Author: News Desk
ബിവൈഡി സീൽ ഇലക്ട്രിക് സ്‌പോർട്‌സ് കാർ സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യ വനിതയായി യുവ സംരംഭക. മിഷ്‌ലക് ബ്രൈഡൽ സ്റ്റുഡിയോ എന്ന സംരംഭത്തിന്റെ ഉടമയായ ലക്ഷ്മി കമൽ എന്ന 21 വയസ്സുകാരിയാണ് വാഹനം സ്വന്തമാക്കിയത്. അടുത്തിടെ ഒരു വീഡിയോ വ്ലോഗിൽ ലക്ഷ്മി പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരുന്നു. ബിവൈഡിയുടെ ഈ ഇലക്ട്രിക് സെഡാൻ ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്. ഇതിൽ കോസ്‌മോസ് ബ്ലാക്ക് നിറത്തിലുള്ള സീലിൻ്റെ ‘പ്രീമിയം’ വകഭേദമാണ് ലക്ഷ്മി വാങ്ങിയത്. ഒരു ചാർജിന് 650 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന മോഡലാണിത്. 51 ലക്ഷം രൂപയാണ് കൊച്ചിയിലെ ഓൺറോഡ് വില. കമ്പനിയുടെ കൊച്ചിയിലെ ഡീലർമാരായ BYD EVM സൗത്ത്‌കോസ്റ്റിൽ നിന്നാണ് സംരംഭക തൻ്റെ പുതിയ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഡെലിവറി വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. 21 വയസ്സിനിടിയ്ക്ക് ഇത്ര വില കൂടിയ വാഹനം വാങ്ങാനായ ലക്ഷ്മിയുടെ കഴിവിനെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ…
രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിച്ചു. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം സന്ദർശിക്കാൻ ആദ്യദിനങ്ങളിൽ തന്നെ ആയിരത്തിലധികം സഞ്ചാരികളാണ് എത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. നാൽപത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കഴിഞ്ഞ മൂന്ന് മാസത്തോളമായി സുരക്ഷയെ മുൻനിർത്തി അടച്ചിടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പാലം വീണ്ടും തുറക്കാൻ അനുമതി ലഭിച്ചത്. ചില്ല് പാലത്തിൽ കയറാൻ മാത്രമായി വാഗമണ്ണിലെത്തുന്ന വിനോദ സഞ്ചാരികളുണ്ട്. കഴിഞ്ഞ മഴക്കാലത്ത് സുരക്ഷ മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചതിനെ തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. പിന്നീട് സഞ്ചാരികളുടെ നിരന്തര ആവശ്യം ഉണ്ടായിട്ടും പാലം തുറന്നില്ല. ഇപ്പോൾ കോഴിക്കോട് എൻഐടിയിലെ വിദഗ്ധർ…
ബിഎസ്എൻഎല്ലിൽ നിന്നുള്ളതാണെന്ന തരത്തിലുള്ള ഒരു നോട്ടീസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. സിമ്മിന്റെ കെവൈസി (Know Your Customer -KYC) ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റദ്ദാക്കിയിരിക്കുന്നു എന്നതാണ് നോട്ടീസിന്റെ ഉള്ളടക്കം. സിം 24 മണിക്കൂറിനുള്ളിൽ കട്ടാകും എന്നും നോട്ടീസിൽ പറയുന്നു. തെറ്റോ ശരിയോ?ഇതൊരു വ്യാജ സന്ദേശമാണെന്ന് പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു നോട്ടീസ് ആർക്കും അയച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ഇത്തരം മെസേജുകളെ അവഗണിക്കണമെന്നും മെസേജ് ലഭിച്ചവർ യാതൊരു കാരണവശാലും കെവൈസി വിവരങ്ങൾ കൈമാറരുതെന്നും ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു. ഉപയോക്താക്കളെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കെവൈസി നിയമങ്ങൾ നടപ്പാക്കിയിരിക്കുന്നത്. സാമ്പത്തിക വിനിമയങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കെവൈസി. കെവൈസി അപ്ഡേറ്റിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാജ സന്ദേശത്തിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. തട്ടിപ്പുകാർ നൽകുന്ന വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നതാണ് തട്ടിപ്പുരീതി. Channeliam Fact Check…
