Author: News Desk
ബ്രിട്ടനിലെ 1500 ഓളം വരുന്ന സ്റ്റീൽ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. രണ്ട് സ്ഫോടന ചൂളകൾ അടച്ചുപൂട്ടാനും 2,800 ഓളം ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള കമ്പനിയുടെ പദ്ധതികൾക്കെതിരെ ആണ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പോർട്ട് ടാൽബോട്ട്, വെയിൽസിലെ ലാൻവേണിൽ പ്രവർത്തിക്കുന്ന ടാറ്റ സ്റ്റീലിലെ ഏകദേശം 1,500 സ്റ്റീൽ തൊഴിലാളികൾ ആണ് ജൂലൈ 8 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ഒരുങ്ങുന്നത്. തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചതായി ട്രേഡ് യൂണിയൻ യൂണിറ്റ് ആണ് ജൂൺ 21 ന് അറിയിച്ചത്. ടാറ്റയുടെ യുകെ പോർട്ട് ടാൽബോട്ട്, വെയിൽസിലെ ലാൻവേൺ സൈറ്റുകളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന രീതിയിലേക്കാണ് സമരം ഒരുങ്ങുന്നത്. യുകെയിലെ ഉരുക്ക് തൊഴിലാളികൾ 40 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങിനെയൊരു സമരം നടത്തുന്നത്. അത്യാധുനിക ഇലക്ട്രിക് ആർക്ക് ഫർണസിലേക്ക് പരിവർത്തനം ചെയ്യാൻ രണ്ട് പഴയ സ്ഫോടന ചൂളകൾ അടച്ചുപൂട്ടാനുള്ള പദ്ധതി ആണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജനുവരിയിൽ കമ്പനി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. നഷ്ടമുണ്ടാക്കുന്ന യുകെ ബിസിനസിനെ മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു…
ഇന്ത്യൻ ക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രീയപ്പെട്ട ഓഹരിയാണ് ആസാദ് എഞ്ചിനീയറിങ് ലിമിറ്റഡിന്റേത്. ബിസിനസിലേക്കിറങ്ങിയ സച്ചിൻ തന്റെ പ്രാരംഭ നിക്ഷേപം എന്ന നിലയിൽ ആസാദ് എഞ്ചിനീയറിങ് ലിമിറ്റഡിൽ ഓഹരിയായി നിക്ഷേപിച്ചത് 5 കോടി രൂപ ആയിരുന്നു. എന്നാൽ സച്ചിന്റെ നിക്ഷേപം 5 കോടിയിൽ നിന്ന് 70 കോടി രൂപയിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. മിഡ് ക്യാപ് കമ്പനിയായ ആസാദ് എഞ്ചിനീയറിംഗിൻ്റെ ഓഹരി ജൂൺ 20 വ്യാഴാഴ്ച ദിനത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 2080 രൂപയിലേക്ക് ഉയരുകയായിരുന്നു. ഇതോടെ ടീം ഇന്ത്യയുടെ ഇതിഹാസ മുൻ ക്രിക്കറ്റ് താരം തൻ്റെ നിക്ഷേപത്തിൽ അതിശയകരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചു. ഊർജം, എയ്‌റോസ്‌പേസ്, പ്രതിരോധം, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയുൾപ്പെടെയുള്ള വിവിധ വ്യവസായങ്ങളിൽ അന്തർദേശീയതലത്തിൽ കൃത്യതയുള്ളത ഒർജിനൽ മെഷീൻ ചെയ്‌തതുമായ ഘടകങ്ങൾ നിർമ്മിക്കുന്നതിന് പേരുകേട്ട ഗ്രൂപ്പാണ് ആസാദ് എഞ്ചിനീയറിങ്. ഇവരുടെ ഓഹരി മൂല്യം ഇപ്പോൾ ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. വിപണിയിലെ പ്രശ്നങ്ങൾക്കിടയിലും ആസാദ് കമ്പനിയുടെ ഓഹരികൾ വമ്പിച്ച മുന്നേറ്റം…
