Author: News Desk
കോടിക്കണക്കിന് രൂപയുടെ ആഢംബര വാച്ച് കലക്ഷനാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിക്കുള്ളത്. രാധിക മെർച്ചന്റുമായുള്ള വിവാഹ വേളയിൽ എട്ടു കോടിയോളം വില വരുന്ന റിച്ചാർഡ് മില്ലേ വാച്ച് ധരിച്ച് ആനന്ദ് ഞെട്ടിച്ചിരുന്നു. ഇപ്പോൾ അതിലും വിലയുള്ള മറ്റൊരു വാച്ച് അണിഞ്ഞ് എത്തിയിരിക്കുകയാണ് കോടീശ്വര പുത്രൻ. സ്വിസ്സ് ആഢംബര വാച്ച് നിർമാതാക്കളായ റിച്ചാർഡ് മില്ലേയുടെ തന്നെ വാച്ച് അണിഞ്ഞ് നിൽക്കുന്ന ആനന്ദിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അദ്ദേഹം അണിഞ്ഞിരിക്കുന്ന RM 52-04 Skull Blue Sapphire എന്ന മോഡൽ വാച്ചിന്റെ വില 22 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും അപൂർവമായ വാച്ച് കൂടിയാണ് റിച്ചാർഡ് മില്ലേ ആർഎം 52-04. ലോകത്താകെ മൂന്ന് പേർക്ക് മാത്രമേ ഈ വാച്ച് സ്വന്തമായിട്ടുള്ളൂ. അതിലൊന്നാണ് ആനന്ദ് അംബാനിയുടെ പക്കലുള്ളത്. 2,625,000 ഡോളർ അഥവാ 22,51,90,481 രൂപയാണ് വാച്ചിന്റെ വില. സഫൈറിന്റെ ഒറ്റക്കല്ലിൽ തീർത്ത വാച്ച് കാഴ്ചയിൽ ഐസ് ക്യൂബിന് സമാനമാണ്. കമ്പനി ബ്രാൻഡ്…
ലോകത്തെ മാറ്റി മറിച്ച എന്തും, അത് ഒരു ആശയമാകട്ടെ, വിപ്ലവമാകട്ടെ, ബ്രാൻഡാകട്ടെ, പ്രൊഡക്റ്റാകട്ടെ, എന്തും തുടങ്ങുന്നത് ഒരു സ്പാർക്കിലാണ്. ചിന്തയുടെ ഒരു തീപ്പൊരി, അത് എങ്ങനെ കത്തിപ്പടരുമെന്നോ ആളിപ്പടരുമെന്നോ യാതൊരു നിശ്ചയവുമില്ലാത്ത സമയത്താണ് ആ ആശയത്തിന്റെ അമരക്കാരൻ തലച്ചോറിൽ ഐഡിയയുടെ കതിനയ്ക്ക് തീ കൊളുത്തുന്നത്. 1971- അമേരിക്കയിലെ ഒറിഗോണിലെ പോർട്ട്ലാന്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കരോലിൻ ഡേവിഡ്സൺ ( Carolyn Davidson) എന്ന ഇരുപത്തിയഞ്ച് വയസ്സ്മാത്രം പ്രായമുള്ള ഒരു പെൺകുട്ടി പുലരുവോളം തന്റെ മുന്നിലെ ക്യാൻവാസിൽ സ്കെച്ചുകൾ ഇടുകയാണ്. ഒരു ലോഗോ വരയ്ക്കാനാണ് ശ്രമം. പലതും വരച്ച് ശരിയാകാഞ്ഞ്, കുറച്ച് ദിവസങ്ങളായി അവൾ രാത്രിയും പകലും മനസ്സിലെ ഒരു ആശയത്തിന് രൂപം നൽകാൻ ഉറക്കമൊഴിക്കുകയാണ്. പിറ്റേന്ന് അവ പ്രസന്റ് ചെയ്യണം. ലോഗോ വരയ്ക്കാനായി Blue Ribbon Sports കമ്പനിയുടെ ഓണർ ഫിൽ നൈറ്റ് (Phil Knight) നൽകിയ നിർദ്ദേശങ്ങൾ മനസ്സിൽ കിടന്ന് അസ്വസ്ഥത ഉണ്ടാക്കുന്നു. ചലനാത്മകത ഉണ്ടാകണം, വൈബ്രന്റ് ആയിരിക്കണം, ഒരു വര…
