Subroto Bagchi -The High Performing Entrepreneur and Mentor Guru

ഗോത്രഗ്രാമങ്ങള്‍ നിറഞ്ഞ ഒഡീഷയിലെ പിന്നാക്ക മേഖലയില്‍ നിന്നും എന്‍ട്രപ്രണര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയില്‍ കൈയ്യൊപ്പ് പതിപ്പിച്ച അസാധാരണ മനുഷ്യന്‍. ഇന്ത്യയിലെ പ്രോമിസിങ്ങായ ഇന്‍ഡസ്ട്രി ഇന്നവേറ്റര്‍, റൈറ്റര്‍, ഇവാഞ്ചലിസ്റ്റ്, കണ്ടന്റ് സ്പീക്കര്‍ സുബ്രതോ ബാഗ്ചിയെ നിര്‍വ്വചിക്കാന്‍ ഈ വാക്കുകള്‍ മതിയാകില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഒഡീഷ ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലാര്‍ക്കായി ജീവിതം ആരംഭിച്ച ബാഗ്ചി ഇന്ന് ഇന്ത്യയിലെ ഏതൊരു എന്റര്‍പ്രണര്‍ക്കും ഇന്‍സ്പൈറിംഗ് പേഴ്‌സണാലിറ്റിയാണ്.

സംരംഭകയാത്രയിലെ അനുഭവങ്ങളില്‍ നിന്ന് സുബ്രതോ ബാഗ്ചി എഴുതിയ പുസ്തകങ്ങള്‍ സംരംഭകര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും പ്രിയപ്പെട്ടതാണ്. സ്ട്രഗ്ളിംഗ് പീരീഡിനെക്കുറിച്ചുളള കാഴ്ചപ്പാടാണ് എന്‍ട്രപ്രണേഴ്സ് തിരുത്തേണ്ടതെന്നാണ് സുബ്രതോ ബാഗ്ചിയുടെ അഭിപ്രായം. ടെക്നോളജി എന്റര്‍പ്രൈസുകള്‍ പ്രൊഡക്ടിന്റെ നിഴലില്‍ മാത്രം ഒതുങ്ങരുതെന്നാണ് നവസംരംഭകര്‍ക്ക് ബാഗ്ചി നല്‍കുന്ന അഡൈ്വസ്. ഇന്ന് ഇന്ത്യയൊട്ടാകെ ഫോളോവേഴ്‌സുള്ള എന്‍ട്രപ്രണര്‍ ഗുരുവാണ് ബാഗ്ചി.

1999 ല്‍ സുബ്രതോ ബാഗ്ചി തുടങ്ങിയ മൈന്‍ഡ് ട്രീ ഇന്ന് ടെക്നോളജി സ്റ്റാര്‍ട്ടപ്പില്‍ നിന്നും 780 മില്യന്‍ ഡോളര്‍ വരുമാനമുളള എന്റര്‍പ്രൈസായി മാറിക്കഴിഞ്ഞു. ഗ്ലോബല്‍ റിസഷന്‍ ടൈമില്‍ മൈന്‍ഡ് ട്രീയെ കൈപിടിച്ചു നടത്തിയത് ബാഗ്ചിയായിരുന്നു. യുഎസിലെത്തി മൈന്‍ഡ് ട്രീയുടെ ടീമിനൊപ്പം ചേര്‍ന്നാണ് ബാഗ്ചി പ്രതിസന്ധി അതിജീവിക്കാനുളള ശ്രമങ്ങള്‍ നടത്തിയത്. ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് മൈന്‍ഡ് ട്രീ നേടിയ വളര്‍ച്ച. വിപ്രോയിലെ പ്രവര്‍ത്തനപരിചയമുള്‍പ്പെടെയാണ് ബാഗ്ചിയെ ഈ ധീരമായ ചുവടുവെയ്പുകള്‍ക്ക് സഹായിച്ചത്. വിപ്രോയുടെ ഗ്ലോബല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു ബാഗ്ചി. ഇരുപത്തിയെട്ടാം വയസിലായിരുന്നു ബാഗ്ചിയുടെ ആദ്യ സംരംഭക പരീക്ഷണം. മൂന്ന് വര്‍ഷം കൊണ്ട് അത് അവസാനിപ്പിച്ചു. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമാനമനസ്‌കരായ ഒരു കൂട്ടം ആളുകളുമായി ചേര്‍ന്ന് മൈന്‍ഡ് ട്രീയ്ക്ക് തുടക്കമിട്ടത്.

ഒരു രൂപ മാത്രം വാര്‍ഷിക ശമ്പളം വാങ്ങി ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയര്‍മാനായി ചുമതലയേറ്റ ബാഗ്ചി ഒരു എന്‍ട്രപ്രണറുടെ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് കൂടിയാണ് വ്യക്തമാക്കിയത്. മെന്റല്‍ ഹെല്‍ത്ത് പേഷ്യന്റ്‌സിനും സഹായികള്‍ക്കും വേണ്ടി നോളജ് സര്‍വ്വീസ് ഏറ്റെടുത്ത് നടത്തുന്ന വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗം, സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യയുടെ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ തുടങ്ങിയ പദവികള്‍ സുബ്രതോ ബാഗ്ചി പുലര്‍ത്തുന്ന സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിക്ക് അടിവരയിടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version