Richard Branson: An inspiring venture saga

കരയിലും കടലിലും ആകാശത്തും ബിസിനസ് കെട്ടിപ്പടുത്ത സീരിയല്‍ എന്‍ട്രപ്രണര്‍. സംരംഭകത്വത്തെ ലഹരിയാക്കി മാറ്റിയ റിച്ചാര്‍ഡ് ചാള്‍സ് നിക്കോളസ് ബ്രാന്‍സണ്‍. പതിനാറാം വയസില്‍ കള്‍ച്ചര്‍ മാഗസിനിലൂടെ തുടങ്ങിയ എന്‍ട്രപ്രണര്‍ ജേര്‍ണി ഇന്ന് എത്തി നില്‍ക്കുന്നത് വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി നാനൂറിലധികം കമ്പനികളിലാണ്. പഠനവൈകല്യമായ ഡിസ്ലേഷ്യ ബാധിച്ച് ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്റെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.

ആദ്യ സംരംഭമായ മാഗസിന്‍, പരസ്യത്തിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചപ്പോള്‍ കോപ്പികള്‍ മുഴുവന്‍ സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു ബ്രാന്‍സന്‍ ചെയ്തത്. പിന്നാലെ 1972 ല്‍ വര്‍ജിന്‍ റിക്കോഡ്‌സ് എന്ന പേരില്‍ തുടങ്ങിയ റെക്കോഡിംഗ് സ്റ്റുഡിയോ ബ്രാന്‍സന്റെ സംരംഭക ജീവിതത്തിലെ വഴിത്തിരിവായി. യുകെയിലെ മുന്‍നിര ഗായകരെയും ആര്‍ട്ടിസ്റ്റുകളെയും ബ്രാന്‍സന്‍ സ്റ്റുഡിയോയില്‍ എത്തിച്ചു. സ്റ്റുഡിയോയുടെ പബ്ലിസിറ്റിക്ക് വേണ്ടി തുടക്കകാലത്ത് മ്യൂസിക് കണ്‍സേര്‍ട്ടുകള്‍ നടക്കുന്ന വേദിക്ക് പുറത്ത് ലഘുലേഖകളും നോട്ടീസും വിതരണം ചെയ്തിട്ടുണ്ട്. ബിസിനസില്‍ വെര്‍ജിന്‍ ആയതുകൊണ്ടാണ് വെര്‍ജിന്‍ എന്ന പേര് ബ്രാന്‍സന്‍ സെലക്ട് ചെയ്തത്. അത് പിന്നീട് ലോകമറിയുന്ന ബ്രാന്‍ഡായി വളര്‍ന്നു.

1984 ല്‍ വെര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍വെയ്‌സും 93 ല്‍ വെര്‍ജിന്‍ ട്രെയിന്‍ സര്‍വ്വീസും 1999 ല്‍ വെര്‍ജിന്‍ മൊബൈലും മെഗാസ്‌റ്റോറുകളും മുതല്‍ ഇന്ന് വര്‍ജിന്‍ സ്റ്റാര്‍ട്ടപ്പിലും ബഹിരാകാശ യാത്രയ്ക്ക് കളമൊരുക്കുന്ന വെര്‍ജിന്‍ ഗെലാറ്റിക്കിലും വരെയെത്തി നില്‍ക്കുന്ന സംരംഭക ശാഖകള്‍. വെര്‍ജിന്‍ ബ്രാന്‍ഡിനെ ലോകത്തെ ഏറ്റവും ഡിസയറബിള്‍ ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തിയതും ബിസിനസിലെ ഈ ഡൈവേഴ്‌സിഫിക്കേഷനാണ്. ചാരിറ്റി പ്രവര്‍ത്തനത്തിനായി വെര്‍ജിന്‍ യുണൈറ്റഡും നിലവിലുണ്ട്. അറുപതിനായിരത്തില്‍പരം ജീവനക്കാരാണ് ഇന്ന് വെര്‍ജിന്‍ ഗ്രൂപ്പിന്റെ പല കമ്പനികളിലായി ജോലി ചെയ്യുന്നത്. മറ്റുളളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാകണം ഒരു എന്‍ട്രപ്രണറുടെ ബിസിനസ് ഐഡിയയെന്നാണ് ബ്രാന്‍സന്റെ പക്ഷം.

റെക്കോഡിംഗ് സ്റ്റുഡിയോയ്ക്ക് ടാക്‌സ് അടയ്ക്കാത്തതിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് ബ്രാന്‍സന്‍. ഒരു രാത്രിക്ക് ശേഷം അമ്മ പണമടച്ച് മോചിപ്പിച്ചു. അവിടെ നിന്നിങ്ങോട്ട് ജീവിതത്തില്‍ ഏതൊരാള്‍ക്കും സെക്കന്‍ഡ് ചാന്‍സ് നല്‍കണമന്നാണ് ബ്രാന്‍സന്റെ അഭിപ്രായം. ഇതിനിടെ ഏതൊരു എന്‍ട്രപ്രണറും തകര്‍ന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അതിശയകരമായ തിരിച്ചുവരവും നടത്തി സാഹസീകന്‍ കൂടിയായ റിച്ചാര്‍ഡ് ബ്രാന്‍സന്‍. നിലവില്‍ യുകെയിലെ സമ്പന്നരില്‍ മുന്‍നിരയിലാണ് ബ്രാന്‍സന്‍. ടെക്‌നോളജി ബിസിനസിനെ നിയന്ത്രിക്കുന്ന കാലത്തും അതിനൊപ്പം സഞ്ചരിക്കാന്‍ ബ്രാന്‍സന്‍ കാട്ടുന്ന ആവേശമാണ് യുവതലമുറയ്ക്കിടയില്‍ അദ്ദേഹത്തെ ആരാധനാപാത്രമാക്കുന്നത്.

Richard Branson, who showed the world that venture is beyond the calculations, is a serial entrepreneur who founded a business empire in land, sea and over the sky. Yes, for Richard Charles Nicholas Branson, entrepreneurship is an addiction. The journey that began with culture magazine at age 16 has now touched more than 400 companies across various countries.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version