Author: Nisha Krishnan
Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.
ശിവ് നാടാർ എന്ന ബിസിനസ്സുകാരനെ അറിയാമോ? ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സംരംഭങ്ങളിലൊന്നായ ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ് അഥവാ HCL-ന്റെ സ്ഥാപകൻ. അദ്ദേഹം അറിയപ്പെടുന്നത് ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും ഹൃദയലാളിത്യമുള്ള മനുഷ്യനായാണ്. 2042 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞവർഷം മാത്രം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ ഭാഷയിൽ അത് ചിലവഴിക്കലല്ല, ഈ ഭൂമിയിലേക്ക് തന്നെ അയച്ചതിന് പ്രകൃതിയിലേക്കുള്ള തിരിച്ചടവ് ഹാർഡ് വാർഡ് സർവ്വകലാശാലയിലെ ബിരുദമോ, സ്റ്റാൻഫോർഡിലെ PHD-യോ, IIT ഗ്രാജുവേറ്റോ ഒന്നുമല്ല ശിവ് നാടാർ. തമിഴ്നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള തീരദേശ ഗ്രാമമായ മൂലൈപൊഴിയിലെ നിർദ്ധന കുടുംബത്തിൽ ജനിച്ച ഒരു മനുഷ്യൻ. അദ്ദേഹം വളരെ ചെറുതായിരുന്നപ്പോൾ പിതാവ് മരിച്ചു. പഠനം പോയിട്ട് വിശപ്പകറ്റാൻ ശക്തിയില്ലാതിരുന്ന ആ കുടുംബത്തിൽ ജനിച്ച ശിവ്നാടാറിന് വയറ് നിറച്ച് ഭക്ഷണം കഴിക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ലക്ഷ്വറി. കൃത്യമായി ഫീസിനും മറ്റും പണമില്ലാതിരുന്നതിനാൽ പല സ്ക്കൂളൂകൾ മാറി മാറി പഠിച്ചു. സുഹൃത്തുക്കൾക്കൊപ്പം ജോലി വിട്ടുപഠനത്തിൽ മിടുമിടുക്കനായിരുന്ന ശിവ് നാടാർ…
തയ്യൽമെഷീനൊപ്പം ഉരുണ്ടും കറങ്ങിയും ജീവിതം തയ്ച്ചെടുത്ത സ്ത്രീകളുടെ കഥ പറയുന്ന ഒരു ബ്രാൻഡുണ്ട്. കറുത്ത കനമുള്ള ബോഡിയും, ചക്രവും, വീതിയേറിയ ചവിട്ടിയും മുകളിലൊരു കമ്പിയിൽ നൂലുണ്ടയും, പിടിച്ച് കറക്കാനൊരു ചക്രവും, പിന്നെ കൂർത്ത സൂചിയുമുള്ള, ഒരെണ്ണം. അതിൽ വലിയ ക്യാപിറ്റൽ ലെറ്ററിൽ എഴുതിയ പേര്, ഉഷ! ലക്ഷക്കണക്കിന് ഇന്ത്യൻ യുവതികൾക്ക് സ്വയം വരുമാനം കണ്ടെത്താൻ കൈത്താങ്ങായ അഭിമാന യന്ത്രം! അങ്ങനെ ഒരു തയ്യൽമെഷീൻകൊണ്ട് ഒരു കുടുംബത്തിന്റെ ചിലവുകളും, കുട്ടികളുടെ പഠനവും എന്തിന് കല്യാണം പോലും നടത്തിയെടുത്ത എത്രയെത്ര സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്? ഒറ്റയ്ക്ക് ഒരു സംരംഭം തുടങ്ങാൻ ലക്ഷക്കണക്കിന് സ്ത്രീകളെ പ്രാപ്തമാക്കിയ ഉഷ തയ്യിൽ മെഷീൻ. കറങ്ങുന്ന വീലും കയറിയിറങ്ങുന്ന കൂർത്ത സൂചിയും കൊണ്ട് കണ്ണീരൊപ്പാനും കനകം വരെ മോഹിക്കാനും കുമാരിമാർക്ക് കൈത്താങ്ങായ തയ്യൽ യന്ത്രം. രണ്ട് തവണ പൂട്ടിപ്പോകലിന്റെ വക്കിലെത്തിഒരു സംരംഭം എങ്ങനെയാണ് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് വിജയിക്കുന്നതെന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഉഷ. രണ്ട് തവണ പൂട്ടിപ്പോകലിന്റെ വക്കോളമെത്തിയ…
