Author: News Desk

ബോളിവുഡിലെ ഖാൻ, കപൂർ, ജോഹർ കുടുംബങ്ങൾ സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-കുമാർ കുടുംബം. 2024 ഹൂറൂൺ സമ്പന്ന പട്ടിക പ്രകാരം സംഗീത കമ്പനി ടി-സീരീസിന്റെ ഉടമകളായ കുമാർ കുടുംബത്തിന്റെ ആസ്തി 10000 കോടി രൂപയാണ്. പഴക്കച്ചവടമെന്ന ചെറിയ സംരംഭത്തിൽ നിന്ന് ആരംഭിച്ചാണ് കുടുംബം സമ്പത്തിൽ ബോളിവുഡിലെ ഏറ്റവും സമ്പന്നരായത് എന്നതാണ് ശ്രദ്ധേയം. ടി-സീരീസിന്റെ 80 ശതമാനം ഓഹരികളും ഇപ്പോൾ ഭൂഷൺ കുമാറിന്റെ പേരിലാണ്. അദ്ദേഹത്തിന്റെ അമ്മാവൻ കിഷൻ കുമാർ കമ്പനിയുടെ 20 ശതമാനത്തിന് അടുത്ത് പങ്കും കയ്യിൽ വെച്ചിരിക്കുന്നു. ടി-സീരിസിന്റെ സഹസ്ഥാപകൻ കൂടിയാണ് കിഷൻ കുമാർ. ഇവർക്ക് പുറമേ ഭൂഷണിന്റെ സഹോദരിമാരായ തുളസി, ഖുശാലി കുമാർ എന്നിവർക്ക് ടി-സീരീസിൽ 250 കോടിയും നൂറ് കോടിയും വീതം വിഹിതമുണ്ട്. ഭൂഷണിന്റെ പിതാവ് ഗുൽഷൻ കുമാറാണ് ടി-സീരീസിന്റെ സ്ഥാപകൻ. ഗുൽഷൻ എഴുപതുകളിൽ ഡൽഹിയിൽ പഴക്കച്ചവടം നടത്തിയിരുന്നു. അതിനിടെ അദ്ദേഹം പിതാവുമായി ചേർന്ന് ഒരു…

Read More

ഇടയ്ക്കിടെ പല കാരണങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഐഎഎസ് ഓഫീസറാണ് അമിത് കതാരിയ. കൂറ്റൻ ആസ്തിയുടെ പേരിലാണ് ഇത്തവണ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 8.90 കോടി രൂപ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് കതാരിയ. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലല്ല കതാരിയയുടെ സമ്പാദ്യ സ്രോതസ്സ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ആണ് കതാരിയയുടെ ആസ്തിക്ക് പിന്നിൽ. ഡൽഹിയിൽ ആകമാനം വേരുകളുള്ള റിയൽ എസ്റ്റേറ്റ് ശൃംഖലയാണ് കതാരിയ കുടുംബത്തിന്റേത്. ജനസേവനത്തിന് വേണ്ടി മാത്രം ഐഎസ്സുകാരനായ കതാരിയ മുൻപ് വെറും ഒരു രൂപ ശമ്പളം കൈപ്പറ്റി വേറിട്ട് നിന്നിരുന്നു. 2004ലെ ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമിത് കതാരിയ. 7 വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷന് ശേഷം അടുത്തിടെയാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് എത്തിയിരിക്കുന്നത്. ഗ്രാമവികസന വകുപ്പ് ജോയിൻ്റ് സെക്രട്ടറിയായാണ് അദ്ദേഹം അടുത്ത കാലം വരെ പ്രവർത്തിച്ചത്. അതിനു മുൻപ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ…

