Startups

ലോകം കീഴടക്കാന്‍ മലയാളി (എക്‌സ്‌പ്ലോ) റൈഡ്

ഡ്രൈവിംഗിനിടെയിലെ മൊബൈല്‍ ഉപയോഗമാണ് വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ടെക്‌നോളജിയുടെ സഹായത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തി അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ് പാലക്കാട്ടുകാരനായ സുനില്‍ വാലത്ത്. ഡ്രൈവിംഗിനിടെ മൊബൈലില്‍ വരുന്ന സന്ദേശങ്ങളും റോഡിനെക്കുറിച്ചുളള വിവരങ്ങളും നാവിഗേഷനും തത്സമയം വാഹനമോടിക്കുന്നയാള്‍ക്ക് കൈമാറുന്ന എക്‌സ്‌പ്ലോറൈഡിന് അന്താരാഷ്ട്രവിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒപ്റ്റിക്കല്‍ എന്‍ജിനീയറിംഗ് ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സ്‌പ്ലോറൈഡ്, ടെക്‌നോളജി ഇന്നവേഷനിലെ മലയാളി മികവിന് മറ്റൊരു ഉദാഹരണമായി മാറിക്കഴിഞ്ഞു.

ഓണ്‍ലൈനില്‍ വാഹനത്തിന്റെ സ്പീഡ് ഉള്‍പ്പെടെയുളള വിവരങ്ങള്‍ കളക്ട് ചെയ്യുന്ന എക്‌സ്‌പ്ലോറൈഡ് ഡ്രൈവര്‍ക്ക് വേണ്ട ഇന്‍ഫര്‍മേഷന്‍സ് തത്സമയം നല്‍കുന്നു. ഓഫ്‌ലൈനില്‍ മാപ്പ് സേവ് ചെയ്ത് നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും പ്രയോജനപ്പെടുത്താം. വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ ഫിക്‌സ് ചെയ്യാവുന്ന എക്യുപ്‌മെന്റ് ട്രാന്‍സ്പരന്റ് ഡിസ്‌പ്ലേയായതിനാല്‍ കാഴ്ചയും മറയ്ക്കുന്നില്ല. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

അമേരിക്കയില്‍ ബിസിനസ് കേന്ദ്രീകരിച്ച് ലോകമെങ്ങും എക്‌സ്‌പ്ലോറൈഡിന്റെ സാധ്യത എത്തിക്കുകയാണ് സുനില്‍. കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പായി തുടങ്ങി ചെറിയ രീതിയില്‍ ഫണ്ട് റെയ്‌സ് ചെയ്ത് പ്രോട്ടോടൈപ്പ് ഉണ്ടാക്കിയ ശേഷമാണ് പ്രൊഡക്ടിന്റെ വലിയ സാദ്ധ്യതകള്‍ സുനില്‍ തിരിച്ചറിയുന്നത്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ക്രൗഡ് ഫണ്ടിംഗിലൂടെ കളക്ട് ചെയ്ത സ്റ്റാര്‍ട്ടപ്പ് കൂടിയാണ് എക്‌സ്‌പ്ലോറൈഡ്.

ഫ്രണ്ട് ഫേസ്ഡ് ഇന്‍ഫ്രാറെഡ് ക്യാമറ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ എക്‌സ്‌പ്ലോറൈഡിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വാഹനത്തില്‍ നിന്ന് തന്നെ ഈ എക്യുപ്‌മെന്റിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഡ്യുവല്‍ യുഎസ്ബി അഡാപ്റ്ററിന്റെ സാന്നിധ്യം എക്‌സ്‌പ്ലൊറൈഡിനൊപ്പം മൊബൈലോ ലാപ്‌ടോപ്പോ ചാര്‍ജ്ജ് ചെയ്യാനും സഹായിക്കും. ബ്ലൂടൂത്ത് വഴിയാണ് ഉപകരണം സ്മാര്‍ട്ട്‌ഫോണുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. എണ്‍പതിലധികം രാജ്യങ്ങില്‍ സുഗമമായ നാവിഗേഷന്‍ എക്‌സ്‌പ്ലോറൈഡ് ഉറപ്പാക്കുന്നു. പൊതുസ്വീകാര്യതയുളള ആശയമെന്നതാണ് എക്‌സ്‌പ്ലോറൈഡിനെ വ്യത്യസ്തമാക്കിയത്. വാഹനത്തിന്റെ അനലിറ്റിക്‌സ് റീഡ് ചെയ്യുന്നതിനാല്‍ സുരക്ഷിതമായ ഡ്രൈവിംഗും അതിനൊപ്പം കമ്മ്യൂണിക്കേഷനും ഉറപ്പ് നല്‍കുന്നു.

മാസ് പ്രൊഡക്ഷന് തയ്യാറാകുമ്പോള്‍ കമ്പനികളുടെ ഏറ്റവും വലിയ കരുത്ത് ടീം ഫോര്‍മേഷന്‍ ആണെന്ന് സുനില്‍ പറയുന്നു. കൃത്യമായ വീക്ഷണത്തോടെയുളള ഒരു ടീമിനെ സജ്ജമാക്കുകയെന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും സുനില്‍ ചൂണ്ടിക്കാട്ടുന്നു. യുഎസിലെ കൊളംബിയ ആസ്ഥാനമായാണ് സുനില്‍ പ്രവര്‍ത്തിക്കുന്നത്.

Mobile phone use while driving is the major cause of many accidents. Palakkad native Sunil Vallath is garnering attention with a solution to this problem with the help of technology. Exploride, which provides time-to-time update on messages and information like navigation during driving, has seen wide acceptance n the world market. The device which works using optical engineering technology is an example of Malayalee innovation.

Leave a Reply

Close
Close