ടെക്നോളജിക്കൊപ്പം ബിസിനസ് മോഡലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും ഇന്നവേറ്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ് സിഇഒയും ഡയറക്ടറുമായ സുനില്‍ ഗുപ്ത. ടെക്നോളജിയില്‍ മുന്നില്‍ നില്ക്കുന്ന പല സ്റ്റാര്‍ട്ടപ്പുകളും മാര്‍ക്കറ്റില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകാതെ പോകുന്ന സാഹചര്യത്തിലാണ് സുനില്‍ ഗുപ്തയുടെ വാക്കുകള്‍. മാര്‍ക്കറ്റ് സൈസും ടാര്‍ഗറ്റ് മാര്‍ക്കറ്റും കൃത്യമായി ഐഡന്റിഫൈ ചെയ്യുന്ന ബിസിനസ് മോഡലാണ് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കേണ്ടതെന്നും സുനില്‍ ഗുപ്ത അഭിപ്രായപ്പെടുന്നു.
ബിസിനസ് ഫീസിബിളാക്കാന് മാര്‍ക്കറ്റില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ചിന്തിക്കണം. റവന്യൂവും കോസ്റ്റ് സ്ട്രക്ചറും ഉള്‍പ്പെടെ കണക്കിലെടുത്ത് വേണം ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍. പക്ഷെ അത് ട്രേഡിഷണല്‍ മോഡലാകരുത്, കാരണം സ്റ്റാര്‍ട്ടപ്പ് എന്നാല്‍ സേര്‍ച്ച് ആന്‍ഡ് ഡിസ്കവറി മോഡലാണെന്ന് സുനില്‍ ഗുപ്ത ചൂണ്ടിക്കാട്ടി.
ടീമിന്റെ കപ്പാസിറ്റിയും പ്രൊഡക്ടും ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പരിഗണിച്ചാണ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം വരുന്നത്. ഏത് പ്രോബ്ലമാണ് പ്രൊഡക്ട് സോള്‍വ് ചെയ്യുന്നതെന്നും അതിന്റെ മാര്‍ക്കറ്റ് റീച്ചും എത്രത്തോളം സ്കെയിലബിളും പ്രോഫിറ്റബിളുമാണെന്നതും നിക്ഷേപകര്‍ പരിഗണിക്കുമെന്ന് സുനില്‍ ഗുപ്ത അഭിപ്രായപ്പെട്ടു.
From the perspective of an Angel investors, several things are looked upon in startups before investing in them like the theme of the startup, product, what kind of problems they address, target market and more. Its important for startups to know how to grid business market which is a holistic model in terms of understanding the market size, revenue, cost structure, how it is going to serve the market to make business feasible, said Sunil Gupta, Angel Investor , CEO & Director Innovate digital solutions . Startup is more of a research and discovery model where they have to see how the business model succeeds, he added