യുഎഇയിൽ ബിഗ് ടിക്കറ്റിൻ്റെ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം (2,33,45,670 രൂപ) സ്വന്തമാക്കി മലയാളി. ദുബായിൽ താമസിക്കുന്ന മലയാളിയായ ജോർജിന ജോർജ് ആണ് ഡിസംബറിൽ നടന്ന മില്യണയർ ഇ-ഡ്രോ സീരിസിൽ സമ്മാനാർഹയായത്. 2024ലെ അവസാന ഇ-ഡ്രോ വിജയി കൂടിയാണ് ജോർജിന. കഴിഞ്ഞ അഞ്ച് വർഷങ്ങളായി സഹപ്രവർത്തകരുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്ന ജോർജിന ഇത്തവണ ഭർത്താവുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. സമ്മാനാർഹമായ വിവരം അറിയിച്ചു ലഭിച്ച ഫോൺ കോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും തട്ടിപ്പുകാർ ആരോ വിളിക്കുകയാണെന്നാണ് കരുതിയതെന്നും ജോർജിന പറഞ്ഞു. ബിഗ് ടിക്കറ്റ് സമ്മാനത്തുക കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ പൂർത്തിയാക്കും. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുമെന്നും ജോർജിന പറഞ്ഞു. ഈ വർഷം നിരവധി സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസുള്ള ടിക്കറ്റ് ജനുവരിയിൽ വാങ്ങാം. ഇ-ഡ്രോയിലൂടെ എല്ലാ ആഴ്ചയും ഒരു ഭാഗ്യ ശാലിക്ക് ഒരു മില്യൺ ദിർഹം നേടാനുള്ള…
രാജ്യത്തിന്റെ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനുമായുള്ള നിരവധി മെഗാ നിർമാണ പദ്ധതികളാണ് 2025ൽ ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ വികസനമുന്നേറ്റത്തിന് ചുക്കാൻ പിടിക്കാൻ ഒരുങ്ങുന്ന ആറ് മെഗ് പദ്ധതികളെ കുറിച്ച് നോക്കാം. 1. ഹൈദരാബാദ് സിറ്റി ഇന്നൊവേറ്റീവ് ആൻഡ് ട്രാൻസ്ഫോർമേറ്റീവ് ഇൻഫ്രാസ്ട്രക്ചർ (H-CITI) പ്രോഗ്രാംഗ്രേറ്റർ ഹൈദരാബാദിലെ അടിസ്ഥാന നഗര സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള മെഗാ സംരംഭമാണിത്. 38 പദ്ധതികളിലായി 7,032 കോടി രൂപയുടെ നിക്ഷേപമാണ് H-CITIയുടെ ഭാഗമായി വരുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കുകയും നഗരഗതാഗതം മികവുറ്റതാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രേഡ് സെപ്പറേറ്ററുകൾ, ഫ്‌ളൈഓവറുകൾ, റോഡ് അണ്ടർ ബ്രിഡ്ജസ്, റോഡ് ഓവർ ബ്രിഡ്ജസ്, ടണൽ കോറിഡോറുകൾ, കാൽനടയാത്രക്കാർക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. 2. മുംബൈ തീരദേശ പാത8 വരിയും 29.2 കിലോമീറ്ററുമുള്ള എക്സ്പ്രസ് വേയാണ് മുംബൈ തീരദേശപാത. ഇതിൽ 22 കിലോമീറ്റർ നിലവിൽ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ കൂടി 2025ൽ തുറക്കും. പദ്ധതിയിലെ…