Read More

നിഗൂഢതകൾ നിറഞ്ഞ രാജ്യം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ഉത്തര കൊറിയയുടെ പേരാകും. എന്നാൽ അതിലും നിഗൂഢമായ മറ്റൊരു രാജ്യം മധ്യേഷ്യയിലുണ്ട്-തുർക്ക്മെനിസ്താൻ. ആവോളം പ്രകൃതിഭംഗിയും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുമുണ്ടായിട്ടും അതെല്ലാം ഒളിച്ചുവെച്ച പോലെ യാതൊരു ടൂറിസം പ്രവർത്തനങ്ങളും നടത്താതെ നിഗൂഢമായി കഴിയുന്ന രാജ്യമാണ് തുർക്ക്മെനിസ്താൻ. 1925 മുതൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു തുർക്ക്മെനിസ്താൻ. സോവിയറ്റ് യൂണിയന്റെ പതനത്തോടെ രൂപീകൃതമായ ഇന്നത്തെ തുർക്ക്മെനിസ്താൻ നിലവിൽ ഏകാധിപത്യ ഭരണത്തിനു കീഴിലാണ്. രാജ്യത്തെ 60 ശതമാനം ജനങ്ങളും ടർക്കിഷ് വംശജരാണ്. തുർക്ക്മെനിസ്താന്റെ തലസ്ഥാനമായ അഷ്ഗാബാദ് പ്രണയനഗരം എന്നാണ് അറിയപ്പെടുന്നത്. തുർക്ക്മെനിസ്താനിലേക്ക് ഉത്തര കൊറിയയിലെ പോലെ സന്ദർശകർക്ക് വിലക്കൊന്നും ഇല്ല. എന്നാൽ കടുകട്ടി വിസാ നിയമങ്ങളാണ് ഇങ്ങോട്ടുള്ള സന്ദർശകരെ മടക്കിയയക്കുന്നത്. ഇക്കാരണം കൊണ്ട് വളരെ കുറച്ച് വിദേശ സന്ദർശകരേ ഇവിടെയെത്താറുള്ളൂ. അത് കൊണ്ട് തന്നെ മധ്യേഷ്യയിലെ ഈ സുന്ദര രാജ്യം ലോകത്തിന്റെ മുൻപിൽ നിഗൂഢതകളോടെ നിലയുറപ്പിക്കുന്നു. Discover Turkmenistan, a hidden gem in Central Asia known…

Read More

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം. എന്നാൽ ആ വലിയ ധനത്തിന് വേണ്ടി വമ്പൻ തുക ഈടാക്കുന്ന വിദ്യാലയങ്ങളുണ്ട്. വെറുതേ തുക ഈടാക്കുക മാത്രമല്ല, പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ ഏറ്റവും മുൻപന്തിയിൽ എത്താൻ പ്രാപ്തരാക്കുന്നവയാണ് ഇന്ത്യയിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ. ഇന്ത്യയിലെ ഏറ്റവും ചിലവുള്ള സ്കൂളുകളെക്കുറിച്ചറിയാം. വുഡ്സ്റ്റോക് സ്കൂൾഉത്തരാഖണ്ഡിലെ മസൂറിയിലുള്ള വുഡ്സ്റ്റോക് സ്കൂളാണ് ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ സ്കൂൾ. 15 മുതൽ 17 ലക്ഷം രൂപ വരെയാണ് ഇവിടത്തെ വാർഷിക ഫീസ്. ഐബി കരിക്കുലവും മികച്ച സജ്ജീകരണങ്ങളുമാണ് വുഡ്സ്റ്റോക്കിന്റെ സവിശേഷത. ഡൂൺ സ്കൂൾരാജ്യത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ വിദ്യാലയവും ഉത്തരാഖണ്ഡിലാണ്. ഡൂൺ സ്കൂൾ എന്ന ഡെറാഡൂണിലെ വിദ്യാലയത്തിലെ വാർഷിക ഫീസ് 12.5 മുതൽ 14 ലക്ഷം രൂപ വരെയാണ്. സിന്ധ്യ സ്കൂൾമധ്യപ്രദേശിലെ ഗ്വാളിയോർ രാജകുടുംബത്തിന്റെ കീഴിലുള്ള സ്കൂളാണ് സിന്ധ്യ സ്കൂൾ. വിദ്യാലയത്തിലെ വാർഷിക ഫീസ് 12 ലക്ഷം രൂപയാണ്. ഗുഡ് ഷെപ്പേർഡ് ഇന്റർനാഷനൽമലയാളിയായ പി.സി. തോമസ് ആണ് ഊട്ടിയിലെ ഗുഡ്…

