Author: News Desk

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ വർധിച്ച എയർ കണക്റ്റിവിറ്റിയുടെ ആവശ്യം പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. ആഭ്യന്തര, ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഒരു കവാടമായി മാത്രമല്ല, പുരോഗതിക്കും സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത കൂടിയാണ് ഈ എയർ കണക്ടിവിറ്റി സാധ്യമാക്കുന്നത്. 2024 സാമ്പത്തിക വർഷം വിമാന യാത്രയിൽ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 376.4 ദശലക്ഷം യാത്രക്കാർ ഇന്ത്യൻ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു വിമാനത്താവളവും ഉൾപ്പെടുന്നുണ്ട് എന്നത് അഭിമാനകരമായ വാർത്തയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഫോർബ്സിന്‍റെ പട്ടികയിൽ ഇക്കൂട്ടത്തിൽ എട്ടാമതായി സ്ഥാനം പിടിച്ചത്. ഒന്നാം സ്ഥാനത്ത് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. 2009 മുതൽ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്‍റെയും കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്താമത്തെ വിമാനത്താവളം എന്ന സവിശേഷതയും ഇതിനുണ്ട്.…

Read More

മാലിന്യ മുക്ത ഇന്ത്യ എന്ന ആശയം കൂടുതൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമായ സിക്കിമും ഈ മാറ്റം പിന്തുടരുകയാണ്. ജനസംഖ്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സിക്കിം പ്രകൃതിഭംഗികൊണ്ട് മുന്നില്‍ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ശുചിത്വപൂര്‍ണമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിക്കിമിന്റെ സ്ഥാനം. പ്ലാസ്റ്റിക് ബാഗുകള്‍ ഇവിടെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു നിയമം കൂടെ കൊണ്ടുവന്ന് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് സിക്കിം. സംസ്ഥാനത്തേക്ക് പ്രവേശിച്ചിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഒരു മാലിന്യ സഞ്ചി ഉണ്ടായിരിക്കണമെന്നതാണ് സിക്കിമിലെ പുതിയ നിയമം. ടൂറിസം, സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവിനെ കുറിച്ച് സഞ്ചാരികളെ അറിയിക്കേണ്ടത് ട്രാവല്‍ ഏജന്‍സികളുടെയും ടൂറിസം ഓപ്പറേറ്റര്‍മാരുടെയും ഉത്തരവാദിത്വമായിരിക്കും. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനമായ പരിശോധനകളുണ്ടാവും. ലംഘിക്കുന്ന യാത്രക്കാരില്‍ നിന്ന് പിഴയീടാക്കും എന്നും ഉത്തരവിൽ പറയുന്നു. സുസ്ഥിരമായ വിനോദസഞ്ചാര മാതൃകകള്‍ സംസ്ഥാത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാലിന്യ സംസ്‌കരണത്തെ…

Read More

ടൂറിസ്റ്റുകളുടെ സ്വര്‍ഗഭൂമിയാണ് തായ്‌ലന്‍ഡും പട്ടായയും. ഇന്ത്യക്കാരാണ് തായ്ലൻഡിലെത്തുന്നതിൽ നല്ലൊരു ശതമാനവും. വിനോദസഞ്ചാരം നന്നായി പ്രോൽസാഹിപ്പിക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുടെ ‘ഹോട്ട് സ്‌പോട്ട്’ എന്ന് പട്ടായയെ വിശേഷിപ്പിക്കാം. സുന്ദരതീരങ്ങളും മനോഹരങ്ങളായ കാഴ്ചകളുമായി ചുരുങ്ങിയ ചെലവില്‍ സഞ്ചാരികളുടെ പറുദീസ ആയി മാറുന്ന നഗരം. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. എത്ര പോയാലും മടുക്കാത്ത സഞ്ചാരികളെ എന്നും മാടി വിളിക്കുന്ന ഒരപൂര്‍വ ഡസ്റ്റിനേഷനാണ് തായ്‌ലന്‍ഡ്. തായ്‌ലന്‍ഡിലേക്ക് പലവിധ പാക്കേജുകള്‍ ലഭ്യമാണെങ്കിലും രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യുടെ പാക്കേജില്‍ പോകാന്‍ കഴിയുന്ന ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തെക്കുകിഴക്കനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായ്‌ലന്‍ഡിലെ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന 5 ദിവസത്തെ ഐ.ആര്‍.സി.ടി.സി ടൂര്‍ പാക്കേജ് 2024 ഓഗസ്റ്റ് 23 ന് കൊച്ചിയില്‍ നിന്നും ആണ് പുറപ്പെടുന്നത്. തായ്‌ലന്‍ഡിലെ പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങള്‍, അപൂര്‍വ്വ…