മീറ്റിംഗുകൾക്കായി ട്രാൻസ്ക്രിപ്ഷൻ, റെക്കോർഡിംഗ്, ഓട്ടോ നോട്ട്സ് സംവിധാനവുമായി ഗൂഗിൾ മീറ്റ്. വർക് സ്പേസ് ഉപയോക്താക്കൾക്കായി ഏർപ്പെടുത്തിയ അപ്ഡേറ്റ്സ് ഏതാനും നാളുകൾക്കുള്ളിൽ വ്യാപകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈൻ മീറ്റിംഗുകൾക്കും കോൺഫറൻസുകൾക്കുമായി ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾ ഏറെക്കാലമായി ഉപയോഗിച്ചുവരുന്നു. 2020ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ഓൺലൈൻ കോൺഫറൻസ് പ്ലാറ്റ്‌ഫോമുകൾ കുതിച്ചുയർന്നു. സൂം, ഗൂഗിൾ മീറ്റ് , മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കോവിഡിന് ശേഷം എന്ത് എന്ന നിലയിലായിരുന്നു. എന്നാൽ ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതി കോവിഡാനന്തര കാലത്തും തുടർന്നു. കഴിഞ്ഞ മാസം ഗൂഗിൾ മീറ്റ് മറ്റ് രണ്ട് അപ്ഡേറ്റുകൾ കൊണ്ടുവന്നിരുന്നു. വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറും, പ്ലാറ്റ്‌ഫോമിൻ്റെ പുതിയ കോൾ പേജ് പുതുക്കിയതുമായിരുന്നു ആ അപ്ഡേറ്റുകൾ. മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് മാത്രമല്ല അവ റെക്കോർഡ് ചെയ്യാനും ഗൂഗിൾ മീറ്റ് ഉപയോക്താക്കൾ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ഇത് എളുപ്പമാക്കുന്നതിനു വേണ്ടിയാണ് മീറ്റിംഗുകളിൽ സ്വയം റെക്കോർഡ് ചെയ്യാനും ട്രാൻസ്‌ക്രൈബ് ചെയ്യാനും കുറിപ്പുകൾ എടുക്കാനുമുള്ള പുതിയ ഫീച്ചറുകൾ…
സുനീറ മദനി ഈ പേര് അധികമാര്‍ക്കും പരിചയമുണ്ടാവാന്‍ സാധ്യതയില്ല. ബിസിനസ് ലോകത്ത് അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും കഠിനാധ്വാനത്തിലും നമ്മുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന വനിതാ സംരംഭകരുടെ വിജയഗാഥകൾ നിരവധി കേട്ടിട്ടില്ലേ? അതിൽ ഒരാൾ ആണ് സുനീറയും. തന്റെ 34ാം വയസ്സില്‍ ഇവരുണ്ടാക്കിയ സ്വയം സഹായ സംഘടന ഇപ്പോള്‍ ലോകത്താകെ വലിയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇവര്‍ ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരിക്കുന്നത്. സുനീറ തന്റെ ബില്യണ്‍ ഡോളര്‍ ബിസിനസ് ആരംഭിച്ചത് യുഎസ്സിലാണ്. സുനീറ 2014ല്‍ ആരംഭിച്ച കമ്പനിയാണ് സ്റ്റാക്‌സ്. ഇതിന്റെ വിജയം പലരെയും അമ്പരപ്പിക്കുന്നതായിരുന്നു. സഹോദരന്‍ സാല്‍ റഹ്‌മത്തുള്ളയ്‌ക്കൊപ്പമാണ് ഈ കമ്പനി സുനീറ ആരംഭിച്ചത്. സ്റ്റാക്‌സ് ഒരു പേമെന്റ് പ്ലാറ്റ്‌ഫോമാണ്. എല്ലാമാസവും ഇവര്‍ ഒരു നിശ്ചിത നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കും. സെയില്‍സിന്റെ ഒരു ശതമാനത്തിന് പകരം ഇവര്‍ കൊണ്ടുവന്ന രീതിയായിരുന്നു ഇത്. പുതിയ സംവിധാനം വേഗത്തില്‍ ആളുകള്‍ക്കിടയില്‍ ക്ലിക്കായി. 300-ലധികം ആളുകൾക്ക് ജോലി നൽകുന്ന ഈ കമ്പനി കഴിഞ്ഞ എട്ട് വർഷത്തിനിടെ 23…