Read More

1853ൽ ബോംബെയിൽ നിന്നും താനെയിലേക്ക് കൂകിപ്പാഞ്ഞു പോയ ഇന്ത്യയിലെ ആദ്യ ട്രെയിനിലൂടെ ആരംഭിച്ചത് ഒരു രാജ്യത്തിന്റെ തന്നെ ഭാഗധേയം നിശ്ചയിച്ച ചരിത്രമാണ്. കൂകിപ്പാഞ്ഞും കൽക്കരി തിന്നുമുള്ള കാലത്ത് നിന്നും ഇന്ത്യൻ റെയിൽവേ ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ചീറിപ്പായുന്ന ബുള്ളറ്റ് ട്രെയിനുകളിൽ എത്തി നിൽക്കുന്നു. കൂകിപ്പാഞ്ഞ ചരിത്രകാലം ഡൽഹിയിലെ ദേശീയ റെയിൽ മ്യൂസിയത്തിൽ കേടുപാടില്ലാതെ സംരക്ഷിച്ചിരിക്കുന്നു. നിരവധി ആദ്യകാല സ്റ്റീം എഞ്ചിനുകളാണ് റെയിൽ മ്യൂസിയത്തിൽ പ്രദർശനത്തിനുള്ളത്. മുംബൈയിൽ പലയിടങ്ങളിലായും ധാരാളം ചരിത്ര വണ്ടികൾ കാണാം. ചർച്ച് ഗേറ്റ്, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, തോക്മാന്യ തിലക് ടെർമിനസ്, നെഹ്റു സയൻസ് സെന്റർ എന്നിവിടങ്ങളിലാണ് പഴയ ആവി എഞ്ചിനുകളും കോച്ചുകളും കാണാനാകുക. അതിൽത്തന്നെ ആദ്യ ട്രെയിനിന്റെ മൂന്ന് എഞ്ചിനുകളായ സുൽത്താൻ, സാഹിബ്, സിന്ധ് എന്നിവയാണ് പ്രധാനം. 175 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ റെയിൽവേ ഇന്ന് ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ നാലാമത്തെ റെയിൽ നെറ്റ് വർക്ക് ആണ്. 1.2 ലക്ഷം കിലോമീറ്റർ നീളത്തിൽ അത്…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. കരാർ പ്രകാരം 2045ൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും 2028നുളളിൽ പൂർത്തീകരിക്കാനാകും. ഇതിനു പുറമേ ആദ്യ കരാർ പ്രകാരം ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി ലഭിക്കും. ആദ്യ കരാർ അനുസരിച്ച് തുറമുഖം ആരംഭിച്ചതിനുശേഷം 15ാം വർഷം മുതലാണ് (2039) സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. എന്നാൽ സപ്ലിമെന്ററി കൺസഷൻ കരാർ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാന വിഹിതം കേരളത്തിന് ലഭിക്കും. ഇത് കൂടാതെ 2028ഓടെ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് വിഴിഞ്ഞം പദ്ധതിയിൽനിന്നും പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതോടെ തുറമുഖത്തിന്റെ മിനിമം ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറാകും. 2028ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള…