ബിസിനസ്സിനെ കുറിച്ച് വ്യത്യസ്തമായ ഉൾക്കാഴ്ചകൾ നൽകാറുള്ള സംരംഭകനാണ് ഇന്ത്യൻ ഫിൻടെക് കമ്പനിയായ CRED സ്ഥാപകനും ഏഞ്ചൽ നിക്ഷേപകനുമായ കുനാൽ ഷാ. അത്തരത്തിൽ വ്യത്യസ്തമായ ഉൾക്കാഴ്ച പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. യഥാർത്ഥ അറിവ് നേടാൻ ശ്രമിക്കാതെ തുടർച്ചയായി ഓൺലൈൻ ഉള്ളടക്കം ഉപയോഗിക്കുന്ന യുവ സംരംഭക മോഹികളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സംരംഭകത്വം നീന്തൽ പോലെയാണെന്നും ഓൺലൈനിൽ നീന്തൽ പഠിക്കാൻ കഴിയാത്തതുപോലെ സംരംഭകത്വവും പഠിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം ബിസിനസ് നിർമിക്കുന്നതിനും വിൽപനയ്ക്കായി നൂതന മാർഗങ്ങൾ കണ്ടെത്തുന്നതിനും പകരം സംരംഭക മോഹവുമായി എത്തുന്നവർ പോഡ്കാസ്റ്റുകളുടേയും മറ്റ് ഓൺലൈൻ ഉപദേശങ്ങളുടേയും പുറകേയാണെന്ന് കുനാൽ ഷാ അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു. ഇത്തരം ഓൺലൈൻ ഉപദേശങ്ങൾക്കു പുറകേ പോകുന്നത് സംരംഭക മോഹികൾക്ക് സമയനഷ്ടം മാത്രമേ ഉണ്ടാക്കൂ. അതിനു പകരം കളത്തിലിറങ്ങി യഥാർത്ഥ ബിസിനസ് ലോകത്ത് എന്ത് നടക്കുന്നു എന്ന് സ്വയം മനസ്സിലാക്കാനാണ് സംരംഭക മോഹികളായ യുവാക്കൾ ചെയ്യേണ്ടത്-അദ്ദേഹം പറഞ്ഞു. Kunal Shah, founder of CRED,…
100 കോടി രൂപയുടെ എയർബസ് ഹെലികോപ്റ്റർ വാങ്ങുന്ന ആദ്യ ഇന്ത്യക്കാരനായി ആർപി ഗ്രൂപ്പ് സ്ഥാപകനും കോടീശ്വരനുമായ രവി പിള്ള വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഈ ഹെലികോപ്റ്ററിനു പുറമേ കോടിക്കണക്കിന് രൂപയുടെ അത്യാഢംബര വാഹനങ്ങളാണ് രവി പിള്ളയുടെ ഗാരേജിലുള്ളത്. എയർബസ്സിന്റെ H145 എന്ന മോഡൽ ഹെലികോപ്റ്ററാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. നിരവധി സവിശേഷതകളും ആഢംബരങ്ങളുമുള്ള ഈ ഹെലികോപ്റ്ററിന്റെ 1,500 യൂണിറ്റുകൾ മാത്രമേ എയർബസ് നിർമിച്ചിട്ടുള്ളൂ. രണ്ട് പൈലറ്റുമാരേയും ഏഴ് യാത്രക്കാരേയും ഉൾക്കൊള്ളാൻ കഴിയുന്ന നാല് ബ്ലേഡുകളുള്ള കോംപാക്ട് ഹെലികോപ്റ്ററായ H145ൽ 785 kW പവർ നൽകുന്ന രണ്ട് Safran HE Ariel 2C2 ടർബോഷാഫ്റ്റ് എഞ്ചിനുകളാണ് ഉള്ളത്. മണിക്കൂറിൽ 246 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഹെലികോപ്റ്ററിന് സമുദ്രനിരപ്പിൽ നിന്ന് 20,000 അടി വരെ ഉയരത്തിൽ പറക്കാനാകും. 2011ൽ തന്നെ രവി പിള്ള റോൾസ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയിരുന്നു. ഗോസ്റ്റ് സീരീസ് ഐ മോഡലാണിത്. ഇതിനു പുറമേ Mercedes-Maybach S600 ആണ് അദ്ദേഹത്തിന്റെ ഗാരേജിലെ…