വെളിച്ചത്തിൽ വരുന്ന ഓരോ വിജയഗാഥയുടെയും തിരശ്ശീലയ്ക്ക് പിന്നിൽ എണ്ണമറ്റ പരാജയങ്ങളും വെല്ലുവിളികളും നിരാശകളും കടന്നുവന്ന വഴികൾ കൂടിയുണ്ട്. അത്തരമൊരു കഥയാണ് രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നും ശതകോടീശ്വരനാകാനുള്ള സത്യനാരായണ നന്ദ്‌ലാൽ നുവലിൻ്റെ യാത്രയും. 1970-കളിൽ തൻ്റെ ബിസിനസ്സ് യാത്ര തുടങ്ങിയപ്പോൾ ഒരുപാട് പോരാട്ടങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. കാലക്രമേണ, തൻ്റെ കമ്പനിയായ സോളാർ ഇൻഡസ്ട്രീസ്, സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളിൽ ഒരാളായി മാറുമെന്നും ഇന്ത്യയുടെ സായുധ സേനയ്ക്ക് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ സർക്കാരിൽ നിന്ന് ലൈസൻസ് നേടുമെന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുംബം പോറ്റാൻ പത്താം ക്ലാസിന് ശേഷം സ്കൂൾ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. 18-ാം വയസ്സിൽ, സത്യനാരായണൻ ഒരു ചെറിയ മഷി ഉൽപ്പാദന പ്ലാൻ്റ് സ്ഥാപിച്ചുകൊണ്ട് തൻ്റെ ആദ്യ സംരംഭം ആരംഭിച്ചു. അതിനുശേഷം ഒരു ലീസിംഗ് ബിസിനസ്സും ട്രാൻസ്പോർട്ട് കമ്പനിയും ഉൾപ്പെടെ പല കാര്യങ്ങളിലും പരീക്ഷണം നടത്തി നോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ബിസിനസ്…
ഒരു സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ ശേഷം പലരും അങ്ങോട്ടേക്ക് പോകുന്നത് മിക്കപ്പോഴും പൂർവ വിദ്യാർത്ഥി സംഗമങ്ങൾക്ക് വേണ്ടി ആയിരിക്കും. എന്നാൽ ചിലരെങ്കിലും ഉണ്ടാവും ഒരു നല്ല നിലയിൽ എത്തിയ ശേഷം പഠിച്ച സ്ഥാപനത്തിന് വേണ്ടി ചില സാമ്പത്തിക സഹായങ്ങളൊക്കെ ചെയ്യുന്നവർ. എന്നാല്‍ 228 കോടി രൂപ തന്റെ പഴയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന് സംഭാവനയായി നല്‍കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വ്യവസായിയും ഇന്തോ-എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനുമായ ഡോ. കൃഷ്ണ ചിവുകുള. ഐഐടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണ് ഇത്. ഐഐടി മദ്രാസിലെ 1970 ബാച്ച് എംടെക് എയറോസ്‌പേസ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ഡോ. കൃഷ്ണ ചിവുകുള. ഐഐടി ബോംബെയില്‍ നിന്ന് 1968ലാണ് ഇദ്ദേഹം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് (ഓണേഴ്‌സ്) സ്വന്തമാക്കിയത്. പിന്നീട് 1980ല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടിയ ഡോ. കൃഷ്ണ ചിവുകുളയ്ക്ക് 2012ല്‍ തുംകുര്‍ സര്‍വകലാശാലയാണ് ഡി.ലിറ്റ് ബിരുദം സമ്മാനിച്ചത്. അമേരിക്കയിലെ…
വിപണിയിലെ ഏറ്റവും വൈവിധ്യമാർന്ന സ്പിരിറ്റാണ് വോഡ്ക. നിങ്ങൾക്ക് ഇത് സോഡ, വെള്ളം, കോള അല്ലെങ്കിൽ ഏതെങ്കിലും എയറേറ്റഡ് പാനീയം എന്നിവയ്ക്കൊപ്പം കുടിക്കാം. ഒറ്റ ഷോട്ടായി കഴിക്കാം അല്ലെങ്കിൽ 100-ലധികം കോക്ടെയിലുകൾക്ക് അടിസ്ഥാനമായി ഉപയോഗിക്കാം. ഒരുപാട് വിസ്‌കി ഭ്രാന്തന്മാർ ഉള്ള രാജ്യമെന്ന പ്രശസ്തി ഉണ്ടായിരുന്നിട്ടും, വോഡ്‌കയ്ക്ക് ഇന്ത്യയിൽ ആരാധകർ ഏറെയാണ്. കലോറിയിൽ ഗണ്യമായ കുറവും കാർബോഹൈഡ്രേറ്റ്‌സ്, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടില്ലാത്തതിനാൽ വോഡ്ക പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു വഴിയായി കണക്കാക്കപ്പെടുന്നു (നിയമപരമായ പ്രായത്തിലുള്ളവർക്ക് മാത്രം). സ്പിരിറ്റ് വിഭാഗത്തിലെ വില പോയിൻ്റുകളിലുടനീളം 60 ശതമാനത്തിലധികം വിപണി വിഹിതം കൈവശം വയ്ക്കുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ ബ്രാൻഡാണ് വോഡ്ക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള വോഡ്ക ബ്രാൻഡ് മാജിക് മൊമെൻ്റ്സ് വോഡ്കയാണ്. 