Author: News Desk
മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി ഒക്ടോബർ 12ന് മുംബൈയിൽ വെടിയേറ്റു മരിച്ചിരുന്നു. ലോറൻസ് ബിഷ്ണോയി എന്ന കുപ്രസിദ്ധ ഗുണ്ടയുടെ സംഘാംഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബോളിവുഡ് താരം സൽമാൻ ഖാന്റെ അടുത്ത സുഹൃത്തായിരുന്നു ബാബ സിദ്ദിഖി. നേരത്തെ സൽമാൻ ഖാനെതിരെയും സംഘത്തിന്റെ വധഭീഷണി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ലോറൻസ് ബിഷ്ണോയിയെ ഭീഷണിപ്പെടുത്തുന്നത് എന്ന തരത്തിൽ സൽമാൻ ഖാന്റെ രണ്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിലെ വാസ്തവം പരിശോധിക്കാം. ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ കോവിഡ് ലോക്ഡൗൺ ലംഘിക്കുന്നവർക്കുള്ള സൽമാൻ ഖാന്റെ നിർദേശം എന്ന പേരിൽ അദ്ദേഹത്തിന്റെ ഒഫിഷ്യൽ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത് വീഡിയോയിൽ നിന്നെടുത്ത ഭാഗമാണ് ആദ്യ വീഡിയോയിൽ ഇപ്പോൾ തെറ്റായി പ്രചരിക്കുന്നത് എന്ന് മനസ്സിലായി. 2020 മെയ് 22ന് പോസ്റ്റ് ചെയ്ത് വീഡിയോ ആണിത്. അതിനു മുൻപ് സൻസദ് ടിവിയും ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ വീഡിയോയിലെ ഭാഗങ്ങളാണ് ഇപ്പോൾ…
ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന നാലാമത്തെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) പുറത്തിറക്കി ഇന്ത്യ. വിശാഖപട്ടണം കപ്പൽ നിർമ്മാണശാലയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ലോഞ്ച് നിർവഹിച്ചത്. ഇതോടെ ഇന്ത്യയുടെ ആണവശക്തി കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ്. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച് ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ എസ്എസ്ബിഎൻ ഐഎൻഎസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷൻ ചെയ്തത്. മൂന്നാമത്തെ എസ്എസ്ബിഎൻ അടുത്ത വർഷം കമ്മീഷൻ ചെയ്യും. ഒക്ടോബർ 9ന് മന്ത്രിസഭാ സുരക്ഷാ കാര്യ സമിതി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന രണ്ട് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ കൂടി നിർമ്മിക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ പദ്ധതികൾക്ക് അനുമതി നൽകുകയായിരുന്നു. ശത്രു രാജ്യങ്ങളിൽ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രാലയത്തിന്റെ നടപടി. നാലാമത്തെ എസ്എസ്ബിഎന്നിന് S4*(എസ്4) എന്ന കോഡ് നാമമാണ് നൽകിയിരിക്കുന്നത്. 75 ശതമാനത്തോളം തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്ന എസ്4ൽ 3,500 കിലോമീറ്റർ ദൂരപരിധിയുള്ള കെ4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വെർട്ടിക്കൽ ലോഞ്ചിങ രീതിയിലാണ് വിക്ഷേപണ സംവിധാനം. 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ15 ആണവ…
