Author: Giji Kochupurackal

Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.

കേരളീയരുടെ ജനപ്രിയ വിഭവമായ സാമ്പാറിനെ സ്വാദിഷ്ടമാക്കുന്ന ചേരുവയാണ് കായം. ചേരേണ്ടിടത്ത് കായം ചേർന്നില്ലെങ്കിൽ ആ വിഭവം സ്വാദിഷ്ടമല്ലാതാകും. കേരളം കായത്തിന്റെ പ്രധാന ഉപഭോക്താവാണെങ്കിലും ഉല്‍പ്പാദനം ഇവിടെ കുറവാണ്. ആ വിപണിയിലേക്കാണ് ത്രീവീസിന്റെ കടന്നു വരവ്. ത്രീവീസെന്നാൽ വർഷ,വിസ്മയ,വൃന്ദ. മൂന്ന് സഹോദരിമാർ. അവരുടെ സംരംഭമാണ് ത്രീ വീസ്. കായത്തിന്റെ നിർമ്മാണത്തിൽ തുടങ്ങി, ഇന്ന് മുപ്പതോളം പ്രൊഡക്റ്റുകൾ ഇവർ വിപണിയിലെത്തിക്കുന്നു. 25 ലക്ഷത്തോളം രൂപയുടെ മാസ വിറ്റുവരവുണ്ട് ത്രീവീസിന് എം.ബി.എ. ബിരുദധാരിയായ വർഷ പ്രശാന്ത് സംരംഭം തുടങ്ങാൻ ആഗ്രഹിച്ചപ്പോൾ ഒപ്പം സഹോദരിമാരെയും കൂട്ടി. വര്‍ഷ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥിനിയായ വിസ്മയ സാമ്പത്തികത്തിലും, ബി.ബി.എ. ബിരുദധാരിയായ വൃന്ദ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ പ്രമോഷനുകളും നോക്കുന്നു വീട്ടിലെ ചെറിയ മുറിയില്‍ 2019ൽ പ്രവര്‍ത്തിച്ചു തുടങ്ങിയ സംരംഭം ഇന്ന് കറിപ്പൊടികൾ, വറുത്ത റവ, അരി/ ഗോതമ്പ് മാവ് എന്നിവ ഉള്‍പ്പെടുന്ന പ്രഭാതഭക്ഷണ പായ്ക്കുകളും പുറത്തിറക്കുന്നു. കമ്പനിയുടെ പ്രൊഡക്ഷന്‍ യൂണിറ്റ് എറണാകുളത്ത് കളമശേരിയിലാണ്.

Read More

https://youtu.be/LXrO68mnyQs%20 അന്ധത, IIT സ്വപ്നത്തിന് വിലങ്ങുതടിയായി, എന്നാൽ കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു അന്ധത, IIT സ്വപ്നത്തിന് വിലങ്ങുതടിയായെങ്കിലും കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ശ്രീകാന്ത് ബൊല്ലയെ പരിചയപ്പെടാം. അന്ധനായി ജനിച്ച ശ്രീകാന്തിനെ അനാഥാലയത്തിൽ വിടാൻ ബന്ധുക്കളും അയൽക്കാരുമൊക്കെ മാതാപിതാക്കളെ ഉപദേശിച്ചിരുന്നു. കുഞ്ഞിനെ മരിക്കാൻ അനുവദിക്കണമെന്ന് വരെ ചിലർ മാതാപിതാക്കളെ ഉപദേശിച്ചു. കുട്ടിക്കാലത്ത് അധ്യാപകരും ക്ലാസ്സിൽ പുറകിൽ ഇരുത്തി അവനെ അവഗണിച്ചു. എന്നാൽ ശ്രീകാന്തിന്റെ മാതാപിതാക്കൾ മകനുവേണ്ടി എല്ലാവരോടും പോരാടുകയും അതേ പോരാട്ട വീര്യം അവനിൽ വളർത്തുകയും ചെയ്തു. ആ ശ്രീകാന്ത് ബൊല്ല ഇന്ന് നൂറ് കോടി വിറ്റുവരവുളള ഒരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയാണ്. പ്രചോദനമായത് ശ്രീകാന്തിന്റെ മാതാപിതാക്കൾ ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിലെ സീതാരാമപുരം ഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിലാണ് ശ്രീകാന്ത് ജനിച്ചത്. ശ്രീകാന്ത് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു, എന്റെ മാതാപിതാക്കളായ ദാമോദർ റാവുവും വെങ്കിടമ്മയും തങ്ങളുടെ കുഞ്ഞ് അന്ധനായി ജനിച്ചതിൽ തകർന്നിരുന്നു. ഗ്രാമപ്രദേശത്തെ ഒരു സ്‌കൂളിൽ എന്നെ പഠിപ്പിക്കാൻ തുടങ്ങിയതുമുതൽ എല്ലാ…

Read More

https://www.youtube.com/watch?v=JkURyMavoI8&feature=youtu.be മാളവിക ഹെഗ്‌ഡെ എങ്ങിനെ കഫേ കോഫി ഡേ ചുമതലക്കാരിയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ തിരയുന്ന പേരാണ് മാളവിക ഹെഗ്‌ഡെ. ആരാണ് മാളവിക ഹെഗ്‌ഡെ? മാളവിക ഹെഗ്‌ഡെ ഇന്ത്യൻ വ്യവസായ ലോകത്തെ കരുത്തുറ്റ വനിത ആയതെങ്ങനെയാണ്? ആ പേരിനും ഇപ്പോഴത്തെ പ്രശസ്തിക്കും പിന്നിലൊരു ചരിത്രമുണ്ട്. 2019 ജൂലൈ 29 ന് ആത്മഹത്യ ചെയ്ത ഇന്ത്യയിലെ കോഫി കിംഗ് -പ്രമുഖ കോഫീഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ സ്ഥാപകൻ V.G. സിദ്ധാർത്ഥയുടെ ഭാര്യയാണ് മാളവിക. അതിലുപരി മുൻ കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ S.M കൃഷ്ണയുടെ മകളാണ്. ഇനി ഇപ്പോഴത്തെ മാളവിക ഹെഗ്ഡെ ഇന്ത്യയിലെ കഫേ കോഫി ഡേ റെസ്റ്റോറന്റുകളുടെ ശൃംഖല നയിക്കുന്ന കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ സിഇഒ ആണ്. 2020 ഡിസംബർ 7 നാണ് മാളവിക ഹെഗ്‌ഡെ CDEL സിഇഒ ആയി ചുമതലയേറ്റെടുത്തത്. സിദ്ധാർത്ഥയുടെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ആഘാതത്തിനൊപ്പം കനത്ത കടബാധ്യതകളും കൂടിയാണ് മാളവികയുടെ ചുമലിലേക്കെത്തിയത്.…

Read More