കുറഞ്ഞ ചിലവിൽ വീട്ടിൽ തുടങ്ങാവുന്ന  മികച്ച കൃഷി സാധ്യതകള്‍

കേരളത്തില്‍ ഏകദേശം 50,000 രൂപ മുതല്‍ മുടക്കില്‍ വീട്ടില്‍ തുടങ്ങാവുന്ന 5 കൃഷി സാധ്യതകള്‍ എന്തെല്ലാമാണ്?

1. അക്വാപോണിക്‌സ്

വെറും 200 സ്‌ക്വയര്‍ഫീറ്റില്‍ തുടങ്ങാം
ഫിഷും വെജിറ്റബിള്‍സും കൃഷി ചെയ്ത് തുടങ്ങാവുന്ന അക്വാപോണിക്‌സ് 1-1.5 വര്‍ഷം കൊണ്ട് ബ്രേക്ക് ഈവനാകും .തിരുവനന്തപുരം വെള്ളായണി കാര്‍ഷിക ഗവേഷണ ക്യാമ്പസില്‍ ഇതിനുള്ള മികച്ച ട്രെയിനിംഗ് ലഭ്യമാണ്.

2. ഗ്രീന്‍ ലീവ്‌സ്
ചീര, ബ്രൊക്കോളി, സ്പ്രിംഗ് ഒണിയന്‍, ചക്രമുണീസ്, പയറിന്റെ ഇല തുടങ്ങി ദേശി വെജിറ്റബിളുകള്‍ എല്ലാവര്‍ക്കും എപ്പോഴും ആവശ്യമുള്ളവയാണ്. വീടിന്റെ പരിസരത്ത് കൃഷി ചെയ്യാം, ആവശ്യക്കാര്‍ക്ക് വീട്ടില്‍ വന്ന് വാങ്ങാം.

3. ചേനയും ചേമ്പും
വീടിനോട് ചെര്‍ന്ന് അല്‍പം സ്ഥലമുണ്ടങ്കില്‍ ചെയ്യാവുന്ന കൃഷികളില്‍ ഇന്ന് ഡിമാന്റുള്ളവയാണ് ചേനയും ചേമ്പും. ജൈവ ഉല്‍പ്പന്നമാണെങ്കില്‍ നല്ല ഡിമാന്റുണ്ട്. വിളവെടുത്താല്‍ പിന്നീട് കുറച്ചുകാലം കൂടി സൂക്ഷിച്ചുവെക്കാനാകും എന്നതിനാല്‍ മാര്‍ക്കറ്റുള്ളപ്പോള്‍ നോക്കി വില്‍ക്കാനുമാകും.

4. സ്‌പൈസ് കോര്‍ണ്ണര്‍
ദിവസവും ഫ്രഷായി ഉപയോഗിക്കാന്‍ എല്ലാവരും കൊതിക്കുന്ന പച്ച ഇഞ്ചി, കറിവേപ്പില, മല്ലിയില, മഞ്ഞള്‍ എന്നീ ഡെയ്‌ലി സ്‌പൈസസിന് നല്ല മാര്‍ക്കറ്റുണ്ട്. ആവശ്യക്കാര്‍ വീട്ടില്‍ വന്ന് വാങ്ങും. ആവശ്യത്തിന് മുറിച്ചെടുത്താലും ബാക്കി വീണ്ടും വളരുന്ന ഇഞ്ചി പോലുള്ളവ മെട്രോ നഗരങ്ങളിലെ വീടുകളിലും സൗകര്യപ്രദമായ കൃഷിയാണ്

5. ഫ്‌ളോറികള്‍ച്ചര്‍
വിവാഹം, പില്‍ഗ്രിമേജ്, ബൊക്കെ തുടങ്ങി ദിവസവും അതീവ പ്രാധാന്യമുണ്ട് പൂവിന്. തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പൂവിനേക്കാള്‍ നാട്ടിലെ പൂവിന് ഡിമാന്റ് കൂടി വരുന്നുണ്ട്. കൃഷി ചെയ്യുന്ന സ്ഥലത്തെ ഡിമാന്റനുസരിച്ച് പൂക്കള്‍ തെരഞ്ഞെടുക്കണമെന്നു മാത്രം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version