സംരംഭകർക്ക് ഏറെ പ്രചോദനം നൽകുന്ന ജീവിത യാത്രയാണ് 17 ആം വയസ്സ് മുതൽ തുടങ്ങിയ ഫ്രൂട്ടി ഗേളിന്റേത് . ഫ്രൂട്ടിയിലൂടെ പാർലെ അഗ്രോയെ 300 കോടി രൂപയിൽ നിന്ന് 8,000 കോടി രൂപയുടെ ബ്രാൻഡാക്കി മാറ്റിയ സംരംഭകയാണ് നാദിയ ചൗഹാൻ. സ്കൂൾ കഴിഞ്ഞ് മുംബൈയിലെ കമ്പനിയുടെ ആസ്ഥാനത്ത് സമയം ചെലവഴിച്ചാണ് നാദിയ സംരംഭകത്വത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. നാദിയ നിലവിൽ പാർലെ ആഗ്രോയുടെ ജെഎംഡിയും സിഎംഒയുമാണ്.പാർലെ അഗ്രോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രകാശ് ചൗഹാൻ്റെ മകളായ നാദിയ ചൗഹാൻ ബിസിനസ് ലോകത്ത് 17 ആം വയസിൽ ശ്രദ്ധേയമായ ഒരു യാത്രക്കാണ് തുടക്കമിട്ടത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും അംഗീകൃത ശീതളപാനീയ ബ്രാൻഡുകളിലൊന്നായ ഫ്രൂട്ടി ഉൾപ്പെടെയുള്ള പാർലെ അഗ്രോയുടെ വിവിധ ഉൽപ്പന്നങ്ങൾക്ക് അവർ നേതൃത്വം നൽകുന്നു. കാലിഫോർണിയയിൽ ജനിച്ച് മുംബൈയിൽ വളർന്ന നാദിയ ചൗഹാൻ 2003ൽ കുടുംബ ബിസിനസിൽ ചേർന്നു. 1929 ൽ പാർലെ ഗ്രൂപ്പ് സ്ഥാപിച്ച മോഹൻലാൽ ചൗഹാൻ്റെ ചെറുമകൾ ആണ് നാദിയ ചൗഹാൻ.…
എഐ എന്ന് കേട്ടാൽ മനസിലാവാത്ത ആരും ഇന്നത്തെ കാലഘട്ടത്തിൽ ഇല്ല. എന്തിനും ഏതിനും എഐ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരികയാണ്. അത്തരക്കാർക്കായി ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. സുന്ദർ പിച്ചൈയുടെ നേതൃത്വത്തിലുള്ള സാങ്കേതിക ഭീമനായ ഗൂഗിൾ അതിൻ്റെ എഐ അസിസ്റ്റൻ്റായ ജെമിനിയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. “നിങ്ങൾക്ക് ആവശ്യമുള്ള ടെക്സ്റ്റുകൾ എഴുതുവാനോ, ചിത്രങ്ങൾ വരയ്ക്കുവാനോ, സംസാരിക്കുവാനോ എന്നിങ്ങിനെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തരാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നമുക്ക് മുന്നിലുള്ള സാധ്യതകൾ അനന്തമാണ്. യഥാർത്ഥ സംഭാഷണപരവും മൾട്ടിമോഡലും സഹായകരവുമായ എഐ അസിസ്റ്റൻ്റിനെ നിർമ്മിക്കാനുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഇത്” എന്നാണ് ഈ ആപ്പിനെ കുറിച്ച് കമ്പനി പറയുന്നത്. 9 ഇന്ത്യൻ ഭാഷകളിൽ ജെമിനി ആപ്പും അതിൻ്റെ ഏറ്റവും കഴിവുള്ള എഐ മോഡലുകളിലേക്കുള്ള ആക്‌സസ് നൽകുന്ന ജെമിനി അഡ്വാൻസ്‌ഡും ഇപ്പോൾ ഒമ്പത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുമെന്നാണ് ടെക് ഭീമൻ ഗൂഗിൾ…