2006-ൽ റാഡിക്കോ ഖൈതാൻ ആണ് ഇത് പുറത്തിറക്കിയത്. 2024 ൽ മാത്രം, ഈ ബ്രാൻഡ് ആറ് ദശലക്ഷം കെയ്‌സുകൾ വിറ്റു. ഇത് കമ്പനിയുടെ പൊതു വിപണി റെക്കോർഡ് പ്രകാരം 1000…
കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഭാരതം ആണ് ലക്ഷ്യമിടുന്നത് എന്ന് പറഞ്ഞതിനൊപ്പം ബാങ്കിങ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി എന്ന് പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യയുടെ ബാങ്കിംഗ് സിസ്റ്റത്തേയും, റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയേയും (ആർബിഐ) പ്രകീർത്തിക്കുന്നവർ ഏറെയാണ്. ഡിജിറ്റൽ മേഖലയ്ക്ക് കരുത്തുപകരാൻ ഇന്ത്യൻ ബാങ്കിംഗ് റെഗുലേറ്റർ അവതരിപ്പിച്ച് യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇന്ന് ലോക രാജ്യങ്ങൾ വരെ ഏറ്റെടുത്തു. ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് സെൻട്രൽ ബാങ്കുകൾ അത്യന്താപേക്ഷിതമാണെന്നതും ഒരു വസ്തുത ആണ്. ഒരു രാജ്യത്തിന്റെ ധനനയം കൈകാര്യം ചെയ്യുക, പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുക, കറൻസിയുടെ സ്ഥിരത ഉറപ്പാക്കുക, പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിലൂടെ കരുതൽ ധനം കൈകാര്യം ചെയ്യുക എന്നിങ്ങനെ ഭാരിച്ച ചുമതലകളാണ് റിസർവ് ബാങ്കുകൾക്കുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് വാണിജ്യ ബാങ്കുകൾക്കും, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവസാന ആശ്രയമാണ് ഇത്തരം കേന്ദ്ര ബാങ്കുകൾ.…
ട്രേഡർ ആണ് എന്ന് കേൾക്കുമ്പോൾ ആദ്യം ആളുകൾ ചോദിക്കുന്നത് എത്ര പൈസ ഉണ്ടാക്കുന്നുണ്ട് എന്നാണ്. സെബിയുടെ പുതിയ പഠനം അനുസരിച്ച് 93 ശതമാനം ട്രേഡിങ്ങിലേക്ക് വരുന്ന ആളുകളും തോറ്റു പോയവരാണ് എന്നാണ്. ഇത് എന്താണെന്ന് കൃത്യമായി പഠിച്ച് മനസ്സിലാക്കാതെ വരുന്നവർ, പെട്ടെന്ന് പൈസയുണ്ടാക്കണം എന്ന ചിന്തയുള്ളവരെല്ലാം ഇതിൽ നിന്നും പിന്മാറി പോകുക മാത്രമാണ്. മറ്റേത് ബിസിനസ് പോലെയും കൃത്യമായി പഠിച്ചു മനസ്സിലാക്കി വരുന്നവർ ട്രെഡിങ്ങിൽ നിലനിൽക്കും. ഇതിലേക്ക് വരുന്നതിനുമുമ്പ് പഠിപ്പിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ട്രേഡ് എക്സ് ടിബിഎമ്മിന്റെ (Tradextbm) ഫൗണ്ടറും സിഇഒയുമായ അലി സുഹൈൽ (Ali Suhail) ചാനൽ അയാമിന്റ് മൈ ബ്രാൻഡ് മൈ പ്രൈഡിൽ ട്രേഡിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. 2018ൽ പൈസ ഉണ്ടാക്കണം എന്ന ആഗ്രഹത്തോട് കൂടിയാണ് ട്രേഡിങ്ങിലേക്ക് വന്നത്. തുടക്കം സമയത്ത് നന്നായി പൈസ നഷ്ടം വരികയും പിന്നീട് ഘട്ടം ഘട്ടമായി ഇതിനെക്കുറിച്ച് പഠിച്ചും മനസ്സിലാക്കിയിട്ടാണ് ഇതിൽ നിന്നും ലാഭം ഉണ്ടാക്കാൻ തുടങ്ങിയത്. വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ…