Alibaba co-founder Jack Ma plans to go back as teacher  after his retirement

4100 കോടി ഡോളര്‍ ആസ്തി
ജാക് മാ വിരമിക്കുന്നു..
തന്റെ സ്വപ്ന ജോലിയില്‍
തിരികെ കയറാനായി

ഈ പ്ലാനറ്റിലെ ഏറ്റവും വലിയ കോടീശ്വരനായ മനുഷ്യന്‍ ജാക്മാ, എന്‍ട്രപ്രണറെന്ന നിലയില്‍ ഭൂമിയിലെ വിസ്മയ രാജകുമാരന്‍. ചെറ്റക്കുടിലില്‍ നിന്ന് ജയന്റായി മാറിയ സമ്പന്നതയുടെ മജീഷ്യന്‍. സ്വയം പടുത്തുയര്‍ത്തിയ ആലിബാബ എന്ന ലോക ബ്രാന്‍ഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് 54-ാം വയസ്സില്‍ വിരമിക്കുകയാണ് മാ. എക്കാലത്തേയും തന്റെ സ്വപ്ന ജോലിക്കായാണ് ജാക് മാ വിരമിക്കുന്നത്. എന്താണന്നല്ലേ.. അദ്ധ്യാപക വൃത്തിയിലേക്ക് തിരിച്ചു പോകണം. കുട്ടികളെ പഠിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അറിവിന്റെ കടലായി മാറണം. അതിനപ്പുറം ഒരു സുഖവും നിര്‍വൃതിയും ഇല്ലെന്നാണ് കോടികള്‍ അമ്മാനമാടുന്ന ജാക്മായുടെ ഫീലിംഗ്.

ലോകത്തെ തന്നെ ഏറ്റവും റിച്ചായ കമ്പനിയുടെ ഫൗണ്ടറാണ് ജാക്മാ. 3 ലക്ഷം കോടിയോളം വരുന്ന ആസ്തിയുണ്ട് ജാക്മായ്ക്ക് ഇന്ന്. തന്റെ കുടുസായ അപാര്‍ട്ട്‌മെന്റിലെ ഒരു മുറിയില്‍ മാ തുടങ്ങിയ അലിബാബ ഇന്ന് 30 ലക്ഷം കോടി അസെറ്റ് ബെയ്‌സോടെ ലോകത്തെ ഏറ്റവും വിലിയ ടെക് കമ്പനിയായി മാറിയിരിക്കുന്നു. ഈ മനുഷ്യനാണ് ഒരു അദ്ധ്യാപകനായി ജീവിതത്തിലെ സന്തോഷം തിരികെ പിടിക്കാന്‍ വെമ്പുന്നത്.

കിഴക്കന്‍ ചൈനയിലെ ഹാംഗ്‌സു പട്ട്ണത്തില്‍ ജനിച്ച മായ്ക്ക്, സ്‌കൂളില്‍, മാത്തമാറ്റിക്‌സ് അതി ദയനീയമായിരുന്നു. പരീക്ഷകളില്‍ മാ തോറ്റുകൊണ്ടേ ഇരുന്നു. വലിയ ശരീര വലുപ്പമില്ലാത്തതിനാല്‍ ഉപദ്രവിച്ച് രസിക്കാനുള്ള ഒരു ജീവിയെപ്പോലെയാണ് മറ്റ് കുട്ടികള്‍ തന്നെ കണ്ടിരുന്നതെന്ന് ഒരു അഭിമുഖത്തില്‍ മാ പറയുന്നു. അത് ഒരു വല്ലാത്ത ക്വാളിറ്റി വളര്‍ത്തിയതായി മാ ഓര്‍ക്കുന്നു, ഏത് വലിയ എതിരാളിയേയും ഭയമില്ലാതെ കാണാന്‍ ആ അനുഭവം പഠിപ്പിച്ചു. ഭയമില്ലായ്മ, അതാണ് മായിലെ വിജയി.

ചൈനയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ നിന്ന് സായത്തമാക്കിയ ഇംഗ്ലീഷാണ് മാ എന്ന പരാജിതനെ വിജയങ്ങളുടെ ചക്രവര്‍ത്തിയാക്കാന്‍ ഇന്ധനം ഒരുക്കിയത്. പിന്നാട് 800 രൂപ മാസ ശമ്പളത്തില്‍ അദ്ധ്യാപകനായ മാ, ഇന്ന് വിജയ ലഹരിയുടെ ക്ലൈമാക്‌സില്‍ തിരമാല പോലെ വരുന്ന പണത്തോടുള്ള കൊതി വിട്ട്, നെഞ്ചോട് ചെര്‍ത്ത ബുക്കുമായി ക്ലാസ് മുറിയിലേക്ക് കയറുന്നത്, ടീച്ചര്‍ എന്ന പഴയ വിളി കേള്‍ക്കാന്‍..

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version