ഇന്ത്യയിലെ മെട്രോ സിറ്റികളിലെ ഗതാഗതക്കുരുക്കിന് ഒരു ശാശ്വത പരിഹാരം കിട്ടിയിരുന്നു എങ്കിൽ എന്നാഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ ഈ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം ഒരുങ്ങുകയാണ്. 18 കിലോമീറ്റർ നീളമുള്ള ഭൂഗർഭ ടണൽ റോഡ് ഉടൻ സാധ്യമാവുന്നതോടെ ഇനി ഗതാഗതക്കുരുക്കുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. റോഡിലെ മോശം അടിസ്ഥാന സൗകര്യങ്ങൾ മുതൽ പൊതുഗതാഗത സംവിധാനം വരെയുള്ള എല്ലാ കാര്യങ്ങളിലും ബംഗളൂരു നഗരം ഭയാനകമായ ഗതാഗത പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു വരികയായിരുന്നു. പ്രത്യേകിച്ച് മഴക്കാലത്തും ആഘോഷവേളകളിലും ഈ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ആണ് ജനങ്ങൾ ബുദ്ധിമുട്ടിലാവുന്നത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ആണ് ഇപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 18 കിലോമീറ്റർ നീളമുള്ള ഭൂഗർഭ ടണൽ റോഡ് നിർമ്മിക്കുന്നത്. ഏകദേശം 8,100 കോടി രൂപ, അതായത് കിലോമീറ്ററിന് ഏകദേശം 450 കോടി രൂപ ചെലവിൽ ആണ് ഈ തുരങ്ക റോഡ് ഒരുകുന്നത്. ഈ ഭൂഗർഭ തുരങ്കം 2025 ജനുവരി ഒന്നിന് പൂർത്തിയാകുമെന്നാണ്…
കൊച്ചിയുടെ വളർച്ചയ്ക്ക് തിരിച്ചടിയുമായി എയർ ഇന്ത്യ. എയർലൈൻ കമ്പനികളുടെ ബിസിനസ്സ് ഹബ്ബായി ഉയർന്നുവരാനുള്ള കൊച്ചിയുടെ ഏറെ നാളത്തെ ആഗ്രഹത്തിനാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ തിരിച്ചടി നൽകിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ആസ്ഥാനം ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് ആണ് മാറ്റുന്നത്. ഇതോടെ കൊച്ചി നഗരത്തിലെ മുപ്പതോളം മികച്ച തൊഴിൽ അവസരങ്ങൾ ആണ് നഷ്ടപ്പെടുന്നത്. ഒഫീഷ്യൽ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെ സ്ഥലംമാറ്റം 2023 ൽ തന്നെ ആരംഭിച്ചിരുന്നു. കൊച്ചിയിൽ നിന്ന് ഗുരുഗ്രാമിലെ വതിക വൺ-ഓൺ-വൺ കോംപ്ലക്സിലേക്ക് എയർ ഇന്ത്യ ആസ്ഥാനം മാറുന്നത് ജീവനക്കാരെ ബാധിച്ചിരിക്കുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. “ഈ സ്ഥലംമാറ്റം നിരവധി സ്റ്റാഫ് അംഗങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുകയും നിരവധി രാജികളിലേക്ക് നയിച്ചു” എന്നുമാണ് ഇതിനോടടുത്ത വൃത്തങ്ങൾ പറയുന്നത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് കൊച്ചിയിലെ എളംകുളത്ത് അവശേഷിക്കുന്ന തൊഴിലാളികളുമായി പ്രവർത്തനം തുടരുകയാണ്. ഗുരുഗ്രാമിലേക്കുള്ള ഈ സ്ഥലം മാറ്റം തന്ത്രപ്രധാനമാണെന്ന് എയർലൈൻ വക്താവ് പറഞ്ഞു. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും അതിൻ്റെ ചെലവ് കുറഞ്ഞ…
