Startups

സച്ചിന്‍ ബെന്‍സാല്‍ അഥവാ ഭയങ്കര പഹയന്‍

ബംഗലൂരുവിലെ ടു ബഡ്‌റൂം അപ്പാര്‍ട്ട്‌മെന്റില്‍ 2007 ല്‍ തുടങ്ങി, ഇന്ത്യയുടെ ഇ-ടെയിലര്‍ ബ്രാന്‍ഡായി വളര്‍ന്ന ഫ്ളിപ്കാര്‍ട്ട് ഏതൊരു ഇന്ത്യന്‍ യുവത്വത്തിനും സ്‌ററാര്‍ട്ടപ്പിനും എന്‍ട്രപ്രണര്‍ക്കും മോഡലും പ്രതീക്ഷയും അത്ഭുതവും ആവേശവുമായിരുന്നു. ആമസോണിലെ ജീവനക്കാരായിരുന്ന സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഇന്ത്യയ്ക്ക് തുറന്നിട്ടത് ഇ-കൊമേഴ്‌സ് മേഖലയിലെ അദ്ഭുതപ്പെടുത്തുന്ന മോഡലാണ്. ഇന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അമേരിക്കന്‍ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കുമ്പോള്‍ ഇന്ത്യന്‍ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റി എങ്ങിനെയാണ് അതിനെ നോക്കിക്കാണുന്നത് ?
(Watch Video)

ഏകദേശം 2000 കോടി ഡോളറിന്റെ ഡീലാണ് ഫ്‌ളിപ്കാര്‍ട്ടുമായി വാള്‍മാര്‍ട്ട് സൈന്‍ ചെയ്തിരിക്കുന്നതെന്നാണ് മുംബൈ ബെയ്‌സ് ചെയ്ത ലെന്‍ഡിംഗ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. നല്ല വില കിട്ടിയാല്‍ ഉള്ള ഷെയറ് വിറ്റ് ആ സ്വപ്ന സംരംഭത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്‌സിന് കഴിയുമോ എന്ന ചോദ്യമാണ് ഈ ഡീല്‍ ഉയര്‍ത്തുന്നത്. എന്തുകൊണ്ട് റിലയന്‍സോ, ടാറ്റയോ, ബിര്‍ളയോ പോലെ ഇന്ത്യയില്‍ തുടങ്ങി ഇന്ത്യയുടെ ബ്രാന്‍ഡായി നിലനില്‍ക്കാന്‍ ഇത്തരം എസ്റ്റാബ്ലിഷ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നില്ല. എല്ലാ സാഹചര്യവും, എക്‌സ്‌പോഷറും ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ അക്വിസിഷനിലൂടെ ഫൗണ്ടര്‍മാരില്‍ ഒരാളായ സച്ചിന്‍ ബന്‍സാല്‍ പടിയിറങ്ങുന്നത്? ഇന്ത്യന്‍ ഇ കൊമേഴ്‌സിന്റെ നല്ല കാലം അവസാനിക്കുകയാണോ? വളര്‍ന്നു വലുതായാല്‍ ഏതൊരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെയും ഗതി ഫ്‌ളിപ്കാര്‍ട്ടിന് സമാനമാണോ?

70 ശതമാനം ഷെയര്‍ പര്‍ച്ചേസോടെ ആണ് വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ കൈയ്യിലാക്കുന്നത്. സച്ചിന്‍ ബന്‍സിലിന്റെ ഷെയര്‍ വാള്‍മാര്‍ട്ട് വാങ്ങുന്നത് ഏകദേശം 6700 കോടി ഇന്ത്യന്‍ രൂപയ്ക്കാണ്. 2007ല്‍ ഓണ്‍ലൈന്‍ ബുക്ക് സെല്ലറില്‍ നിന്ന് 11 വര്‍ഷം കൊണ്ട് ഫ്ളിപ്കാര്‍ട്ട് വളര്‍ന്നത് 20 ബില്യണ്‍ ഡോളര്‍ വാല്യൂവിലേക്കാണ്. 33,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഫ്‌ളിപ്കാര്‍ട്ടിന് എന്തുകൊണ്ട് ഇന്ത്യന്‍ ഇ കൊമേഴ്‌സ് ഭീമനായി ലോകത്തിന് മുന്നില്‍ തുടരാനായില്ലെന്ന ചോദ്യവും ഉയരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ട്രപ്രണര്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാനാകുമെന്ന് കരുതിയത് തെറ്റിയോ ?

മോര്‍ഗന്‍ സ്റ്റാന്‍ലി ഫോര്‍കാസ്റ്റ് പ്രകാരം 2026 ല്‍ ഇന്ത്യന്‍ ഇ കൊമേഴ്‌സ് ബിസിനസ് 200 ബില്യണ്‍ ഡോളറിലെത്തും. മുംബൈ ബെയ്‌സ് ചെയ്ത ലെന്‍ഡിംഗ് ഏജന്‍സ് ഇന്നോവെന്‍ ക്യാപിറ്റള്‍ നടത്തിയ സര്‍വ്വേ പറയുന്നു, 80 ശതമാനം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് ഫൗണ്ടര്‍മാരും മികച്ച വാല്യു കിട്ടിയാല്‍ എക്‌സിറ്റ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന്. 11 വര്‍ഷം എന്ന ചെറിയ കാലയളവിനിടെ വളര്‍ന്ന സെലിബ്രിറ്റി സ്റ്രാരട്ടപ്പായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഫൗണ്ടര്‍ , വേഗം തന്നെ എക്‌സിറ്റ് എടുക്കുന്നത്, ഇന്ത്യയില്‍ വളര്‍ന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ അച്ചീവ് ചെയ്യാനുണ്ടെന്ന പ്രതീക്ഷകളെ ഇല്ലാതാക്കുന്നുണ്ടോ. ആമസോണ്‍ എന്ന ഇ കൊമേഴ്‌സ് ജൈന്‍ഡിനേക്കാള്‍ ഇന്ത്യയുടെ ഇ-ടെയിലര്‍ സ്വപ്നങ്ങള്‍ സെറ്റ് ചെയ്യാന്‍ കെല്‍പ്പുണ്ടായിരുന്ന ഫ്‌ളിപ്കാര്‍ട്ട് രാജ്യത്തിന്റെ ഇ കൊമേഴ്‌സ് വിപണിയുടെ കുത്തക പൂര്‍ണ്ണമായും അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് എഴുതി നല്‍കുകയാണോ. സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും ഇന്ത്യുടെ ഓണ്‍ട്രപ്രണര്‍ മിഷണറിമാരാണെന്നും, ഫളിപ് കാര്‍ട്ട് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇവാഞ്ചലിസ്റ്റമൂവ്‌മെന്റാണെന്നും പുകഴ്ത്തയിത് വെറുതയാണോ?

എക്യുസിഷനുകള്‍ എന്നും വാര്‍ത്തയാണ്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ്-ഓണ്‍ട്രപ്രണര്‍ രംഗത്ത് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട്-വാള്‍മാര്‍ട് ഡീല്‍ നടക്കുന്നത്.അത് എന്‍ട്രപ്രണേഴ്‌സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുന്ന സന്ദേശമെന്താണെന്ന് വരും ദിവസങ്ങളില്‍ അറിയാം

Also Read :ഫ്‌ളിപ്പ്കാര്‍ട്ട്-അത് ഇവരുടെ ബുദ്ധിയായിരുന്നു

Leave a Reply

Close
Close