ഐശ്വര്യ ഷിയോറൻ്റെ കഥ ആരംഭിക്കുന്നത് രാജസ്ഥാനിലാണ്. എന്നാൽ അവളുടെ അക്കാദമിക്, പ്രൊഫഷണൽ യാത്രകൾ വേരൂന്നിയത് ഡൽഹിയിലാണ്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പന്ത്രണ്ടാം ക്ലാസിൽ 97.5 ശതമാനം മാർക്കുമായി സ്കൂൾ ടോപ്പറായിരുന്നു. ദില്ലിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 2018 ൽ ഇൻഡോർ ഐഐഎം ൽ പ്രവേശനം ലഭിച്ചെങ്കിലും യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കാനാണ് ഐശ്വര്യ തീരുമാനിച്ചത്. അവളുടെ അച്ഛൻ കേണൽ അജയ് ഷിയോറൻ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച ആളാണ്. അമ്മ സുമൻ ഒരു വീട്ടമ്മയാണ്. ഇപ്പോൾ മുംബൈയിലാണ് ഈ കുടുംബം താമസിക്കുന്നത്. ഐശ്വര്യ എപ്പോഴും അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഒരു കരിയർ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ മകൾ മിസ് ഇന്ത്യയാകുമെന്ന അമ്മയുടെ സ്വപ്നങ്ങൾ അവളെ മോഡലിംഗ് ലോകത്തേക്ക് നയിച്ചു. 2014 ലെ ക്ലീൻ ആന്റ് ക്ലിയർ ഫേസ് ഫ്രെഷ് ഫൈനലിസ്റ്റും 2016 ലെ ഫെമിന മിസ് ഇന്ത്യയുമായിരുന്നു രാജസ്ഥാനിലെ ചുരു സ്വദേശിയായ ഐശ്വര്യ. അമ്മയുടെ സ്വപ്‌നങ്ങൾ…
അതിവേഗ ഡെലിവറി നടത്തുന്ന ക്വിക് കൊമേഴ്സ് എന്ന ആശയത്തിന് ഇന്ത്യയിൽ പ്രചാരം നൽകിയ സ്റ്റാർട്ടപ്പ് ആണ് സെപ്റ്റോ. ഗ്രോസറി സാധനങ്ങൾ 16 മിനിറ്റ് കൊണ്ട് വീട്ടിലെത്തിക്കുന്ന സെപ്റ്റോ ഐപിഒ പ്രവേശനത്തിന് ഒരുങ്ങുകയാണ്. സ്റ്റോക് മാർക്കറ്റ് പ്രവേശനത്തിന് ഒരുങ്ങുന്ന കമ്പനി ഇതിന് മുന്നോടിയായി 1260 കോടി രൂപയാണ് ഇന്ത്യൻ നിക്ഷേപകരിൽ നിന്നും സമാഹരിക്കാൻ ഉന്നം വെയ്ക്കുന്നത്. 2021ൽ സുഹൃത്തുക്കളായ കൈവല്ല്യ വോഹ്റയും ആദിത് പാലിച്ചയും ചേർന്നാണ് സെപ്റ്റോ ആരംഭിക്കുന്നത്. ഒരു വർഷം കൊണ്ടുതന്നെ 100 മില്ല്യൺ ഡോളർ സമാഹരണം എന്ന അത്ഭുത വളച്ചയിലേക്ക് കമ്പനി എത്തി. അതിവേഗം സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്നതാണ് സെപ്റ്റോയുടെ സവിശേഷത. പച്ചക്കറി, പാൽ, ഹൈജീൻ ഉത്പന്നങ്ങൾ ഉൾപ്പെടെ മൂവായിരത്തിലധികം സാധനങ്ങൾ സെപ്റ്റോ ഞോടിയിടയിൽ എത്തിക്കും. 2023ൽ 200 മില്ല്യൺ ഡോളർ സമാഹരിച്ച് സെപ്റ്റോ മൂല്യം 900 മില്ല്യണിൽ എത്തിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സെൽഫ് മെയിഡ് ബില്ല്യണയർസ് ആണ് സെപ്റ്റോ സ്ഥാപകരായ ആദിത് പാലിച്ചയും കൈവല്ല്യ വോഹ്റയും. ഹുറൂൺ…
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്റെ വയസ്സ് പതിനൊന്ന് മാസം. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ കൊച്ചുമകൻ ആണ് ഏകാഗ്ര രോഹൻ മൂർത്തി എന്ന കുഞ്ഞുകോടീശ്വരൻ. നാരായണ മൂർത്തി കൊച്ചുമകന് നൽകിയ വമ്പൻ സമ്മാനമാണ് കുഞ്ഞു രോഹനെ ഈ നേട്ടത്തിലെത്തിച്ചത്. 240 കോടി രൂപയുടെ ഇൻഫോസിസ് ഓഹരികളാണ് നാരായണ മൂർത്തി കൊച്ചുമകന് സമ്മാനമായി നൽകിയത്. ഇതോടെ ഏകാഗ്ര രോഹൻ മൂർത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറുകയായിരുന്നു. നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയുടെയും ഭാര്യ അപർണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയായ കുഞ്ഞ് 2023 നവംബറിലാണ് ജനിച്ചത്. 1500000 ഓഹരികളാണ് ഏകാഗ്രയുടെ പേരിലുള്ളത്. ഇൻഫോസിസിന്റെ ആകെ ഓഹരിയുടെ 0.04 ശതമാനമാണിത്. എന്നാൽ സമ്മാനം നൽകിയതോടെ നാരായണ മൂർത്തിയുടെ വിഹിതം 0.40 ശതമാനത്തിൽ നിന്നും 0.36 ശതമാനമായി കുറഞ്ഞു. വെറും 250 ഡോളർ നിക്ഷേപത്തോടെ 1981ൽ ആരംഭിച്ച ഇൻഫോസിസ് ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ…
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ ഒന്നായ ലുലു ഗ്രൂപ്പ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (Initial Public Offering-IPO). അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം. എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു 25 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിൽക്കും. ഒക്ടോബർ 28 മുതൽ നവംബർ അഞ്ചു വരെയായിരിക്കും സബ്‌സ്‌ക്രിപ്‌ഷൻ. അബുദാബി സ്റ്റോക്ക് മാർക്കറ്റായ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ആണ് കമ്പനി ലിസ്റ്റ് ചെയ്യുക. സൗദി അറേബ്യൻ ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല. കൃത്യമായ നിരക്ക് ഓഹരി വിൽപന തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രഖ്യാപിക്കും. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് 89 ശതമാനം ഓഹരികളും റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികളും ലുലു ജീവനക്കാർക്ക് ഒരു ശതമാനം ഓഹരിയും മാറ്റിവെക്കും. മിനിമം 1000 ഓഹരികൾക്കാണ് അപേക്ഷിക്കാനാവുക. ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം 58800 കോടി രൂപയോളമായി മാറും. ഗൾഫിലും ഇന്ത്യയിലുമായി 164 ലുലു…
കൊച്ചിയുടെ അടിസ്ഥാന വികസനത്തിന് കരുത്തേകുന്ന നൂതന മെഷീനുകളുമായി കൊച്ചി കോർപറേഷൻ. റോഡിലെ കുഴികൾ അടയ്ക്കുന്ന പോട്ട് ഹോൾ പാച്ചിങ് മെഷീൻ, ജലാശയങ്ങളിലെ പോള നീക്കുന്ന ആംഫീബിയൻ വീഡ് ഹാർവസ്റ്റർ, യന്ത്രവത്കത ഖരമാലിന്യ നീക്കത്തിനായുള്ള റെഫ്യൂസ് കോംപാക്ടറുകൾ തുടങ്ങിയവയാണ് കൊച്ചിയുടെ മുഖച്ഛായ മാറ്റാൻ ഒരുങ്ങുന്നത്. 134.74 കോടി രൂപയുടെ നവീകരണ പദ്ധതികളുടെ ഭാഗമാണിത്. പോട്ട് ഹോൾ പാച്ചിങ് മെഷീൻ, റെഫ്യൂസ് കോംപാക്ടറുകൾ, ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ എന്നിവ കൊച്ചി കോർപറേഷന് സിഎസ്എംഎൽ കൈമാറി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സഹായത്തോടെ എത്തുന്ന യന്ത്രങ്ങൾ റോഡ് അറ്റകുറ്റപ്പണികൾ, മാലിന്യനീക്കം, കനാൽ വൃത്തിയാക്കൽ തുടങ്ങിയവയ്ക്ക് വലിയ മാറ്റം കൊണ്ടു വരും. മെഷീനുകൾക്കു പുറമേ സിഎസ്എംഎല്ലിന്റെ നേതൃത്വത്തിൽ വൈറ്റില മൊബിലിറ്റി ഹബ്ബിലെ സർവീസ് റോഡ്, ഫോർട്ട് കൊച്ചി കെ ബി ജേക്കബ് റോഡ് തുടങ്ങിയവ നവീകരിച്ചു. ഇവയ്ക്ക് പുറമേ വൈറ്റില മൊബിലിറ്റി ഹബ്ബ് റൺവേ ടെർമിനലിന്റെയും പാർക്കിന്റെയും നിർമാണവും നടക്കുന്നുണ്ട്. പോട്ട് ഹോൾ പാച്ചിങ് മെഷീൻ എത്തുന്നതോടെ…
മന്ദഗതിയിലായിരുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം വീണ്ടും വേഗത്തിലാകുന്നു. എച്എംടി കളമശ്ശേരിയിൽ പുതിയ കാസ്റ്റിങ് യാർഡ് സ്ഥാപിക്കുന്നതോടെയാണ് മെട്രോ നിർമാണം വേഗത്തിലാകുക. കാസ്റ്റിങ് യാർഡിന്റെ വരവോടെ രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ട മെട്രോയുടെ നിർമാണം പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. വാഴക്കാല അടക്കമുള്ള ഇടങ്ങളിൽ മെട്രോ വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. എന്നാൽ ഇതിനായി കെഎസ്ഇബി നിലവിൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് വൈദ്യുതി നിയന്ത്രണം കൊണ്ടു വന്നത്. കെഎസ്ഇബിയുമായി സഹകരിച്ച് ഇതിനുള്ള പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും മെട്രോ അധികൃതർ പറഞ്ഞു. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർമാണത്തിൻ്റെ പൈലിങ് ആരംഭിച്ചു. എച്ച്എംടിയിലെ കാസ്റ്റിങ് യാർഡിൻ്റെ വികസനം പുരോഗമിക്കുകയാണ്. പില്ലറുകളുടെ നിർമാണം വേഗത്തിലാക്കാൻ ഇത് സഹായിക്കും. മെട്രൊയുടെ 60-70 ശതമാനം ഘടകം ഈ പ്രീകാസ്റ്റുകളാണ്. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനുള്ള മറ്റ് കാര്യങ്ങളും വേഗത്തിലാക്കുമെന്ന് മെട്രോ നിർമാണ അധികൃതർ പറഞ്ഞു. പാലാരിവട്ടം മേൽപ്പാലത്തിന്…
സ്ത്രീശാക്തീകരണത്തിൽ എന്നും മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം. ആ ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതി ചേർക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. മെട്രോ ഫെറികളുടെ പൈലറ്റുമാരായി മൂന്ന് വനിതകളെ നിയമിച്ചാണ് രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ചരിത്രമെഴുതുന്നത്. ഏ. അരുണിമ, ആർ. എസ്. ലക്ഷ്മി, എസ്. സ്നേഹ എന്നീ മൂന്ന് ചുണക്കുട്ടികളാണ് കൊച്ചി വാട്ടർ മെട്രോ ഫെറി നിയന്ത്രിക്കുന്ന പൈലറ്റുമാരായി എത്തിയിരിക്കുന്നത്. ട്രെയിനി ലസ്കാർസ് ആയി പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മൂവർസംഘം ഒരു വർഷത്തിനുള്ളിൽ മുഴുവൻ സമയ പൈലറ്റുമാരാകും. വാട്ടർ മെട്രോയിൽ മാത്രമല്ല സാധാരണ ബോട്ട് സർവീസുകളിൽ പോലും പൈലറ്റ് സ്ഥാനത്ത് പുരുഷ മേധാവിത്വമുള്ള സാഹചര്യത്തിലാണ് ഇവരുടെ വരവ് വേറിട്ടു നിൽക്കുന്നത്. അരുണിമയും ലക്ഷ്മിയും സ്നേഹയും ഇന്ത്യയിൽത്തന്നെ ജനറൽ പർപ്പസ് റേറ്റിങ് കൺവേഷൻ കോഴ്സ് പാസ്സാകുന്ന ആദ്യ വനിതകൾ കൂടിയാണ്. കേരള മെരിടൈം ബോർഡിന്റെ പരിശീലനം പൂർത്തിയാക്കിയ ഇവർ ഒരു വർഷത്തെ വാട്ടർ മെട്രോ ട്രെയിനിങ്ങിനു ശേഷം നൂറ് യാത്രക്കാരുള്ള ഫെറിയുടെ പൈലറ്റായി മാറും. നിലവിൽ…
റോദ എന്ന വാക്കിന് തടസ്സം എന്നാണ് അർത്ഥം. തടസ്സങ്ങളില്ലാതെ ട്രേഡിങ്ങ് ചെയ്യാം എന്ന ആശയത്തോടെയാണ് 2010ൽ സെറോദ (സീറോ തടസ്സം) എന്ന സ്റ്റോക് ബ്രോക്കറിങ് സ്ഥാപനവുമായി നിഖിൽ കാമത്തും സഹോദരൻ നിധിൻ കാമത്തും രംഗത്തെത്തുന്നത്. 14 വർഷങ്ങൾക്കു ശേഷം രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക് ബ്രോക്കറിങ് സ്ഥാപനമാണ് സെറോദ. ഇന്ത്യൻ സംരംഭക ലോകത്തേക്ക് യുവത്വത്തിന്റെ ചുറുചുറുക്കുള്ള ആശയങ്ങളുമായി കടന്നു വന്ന വ്യക്തിത്വമാണ് നിഖിൽ കാമത്ത്. 37ാം വയസ്സിൽ അദ്ദേഹം എത്തിപ്പിടിച്ച നേട്ടങ്ങൾ ആശ്ചര്യം ഉളവാക്കുന്നതാണ്. 2024ലെ ഫോർബ്സ് ധനികരുടെ പട്ടിക പ്രകാരം 25730 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഈ നേട്ടം കാമത്തിന്റെ അതുല്യ നേതൃപാടവത്തിന്റേയും ഉൾക്കാഴ്ചകളുടേയും സമർപ്പണത്തിന്റേയും ഫലമാണ്. കോൾ സെന്റർ ജീവനക്കാരൻ എന്ന നിലയിൽ ആരംഭിച്ച യാത്രയാണ് ഇന്ന് സംരംഭക ലോകത്തെ അദ്ഭുതത്തിൽ എത്തിനിൽക്കുന്നത്. ബെംഗളൂരു ബോയ്,പത്തിൽ നിർത്തിയ പഠിത്തംബെംഗളൂരുവിൽ ജനിച്ച കമ്മത്ത് പത്താം തരം ആയപ്പോഴേക്കും സ്കൂളിൽ പോകുന്നത് നിർത്തി. ചെറുപ്രായത്തിൽ തന്നെ നിഖിൽ പണമുണ്ടാക്കാനുള്ള…