‘മോദിയുടെ ഹനുമാൻ’ എന്ന് വിളിക്കപ്പെടുന്ന ഒരാളാണ് ചിരാഗ് പാസ്വാൻ. ഒരു ബോളിവുഡ് നടനിൽ നിന്ന് ഇപ്പോൾ കേന്ദ്ര ഭക്ഷ്യമന്ത്രി സ്ഥാനത്ത് എത്തി നിൽക്കുകയാണ് അദ്ദേഹം. ചിരാഗ് പാസ്വാൻ്റെ യാത്ര സ്ഥിരോത്സാഹത്തിൻ്റെയും, ഇച്ഛാ ശക്തിയുടെയും തെളിവാണ് ഈ കേന്ദ്രമന്ത്രി സ്ഥാനം. ചിരാഗിന്റെ പിതാവ് രാം വിലാസ് പാസ്വാൻ കൈവശം വച്ചിരുന്നത് ആയിരുന്നു ബിഹാറിലെ ഹാജിപൂർ മണ്ഡലം. ഇവിടെ നിന്നും കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ തുടർച്ചയാണ് ഇത്തവണയും ചിരാഗ് ജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് 1.66 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കൾ ഉൾപ്പെടെ ചിരാഗിന്റെ ആകെ ആസ്തി 2.68 കോടി രൂപ കവിഞ്ഞിരിക്കുകയാണ്. പണം, ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ, എന്നിവയ്‌ക്കൊപ്പം 14.40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ചിരാഗിന്റെ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. പട്‌നയിലെ വീടുൾപ്പെടെ 1.02 കോടി രൂപയാണ് ഇയാളുടെ സ്ഥിര സ്വത്തുക്കളുടെ മൂല്യം. 2015 മോഡൽ മാരുതി സുസുക്കി ജിപ്സി, 2014 മോഡൽ ടൊയോട്ട ഫോർച്യൂണർ എന്നിങ്ങിനെ രണ്ടു…
ഹജ്ജ് തീർഥാടകരെ എത്തിക്കുന്നതിനായി സൗദി അറേബ്യ തങ്ങളുടെ ആദ്യത്തെ പൈലറ്റില്ലാത്ത എയർ ടാക്സി ഫ്ലൈറ്റ് സർവീസിൻ്റെ പരീക്ഷണം ആരംഭിച്ചു. പൈലറ്റില്ലാത്ത EH216-S വിമാനമാണ് സൗദി അറേബ്യയിൽ ആദ്യ പറക്കൽ പൂർത്തിയാക്കിയത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ്റെ (GACA) പ്രത്യേക അനുമതിയോടെ, EHang അതിൻ്റെ രണ്ട് സീറ്റുകളുള്ള പൈലറ്റില്ലാ വിമാനം മക്കയിൽ വിജയകരമായി പരീക്ഷിച്ചു. സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽ-ജാസർ നേരിട്ട് eVTOL പറക്കൽ വീക്ഷിച്ചു. ‘ഒരു സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് ലഭിച്ച ലോകത്തിലെ ആദ്യത്തെ എയർ ടാക്സി’ ആണ് ഇത്. ചൈനീസ് കമ്പനിയായ EHang ആണ് പൈലറ്റില്ലാത്ത ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിംഗ് വിമാനങ്ങൾ നിർമ്മിക്കുന്നത്. സൗദി കമ്പനിയായ Front End ആണ് സർവ്വീസ് നടത്തുന്നത്. ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക്ക്ഓഫ് ലാൻഡിംഗ് (eVTOL) മോഡലാണ് സർവ്വീസ് നടത്തുന്ന വിമാനങ്ങൾ. സൗദി അറേബ്യയുടെ വ്യോമയാന ലാൻഡ്‌സ്‌കേപ്പിലേക്ക് അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സൊല്യൂഷനുകൾ സമന്വയിപ്പിക്കുന്നതിൽ ഒരു…