Read More

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിൽ  അടിയന്തരമായി ഡോക്ടറെ കാണേണ്ടവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ബുക്കിംഗ് സേവനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്  കീഴിലുള്ള അണ്‍ക്യൂ ടെക്നോളജീസ്. പനി, പേശി വേദന, തലവേദന, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ക്ക് ഏറെ നേരം ക്യൂവിൽ  കാത്തുനിന്ന് ഡോക്ടര്‍മാരെ കാണുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഇതിലൂടെ സാധിക്കും. അണ്‍ക്യൂ സംവിധാനം ഉപയോഗിക്കുന്ന ആശുപത്രിയിൽ വിളിച്ച് അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്താൽ  മതി. നിങ്ങള്‍ക്ക് ലഭിക്കുന്ന എസ്എംഎസിലുള്ള ലൈവ് ട്രാക്കിംഗ് ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സമയത്തിനുളള വ്യത്യാസം, മുമ്പിലുള്ള രോഗികളുടെ എണ്ണം, ഡോക്ടറുടെ സ്റ്റാറ്റസ് എന്നിവ അറിയാന്‍ സാധിക്കും. څഗെറ്റ് ഡയറക്ഷന്‍چ എന്ന ബട്ടണ്‍ ഉപയോഗിച്ച് ആശുപത്രിയിലേക്കുള്ള ദൂരവും സമയവും കൃത്യമായി പ്ലാന്‍ ചെയ്യാം. പെരിന്തൽമണ്ണയിൽ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള 15 ലധികം പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. നിപ ബാധിച്ച് 14 വയസുകാരന്‍ മരിച്ച പശ്ചാത്തലത്തിൽ പെരിന്തമണ്ണയിൽ ക്യൂ നിൽക്കാതെ ഡോക്ടറെ കാണാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് അണ്‍ക്യു ടെക്നോളജീസ് സ്ഥാപകന്‍ മുഹമ്മദ്…

Read More

ദക്ഷിണ വ്യോമസേനയെ അടുത്തറിയാൻ തിരുവനന്തപുരം ലുലു മാളിൽ ഒരുക്കിയ ലുലു മീറ്റ് ദ ഈഗിള്‍സ് വ്യോമസേനയുടെ കരുത്ത് എടുത്തു കാട്ടി. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ് കമാൻഡോകളും പ്രദർശനത്തിന്‍റെ ഭാഗമായി. മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സംവിധാനമായ റഷ്യന്‍ നിര്‍മ്മിത ഇഗ്ള മിസൈല്‍, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളായ മൈക്രോ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിൾ, എല്‍ആര്‍ഡി ടാബ്, ഇസ്രയേല്‍ നിര്‍മ്മിത ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാർ അടക്കം സംവിധാനങ്ങൾ നിരത്തിയായിരുന്നു പ്രദർശനം. വിമാനം സ്വന്തമായി പറപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന സിമുലേറ്ററും. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യന്‍ നിര്‍മ്മിത ആന്‍റി ഡ്രോണ്‍ സിസ്റ്റം, അസോള്‍ട്ട് റൈഫിളുകൾ തുടങ്ങിയവ വ്യോമസേനയെ അടുത്തറിയാന്‍ വഴിയൊരുക്കുന്ന കാഴ്ചകളായി. ഓപ്പൺ അരീനയിൽ നടന്ന എയർ വാരിയർ ഡ്രിൽ…