അംബാസിഡറായി ചെകുത്താനെ വെച്ചപ്പോൾ അവർ വിചാരിച്ചില്ല, ഇത്രമാത്രം ഭാഗ്യം കൊണ്ടുവരുമെന്ന്. ആ ചെകുത്താൻ സ്റ്റാറായി. ചെകുത്താനെ പണിക്ക് വെച്ച ഉടമ കോടീശ്വരനും. കുറേ വർഷങ്ങൾ കഴിഞ്ഞു, ചെകുത്താന് മടുത്തു, ഉടമ അതേ പണി ദൈവത്തെ ഏൽപ്പിച്ചു. നിരാശയായിരുന്നു ഫലം! ചെകുത്താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജും ധനവുമെല്ലാം ദൈവം കളഞ്ഞ് കുളിച്ചു! അപ്പോൾ ഉടമ ദൈവത്തോട് പറഞ്ഞു, പണി മതിയാക്കിക്കോ, നിന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന്! ഏതെങ്കിലും വേദപുസ്തകത്തിലെ കഥയല്ല, ഒരു ബ്രാൻഡിന്റെ കഥയാണ്. 1980-കളിൽ മഹാഭാരതവും, രാമായണവും, ആലിഫ് ലൈലയും, ചന്ദ്രകാന്തയും, ശക്തിമാനും, ചിത്രഗീതവും, ചിത്രമാലയും, ശനിയാഴ്ചത്തെ ചലച്ചിത്രവും എല്ലാം ദൂരദർശനിൽ അരങ്ങ് വാണിരുന്ന കാലത്ത് ഒരുപെട്ടി പോലത്തെ, മുന്നോട്ട് തള്ളിയ സ്ക്രീനോട് കൂടിയ ടെലിവിഷനുമുന്നിൽ ഇരുന്നത് ഓർമ്മയില്ലേ? അന്ന് വാപൊളിച്ച് മുന്നിലിരുന്നപ്പോ, ആ സ്ക്രീനിന് താഴെ എഴുതിയ പേരുകൾ ഇതിലേതെങ്കിലും ഒന്നായിരിക്കും, ബിപിഎൽ, വീഡിയോകോൺ, കെൽട്രോൺ, ഡയനോര പിന്നെ ഒനിഡ!കൊമ്പും വാലും, നീണ്ട കൂർത്ത നഖവും പച്ച ഗൗണും പരുപരുത്ത ശബ്ദവുമായി വന്ന…
എപ്പോഴും സൂക്ഷിച്ചുവെക്കുന്ന മഞ്ഞക്കുഴമ്പ് ഒരു ഇരുപത് – ഇരുപത്തഞ്ച് വർഷങ്ങൾ മുമ്പ് വരെ തലവേദന വന്നാലോ, നടുവ് വേദന വന്നാലോ, മുട്ട് വേദന വന്നാലോ, പ്രായമായവർ പറയുന്ന ഒരു ഒറ്റമൂലിയുണ്ടായിരുന്നു. അത്ര ആകർഷണമല്ലാത്ത ചെറിയ പേപ്പർ പാക്കറ്റ് തുറന്ന് എടുക്കാവുന്ന ചില്ല് കുപ്പിയിലുള്ള മഞ്ഞക്കുഴമ്പ്. വേദനയുള്ള ഭാഗത്ത് ആ മഞ്ഞക്കുഴമ്പ് പുരട്ടിയാൽ ചെറിയ നീറ്റലോടെ ഒരു നനവ് പടരും. കുറച്ച് കഴിഞ്ഞ് വേദനയ്ക്ക് ഒരാശ്വാസം തോന്നും. ഏത് വീട്ടിലും, അടുക്കളയിലോ, വരാന്തയിലോ പകുതിയോളം തീർന്ന ആ ചില്ല് കുപ്പി പതിവ് കാഴ്ചയായിരുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ വേദനയ്ക്കൊരു പരിഹാരമായി തീർന്ന മഞ്ഞക്കുഴമ്പ്. ഇതുപൊലെയുള്ള പെരുമഴക്കാലങ്ങളിൽ തലവേദനയും ജലദോഷവും നാട് വാഴുമ്പോൾ ആൾക്കൂട്ടങ്ങളിൽ ഈ മഞ്ഞക്കുഴമ്പിന്റെ മണം സാധാരണമാകും. അത് ബസ്സിന്റെ ഉള്ളിലായാലും, ക്ലാസ് മുറിയായാലും, ഓഫീസുകളിലായാലും.. ചിലർ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന വിധത്തിൽ ബാഗിൽ ഒരു കുപ്പി എപ്പോഴും സൂക്ഷിച്ചുവെച്ചു! മുംബൈയിലെ പാലവും വേദനസംഹാരിയും2020-ൽ മഹാരാഷ്ട്രയിലെ മുംബൈ പൂനെ എക്സ്പ്രസ് വേയിൽ…
