How to turn challenges into opportunities-Watch the video

ഏത് സംരംഭകനും ബിസിനസ് ജീവിതത്തില്‍ പരീക്ഷണങ്ങളുടെ കാലഘട്ടം ഉണ്ടാകും. എന്നാല്‍ ഈ അഗ്നിപരീക്ഷ അതിജീവിച്ചെത്തുന്നത് വിജയത്തിലേക്കാകുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍. ഈസ്റ്റേണ്‍ കടന്നുപോയ വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യം നവാസ് മീരാനും സഹപ്രവര്‍ത്തകരും അതിജീവിച്ചത് അത്തരമൊരു വിശ്വാസത്തിന്റെ പുറത്താണ്. ‘ബാപ്റ്റിസം ബൈ ഫയര്‍’ എന്ന ബൈബിള്‍ വചനത്തോടാണ് തന്റെ അനുഭവത്തെ നവാസ് മീരാന്‍ എന്ന എന്‍ട്രപ്രണര്‍ ചേര്‍ത്തുവയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ തുടക്കകാലമായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും തീ പോലെ പടര്‍ന്നു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുളളില്‍ മറുപടി നല്‍കിയത് രണ്ടായിരത്തിലധികം ഫോണ്‍കോളുകള്‍ക്കാണെന്ന് നവാസ് മീരാന്‍ ഓര്‍ക്കുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ തളരാതെ അത് മറികടക്കാനുളള കൂട്ടായ പരിശ്രമമാണ് നവാസ് മീരാന്റെ നേതൃത്വത്തില്‍ ഈസ്റ്റേണ്‍ നടത്തിയത്.

പ്രതിസന്ധിയെ അവസരമാക്കി മാറ്റുക എന്ന ചലഞ്ചിംഗ് ആയ മിഷന്‍ ആണ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ഇതിനൊപ്പം നേടിയത്. അന്ന് 300 കോടി രൂപയായിരുന്ന ഈസ്റ്റേണിന്റെ ബിസിനസ ഇന്ന് 900 കോടി രൂപയിലെത്തി. അങ്ങേയറ്റം സെന്‍സിറ്റീവായ സ്പൈസസ്, കോണ്ടിമെന്റ്സ് ബിസിനസില്‍ ബ്രാന്‍ഡിന്റെ മേല്‍വിലാസം പോലും നഷ്ടപ്പെടുത്തിയേക്കാവുന്ന സംഭവത്തില്‍ നിന്നുണ്ടായ ഈ വളര്‍ച്ച ബ്രാന്‍ഡിന്റെ വിശ്വാസ്യതയെയും അംഗീകാരത്തെയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

Entrepreneurs are no strangers to uncertainties, challenges, and tribulations; and Navas Meeran; the Chairman of Eastern Group recounted the story of one such distressing phase of his entrepreneurial journey. What followed was a “baptism of fire” ordeal, but also a challenging, rewarding, and learning experience in his life, said the veteran entrepreneur. Cutting the Gordian knot was never easy, but he managed to sail through the hardest of all times with utmost confidence and optimism.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version