Read More

റോബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഡാറ്റ സയൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ വരവോടെ അനന്തമായ സാധ്യതകളാണ് എൻജിനീയറിംഗ് രംഗത്ത് ഇനി വരുന്ന നാളുകളിൽ ഉണ്ടാകാൻ പോകുന്നത്. ശാസ്ത്രസാങ്കേതികരംഗത്തുണ്ടാകുന്ന അതിവേഗ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും ഈ മേഖലയിലെ അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്താനും എൻജിനീയറിംഗ് ബിരുദധാരികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ബി.ടെക് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവരികയാണ് എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല. അതിവേഗം മാറുന്ന സാങ്കേതിക രംഗത്ത് മികവ് പുലർത്താനും പഠന ശേഷം ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സംരംഭകരായിത്തീരുവാനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നിവയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ കൈവരിക്കാൻ സർവകലാശാല ഉദ്ദേശിക്കുന്നത്. ഈ മാറ്റങ്ങൾക്ക് മുന്നോടിയായി സർവകലാശാലയിലെ കഴിഞ്ഞ മാസം രൂപീകൃതമായ സ്റ്റാർട്ടപ്പ് സെൽ, കൊച്ചി മേക്കർ വില്ലേജിൽ മൂന്ന് ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് മെൻറ്ററിങ്, സംരംഭകത്വ പരിശീലനങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ…

Read More

ഗതാഗത മാർഗങ്ങളിൽ ഒന്നായി മാത്രം നമ്മളൊക്കെ കണ്ടിരുന്ന ഒന്നാണ് സൈക്കിൾ. പക്ഷെ കാലം മാറി, ഇന്ന് ഏറ്റവും അധികം സൈക്കിൾ ഉപയോഗിക്കുന്നവർ തങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് ഇത് ഉപയോഗിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇന്ത്യയുടെ സൈക്കിൾ വ്യവസായം അന്താരാഷ്ട്ര മാർക്കറ്റിൽ ഉൾപ്പെടെ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. യുകെ, ജർമ്മനി, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ആണ് ഈ സൈക്കിൾ ആവശ്യക്കാരുടെ എണ്ണത്തിൽ വർധന ഉള്ളത്. മൊസാംബിക്, ഛാഡ് തുടങ്ങിയ വികസ്വര രാജ്യങ്ങളും സൈക്കിൾ വാങ്ങാൻ ഇന്ത്യയെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ, മൊസാംബിക്കിലേക്ക് ആണ് ഇന്ത്യയിൽ നിന്നും ഏറ്റവും അധികം സൈക്കിൾ കയറ്റുമതി നടത്തിയത്. ഇന്ത്യൻ സൈക്കിളുകൾ 10.41 മില്യൺ ഡോളർ വിലയിലാണ് ഈ രാജ്യത്തേക്ക് കയറ്റുമതി നടത്തിയത്. അതായത് മുൻ വർഷത്തെ അപേക്ഷിച്ച് 17.82% വർദ്ധനവ് ആണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. കയറ്റുമതിയിൽ 130% വർധനവിൽ 8.85 മില്യൺ ഡോളർ മൂല്യവുമായി യുകെ ആണ് തൊട്ട് പിന്നിൽ. നെതർലാൻഡ്‌സിൽ 169.38%…

Read More

ചാർട്ടേഡ് അക്കൗണ്ടൻ്റുമാരുടെ അടുത്തേക്ക് ഓടാതെ ആദായ നികുതി റിട്ടേൺ ഇനി വാട്സ്ആപ്പ് വഴി ഫയൽ ചെയ്യാനും കഴിയും. ഫയലിംഗ് പ്ലാറ്റ്‌ഫോമായ ക്ലിയർടാക്‌സ് വാട്ട്‌സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള ഐടിആർ ഫയലിംഗ് അവതരിപ്പിച്ചുകൊണ്ട് നികുതി ഫയലിംഗ് കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. ക്ലിയർടാക്‌സ് സ്ഥാപകൻ ആർഹ്‌സിത് ഗുപ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലാണ് നികുതി ഫയലിംഗിനായുള്ള ഉപയോഗപ്രദമായ ഈ രീതിയെപ്പറ്റി പങ്കുവച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രയോജനപ്പെടുത്തി, കുറഞ്ഞ വരുമാനമുള്ള നികുതിദായകർക്ക് നികുതി ഫയലിംഗ് പ്രക്രിയ ലഘൂകരിക്കാൻ വേണ്ടിയാണ് ചാറ്റ് അധിഷ്ഠിതമായ ഈ പുതിയ ഫീച്ചർ . നിലവിൽ, ഈ സേവനം ITR 1, ITR 4 ഫോമുകളെ ആണ് പിന്തുണയ്‌ക്കുന്നത്. ഇത് നികുതി ഫയലിംഗ് ആളുകൾക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്നതാക്കുന്നു. ഇത് എങ്ങനെ ചെയ്യാം ഗുണങ്ങൾ ClearTax launches a new AI-powered service enabling easy and accessible Income Tax Return filing through WhatsApp in ten languages, supporting ITR 1 and…