വീണ്ടും ഒരു സ്ക്കൂൾക്കാല ഓർമ്മയുമായാണ് ഞാൻ എത്തുന്നത്. ഹൈസ്ക്കൂളിൽ പഠിക്കുന്ന സമയം. സയൻസ് എക്സിബിനുവേണ്ടി ഒരുപ്രൊജക്റ്റ് ആണെന്ന് തോന്നുന്നു, ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഉണ്ടാക്കുകയാണ്. കൂട്ടുകാരികളെല്ലാവരും പാതിരാത്രിവരെ ഇരുന്ന് ആ പ്രൊജക്റ്റ് പൂർത്തിയക്കി. കാർഡ്ബോർഡ് വെട്ടി ഒട്ടിച്ച് ഒരു ചെറിയ വീടാക്കി അതിൽ ബൾബ് ഫിറ്റ് ചെയ്ത്, അങ്ങനെ എന്തോ ആണ് എന്നാണ് ഓർമ്മ. കാർഡ് ബോർഡ് ഒട്ടിക്കാൻ മത്സരമായിരുന്നു. കാരണം ഒട്ടിക്കാനുപയോഗിച്ച പശ കയ്യിൽ നേർത്ത ട്രാൻസ്പെരന്റ് പാളിപോലെ ഒട്ടും. കുറച്ച് കഴിഞ്ഞ് അത് അടർത്തിയെടുത്താൽ വിരലിന്റെ ഷേയ്പ്പിലാകും ആ പശ ഇളകി വരിക. എല്ലാവർക്കും അത് ഹരമായിരുന്നു. മാത്രമല്ല, ആ പശയ്ക്ക് ഒരു വല്ലാത്ത മണം ഉണ്ടായിരുന്നു. കൈ കഴികിയാലും പോകാത്ത ഒരു നല്ല മണം! ടിവി പരസ്യത്തിലൂടെ മനംകവർന്ന ബ്രാൻഡ്1990-കളിലെ ടെലിവിഷൻ പരസ്യങ്ങളോർമ്മയുണ്ടോ? ക്രിക്കറ്റ് കാണാനിരുന്നാൽ വിക്കറ്റ് പോകുന്ന ഇടവേളകളിൽ ക്രിക്കറ്റിനേക്കാൾ ആസ്വദിച്ച് കണ്ട പരസ്യങ്ങൾ? കോട്ടൊക്കെ ഇട്ട് എലൈറ്റായ ഒരു മനുഷ്യൻ ചൂണ്ട ഇട്ട്…
വൈകുന്നേരത്തെ പ്രതീക്ഷ സ്ക്കൂളിലും കോളേജിലുമൊക്കെ പഠിച്ച കാലത്ത് മാസത്തിൽ മൂന്ന് നാല് തവണയേ വീട്ടിലെത്താറുണ്ടായിരുന്നുള്ളൂ. ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തുമ്പോ വൈകുന്നേരമായിട്ടുണ്ടാകു. എന്റെ വരവും കാത്ത് ഒരു കപ്പിൽ ചായയും അതിന് അരികെ മൂന്ന് നാല് ബിസ്ക്കറ്റുകളും ഉണ്ടാകും. വന്നപാടെ കഴിക്കാൻ അമ്മ കരുതി വെച്ചിട്ടുള്ള നല്ല പാൽമണമുള്ള ബിസ്കറ്റസ്! മഞ്ഞയും ചുവപ്പും കളറുകളുള്ള ബിസ്ക്കറ്റ് കവർ! അതിൽ വെളുത്ത അക്ഷരങ്ങളിൽ പേര്! ഒപ്പം ഒരു ഒരു കൊച്ച് പെൺകുട്ടിയുടെ കുസൃതി നിറഞ്ഞ മുഖം. അന്ന് അറിയില്ലായിരുന്നു, ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന ബിസ്ക്കറ്റാണ് കഴിക്കുന്നതെന്ന്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേക്കാൾ പ്രായമുള്ള ബിസ്ക്കറ്റ് ബ്രാൻഡ്! 86 വർഷം മുമ്പ് തുടങ്ങിയതാണീ ബിസ്ക്കറ്റ് കമ്പനി. ഏതാണ്ട് 70 വർഷത്തോളമായി ഒരേ ടേസ്റ്റ്, ഒരേ ക്വാളിറ്റി. ഒരു ചായയുടെ വില രണ്ട് രൂപയായിരുന്ന മൂന്ന് പതിറ്റാണ്ട് മുൻപും, ചായവില 15 രൂപയായ ഇന്നും ഈ ബിസ്ക്കറ്റിന്റെ ഒരു പായ്ക്കറ്റിന് വില 5 രൂപ തന്നെ! സ്വദേശി…
