പബ്ളിക് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ച ഊബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസ് ഊബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ സജീവമാകുന്നു. ചെന്നൈയില്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഊബര്‍ ഈറ്റ്‌സ് വൈകാതെ കേരളത്തിലും തുടങ്ങും. ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമേ ഒരു രൂപ മുതല്‍ നിസ്സാര തുകയാണ് ഡെലിവറി ചാര്‍ജായി ഈടാക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ടിംഗ് സര്‍വ്വീസ് പോലെ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം എവിടെയെത്തിയെന്ന് ഊബര്‍ ഈറ്റ്‌സില്‍ ട്രാക്ക് ചെയ്യുകയുമാവാം.

ചെന്നൈ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ബ്രാന്‍ഡഡും അല്ലാത്തതുമായ 200 ഓളം റസ്റ്ററന്റുകളുമായി ടൈഅപ്പ് ആയിട്ടാണ് ഊബര്‍ ഈറ്റ്‌സിന്റെ സേവനം. സ്‌പെഷല്‍ ടീ മുതല്‍ മീല്‍സും ബിരിയാണിയും തുടങ്ങി എന്തും ഊബര്‍ ഈറ്റ്‌സില്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണത്തിന്റെ വിലയും ഡെലിവറി ചാര്‍ജും ഉള്‍പ്പെടെ തെളിയും. ഊബര്‍ അക്കൗണ്ട് വഴി പണം പേ ചെയ്യാം. ഡെലവറി പേഴ്‌സണ്‍സ് ബൈക്കുകളില്‍ ഭക്ഷണവുമായി നിങ്ങളുടെ വാതില്‍ക്കലെത്തും. ട്രാന്‍സ്‌പോര്‍ട്ടിംഗ് ആപ്പ് മോഡലില്‍ ഇഷ്ടമുളള സമയത്ത് വര്‍ക്ക് ചെയ്യാവുന്ന ഡെലിവറി പാര്‍ട്‌ണേഴ്‌സ് ജോബ് കൂടുതല്‍ തൊഴിലവസരങ്ങളും ഉറപ്പിക്കുന്നു.

തുടര്‍ച്ചയായി ആപ്പ് ഉപയോഗിക്കുമ്പോള്‍ മെഷീന്‍ ലേണിംഗ് വഴി നമ്മുടെ ടേസ്റ്റ് അനുസരിച്ചുളള ഡിഷ് ഓപ്ഷനുകള്‍ ഊബര്‍ ഈറ്റ്‌സ് മുന്നോട്ടുവെയ്ക്കും. അതുകൊണ്ടുതന്നെ ഇഷ്ടഭക്ഷണം തെരയാന്‍ കൂടുതല്‍ സമയം കളയേണ്ട. 2015 ഡിസംബറില്‍ ടൊറാന്റോയിലാണ് ഊബര്‍ ഈറ്റ്‌സ് ലോഞ്ച് ചെയ്തത്. ഇന്ന് 29 രാജ്യങ്ങളിലായി 139 ലധികം നഗരങ്ങളില്‍ ഊബര്‍ ഈറ്റ്‌സ് സേവനം നല്‍കുന്നുണ്ട്. ഊബര്‍ ട്രാന്‍സ്‌പോര്‍്ട്ടിംഗ് ആപ്പിന് ലഭിച്ച സ്വീകാര്യതയാണ് ഊബര്‍ ഈറ്റ്‌സ്നെയും ഇന്ത്യ ഇഷ്ടവിപണിയാക്കുന്നത്.

Uber, which revolutionized the transport system in India, is all set to enter the online food delivery field. ‘Uber eats’ which was launched recently in Chennai, will soon make its presence in Kerala. The delivery charge is nominal in its real sense: Rs 1

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version