala to invest in the airline sector He would invest over Rs 260 crore for a 40% stake in a low-cost airline promoted by Vinay Dube Vinay is the former chief executive officer of Jet Airways Dube has arranged a team of senior executives in commercial, engineering and finance roles Negotiations are also underway with both Airbus and Boeing The proposed airline called ‘Akasa Air’ is supposed to start next summer It intends to gather 70 aircraft in four years

Read More

പ്രാദേശികമായി നിർമിക്കുന്ന റഷ്യൻ വാക്സിൻ സെപ്റ്റംബർ – ഒക്ടോബറോടെ ലഭിക്കുമെന്ന് Dr Reddy’s Lab.സെപ്റ്റംബർ – ഒക്ടോബർ കാലയളവിൽ മെയ്ഡ് ഇൻ ഇന്ത്യ Sputnik ലഭിക്കുമെന്ന് Dr Reddy’s Laboratories.പ്രാദേശിക നിർമ്മാതാക്കൾ നിലവിൽ ടെക്നോളജി നേടുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഘട്ടത്തിലാണ്.റഷ്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിനാൽ Sputnik ഡോസുകൾ എത്താൻ താമസം നേരിടുന്നുണ്ട്.ഓഗസ്റ്റ് അവസാനത്തോടെ സ്ഥിതി മാറി വാക്സിൻ ഡോസുകൾ കൂടുതൽ എത്തുമെന്നും CEO,M V Ramana.സപ്ലൈ വർദ്ധിപ്പിക്കുന്നതിനായി RDIF മായി കമ്പനി ചർച്ച നടത്തിവരികയാണെന്ന് രമണ പറഞ്ഞു.Sputnik പ്രാദേശീക നിർമാണത്തിന് 6 നിർമാതാക്കളുമായി Russian Direct Investment Fund കരാറിലേർപ്പെട്ടിരുന്നു.ഇന്ത്യയിൽ 125 ദശലക്ഷം ആളുകൾക്കുളള വാക്സിൻ ഡോസിനാണ് Dr Reddy’s ലാബിന്റെ കരാർ.80 നഗരങ്ങളിലായി രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് Sputnik വാക്സിൻ നൽകി കഴിഞ്ഞു.കൗമാരക്കാരിൽ സ്പുട്‌നിക് വാക്സിൻ പരീക്ഷണങ്ങൾ റഷ്യയിൽ ആരംഭിച്ചതായും രമണ വ്യക്തമാക്കി.

Read More

ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ സ്പേസ് ദൗത്യം വിജയമായപ്പോൾ വാർത്തകളിൽ നിറഞ്ഞ ഒരു പെൺകുട്ടിയുണ്ട്.മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നുള്ള 30 കാരിയായ Sanjal Gavande.ബ്ലൂ ഒറിജിനിൽ സിസ്റ്റംസ് എഞ്ചിനിയറായ Sanjal Gavande ബെസോസ് പറന്ന സബ് ഓർബിറ്റൽ റോക്കറ്റ് നിർമിച്ച സംഘത്തിലെ അംഗമാണ്.സ്പേസ് ക്രാഫ്റ്റ് നിർമാണം സ്വപ്നമായി കണ്ടിരുന്ന Sanjal Gavande, എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിൽ ഞാൻ സന്തുഷ്ടയാണ്, ടീം ബ്ലൂ ഒറിജിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു, എന്നാണ് പറഞ്ഞത്.വിർ‌ജിൻ ഗാലക്റ്റിന്റെ സ്പേസ് ഷിപ്പിൽ റിച്ചാർഡ‍് ബ്രാൻസനൊപ്പം ബഹിരാകാശത്തേക്ക് പറന്ന ഇന്ത്യൻ വംശജയായ സിരിഷ ബാന്ദ്ലക്കു പിന്നാലെ ബ്ലൂ ഒറിജിൻ ടീമിൽ സാന്നിധ്യമാകുന്ന ഇന്ത്യൻ പെൺകൊടിയായി Sanjal Gavande. Kalyan-Dombivli മുനിസിപ്പൽ കോർപ്പറേഷനിലെ റിട്ടയേർഡ് ജീവനക്കാരനായ Ashok Gavande യുടെയും റിട്ടയേർഡ് MTNL ഉദ്യോഗസ്ഥ സുരേഖയുടെയും മകളാണ് Sanjal.ചെറുപ്പം മുതലെ സ്പേസ് സയൻസിനോട് ആഭിമുഖ്യം പുലർത്തിയ Sanjal, Michigan Technological University യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി.Toyota…

Read More

വ്യാപാരികൾക്ക് വായ്പ നൽ‌കാൻ InCred മായി പങ്കാളിത്തത്തിലേർപ്പെട്ട് Amazon India.കൊളാറ്ററൽ ഫ്രീ, വർക്കിംഗ് ക്യാപിറ്റൽ വായ്പകൾ നൽകുന്നതിനാണ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്.ആമസോൺ പ്ലാറ്റ്ഫോമിലെ വ്യാപാരികൾക്ക് 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.ഡൽഹി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ വ്യാപാര വായ്പ ലഭ്യമാണ്.കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് ആമസോണും ഇൻക്രെഡും പദ്ധതിയിടുന്നു.പാൻഡെമിക് കാരണം കൂടുതൽ ഉപയോക്താക്കൾ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറി.ഇ-കൊമേഴ്സിൽ ഇത് വൻകുതിപ്പുണ്ടാക്കി, ഒപ്പം വ്യാപാരികളിലും സമ്മർദ്ദം വർദ്ധിച്ചു.ആവശ്യാനുസരണം വിതരണം നടത്തുന്നതിന് വ്യാപാരികൾ പ്രതിസന്ധി നേരിടുന്നുണ്ട്.വിൽപനക്കാരുടെ പ്രവർത്തന മൂലധന ആവശ്യകതയ്ക്ക് ആശ്വാസമേകുന്നതാകും ഈ വായ്പാ പദ്ധതി.വിൽപ്പനക്കാർക്ക് മിതമായ നിരക്കിൽ വേഗത്തിലുള്ള മൂലധന വായ്പ പദ്ധതി നൽകുമെന്ന് Amazon Pay India.മുംബൈ ആസ്ഥാനമായുളള നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് InCred.

Read More