1800-കളുടെ അവസാനമാണ് ഈ കഥ തുടങ്ങുന്നത്. ഒരിക്കൽ പിതാവിന്റെ സുഹൃത്തായ മെർവാഞ്ചി കാമ-യെ (Merwanji Cama) കാണാൻ അർദേഷിർ എന്ന പാഴ്സി യുവാവ് ചെന്നു. മെർവാഞ്ചി കാമ ബോംബെയിലെ ഒരു ധനികനായ ബിസിനസ്സുകാരനായിരുന്നു. സർജിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുടെ ആശയം അർദേഷിർ പറഞ്ഞപ്പോൾ ആ ബിസിനസ്സുകാരൻ അതിൽ ആകൃഷ്ടനായി. കാമ, അർദേഷിറിന് 3000 രൂപ കൊടുത്തു. ഫ്യൂച്ചർ വാല്യു, പ്രസന്റ് വാല്യു, ഇൻഫ്ളേഷൻ എന്നിവ വെച്ച് കൂട്ടിയാൽ ഏകദേശം ഇന്നത്തെ 75 ലക്ഷത്തിന് മുകളിലുണ്ടാവും അന്നത്തെ 3000 രൂപ! ആ മൂലധനം ഉപയോഗിച്ച് സർജിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുന്ന കമ്പനി തുടങ്ങി. ഒരു ബ്രിട്ടീഷ് കമ്പനിക്കാണ് സർജിക്കൽ ബ്ലെയിഡ് അടക്കം വിൽക്കാൻ ധാരണയായത്. പക്ഷെ നിർമ്മിക്കുന്ന എല്ലാ ഉപകരണങ്ങളിലും മെയ്ഡ് ഇൻ ഇന്ത്യ എന്ന് സീലുണ്ടാകുമെന്ന് അർദേഷിർ കട്ടായം പറഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയമാണ്. എന്നിട്ടാണ് ഈ ചോരത്തിളപ്പ്! കത്രികയും കത്തിയുമൊക്കെ കൊള്ളാം, പക്ഷെ മെയ്ഡ് ഇൻ ഇന്ത്യ, അത്…
ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ നിങ്ങൾ എങ്ങിനെ വിലയിരുത്തുന്നു?.. ഇന്ത്യയെ പട്ടിണിക്കാരില്ലാത്ത രാജ്യമായി മാറ്റാനുള്ള യത്നത്തിനു നിർമ്മല സീതാരാമന്റെ ബജറ്റിന് കഴിയുമോ? അതോ കാർഷിക വ്യാവസായിക തൊഴിൽ ഇടത്തെ വോട്ടും യുവാക്കളുടെ വോട്ടും നേടാനുള്ള തലോടലാണോ ഈ ബജറ്റ്? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ? അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സാധാരണ വോട്ടർമാർക്ക് തത്കാലം അധിക ഭാരം തലയിലേറ്റി നൽകരുത്. എന്നാൽ പരോക്ഷമായി ഒരു സാമ്പത്തിക നിയന്ത്രണം കൊണ്ടുവരികയും വേണം. വോട്ടർമാർ തങ്ങളുടെ അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്ന മേഖലകളാണ് കാർഷിക, വ്യാവസായിക, തൊഴിൽ ഇടങ്ങൾ. അതുകൊണ്ടു തന്നെ ഇത്തരം പ്രാഥമിക മേഖലകൾക്ക് പരമാവധി ശ്രദ്ധ ഊന്നിക്കൊണ്ടുള്ള ഒന്നെന്നു വേണം ഈ ബജറ്റിനെ വിലയിരുത്തുവാൻ. ബജറ്റ് പ്രതീക്ഷക്കൊത്തുയർന്നോ? രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ജനങ്ങൾ വലിയ പ്രതീക്ഷ പുലർത്തിയത് സ്വാഭാവികം. ഇടത്തരം വരുമാനക്കാര്ക്ക് ആശ്വാസം നല്കിക്കൊണ്ട് ആദായ നികുതിയില് ഘടനാപരമായ പരിഷ്കരണം ബജറ്റില് പ്രഖ്യാപിച്ചു എന്നതാണ് ധനമന്ത്രി നിർമലാ സീതാരാമൻ…