2024ലെ ഏറ്റവും ലാഭം നേടിയ ഇന്ത്യൻ സിനിമയായി പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം വലിയ താരനിരകളൊന്നുമില്ലാതെ വെറും 3 കോടി രൂപ ബജറ്റിലാണ് നിർമിച്ചത്. ചിത്രം ബോക്സോഫീസിൽ നേടിയതാകട്ടെ 136 കോടി രൂപയും. അതായത് മുടക്കുമുതലിനേക്കാൾ 45 മടങ്ങ് ലാഭമാണ് ചിത്രം നേടിയത്. ഈ വർഷം ഏതൊരു ഇന്ത്യൻ സിനിമയും നേടിയ ഏറ്റവും ഉയർന്ന ലാഭമാണിത്. ഈ കണക്ക് പ്രകാരമാണ് ബോക്സ് ഓഫിസിൽ ആയിരം കോടിയിലേറെ കലക്റ്റ് ചെയ്ത പാൻ ഇന്ത്യൻ ചിത്രങ്ങളേക്കാൾ പ്രേമലു മുന്നിലെത്തുന്നത്. പുഷ്പ 2, കൽക്കി 2898 എഡി, സ്ത്രീ 2 എന്നീ മൂന്ന് ചിത്രങ്ങളാണ് 2024ൽ ആയിരം കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ. എന്നാൽ ലാഭമേറിയ ചിത്രം എന്ന നേട്ടം പ്രേമലുവിന് ഉള്ളതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രേമലു നേടിയ 45 മടങ്ങ് ലാഭം എന്നത് ഏതൊരു ഇന്ത്യൻ ചിത്രവും നേടുന്ന എക്കാലത്തേയും ഉയർന്ന ലാഭം കൂടിയാണ്. 2024ൽ ഏറ്റവും…
21 ബില്യൺ ഡോളറിന്റെ സൗന്ദര്യ വർധന വസ്തുക്കളുടെ വിപണിയാണ് ഇന്ത്യയുടേത്. നിരവധി ബോളിവുഡ് താരസുന്ദരിമാർ സംരംഭക വേഷത്തിൽ ആ വിപണിയിൽ പയറ്റി. എന്നാൽ 2024ൽ അത്തരം കമ്പനികളിൽ ലാഭം നേടിയത് ഒരേയൊരു കമ്പനിയാണ്. ബാക്കി താരസുന്ദരികളെല്ലാം അഭിനയത്തിലെ വെള്ളിവെളിച്ചം ബിസിനസ്സിൽ ലഭിക്കാതെ കൈപൊള്ളുന്ന കാഴ്ചയ്ക്കാണ് 2024 സാക്ഷിയായത്. കത്രീന കൈഫ്, ദീപിക പദുക്കോൺ, സണ്ണി ലിയോണി, അനുഷ ദണ്ഡേക്കർ, കൃതി സാനൊൻ, ലാറ ദത്ത എന്നീ താരസുന്ദരിമാരാണ് ബോളിവുഡിൽ നിന്നും ബ്യൂട്ടി ബിസിനസ്സിൽ എത്തിയ പ്രധാനികൾ. ഇതിൽ കത്രീന കൈഫിന്റെ സംരംഭം ഒഴികെ ബാക്കിയെല്ലാം 2024ൽ വൻ നഷ്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഫാഷൻ റീട്ടെയിൽ ഭീമൻമാരായ നൈക്കയുമായി ചേർന്ന് Kay Beauty എന്ന ഫാഷൻ ബ്രാൻഡാണ് കത്രീന ആരംഭിച്ചത്. 66 ശതമാനം ലാഭമാണ് കമ്പനി 2024ൽ നേടിയത്. അതേസമയം ദീപികയുടെ 82°E എന്ന കമ്പനി 2024ൽ വൻ നഷ്ടം നേരിട്ടു. 2018ൽ ബോളിവുഡ് താരം സണ്ണി ലിയോണി ആരംഭിച്ച StarStruck എന്ന…