Read More

ഒരു മില്യൺ ഡോളർ (8 കോടി രൂപ) ലക്കി ഡ്രോ വിജയിയായി സിംഗപ്പൂരിലുള്ള ഇന്ത്യക്കാരൻ. മാസങ്ങൾക്ക് മുൻപ് ഭാര്യയ്ക്കായി വാങ്ങിയ സ്വർണമാലയാണ് ബാലസുബ്രമണ്യൻ ചിദംബരത്തിന് ഭാഗ്യം കൊണ്ടു വന്നത്. 21 വർഷത്തോളമായി സിംഗപ്പൂരിൽ പ്രൊജക്റ്റ് എഞ്ചിനീയറായി ജോലി നോക്കുകയാണ് ചിദംബരം. സ്വർണം വാങ്ങിയ ജ്വല്ലറി നടത്തിയ ലക്കി ഡ്രോയിലാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഭാര്യയുടെ നിർദേശപ്രകാരമാണ് ചിദംബരം സ്വർണം വാങ്ങിയത്. ഇങ്ങനെ ഭാര്യ കൊണ്ടു വന്ന ഭാഗ്യത്തിന്റെ ആനന്ദത്തിലാണ് അദ്ദേഹം. ജ്വല്ലറിയുടെ വാർഷിക പരിപാടിയുടെ ഭാഗമായാണ് ലക്കി ഡ്രോ നടത്തിയത്. 250 സിംഗപ്പൂർ ഡോളറിനു മുകളിൽ സ്വർണം വാങ്ങുന്നവർക്കായിരുന്നു നറുക്കെടുപ്പ് നടത്തിയത്. എന്നാൽ ചിദംബരമാകട്ടെ 6000 സിംഗപ്പൂർ ഡോളറിനുള്ള സ്വർണം വാങ്ങിയിരുന്നു. സമ്മാനർഹനായതിൽ വലിയ സന്തോഷമുണ്ടെന്നും വാർത്ത ആദ്യം വിശ്വസിക്കാനായില്ലെന്നും ചിദംബരം പറഞ്ഞു. സമ്മാനർഹമായ തുകയുടെ ഒരു പങ്ക് സിംഗപ്പൂരിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി ചിലവഴിക്കുമെന്നും ചിദംബരം. Balasubramanian Chidambaram, an Indian project engineer in Singapore, wins a million-dollar…

Read More

കോവളം കടൽ തീരത്ത് സ്റ്റാർട്ടപ്പുകളുടെ ചാകരയായിരുന്ന മൂന്ന് ദിനം, മികച്ച ആശയവും പ്രൊഡക്റ്റും സർവ്വീസുമുള്ള സ്റ്റാർട്ടപ് ഫൗണ്ടർമാരും, അവരെ തേടുന്ന നിക്ഷേപകരും അവസരങ്ങൾ അന്വേഷിച്ച് വല എറിഞ്ഞപ്പോൾ, ഹഡ്ഡിൽ 2024 നല്ല പെടയ്ക്കണ സ്റ്റാർട്ടപ് സമ്മിറ്റായി. കേരളത്തിന്റെ സംരംഭക- സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ ദിശാബോധം പകരുന്നതായിരുന്നു ഹഡിൽ ഗ്ലോബൽ 2024.മൂന്ന് ദിവസമായി‌ കോവളത്ത് അരങ്ങേറിയത് സ്റ്റാർട്ടപ്പിന്റെ ഏറ്റവും വലിയ കൂടിച്ചേരലായിരുന്നു.ഇൻവെസ്റ്റേഴ്സുമായി നടത്തിയ സ്റ്റാർട്ടപ്പ് കൂടിക്കാഴ്ചകൾ വരും ദിവസങ്ങളിൽ നിക്ഷേപമായി കേരളത്തിലേക്ക് എത്തുമെന്നതും, സംസ്ഥാനത്തെ മികച്ച സംരംഭകരും അവരുടെ ആശയങ്ങളും, പ്രൊഡക്ടുകളും ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധ ആകർഷിക്കാനും ഹഡിലിലൂടെ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സമ്മിറ്റിൽ, കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭകരിൽ നിന്നും അവരുടെ അഭിപ്രായ രൂപീകരണത്തിനും പുതിയ മാറ്റങ്ങൾക്കുമായുള്ള സംവാദത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെക്കുറിച്ചും ഇന്ത്യൻ സ്പേസ് ഇൻഡസ്ട്രിയുടെ നേട്ടങ്ങളും സ്റ്റാർട്ടപ്പുകളുടെ സ്പേസ് സാധ്യതയുമല്ലാം ചർച്ച ചെയ്യുകയും സ്പേസ് സ്റ്റാർട്ടപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഐഎസ്ഐർഒ…