Read More

സർവീസ് തുടങ്ങിയ നാൾ മുതൽ വാർത്തകളിലെ താരം ആണ് കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോ. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ ഒരു വർഷം പിന്നിടുമ്പോൾ 14 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരുന്നു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ കൊച്ചിയില്‍ ആരംഭിച്ചു എന്നതും മലയാളികൾക്ക് അഭിമാനം ആയിരുന്നു. ഇപ്പോഴിതാ കൊച്ചി വാട്ടർമെട്രോയ്ക്ക് ഒരു ബോട്ട് കൂടി കൊച്ചിൻ ഷിപ്‌യാഡ് കൈമാറി. ഇതോടെ വാട്ടർമെട്രോയുടെ ബോട്ടുകളുടെ എണ്ണം 15 ആയി. മൊത്തം 23 ബോട്ടുകളുടെ നിർമാണ ചുമതലയാണു കൊച്ചിൻ ഷിപ്‌യാഡിനു നൽകിയിട്ടുള്ളത്. ഇതിൽ 6 ബോട്ടുകൾ ഒക്ടോബറിൽ ലഭ്യമാകും. ശേഷിക്കുന്ന 2 ബോട്ടുകൾ അടുത്തവർഷമാകും കൈമാറുക.10 ടെർമിനലുകളെ ബന്ധിപ്പിച്ചാണു നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. വില്ലിങ്ഡൻ ഐലൻഡ്, കുമ്പളം എന്നിവിടങ്ങളിലെ ടെർമിനലുകൾ 2 മാസത്തിനകം പ്രവർത്തന സജ്ജമാകും. പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ്…

Read More

പണ്ടൊക്കെ എവിടേക്ക് നോക്കിയാലും കാണാമായിരുന്നു ഒരു വെറ്റിലയെടുത്ത് മുറുക്കി ചവച്ച് തുപ്പി നടക്കുന്നവരെ. എന്നാൽ ഇന്നത്തെ മാറിയ പുതുതലമുറയ്ക്ക് ഇതൊന്നും കാണാൻ പോലും കിട്ടാത്ത കാഴ്ചയാണ്. അങ്ങനെയുള്ളവരെ കാണുന്നത് പുതുതലമുറയിലെ പിള്ളേർക്ക് അത്ര ഇഷ്ടവുമല്ല. എന്നാൽ നമുക്കൊക്കെ അറിയാത്ത എത്രയോ പോഷകമൂല്യമേറിടുന്ന ഒരു ഔഷധം എന്ന്  വിശേഷിപ്പിക്കുന്ന ഇലയാണ് വെറ്റില. നിലവിൽ ഇതിന്റെ ഉപഭോഗം കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയിരുന്ന തിരൂരിലെ വെറ്റില കർഷകർക്ക് പ്രതീക്ഷ നൽകി എറണാകുളത്തെ ഓയിൽ ലീഫ് എക്സാട്രാക്ട്. തിരൂർ വെറ്റില ഓയിലാക്കി മാറ്റാനും മൂല്യവർധിത ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും ആണ് പുതിയ പദ്ധതി.18 ഡയറക്ടർമാരുള്ള തിരൂർ വെറ്റില ഉത്പാദക കമ്പനിയിലെ വെറ്റിലയിൽ നിന്നും ഔഷധഗുണവും പ്രത്യേക രുചിയും ഉപയോഗപ്പെടുത്തി ഓയിൽ നിർമിക്കാനാണ് നടപടി തുടങ്ങിയത്. സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാൻ ഒന്നര കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇലകളിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്.  വെറ്റില ഓയിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാമെന്നു കമ്പനി അറിയിച്ചതായി ഉത്പാദക സംഘം…

Read More