ഐ ഫോൺ ഉൽപ്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഭാവിയിൽ ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ കൂടുമാറ്റം എങ്ങോട്ട്? 40 മുതൽ 45 ശതമാനം വരെ ഐ ഫോണുകൾ രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുകയെന്നതാണ് ആപ്പിളിന്റെ ദീർഘദൂര ലക്ഷ്യമെന്നാണ് സൂചന. 2025-ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ആപ്പിൾ, ഇന്ത്യയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, മാക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ അടക്കമുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ഏകദേശം 25% ചൈനയിൽ നിന്ന് മാറും. ആപ്പിൾ ഐ ഫോൺ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ഇതിനോടകം തന്നെ ചെന്നൈ കേന്ദ്രീകരിച്ച് ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. നിലവിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ 5% മാത്രമാണ് ചൈനയ്ക്ക് പുറത്ത് നിർമ്മിക്കുന്നത്. Also Read Other Gadget News ചൈന വിടുന്നതെന്തിന്? ചൈനയിലെ ഐ ഫോൺ സിറ്റി പ്ലാന്റിൽ തൊഴിലാളികളുടെ…
കോവിഡ് കാലത്ത് അടിമുടി തകർന്ന മേഖലയായിരുന്നു ട്രാവൽ ആൻഡ് ടൂറിസം. ഇന്ത്യയിലെയും ലോകത്തെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾഅടച്ചിടപ്പെട്ടതോടെ ഒരു പ്രധാന വരുമാന മേഖലയായിരുന്നു താറുമാറായത്. കോവിഡിനൊപ്പം ജീവിച്ച് തുടങ്ങുകയും നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്തതോടെ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വീണ്ടും സജീവമായി. വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതോടെ സമ്പദ് വ്യവസ്ഥയിലേക്കുളള പണമൊഴുക്കും വർദ്ധിച്ചു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ റിപ്പോർട്ടിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരമായി ദുബായ് ഒന്നാമതെത്തി. ദുബായ് ഈ വർഷം വിനോദസഞ്ചാരികളിൽ നിന്ന് 29.4 ബില്യൺ ഡോളർ നേടിയതായി വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ വെളിപ്പെടുത്തി. ദോഹയിലും ലണ്ടനിലും വിനോദസഞ്ചാരികൾ യഥാക്രമം 16.8 ബില്യൺ ഡോളറും 16.1 ബില്യൺ ഡോളറും ചെലവഴിച്ചു. Also Read: Middle East News കോവിഡിന് ശേഷം ദോഹയുടെ ഉയർച്ച കോവിഡിന് ശേഷം അന്താരാഷ്ട്രസന്ദർശകരുടെ എണ്ണത്തിൽ മികച്ച മുന്നേറ്റം നടത്തിയത് ദോഹ, ഒർലാൻഡോ, ഫ്ലോറിഡ, തുർക്കിയിലെ അന്റാലിയ എന്നിവിടങ്ങളാണ്.…