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് , Customer Success, Service & Operations എന്നീ തസ്തികയിലേക്ക് ടെക് മഹീന്ദ്ര, വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.സോഫ്റ്റ്‌വെയർ പ്രോഗ്രാം മെച്ചപ്പെടുത്തൽ, ഫസ്റ്റ് ക്ലാസ് വാറൻ്റി, ഐടി സേവനങ്ങൾ എന്നിവയിൽ പരിചയമുള്ള അപേക്ഷകർക്ക് അവസരമുണ്ട്. പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ വിദഗ്ധർക്കും വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.നോയ്ഡയിലെ Sector-62 ടെക് മഹീന്ദ്ര കാമ്പസിലാകും നിയമനം. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തസ്‌തികയിലേക്കു ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷ നൽകാം. നല്ല കമ്മ്യൂണിക്കേഷൻ ആവശ്യമാണ്. പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ അപേക്ഷകർക്കും അവസരമുണ്ട്. നല്ല ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.BPO / കോൾ സെൻ്റർ ഡിപ്പാർട്ട്മെമെന്റിലേക്ക് Customer Success, Service & Operations വിഭാഗത്തിലാണ് രണ്ടാമത്തെ സ്ഥിരനിയമനം. ഇതിന് ബിരുദം ആവശ്യമില്ല. അപേക്ഷകർ അപ്‌ഡേറ്റ് ചെയ്‌ത ബയോഡാറ്റ, നിയമാനുസൃത ഐഡി തെളിവുകൾ, ബാധകമായ രേഖകൾ എന്നിവ അഭിമുഖത്തിൽ കൈമാറണം. താൽപര്യമുള്ളവർ ടെക് മഹീന്ദ്രയുടെ വെബ്സൈറ്റോ, അവരുടെ ഒഫീഷ്യൽ ഹാൻഡിലുകളോ സന്ദർശിച്ച് ശരിയായി മനസ്സിലാക്കി അപേക്ഷിക്കുക. ഓർക്കുക,…
ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ടൂത്ത് പേസ്റ്റ് വില്പന നടത്തുന്നതിനായി കടന്നു ചെന്ന ആ മാനേജ്‌മന്റ് പ്രൊഫഷണൽ പൊടുന്നനെ തന്റെ പാഷനു പുറകേ പോകാൻ എടുത്ത തീരുമാനം തെറ്റിയില്ല, ക്യാമറ അദ്ദേഹത്തെ ചതിച്ചില്ല. രാജ്യത്തെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു ജോസഫ് രാധിക് (Joseph Radhik). ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾ നടക്കുമ്പോൾ അതിന്റെ ദൃശ്യങ്ങൾ പകർത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫറായ ജോസഫ് രാധിക് ആണ് . ഒന്നര ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തെ അദ്ദേഹത്തിന്റെ റേറ്റ്. ആരാണ് ജോസഫ് രാധിക?പ്രശസ്തങ്ങളായ സെലിബ്രിറ്റി വിവാഹങ്ങളുടെ ഫോട്ടോഗ്രാഫറായ വ്യക്തിയാണ് ജോസഫ് രാധിക്. അദ്ദേഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും തരംഗമായി മാറാറുണ്ട്. കത്രീന കൈഫ്-വിക്കി കൗശൽ, വിരാട് കോഹ്ലി-അനുഷ്ക ശർമ, സിദ്ധാർത്ഥ് മൽഹോത്ര- കിയാര അദ്വാനി, കെ.എൽ.രാഹുൽ-അതിയ ഷെട്ടി തുടങ്ങി നിരവധി പ്രശസ്ത താര വിവാഹങ്ങൾ പകർത്തിയത് ജോസഫ് രാധിക്കിന്റെ ക്യാമറകളാണ്. തുടക്കത്തിൽ ഒരു ഫോട്ടോഗ്രാഫറാവാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നില്ല അദ്ദേഹം.…