Sijo Kuruvila George-The scriptwriter of the Kerala start-up saga

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് സിജോ കുരുവിള ജോര്‍ജ്ജ് .സംസ്ഥാനത്ത് പുതിയൊരു സംരംഭക കള്‍ച്ചര്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ സിജോയും കൂട്ടരും തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് വില്ലേജിനായി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സിലിക്കന്‍വാലിയുടെ പതിപ്പുകളല്ല, മറിച്ച് നമ്മുടെ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത വരുന്ന നാളുകളാണ് മുന്നിലുള്ളതെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഫൗണ്ടര്‍ സി.ഇ.ഒ. സിജോ കുരുവിള വ്യക്തമാക്കുന്നു

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാന്യമായ സൗകര്യങ്ങള്‍ ഉണ്ടാവുകയും സമൂഹത്തില്‍ എന്‍ട്രപ്രണര്‍ഷിപ്പിന് അനുകൂല സാഹചര്യം രൂപപ്പെടുകയും ചെയ്തത് ഒരു ദശാബ്ദം മുമ്പ് ടെക്ക്നോപാര്‍ക്ക് ടിബിഐയുടെ (technology business incubation) തുടക്കത്തോടെയാണ്. അതിന്റെ ഗൗരവമുള്ള തുടര്‍ച്ചയായിരുന്നു കൊച്ചിയിലെ സ്റ്റാര്‍ട്ടപ് വില്ലേജ്. അതിനോടകം സ്റ്റുഡന്റ് എന്‍പ്രണറായി വരവറിയിച്ച സിജോ കുരുവിള ജോര്‍ജ്ജും സുഹൃത്തുക്കളുമായിരുന്നു സ്റ്റാര്‍ട്ടപ് വില്ലേജ് എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പിപിപി മോഡല്‍ ബിസിനസ് ഇന്‍കുബേഷന്റെ ബ്രയിന്‍.

ഇന്ന് സംസ്ഥാനത്തിന് സ്റ്റാര്‍ട്ടപ് പോളിസി ഉണ്ട്. കോളേജുകളെ സ്റ്റാര്‍ട്ടപ് നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ കൊണ്ടുവന്നിരിക്കുന്നു. ഐഇഡിസി നെറ്റുവര്‍ക്കുകള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം. ഇന്ത്യന്‍ മാര്‍ക്കറ്റ് മെച്വര്‍ ആകുകയാണ്. രാജ്യത്തിന്റേതായ ഒരു സ്റ്റാര്‍ട്ടപ് കള്‍ച്ചര്‍ വളര്‍ന്നു വരുന്നതിന്റെ സൂചനയാണ് ഓയോ റൂംസ് പോലെയുള്ള സക്സസഫുള്‍ വെന്‍ച്വറുകള്‍ എന്ന് സിജോ വിലയിരുത്തുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ഇന്‍കുബേഷനുകളുടെ മെന്ററായും നൂറുകണക്കിന് സ്റ്റാട്ടപ്പുകള്‍ക്ക് പ്രചോദനമായും സിജോ ഇന്ന് പ്രവര്‍ത്തിക്കുന്നു.

The scriptwriter of the Kerala start-up saga

Sijo Kuruvila George: One of the pioneers in the start-up revolution in Kerala and PPP model business incubation. The start-up village in Kochi, launched by Sijo and team, helped build a new entrepreneurial culture in the state. Sijo, the founding CEO of the Start-up Village, believes that the entrepreneurial initiatives in the state are not copies of the Silicon Valley; on the other hand, they are firmly rooted on original ideas.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version