Read More

കേരളത്തിലെത്തുന്ന സംരംഭകർക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അത്തരം സാഹചര്യം ഒരുക്കുന്നതിൽ സ്റ്റാർട്ടപ്പ് കൂട്ടായ്മകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ശശി തരൂർ എംപി. വലിയ മെട്രോ നഗരങ്ങളായ മുംബൈ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ നിന്നും ടയർ 2 സിറ്റികളിലേക്ക് മാറാൻ ഒരുങ്ങുകയാണ് സംരംഭക ലോകം. ഇത് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങൾക്ക് ഏറെ ഗുണം ചെയ്യും. അങ്ങനെ ഇവിടെയെത്തുന്ന സംരംഭകർക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് കേരളത്തിന്റെ കടമയാണ്. ഇത്തരം സാഹചര്യം ഒരുക്കുന്നതിൽ ഹഡിൽ ഗ്ലോബൽ പോലുള്ള കൂട്ടായ്മകൾക്ക് ഏറെ പങ്ക് വഹിക്കാനുണ്ട്. ഹഡിൽ ഗ്ലോബൽ 2024 അവസാന ദിനത്തിൽ മുഖ്യ പ്രഭാഷകനായി എത്തിയ ശശി തരൂർ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിക്കവെ പറഞ്ഞു. ഹഡിലിന്റെ വളർച്ച ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലാണ്. ആദ്യ രണ്ട് എഡിഷനുകളിൽ ഡൽഹിയിൽ നിന്നും മറ്റുമുള്ള ആളുകൾ എത്തിയപ്പോൾ പിന്നീട് ലോകമെങ്ങുമുള്ള പ്രതിനിധികൾ സ്റ്റാർട്ടപ്പ് വേദിയുടെ ഭാഗമായി. ഇത് സംരംഭകർക്ക് ആഗോള…

Read More

സ്റ്റാർട്ടപ്പ് വേദിയിലും താരമായി പാട്ടുകാരൻ ഹരീഷ് ശിവരാമകൃഷ്ണൻ. ടെക് കമ്പനി ക്രെഡിന്റെ (CRED) പ്രതിനിധിയായാണ് ഹരീഷ് ഹഡിൽ ഗ്ലോബൽ 2024 വേദിയിലെത്തിയത്. എന്നാൽ ക്രെഡിന്റെ ഡിസൈൻ ഹെഡായ ഹരീഷിന് ചുറ്റും ആള് കൂടിയത് പ്രൊഡക്റ്റ് ഡെവലപ്മെന്റിനെക്കുറിച്ചോ സാങ്കേതിക വിദ്യയെക്കുറിച്ചോ സംസാരിക്കാനല്ല-സംഗീതം കൊണ്ടാണ്. ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംഗീതം, ടെക്നോളജി, നിലപാട് എന്നിവയിൽ ഉറച്ച യാത്രയെക്കുറിച്ച് ഹരീഷ് ശിവരാമകൃഷ്ണൻ സംസാരിക്കുന്നു. ഒരു സ്റ്റാർട്ടപ്പ് ഇവന്റിൽ താനും ആ കൂട്ടായ്മയുടെ ഭാഗം മാത്രമാണെന്ന് ഹരീഷ്. പലതരം കാഴ്ചപ്പാടിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണ് തനിക്ക് ഇത്തരം കൂട്ടായ്മകൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടെക് രംഗത്ത് അപ്ഡേറ്റഡായി നിൽക്കാൻ ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്നാണ് ഹരീഷിന്റെ അഭിപ്രായം. ചുറ്റുമുള്ളവർ നമ്മളേക്കാൾ കഴിവുള്ളവരാണ്. അവരിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. ചുറ്റുപാടുമുള്ള കാര്യങ്ങളെ പരമാവധി മനസ്സിലാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് താൻ. പ്രൊഫഷനൽ രംഗത്ത് മാത്രമല്ല സാമൂഹിക രംഗത്തും നിലപാടുകൾ കൃത്യമാകാൻ സഹായിക്കുന്നത് ഈ മനസ്സിലാക്കലുകളാണ്. പുതിയ…

Read More