വ്യത്യസ്തമായ ആംപിയന്‍സില്‍ മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഒരിടം. കൊച്ചി കാക്കനാട് സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലുളള മസ്‌ടേക്ക് മള്‍ട്ടി ക്യൂസിന്‍ റെസ്‌റ്റോറന്റിലെത്തുന്നവരെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ ആംപിയന്‍സ് ആണ്. അടുക്കളിയിലെ രുചിയൂറുന്ന വിഭവങ്ങളെക്കാള്‍ ആരും കൊതിക്കുന്ന മൂഡ്. കടുത്ത കോംപെറ്റീഷന്‍ ഉളള റെസ്റ്റോറന്റ് ബിസിനസില്‍ മസ്‌ടേക്കിനെ വ്യത്യസ്തമാക്കുന്നതും ഈ ആംപിയന്‍സ് ആണ്. റെസ്റ്റോറന്റ് ബിസിനസ് പാഷനായി കൊണ്ടുനടക്കുന്ന ബിനോജ് നായര്‍ എന്ന യുവ എന്‍ട്രപ്രണര്‍ ആണ് മസ്‌ടേക്കിന്റെ പ്രധാന പാര്‍ട്ണര്‍.
ചെന്നൈയില്‍ ഒരു ഐടി പാര്‍ക്കില്‍ തുടങ്ങിയ സെല്‍ഫ് സര്‍വ്വീസ് കൗണ്ടറില്‍ നിന്നാണ് മസ്‌ടേക്കിലേക്ക് ബിനോജ് എത്തി നില്‍ക്കുന്നത്. അടുക്കളയിലെ കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കിയപ്പോള്‍ റെസ്‌റ്റോറന്റ് നടത്തിപ്പിലെ ചാലഞ്ചുകള്‍ കൂടി അറിയണമെന്ന് ആഗ്രഹം തോന്നിയെന്നാണ് മസ്‌ടേക്കിലേക്കുളള വഴി ചോദിച്ചപ്പോള്‍ ബിനോജിന്റെ മറുപടി. മസ്‌ടേക്കില്‍ വരുന്നവര്‍ വൃത്തിയെക്കുറിച്ചും പാചകത്തെക്കുറിച്ചും പരാതികള്‍ പറയാറില്ല. കാരണം അടുക്കളയില്‍ നടക്കുന്നത് എല്ലാവര്‍ക്കും കാണാം. സീ ത്രൂ കിച്ചണ്‍ സംവിധാനം കസ്റ്റമേഴ്‌സിന്റെ വിശ്വാസം ഒന്നുകൂടി ഉറപ്പിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത റെസിപ്പിയില്‍ വെല്‍ക്കം ഡ്രിങ്ക് ആണ് മസ്‌ടേക്കിന്റെ മറ്റൊരു പ്രത്യേകത. കോണ്ടിനെന്റന്‍ വിഭവങ്ങളും കേരള ഫുഡും മുതല്‍ മസ്‌ടേക്ക് സ്‌പെഷല്‍ വരെ ഇവിടെ വിളമ്പുന്നു.
മസ്‌ടേക്കിന്റെ പ്രമോഷന്‍ കൂടുതലും നവമാദ്ധ്യമങ്ങളിലൂടെയാണ് ബിനോജ് നടത്തുന്നത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബിസിനസ് പ്രമോഷനായി ഉപയോഗിക്കുന്നു. നിലവില്‍ മുപ്പതോളം ജീവനക്കാരുളള മസ്‌ടേക്കില്‍ ഇവര്‍ക്കെല്ലാം പാര്‍ട്ണര്‍ഷിപ്പ് ഷെയേഴ്‌സും നല്‍കുന്നുണ്ട്. രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് മസ്‌ടേക്കിന്റെ പ്രവര്‍ത്തനസമയം.