പറക്കുന്ന കൊട്ടാരങ്ങൾ എന്നാണ് ശതകോടീശ്വരൻമാരുടെ പ്രൈവറ്റ്-ബിസിനസ് ജെറ്റുകൾ അറിയപ്പെടുന്നത്. സ്വാഭാവികമായും വിലയുടെ കാര്യത്തിലും ഇവ മുൻപന്തിയിലാകും. അത്തരത്തിൽ ഏറ്റവും വില കൂടിയ വിമാനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. ഇവിടെ പറയുന്നത് അതാത് ജെറ്റുകൾ വിപണിയിൽ വിൽക്കപ്പെടുന്ന വിലയാണ്. ശതകോടീശ്വരൻമാർ അവ വാങ്ങി അവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യുമ്പോൾ വില പിന്നെയും ഇരട്ടിക്കാറുണ്ട്. ACJ320neoഎയർബസിന്റെ ACJ320neo എന്ന മോഡൽ ജെറ്റാണ് വിപണിയിൽ ഏറ്റവും കൂടിയ വിലയിൽ എത്തുന്ന ബിസിനസ് ജെറ്റ്. ബിസ്ലൈനർ വിഭാഗത്തിൽപ്പെടുന്ന ഈ വിമാനത്തിന്റെ വില 105 മില്യൺ ഡോളറാണ്. 6,000 നോട്ടിക്കൽ മൈൽ റെയ്ഞ്ചുള്ള വിമാനം 13 മണിക്കൂർ വരെ നിർത്താതെ പറപ്പിക്കാനാകും. BBJ Selectബോയിങ്ങിന്റെ BBJ Select ആണ് ബിസ്ലൈനർ ശ്രേണിയിൽ വില കൂടിയ രണ്ടാമത്തെ വിമാനം. ഏതാണ്ട് 95 മില്യൺ ഡോളറാണ് ഇതിന്റെ വില. 2026ഓടെ ഇവ ലഭ്യമാകും. Gulfstream G70082 മില്യൺ ഡോളർ വില വരുന്ന ഗൾഫ്സ്ട്രീം ജി700 അൾട്രാ ലോങ് റേഞ്ച് വിഭാഗത്തിലാണ് വരിക. പൂർണമായും…
ഇലക്ട്രിക് വാഹനപ്രേമികൾക്കിടയിൽ ഹരമായി മാറി MG Windsor EV. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ എന്ന നേട്ടം സ്വന്തമാക്കിയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോറിന്റെ വാഹനം വിപണിയിൽ താരമാകുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ വിൽപനയിലാണ് എംജി വിൻഡ്സർ ഇവി എതിരാളികളെ പിന്നിലാക്കി ജൈത്രയാത്ര തുടരുന്നത്. ഡിസംബറിൽ 3,785 എംജി വിൻഡ്സർ ഇവികൾ വിറ്റഴിച്ചതായി ജെഎസ്ഡബ്ല്യു എംജി മോട്ടോർസ് അവകാശപ്പെടുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ 3,116ഉം 3,144ഉം വീതം വിൻഡ്സർ ഇവികൾ വിൽപന നടത്തി. ഇങ്ങനെ മൂന്ന് മാസം കൊണ്ട് മാത്രം പതിനായിരത്തിലേറെ വിൻഡ്സർ ഇവികളാണ് വിറ്റഴിച്ചത്. ആകെ വിൽക്കപ്പെടുന്ന വാഹനങ്ങളിൽ മൂന്ന് ശതമാനം മാത്രം ഇലക്ട്രിക് വാഹനങ്ങളുള്ള ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഈ വിൽപന റെക്കോർഡാണെന്ന് എംജി മോട്ടോർസ് പ്രതിനിധി പറഞ്ഞു. 13.5 ലക്ഷം മുതൽ 15.5 ലക്ഷം വരെയാണ് എംജി വിൻഡ്സർ ഇവിയുടെ എക്സ് ഷോറൂം വില. ഒറ്റ ചാർജിൽ…